തന്മിഴി
രാഘവനും ദേവയാനിയും തന്നെയുള്ള ദിവസങ്ങളിൽ രാഹുൽ തറവാട്ടിൽ അവർക്ക് കൂട്ടിനായി രാത്രി സമയങ്ങളിൽ വന്നു നിൽക്കാറുണ്ടായിരുന്നുജാനകിയോ മറ്റു കുടുംബാംഗങ്ങൾ ഉള്ളപ്പോൾ മാത്രം അധികം അവിടേക്ക് പോകാറുമില്ലതനു വന്നതിനു ശേഷമാണ് പിന്നെയവിടെ ഒരുപാട് നേരം നിൽക്കുന്നതുംരാഹുലിനെ വിശ്വാസമുള്ളത് കൊണ്ടും അവിടെയുള്ളവർക്കത് ഒരു പ്രശ്നവുമല്ലായിരുന്നുഇന്ന് തനുവിന്റെ നിർബന്ധപ്രകാരം രാത്രിയിൽ അവിടെ കിടക്കുവാൻ വന്നതാണ് രാഹുൽകാരണം വേറെയൊന്നുമല്ല പുതിയൊരു ഹൊറർ മൂവി തനുവിന് കിട്ടിയിരുന്നു അത് കാണാൻ കൂട്ടിനു വേണ്ടിയാണ് രാഹുലിനെ പിടിച്ച പിടിയാലേ അവിടെ നിർത്തിയത