Aksharathalukal

തന്മിഴി


അജു ready ആയി വന്നതും രണ്ടു പേരും കൂടെ തനുവിനെ കാത്ത് പുറത്ത് നിൽക്കുകയായിരുന്നു

പോവാം

അല്ല ആരിത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ

അല്ലെന്ന് തോന്നാൻ അജുവേട്ടൻ ഇതിനു മുന്നേ ഭഗവതിയെ കണ്ട് പരിചയം ഒന്നുമില്ലല്ലോ

ഭഗവതിയെ കണ്ട് പരിചയം ഒന്നുമില്ല
പക്ഷെയൊരു ഭദ്രകാളിയെ കണ്ടിട്ടുണ്ട്

അജുവേട്ട...

അത് പറഞ്ഞു തനു അജുവിനെ ഓടിക്കാൻ തുടങ്ങിയിരുന്നു


ഇവരുടെ വഴക്ക് കേട്ടു കൊണ്ടാണ് ഫോണിൽ നോക്കി നിന്നിരുന്ന രാഹുൽ തനുവിനെ ശ്രദ്ധിക്കുന്നത്

ഒരു കരിനീല പട്ടു പാവാട ഒക്കെയിട്ട് 
കണ്ണുകൾ വാലിട്ടെഴുതി
കുഞ്ഞി പൊട്ട് കുത്തി
കൈകളിൽ നീല നിറത്തിലുള്ള കുപ്പിവളകൾ അണിഞ്ഞു
 നിൽക്കുന്ന തനു 

അവരുടെ പുറകെ രാഹുലും ഒരു വിധം നടന്നെത്തിയിരുന്നു

കുറച്ചു മുന്നേ കീരിയും പാമ്പുമായി ഓടിയവരിപ്പോഴിതാ അടയും ചക്കരയും പോലെ കൈ കോർത്തു നടക്കുന്നു

തനു അജുവിനോട് ഓരോന്നും കല പില പറഞ്ഞു കൊണ്ട് നടക്കുകയായിരുന്നു

ഇവൾക്കെന്താ ഇവനോട് ഇതിനു മാത്രം സംസാരിക്കാൻ
ഞാൻ വന്നിട്ടെന്നെയൊന്ന് നോക്കിയത് പോലുമില്ല
കൈ പിടിച്ചു ചേർന്നു നടക്കുന്നു
ഞാൻ ഇത്രേം ദിവസം അവളുടെ കൂടെ നടന്നിട്ട്

രാഹുൽ അവരെ രണ്ടു പേരെയും നോക്കി പുറകിൽ നടന്നു

മലയിലേക്ക് കയറുന്ന വഴിയെത്തിയതും

തനു നീ പൊയ്ക്കോ
ഞാൻ ഇവനോട് കുറച്ചു സംസാരിക്കട്ടെ കുറെ നാൾ കൂടി കാണുന്നതല്ലേ

ശരി അജുവേട്ട

അതും പറഞ്ഞു കൊണ്ട് തനു രാഹുലിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുന്നിലേക്ക് നടന്നു

എന്താണ് മോനെ കണ്ണാ
ഒരു നിശബ്ദത

ഏയ് ഒന്നുല്ലടാ

മ്മ് മ്മ് വിശ്വസിച്ചു

എന്താ അജു

നിനക്കൊട്ടും കുശുമ്പ് ഇല്ലല്ലേ

നീയെന്തൊക്കെയാ അജു പറയുന്നേ

അല്ലടാ അവളുടെ കൂടെ ഞാൻ നടക്കുമ്പോ ഉള്ള നിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടു ചോദിച്ചു പോയതാ

എന്റെ മുഖത്തിന് എന്താ

രാഹുൽ പരുങ്ങി കൊണ്ട് ചോദിച്ചു

ഓഹോ നിന്നോടിങ്ങനെ പറഞ്ഞ നീ വാ തുറക്കില്ല
അജു മനസ്സിൽ പറഞ്ഞു

എടാ അതില്ലേ തനു അവള് കൊള്ളാമല്ലെടാ
കാണാനും സുന്ദരി
പിന്നെ ചെറിയ വാശിയും ദേഷ്യവും ഉണ്ടെന്നല്ലേ ഉള്ളു
കഴിഞ്ഞ ദിവസം വീട്ടിൽ ചെറിയൊരു ചർച്ച അവളെ എന്നെ കൊണ്ട് കെട്ടിച്ചാലോ എന്ന്
ഒന്നുല്ലേലും എന്റെ മുറപ്പെണ്ണ് അല്ലെ

ഡാ

നീയെന്തിനാ കണ്ണാ ചൂടാവുന്നെ

എടാ അതല്ല അവള് കുഞ്ഞല്ലേ
പിന്നെ ഈ മുറപ്പെണ്ണ് ഒക്കെ
അതൊക്കെ പണ്ടത്തെ ആചാരങ്ങൾ അല്ലെ
അതാ ഞാൻ

ഓഹോ അല്ലാതെ
നിനക്ക് അവളെ ഇഷ്ടം ഉള്ളത് കൊണ്ടല്ല
മോനെ കള്ളക്കണ്ണാ
നിന്റെ മുഖത്തു നല്ല വെടിപ്പായിട്ട് എഴുതിയൊട്ടിച്ചു വെച്ചിട്ടുണ്ട് നിനക്കവളോടുള്ള വികാരമെന്താന്ന്
ഞാൻ അവിടെ നിന്ന സമയം തൊട്ട് ശ്രദ്ധിക്കുന്നതാ നീയവളെ നോക്കി നിൽക്കുന്നത്
കോളേജ് സമയം എന്തിനു ബാംഗ്ലൂർ ഉണ്ടായിട്ട് പോലും ഒരു പെണ്ണിനോടും അധികം കൂട്ട് കൂടാത്ത നീ അവളോട് ഇത്രയും അടുത്തു
ഞാൻ ഒന്നുമില്ലേലും അവളുടെ ചേട്ടൻ അല്ലേടാ ഞാനവിടെയുണ്ടെന്ന വിചാരമെങ്കിലും വേണ്ടേ
നീ ആ കൊച്ചിന്റെ ചോര ഊറ്റി വറ്റിക്കുന്ന പോലെയായിരുന്നല്ലോ നോട്ടം

എടാ അജു...
ഞാൻ
സോറി ഡാ
എനിക്കറിയില്ല അവളോട് എന്ത എങ്ങനെയാ എന്നൊക്കെ
മയുനെ പോലെ അവളെ കാണണം എന്ന് പല പ്രാവിശ്യം ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു പക്ഷെ

എടാ നീയിങ്ങനെ സെന്റി ആവാതെ
നിന്നെയെനിക്ക് വിശ്വാസ
മറ്റാരേക്കാളും നന്നായിട്ട് നീയവളെ നോക്കുമെന്ന് എനിക്കറിയാം
ഒരിക്കലും അവളെ സങ്കടപെടുത്തരുത് അത്രയും എനിക്ക് പറയാനുള്ളു

അതും പറഞ്ഞു ഇരുവരും കെട്ടിപ്പിടിച്ചു

വാടാ അവള് ഇപ്പൊ കലിപ്പിട്ട് നിൽക്കുന്നു ഉണ്ടാവും

അതും പറഞ്ഞു രണ്ടു പേരും മുന്നോട്ട് നടന്നു

മുകളിലെത്തിയതും അമ്പലത്തിനടുത്തായി ഒരാൾക്കൂട്ടം നിൽക്കുന്നത് ഇരുവരും കണ്ടു

എന്താടാ അവിടെ

അറിയില്ലെടാ വാ നോക്കാം

മിഴി....

തനു...

ആൾക്കൂട്ടം വകഞ്ഞു മാറ്റി മുന്നിലേക്ക് ചെന്നതും ഇരുവരും കണ്ടത് നിലത്തു ബോധമറ്റ് കിടക്കുന്ന തനുവിനെ ആയിരുന്നു

മിഴി മോളെ ഡാ
അജു എന്റെ മിഴി
ഡാ കണ്ണ് തുറക്ക്

തന്റെ മടിയിൽ തനുവിനെ കിടത്തി അവളെ വിളിച്ചുണർത്തുവാൻ ശ്രമിക്കുകയായിരുന്നു രാഹുൽ

എല്ലാവരും ഒന്ന് മാറി നിൽക്കോ

അജു പറഞ്ഞതുമെല്ലാവരും നീങ്ങി നിന്നിരുന്നു

ഞങ്ങൾ വന്നു നോക്കുമ്പോൾ ഈ കുട്ടി ഇവിടെ വീണു കിടക്കുകയായിരുന്നു

അവിടെ നിന്നിരുന്നൊരാൾ പറഞ്ഞു

ഇതാ മോനെ വെള്ളം...
മോൾടെ മുഖത്തേക്കൊന്ന് കുറേശെ തളിച്ചു നോക്ക്

അജു വെള്ളമെടുത്ത് തനുവിന്റെ മുഖത്തായി തളിച്ചു

പതിയെ കണ്ണുകൾ ചിമ്മി തുറന്ന തനു തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി

ആദി

മിഴി മോളെ ഡാ
ഒന്നുല്ല

എനിക്കെന്താ പറ്റിയെ

മോളെ തനു ഒന്ന് തലകറങ്ങി വീണത

ഞാനോ...
എപ്പോ

ഇത് കേട്ടതും രാഹുലും അജുവും ഉൾപ്പടെ അവിടെ കൂടി നിന്നിരുന്നവരെല്ലാം ഞെട്ടിയിരുന്നു

എന്താ ഈ കുട്ടി പറയണേ

ഓരോരുത്തരുടെയും മുറുമുറുപ്പ് കേട്ടതും രാഹുലും അജുവും തനുവിനെയും കൊണ്ട് തറവാട്ടിലേക്ക് നടന്നിരുന്നു

അജുവിന് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു
രാഹുൽ മറ്റൊന്നും ആലോചിക്കാതെ തനുവിന് ഒപ്പം നടന്നു

തനുവിൽ എന്തൊക്കെയോ നിഗൂഢതകൾ മറഞ്ഞിരിക്കുന്നതായി അജുവിന് തോന്നി

***********
ഇവയെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന കണ്ണുകൾ ആ കാടിനുള്ളിലേക്ക് മറഞ്ഞിരുന്നുഎടാ കണ്ണാ 


തുടരും.....

ആരും ഒന്നും പറയുന്നില്ലല്ലോ ഇഷ്ടം ആയില്ലേ 🤔

By രുദ്




തന്മിഴി

തന്മിഴി

4.3
1312

തിരുമേനി പൂജക്കുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിക്കോളൂ എല്ലാം ഭംഗിയായിട്ട് നടക്കട്ടെതനുവിന്റെ തറവാടിനോട് ചേർന്നുള്ള അമ്പലത്തിൽ ഉത്സവമാണ്ഇന്ദ്രപ്രസ്ഥത്തിൽ നിന്നുള്ളവരായിരുന്നു കാലകാലങ്ങളായി അവ നടത്തി കൊണ്ടിരുന്നതുംനാടാകെ ഒന്നിക്കുന്ന അവസരം കൂടിയായിരുന്നു അത്മറ്റു ദേശങ്ങളിൽ നിന്നു പോലും ആളുകൾ ഇങ്ങോട്ടേക്കൊഴുകിയെത്തിയിരുന്നു10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവംഒന്നാം ദിവസം ഉത്സവത്തിന്റെ കൊടിയേറ്റ്പിന്നീട് 1മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ഉത്സവം ഭംഗിയായി പൂർത്തീകരിക്കുവാൻ വേണ്ടിയുള്ള കർമങ്ങൾ ആയിരിക്കും നടക്കുകപിന്നീടുള്ള 3 ദിവസം കന്യകമാരായ യുവത