Aksharathalukal

തന്മിഴി

രാഘവനും ദേവയാനിയും തന്നെയുള്ള ദിവസങ്ങളിൽ രാഹുൽ തറവാട്ടിൽ അവർക്ക് കൂട്ടിനായി രാത്രി സമയങ്ങളിൽ വന്നു നിൽക്കാറുണ്ടായിരുന്നു
ജാനകിയോ മറ്റു കുടുംബാംഗങ്ങൾ ഉള്ളപ്പോൾ മാത്രം അധികം അവിടേക്ക് പോകാറുമില്ല
തനു വന്നതിനു ശേഷമാണ് പിന്നെയവിടെ ഒരുപാട് നേരം നിൽക്കുന്നതും
രാഹുലിനെ വിശ്വാസമുള്ളത് കൊണ്ടും അവിടെയുള്ളവർക്കത് ഒരു പ്രശ്നവുമല്ലായിരുന്നു
ഇന്ന് തനുവിന്റെ നിർബന്ധപ്രകാരം രാത്രിയിൽ അവിടെ കിടക്കുവാൻ വന്നതാണ് രാഹുൽ
കാരണം വേറെയൊന്നുമല്ല പുതിയൊരു ഹൊറർ മൂവി തനുവിന് കിട്ടിയിരുന്നു അത് കാണാൻ കൂട്ടിനു വേണ്ടിയാണ് രാഹുലിനെ
 പിടിച്ച പിടിയാലേ അവിടെ നിർത്തിയതും
വേറെയൊന്നും കൊണ്ടല്ല തനുവിന് ഹൊറർ മൂവീസ് കാണാൻ ഇഷ്ടമാണെങ്കിലും അത് കണ്ടു കഴിഞ്ഞാൽ പിന്നെ ആൾക്ക് നല്ല പേടിയാണ്
അവൾക്ക് പേടിയുള്ള കാര്യം അധികം ഉണ്ടാവരുതെന്ന ഡോക്ടറിന്റെ നിർദേശമുള്ളത് കൊണ്ട് കൂടിയാണ് രാഹുൽ നില്ക്കാൻ സമ്മതിച്ചത്

ഇത് വേണോ കുഞ്ഞീ
ഡോക്ടർ പറഞ്ഞതല്ലേ അധികം ടെൻഷൻ... പേടി അങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കണമെന്ന്

ഡോക്ടർ അങ്ങനെ പലതും പറയും അതൊന്നും നോക്കണ്ട
ഇപ്പൊ പ്ലേ ചെയ്യ് മോനെ രാഹുലെ

അത് കേട്ടതും അവൻ അവളെ നോക്കിയൊന്ന് കണ്ണുരുട്ടി
തിരിച്ചൊരു ചിരി കൊടുത്തു കൊണ്ട് അടുത്തിരുന്ന പാവക്കുട്ടിയെ മടിയിലേക്കെടുത്തു വെച്ചു

ലൈറ്റ് ഓഫ്‌ ചെയ്യ്

എന്തിനു

എന്നാൽ അല്ലെ ആ ഫീൽ കിട്ടു

ദേ മിഴി നീയെന്റെ കൈയിന്ന് വാങ്ങും കേട്ടോ

അവൻ ചെയ്യില്ല എന്ന് കണ്ടതും തനു ലൈറ്റ് ഓഫ്‌ ചെയ്തു വന്നിരുന്നു

സിനിമയുടെ ആദ്യഭാഗങ്ങളിൽ തനുവിന് വല്യ കുഴപ്പില്ലായിരുന്നു പോകെ പോകെ തനുവിന്റെ ധൈര്യം ചോർന്നു പോവാൻ തുടങ്ങിയിരുന്നു
രാഹുൽ സിനിമയിൽ മുഴുകിയിരുന്നു
തന്റെ കൈയിൽ മുറുക്കം കൂടി വരുന്നത് കണ്ടപ്പോളായിരുന്നു അവനു കാര്യം മനസിലായത്
അങ്ങേയ്റ്റത്തു ഇരുന്ന തനു നിരങ്ങി നിരങ്ങിയിപ്പോൾ തന്നോട് ചേർന്ന ഇരിക്കുന്നതെന്ന്
തലയിലൂടെ ഒരു പുതപ്പൊക്കെ മൂടി ഇടക്ക് കണ്ണ് അടച്ചും ഒളികണ്ണിട്ടും നോക്കിയുമാണ് അവളിരിക്കുന്നത് 
അവളുടെ ഇരിപ്പ് കണ്ടിട്ട് ചിരി വരുന്നുണ്ടെങ്കിലും അതവൻ പുറമെ പ്രകടിപ്പിച്ചില്ല

പെട്ടന്നായിരുന്നു രാഹുൽ ഒരു കാര്യം ശ്രദ്ധിച്ചത് തനുവിന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു അവന്റെ കൈകളിലേക്ക് ചേർത്തു വെച്ചിരുന്ന അവളുടെ കൈകളിലേക്ക് തണുപ്പ് അരിച്ചു കേറുന്നത് പോലെയവന് അനുഭവപ്പെട്ടു
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെയവന് തോന്നി
എന്തോ പന്തികേട് തോന്നിയതും ടീവി ഓഫ്‌ ചെയ്യാനായി എണീക്കാൻ വന്നതും കറന്റ് പോയതും ഒരുമിച്ചായിരുന്നു

അമ്മേ....

മിഴി...
ഡാ പേടിക്കാതെ ഞാനുണ്ട് അടുത്ത്

എന്നെ ഒറ്റക്ക് ആക്കിട്ട് പോവല്ലേ എനിക്ക് പേടിയാവുന്നു

ഇല്ല ഇല്ല പേടിക്കണ്ട ഞാൻ ലൈറ്റ് ഓൺ ആക്കട്ടെ

അയ്യോ പോവല്ലേ ഞാനും

എമർജൻസി ലൈറ്റ് ഓൺ ആക്കാനായി രാഹുൽ പോയതും അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടവൾ അവനോടൊപ്പം നടന്നു

മിഴി നീ കൈ വിട്ടേ ഞാൻ ലൈറ്റ് ഓൺ ആക്കട്ടെ

പറ്റില്ല...
എനിക്ക് പേടിയാ

അതിനല്ലേ ലൈറ്റ് ഓൺ ആക്കട്ടെ എന്ന് പറഞ്ഞത് നീ കൈ വിട് 1 മിനിറ്റ് കാര്യമുള്ളൂ ഇവിടെ തന്നെ നിൽക്ക്

വേഗം വരണേ

ആ വേഗം വരാം

തനിക്കറിയാവുന്ന ജപങ്ങൾ മൊത്തം തനു അവിടെ നിന്നും ചൊല്ലിക്കൊണ്ടിരുന്നു

എന്റെ ഭഗവാനെ ഈ കാട്ടുമാക്കാൻ എന്നെ ഒറ്റക്ക് ഇവിടെ നിർത്തിയിട്ട് ഇതെവിടെ പോയി
പേടിയായിട്ട് വയ്യ

കുറച്ചു കഴിഞ്ഞതും തന്റെ അരുകിൽ ആരോ വന്നു നിന്നതും തനു

ആ വന്നോ...
എന്താ ലൈറ്റ് ഓൺ ആവാത്തെ

അതും പറഞ്ഞു തിരിഞ്ഞതും വെള്ള വസ്ത്രം ധരിച്ചൊരു രൂപം

അച്ചാച്ച....പ്രേതം

എന്ന് നിലവിളിച്ചു കൊണ്ട് തനു ചക്ക വെട്ടിയിട്ടതു പോലെ നിലത്തേക്ക് വീണതും കറന്റ് വന്നതും ഒരുമിച്ചായിരുന്നു

ബഹളം കേട്ട് ഓടി വന്ന രാഹുലും ജാനകിയും രാഘവനും കണ്ടത്
ഇവിടിപ്പോ എന്താ ഉണ്ടായേ എന്നാ കണക്കെ നില്കുന്ന ദേവയാനിയെയും നിലത്തു ബോധം കെട്ടു കിടക്കുന്ന തനുവിനെയും ആയിരുന്നു

അതായത് രമണ
ദേവയാനി വെള്ളം കുടിക്കാൻ വേണ്ടി എണീറ്റത്തും ജഗ്ഗിൽ വെള്ളം തീർന്നിരിക്കുന്നതാണ് കണ്ടത്
വല്ലാത്ത പരവേശം തോന്നിയത് കൊണ്ട് അടുക്കളയിൽ പോയി കുടിക്കുവാൻ എണീറ്റു ആ സമയം തന്നെ കറന്റും പോയിരുന്നു
തണുപ്പുള്ളതിനാൽ വെള്ള ബെഡ്ഷീറ്റും പുതച്ചാണ് ദേവയാനി പുറത്തിറങ്ങിയത്
വെള്ളം കുടിക്കാനിറങ്ങിയ ദേവയാനിയെ വെള്ള പുതപ്പും ആയിട്ട് കണ്ട നമ്മുടെ കൊച്ചു അത് പ്രേതമാണെന്ന് സ്‌ഥിതീകരിച്ചു ഒന്ന് ബോധം കെട്ടു വീണതാണ് ഇവിടെയിപ്പോൾ അരങ്ങേറിയത്

മോളെ തനു...

മുഖത്തു വെള്ളമൊഴിച്ചതും തനു കണ്ണ് തുറന്നിരുന്നു

ആദി പ്രേതം
അടുത്തിരിക്കുന്ന രാഹുലിനെ നോക്കി പറഞ്ഞതും
അവന്റെ ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നു അവൾക്ക് കിട്ടിയത്

എന്തിനാ തനുട്ട ഇതൊക്കെ കാണാൻ പോയത് അത് കൊണ്ടല്ലേ

സോറി ജാനുമ്മ
ഇനി ചെയ്യൂല്ല

എന്ന ഇനിയെല്ലാവരും പോയി കിടന്നു ഉറങ്ങിക്കോള

രാഘവൻ പറഞ്ഞതുമെല്ലാവരും അവരവരുടെ മുറികളിലേക്ക് നടന്നിരുന്നു

പോകാൻ എഴുന്നേറ്റ രാഹുലിന്റെ കൈകളിൽ തനു പിടിത്തമിട്ടിരുന്നു

ആദി...
സോറി

രാഹുൽ ഒന്ന് കണ്ണടച്ചതിനു ശേഷം അവളെയൊന്ന് നോക്കി

മിഴി ഡോക്ടർ പറഞ്ഞതല്ലേ
പിന്നെയെന്തിനാടാ

സോറി

സോറി ഒന്നും വേണ്ട
ഉറങ്ങിക്കോ
അതും പറഞ്ഞു എണീറ്റു പോവാൻ നിന്നിരുന്ന രാഹുലിന്റെ അടുത്തേക്ക് ഏന്തി വലിഞ്ഞു ബെഡിൽ നിന്നും എണീറ്റു നിന്നു കൊണ്ട് അവന്റെ കവിളിലായി ഒരു കുഞ്ഞു മുത്തം അവനേകി

ഗുഡ് നൈറ്റ്‌ ആദി

തനുവിന്റെ പ്രവർത്തിയിൽ മരവിച്ചു പോയിരുന്നു അവൻ
എങ്കിലും അവന്റെ അധരങ്ങളിൽ ഒരു കള്ളച്ചിരി മിന്നിമാഞ്ഞു

**********

തുടരും....

ഇഷ്ടം ആയില്ലെങ്കിൽ അതെങ്കിലും ഒന്ന് പറയാമോ

By രുദ്

തന്മിഴി

തന്മിഴി

4.3
1437

രാവിലെ അമ്പലത്തിൽ പോകണമെന്ന് തനു പറഞ്ഞിരുന്നുഅവർ രണ്ടു പേരും ആദ്യമായി ഒരുമിച്ചു പോയ മലയുടെ മുകളിലുള്ള അമ്പലത്തിലേക്ക്രാഹുൽ അത് കൊണ്ട് ഇന്ന് വീട്ടിൽ നിന്നും പതിവിൽ നേരത്തെ ഇറങ്ങിയിരുന്നുകണ്ണേട്ടഎന്താ മയുഎങ്ങോട്ടാ മോനെ രാവിലെ ഒരു യാത്രഇന്ദ്രപ്രസ്ഥം വരെയൊന്ന് പോണം മിഴിയെ ഇന്ന് മയിൽക്കുന്നിലെ അമ്പലത്തിൽ കൊണ്ട് പോവാമെന്ന് പറഞ്ഞിട്ടുണ്ട്ഓ അതാണോഅല്ലടാ ചേട്ടാ ഇനി ആ കൊച്ചെങ്ങാനും എന്റെ ഭാവി ഏടത്തിയമ്മ ആവോമയു വേണ്ടാത്ത കാര്യമൊന്നും നീയാലോചിക്കേണ്ട കേട്ടോമോള് പോയിരുന്നു പഠിക്ക്ഓ ഞാൻ പൊയ്ക്കോളാമേഅതും പറഞ്ഞു മയു വീടിനുള്ളിലേക്ക് പോയിരുന്നുശ്രീ