Aksharathalukal

തന്മിഴി

ദിവസങ്ങൾ പൊയ്മറഞ്ഞു കൊണ്ടിരുന്നു
രാഹുലും തനുവും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു
തല്ലു കൂടിയും വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും ഓരോ ദിവസവും അവർ അവരുടേതായ ലോകത്തിൽ പാറി നടന്നു

എന്നത്തേയും പോലെ ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം രാഹുൽ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു തനു
വരുന്ന സമയമായിട്ടും അവനെ കാണാത്തതു കൊണ്ടവൾ അവിടെ തന്നെയിരുന്നു
ജാനകി വന്നു വിളിച്ചിട്ടും തനു അവിടെ നിന്നും എണീറ്റിരുന്നില്ല

മോളെ തനു....
വാ വന്നു കഴിക്കാൻ നോക്ക് എത്ര നേരമായി എന്റെ കുട്ടി ഇവിടെ ഇരിക്കാൻ തുടങ്ങിട്ട്

എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലെ
തനുവിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു ആദ്യമായിട്ടായിരുന്നു തനു ജാനുവമ്മയോട് ഇത്രയും സ്വരമുയർത്തി സംസാരിക്കുന്നത്
ജാനകി പിന്നെയവിടെ നിന്നില്ല ഉള്ളിലേക്ക് കയറി പോയിരുന്നു

തനുവിന്റെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞു തുടങ്ങിയിരുന്നു
പെട്ടന്നവൾ ജാനുവമ്മയുടെ കാര്യമോർത്തു

പാവം ജാനുവമ്മ
വേണ്ടായിരുന്നു

ജാനുവമ്മേ....
തനു കണ്ണുകൾ തുടച്ചു കൊണ്ടാകത്തേക്ക് കയറിയിരുന്നു

ജാനുവമ്മയുടെ മുറിയിൽ ചെന്നതും കണ്ടു കട്ടിലിലായി കണ്ണുകൾ അടച്ചു കിടക്കുന്ന ജാനുവമ്മയെ

തന്റെ വയറിനു മുകളിലൂടെ വരുന്ന കൈകൾ കണ്ടതും ജാനകിക്ക് മനസിലായിരുന്നു അതാരാണെന്ന്

ജാനുവമ്മേ സോറി...
ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല

സാരമില്ല തനുട്ടി പോട്ടെ കേട്ടോ
എന്റെ കുട്ടി വാ നമ്മുക്ക് കഴിക്കാം

അടുക്കളയിൽ ചെന്ന് പാത്രമെടുത്തു ഭക്ഷണം വിളമ്പി ജാനുവമ്മ അതെല്ലാം നോക്കി കൊണ്ട് തനു അവിടെയുണ്ടായിരുന്ന സ്ലാബിൽ കയറിയിരുന്നു
ജാനുവമ്മ പ്ലേറ്റ് നീട്ടിയതും തനു വാ തുറന്നു കാണിച്ചിരുന്നു
ജാനകി ചിരിയോടെ ഓരോ ഉരുളകളായി അവൾക്ക് വാരി കൊടുത്തു കൊണ്ടിരുന്നു
തനു തിരിച്ചു ജാനുവമ്മക്കും വാരി കൊടുത്തു

ഭക്ഷണം ഒക്കെ കഴിച്ചു
കുറെ നേരത്തിനു ശേഷം രണ്ടു പേരും കുളത്തിനടുത്തേക്ക് പോയി
തനുവിന് നീന്താൻ അറിയില്ല എന്ന് അറിഞ്ഞിരുന്ന രാഹുൽ അവൾക്ക് നീന്തൽ പഠിപ്പിച്ചു കൊടുത്തിരുന്നു അവൻ വരുന്ന ദിവസങ്ങളിൽ
അത് കൊണ്ട് തനുവിനെ അങ്ങോട്ടേക്ക് ഒറ്റക്ക് വിടാൻ ആദ്യത്തെ അത്രയും പേടി രാഘവനും ജാനകിക്കും ഇല്ലായിരുന്നു

ജാനുവമ്മയുടെ കൂടെ കുളത്തിൽ പോയി നീന്തിയും മുത്തശ്ശൻറെ കഥകൾ കേട്ടും അന്നത്തെ ദിവസം അസ്തമിച്ചു

അടുത്ത ദിവസം രാവിലെയും രാഹുലിനെ അന്വേഷിച്ചു ഇരുന്നെങ്കിലും ഒരുപാട് നേരമായിട്ടും അവൻ വരാത്തതിനാൽ അവൾ ജാനുവമ്മയോടൊത്തു അന്നത്തെ ദിവസവും അവൾ തള്ളി നീക്കി

*******

രണ്ട് ദിവസം പുറത്തിറങ്ങാത്തതു കൊണ്ട് തനു അന്ന് പാടത്തിന്റെ അരുകിലൂടെ ഒഴുകുന്ന തോട്ടിൽ പോയിരുന്നു
സാധാരണ ദിവസങ്ങളിൽ രാഹുലിനൊപ്പമായിരുന്നു അവൾ അവിടെ ഇരിക്കാർ എന്നാൽ ഇന്ന് അവനില്ലാതെ അവൾ അവിടെ പോയി
തോട്ടിലേക്ക് കാലുകളിട്ടു തനു എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു

മഴ തന്റെ താണ്ഡവമാടുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു
എന്നാൽ തനു ഇതൊന്നും കാര്യമാക്കാതെ മഴ ആസ്വദിച്ചു അവിടെയിരുന്നു

തനുവിന്റെ കൈ പിടിച്ചു വലിച്ചു പൊക്കി കൊണ്ടവളെയും കൊണ്ട് അവൻ ഓടുവാൻ തുടങ്ങിയിരുന്നു
ആദ്യമൊന്നും തനുവിന് മനസിലായില്ലെങ്കിലും രാഹുൽ ആണ് തന്നെയും കൊണ്ട് ഓടുന്നത് എന്ന് പിന്നെയാണ് അവൾക്ക് മനസിലായത്
വീടിനു പടിക്കൽ എത്താറായതും തനു രാഹുലിന്റെ കൈകൾ വലിച്ചെറിഞ്ഞു

അവൻ അവളെ എന്തെന്ന രീതിയിൽ നോക്കി
അവൾ ഒന്നും മിണ്ടാതെ വീടിനുള്ളിലേക്ക് കയറി പോയിരുന്നു

മോന് ബുദ്ധിമുട്ടായോ

ഏയ് ഇല്ല ജാനുവമ്മേ

മോൻ വരാതെയിരുന്ന രണ്ട് ദിവസം മോൾക്ക് നല്ല ദേഷ്യവും വാശിയുമായിരുന്നു എത്ര പറഞ്ഞിട്ടാണെന്നോ ഒരു വാ എങ്കിലും കഴിച്ചത്

പിന്നെയും ജാനുവമ്മ ഓരോന്നായി അവനോട് പറഞ്ഞു കൊണ്ടിരുന്നു

ഇതേ സമയം തന്റെ റൂമിലേക്ക് വന്ന തനു തോർത്തെടുത്തു കണ്ണാടിയുടെ മുന്നിൽ നിന്നു കൊണ്ട് തലയിലെ വെള്ളമൊപ്പുകയായിരുന്നു
കണ്ണാടിയിൽ നോക്കി നിന്ന നേരം അവളുടെ നെറ്റിയിലായി ചോരപ്പാട് തെളിഞ്ഞു വരുന്നത് പോലെയവൾ കണ്ടു അതെ അന്ന് താൻ സ്വപ്നത്തിൽ കണ്ട രക്തത്താൽ തന്റെ നെറുകിലായി വരക്കപ്പെട്ട അടയാളം തന്നെ
മഴയുടെ തണുപ്പിലും അവളുടെ ദേഹമാസകലം ചുട്ടു പൊള്ളുവൻ തുടങ്ങിയിരുന്നു
തന്റെ പുറകിലായി ആ മൂന്ന് പേരെയുമവൾ കണ്ടു

***********

ഞാൻ അവളോട് സംസാരിക്കാം ജാനുവമ്മേ

ശരി മോനെ

തനുവിന്റെ മുറിയിലേക്ക് കയറിയ രാഹുൽ അവിടമാകെ നോക്കിയെങ്കിലും തനുവിനെ കണ്ടിരുന്നില്ല പുറത്തേക്കിറങ്ങാൻ നിന്ന രാഹുൽ പെട്ടന്നായിരുന്നു അത് കണ്ടത്

ബോധമില്ലാതെ നിലത്തു കിടക്കുന്ന തനു

മിഴി....
ജാനുവമ്മേ ഒന്ന് വേഗം വാ

രാഹുലിന്റെ ഉറക്കെയുള്ള വിളി കേട്ടു ജാനുവമ്മ ഓടിയെത്തിയിരുന്നു

ബോധമില്ലാതെ കിടക്കുന്ന തനുവിനെ കണ്ടതും അവർ ഓടി അവൾക്കടുത്തേക്ക് എത്തിയിരുന്നു

*****-**

Mr...
ഡോക്ടർ തനുവിനെ ചെക്ക് ചെയ്തതിനു ശേഷം രാഹുലിന്‌ അടുത്തേക്ക് വന്നിരുന്നു 


Rahul

ആ രാഹുൽ പേടിക്കാൻ ഒന്നുമില്ല പാനിക് അറ്റാക്ക് ആയിരുന്നു തന്മയിക്ക് നല്ല പോലെ ടെൻഷൻ വന്നിട്ടുണ്ടെന്ന് തോന്നുന്നു
അതല്ലെങ്കിൽ എന്തെങ്കിലും കണ്ട് പേടിച്ചതവാം ഇത് തീരുമ്പോൾ നിങ്ങൾക്ക് വീട്ടിൽ പോവാം

Thank you doctor

രാഹുൽ അവൾക്കടുത്തേക്കായി വന്നിരുന്നു അവളിൽ എന്തൊക്കെയോ രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്ന് അവനു തോന്നി

തുടരും...

വായിച്ചു നോക്കിട്ട് ഒരു ചെറിയ അഭിപ്രായമെങ്കിലും പറയോ
ഇഷ്ടം ആയോ ഇല്ലയോ എന്നെങ്കിലും പ്ലീസ്

By രുദ്

തന്മിഴി

തന്മിഴി

4.2
1714

രാവിലെ തന്നെ ചുറ്റാൻ ഇറങ്ങിയതാണ് രാഹുലും തനുവും കൂടെരണ്ട് ദിവസത്തെ പിണക്കം ഉണ്ടായിരുന്നെങ്കിലും തന്റെ ജോലിയുടെ ആവിശ്യത്തിനായി പെട്ടന്ന് പോവേണ്ടി വന്നു എന്ന് പറഞ്ഞതും തനു ഒരു വിധം പിണക്കം മാറ്റിയിരുന്നുഅതിന്റെ പരിഹാരമായിട്ടാണ് ഇന്നുള്ള ഈ കറക്കംകൈയിലെ ചാമ്പക്കയും കഴിച്ചു കൊണ്ട് തനു മുന്നിൽ നടന്നുരാഹുൽ കൈ മുഴുവൻ ചാമ്പക്ക ആയിട്ട് അവളുടെ പുറകെയുംഅതിൽ നിന്നും ഓരോന്നെടുത്തു കഴിച്ചു കൊണ്ട് നടപ്പാണ് തനുവിന്റെ പരിപാടിവേണോ...ഓ ഇപ്പോഴെങ്കിലും ഭവതി ഒന്ന് ചോദിച്ചല്ലോവേണംഎന്ന ഇത് കഴിച്ചോ...കൈയിലൊരു ചാമ്പക്ക എടുത്ത് രാഹുലിന്റെ വായിലേക്ക് വെച്ചു കൊടുക്ക