Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ.. part -35

രാത്രി ഒട്ടും ഉറങ്ങാൻ സാധിച്ചിരുന്നില്ല.... അമ്മയുടെയും അച്ഛന്റെയും കരഞ്ഞു കലങ്ങിയ കണ്ണും തല താഴ്ന്നുള്ള നിൽപ്പും ... അതിലുപരി അവരുടെ വിശ്വാസത്തിനുമേൽ ഏറ്റ മങ്ങൽ... എല്ലാം ഓർത്തത് കൊണ്ടോ എന്തോ രാത്രി ഒരുപാട് നേരം വൈകിയുo കണ്ണടയ്ക്കാൻ സാധിച്ചില്ല പുലർച്ചെ എപ്പോഴോ ഒന്ന് ഉറങ്ങിപ്പോയി.....

അതേ എന്റെ സമ്മതമില്ലാതെ... എന്റെ താൽപ്പര്യം നോക്കാതെ... എന്റെ കല്യാണം...
എന്താണ് ചെയ്യേണ്ടത്.... ഒരു എത്തും പിടിയും കിട്ടുന്നില്ല....എന്നെ കേൾക്കാൻ ആരും തയ്യാറല്ല... ഒരു വാക്ക് ചോദിക്കായിരുന്നില്ലേ അവർക്ക്.... ശെരിക്കും എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്.... അതൊരു സ്വപ്നമാണെന്നാ ഞാൻ കരുതിയിരുന്നത്... ഞാൻ കാരണം മറ്റൊരാളുടെ ജീവിതം കൂടെ.... എന്തൊക്കെയോ ഓർക്കുന്നതിനിടയിൽ ജുന്നു വന്ന് തട്ടി വിളിച്ചു.... ഞെട്ടിക്കൊണ്ട് അവനെ നോക്കി....

\"എന്താടി സംഭവിച്ചേ..... എന്തിനാ ഇങ്ങനൊരു തീരുമാനം എടുത്തേ....\"

എന്തോ അവന്റെ ആ ചോദ്യം,പെയ്യാൻ വെമ്പൽ കൊണ്ട കാർമേഘം പോൽ  അവളുടെ കണ്ണുനീർ തളംകെട്ടി നിന്ന കണ്ണിൽ നിന്ന്..... അതവൾ അവന്റെ നെഞ്ചിൽ ഇറക്കി വെച്ചു...ഉള്ളിലെ സങ്കടങ്ങൾ മൊത്തം  അവൾ കരഞ്ഞു തീർത്തു....

കുറച്ചു നേരത്തെ കണ്ണീരിനൊടുവിൽ അവളുടെ തേങ്ങലിന്റെ  ശക്തി കുറഞ്ഞു... അവൾ അവനിൽനിന്ന് വിട്ടുമാറി ബെഡിൽ തന്നെ ഇരുന്നു...അവനും അവൾക്ക് താഴെ നിലത്ത് സ്ഥാനം പിടിച്ചു.... അവളുടെ കൈകളെ അവന്റെ കൈക്കുള്ളിലാക്കി പതുക്കെ തഴുകി... അത് അവൾക്കും ഒരാശ്വാസം ആയിരുന്നു.... കൂടെ ആരേലും ഉണ്ടെന്ന വിശ്വാസം... തന്നെ കേൾക്കാനും ആളുണ്ടെന്ന തിരിച്ചറിവ്..... അത് ഇപ്പോഴത്തെ അവളുടെ അവസ്ഥക്ക് ഒരു ആശ്വാസം തന്നെ ആയിന്നുന്നു....

പിന്നെ പതിയെ നടന്ന കാര്യങ്ങൾ ഓരോന്നായി അവനോട് എണ്ണി എണ്ണി പറയാൻ തുടങ്ങി..... കൂടെ തനിക്കൊരു കല്യാണം വേണ്ടെന്നും ഹോസ്റ്റലിൽ ചേർത്താനും പറഞ്ഞു.....

വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു... താൻ എന്ത് പറഞ്ഞാണ് അവളെ ആശ്വാസിപ്പിക്കേണ്ടത്.... എന്ത് പറഞ്ഞാലാണ് അവൾക്ക് അവകാശമാകുക.....

പക്ഷേ ഈ കല്യാണം നടത്താൻ എന്നെക്കൊണ്ട് സാധിക്കില്ല....... അവളുടെ ജീവിതമാണ്.....തീരുമാനങ്ങളും അവളുടേത് ആയിരിക്കണം....

ആലോചിച്ചു നിൽക്കുന്നതിനു മുൻപ് അവളുടെ വീട്ടുകാരെല്ലാം എത്തിയിരുന്നു..... ഒന്നും പറയുന്നതിനു മുമ്പ് തന്നെ അവളെ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി... അവളോട് ഒന്നും തന്നെ ചോദിക്കാനോ സംസാരിക്കാനോ ആരും തന്നെ തയ്യാറായിരുന്നില്ല...... എല്ലാരും ദേഷ്യത്തിൽ ആണെന്ന് മാത്രം മുഖം കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും.... അവരുടെ മുഖത്തേക്ക് നോക്കി അവൾ മറത്തൊന്നും പറയാതെ കുളിമുറിയിലേക്ക് കയറി..... പിന്നീടുള്ള കാര്യങ്ങളെല്ലാം യാന്ത്രികമായി തന്നെ നടന്നു.....

ഒരു നിമിഷം കൊണ്ട് ജീവിതം മാറിമറിയും എന്ന് പറയുന്നത് എത്ര സത്യമാണ്.... നമ്മളുടെ തീരുമാനങ്ങൾക്ക് അതീതമായി നമ്മളുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളുണ്ട്....  അതിനെതിരായി നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറയുന്നത് എത്ര സത്യമാണ്... അവളിവിടെ വെറും നോക്കുകുത്തി മാത്രമാണ് അവൾക്കൊന്നും പ്രതികരിക്കാൻ കഴിയുന്നില്ല.... അവൾക്കുവേണ്ടി സംസാരിക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല...... തെറ്റുകാരി ആണെന്ന് സ്വയം വിശ്വാസമുള്ളതുകൊണ്ട് അവരുടെ വാക്കിനെതിരായി അവൾ ഒന്ന് ശബ്ദമുയർത്തിയില്ല...... തന്റെ വിധിയെന്നു കരുതി അവൾ സമാധാനിക്കുന്നുണ്ടാവും.....

അതെ രംഗബോധമില്ലാത്ത കോമാളിയെ പോലെ വരുന്നത് മരണം മാത്രമല്ല ജീവിതത്തിലെ പല കാര്യങ്ങലും അങ്ങിനെയാണ് ഇവിടെയും അങ്ങിനെ തന്നെ .........

പക്ഷേ സിദ്ധു അവൻ ഒരിക്കലും ജീവിതത്തെ തമാശയായി കാണുന്നവനല്ല...... അവൻ എങ്ങനെ സമ്മതിച്ചു.....

അതും ആലോചിച്ചു തിരിഞ്ഞു നോക്കുന്ന ജുന്നു കാണുന്നത് കല്യാണ വേഷത്തിൽ ഒരുങ്ങി വരുന്ന സിദ്ധുവിനെയാണ്...... അവൻ തികച്ചും ശാന്തനാണ്.... ചുണ്ടിലൊരു പുഞ്ചിരിയും....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                          തുടരും.......



കാർമേഘം പെയ്തപ്പോൾ.. part -36

കാർമേഘം പെയ്തപ്പോൾ.. part -36

5
1016

പിന്നീടുള്ള കാര്യങ്ങൾക്കൊക്കെ സാക്ഷിയായി  നിൽക്കാൻ മാത്രമാണ് എനിക്ക് സാധിച്ചത്.... വീട്ടിൽ പ്ലാൻ ചെയ്തത് പോലെ തന്നെ കാര്യങ്ങളെല്ലാം നടന്നു..... ചെറിയ രീതിയിൽ രജിസ്റ്റർ ഓഫീസിൽ വച്ച് മാരേജ് അതായിരുന്നു അവരുടെ പ്ലാൻ..... എല്ലാവരും വീട്ടിൽ നിന്നും ഒരുമിച്ച് പുറപ്പെട്ടു... പക്ഷേ അവളുടെ മുഖത്ത് ദുഃഖം നിറഞ്ഞു നിന്നു.... എനിക്കതിന് ഒരു ആശ്വാസമാകാൻ കഴിയുമായിരുന്നില്ല.... എനിക്ക് കഴിഞ്ഞെങ്കിൽ തന്നെ അവൾ അവളുടെ വീട്ടുകാരെ എതിർക്കുമായിരുന്നില്ല..., അവളുടെ മനസ്സിൽ നിറയെ കുറ്റബോധമായിരുന്നു.... ഒരിക്കൽ താൻ കാരണം തലകുനിക്കാൻ ഇടയായവരെ ഇനി ഒരിക്കലും അങ്ങനെ നിൽക്കാൻ ഇടവരുത