Aksharathalukal

തന്മിഴി

തിരുമേനി പൂജക്കുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിക്കോളൂ എല്ലാം ഭംഗിയായിട്ട് നടക്കട്ടെ

തനുവിന്റെ തറവാടിനോട് ചേർന്നുള്ള അമ്പലത്തിൽ ഉത്സവമാണ്

ഇന്ദ്രപ്രസ്ഥത്തിൽ നിന്നുള്ളവരായിരുന്നു കാലകാലങ്ങളായി അവ നടത്തി കൊണ്ടിരുന്നതും

നാടാകെ ഒന്നിക്കുന്ന അവസരം കൂടിയായിരുന്നു അത്
മറ്റു ദേശങ്ങളിൽ നിന്നു പോലും ആളുകൾ ഇങ്ങോട്ടേക്കൊഴുകിയെത്തിയിരുന്നു

10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം
ഒന്നാം ദിവസം ഉത്സവത്തിന്റെ കൊടിയേറ്റ്
പിന്നീട് 
1മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ഉത്സവം ഭംഗിയായി പൂർത്തീകരിക്കുവാൻ വേണ്ടിയുള്ള കർമങ്ങൾ ആയിരിക്കും നടക്കുക

പിന്നീടുള്ള 3 ദിവസം കന്യകമാരായ യുവതികളുടെ തിരുവാതിരകളിയും മറ്റു പൂജകർമങ്ങളും

എട്ടാം ദിവസമാണ് പ്രധാന ഉത്സവ ദിനം

ബാക്കിയുള്ള 9 10 ദിനങ്ങളിൽ ആ ദേശമാകെ ഒന്നായി ആടി തിമിർത്തു ഒരു മനസ്സാൽ ഒരു കുടുംബമെന്ന പോൽ
കൊണ്ടാടും

പത്താം ദിവസം ഇന്ദ്രപ്രസ്ഥം കുടുംബത്തിലെ ഇളയ പെൺകുട്ടിയായി ജനിച്ചവളുടെ അരങ്ങേറ്റവും
മറ്റു കലാപരിപാടികളോടും പൂജകർമങ്ങളോട് കൂടിയും ഉത്സവത്തിന് സമാപനം

അതായിരുന്നു അവിടുത്തെ രീതികൾ

അവരെല്ലാം പോയി കഴിഞ്ഞതിനു ശേഷമായിരുന്നു രാഹുലും തനുവും അജുവും അങ്ങോട്ടേക്ക് വന്നത്

വീട്ടിൽ ഒന്നും തന്നെ പറയണ്ടായെന്നവർ നേരത്തെ തീരുമാനിച്ചിരുന്നു അതിനാൽ അവർ മൂവരും ഒന്നും തന്നെ പറഞ്ഞിരുന്നില്ല

ഇത്ര വേഗം പോയിട്ട് വന്നോ

അത് പിന്നെ അച്ചാച്ച ഇവനൊരു കാൾ വന്നു ജോലിയുടെ ആവിശ്യത്തിന് അതാ

രാഹുലിനെ നോക്കി അജു പറഞ്ഞു നിർത്തി

എന്ത് പറ്റി തനുട്ട ഒരു ക്ഷീണം പോലെ
എന്തേലും വയ്യായ്ക ഉണ്ടോ

ഏയ് ഇല്ല ജാനുമ്മ

അവിടെ നല്ല വെയിലായിരുന്നു അതിന്റ ആവും

ആ എന്ന മോള് പോയി കിടന്നോളു
കുറച്ചു കഴിഞ് രാധ വരും

ശരി അച്ചാച്ച

തനു മുകളിലേക്ക് പോയിരുന്നു

ആരാ മുത്തശ്ശ രാധ

അത് മോനെ തനു മോളെ നൃത്തം പഠിപ്പിക്കുന്ന ആളാ രാധ
കൊല്ലങ്ങൾ ആയിട്ട് രാധയാണ് മോളെ പഠിപ്പിക്കുന്നത്
പിന്നെ ഈ വർഷം മോളാണല്ലോ അമ്പലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്

രാഹുൽ അപ്പോഴാണ് അറിഞ്ഞത് തനു നൃത്തം പഠിക്കുന്നുണ്ട് എന്ന കാര്യം

എന്ന മുത്തശ്ശ ഞാൻ പോയിട്ട് വരാം കുറച്ചു തിരക്കുണ്ട്
അജു ഞാൻ പോയിട്ട് വരാം

രാഹുൽ ബൈക്ക് എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടിരുന്നു

തുടരും....

ഇഷ്ടമായില്ലെങ്കിൽ ഒന്ന് പറയണേ
മിസ്റ്റേക്ക് ഉണ്ടെങ്കിൽ അതും

By രുദ്

തന്മിഴി

തന്മിഴി

4.3
1551

അജുആ നീ വന്നോ കണ്ണാഎന്താടാ വരാൻ പറഞ്ഞത്കണ്ണാ അത് തനുമിഴിക്കെന്താഎന്റെ പൊന്ന് കണ്ണാ അവൾക്കൊരു കുഴപ്പോമില്ലപിന്നെഎടാ അച്ചാച്ചൻ നിന്നോടവളെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാംപക്ഷെ നീയറിയാത്ത ഒരു കാര്യം കൂടെയുണ്ട്രാഹുൽ അതെന്താണെന്ന് അറിയാനുള്ള ആകാംഷയിൽ അജുവിനെ കേൾകുവാൻ ആരംഭിച്ചുനിനക്കറിയാവുന്നതല്ലേ തനു അവളെനിക്ക് എന്റെ കുഞ്ഞിപ്പെണ്ണ എന്ന്എന്റെ കുഞ്ഞിപ്പെങ്ങൾമറ്റു കസിൻസിനെക്കാൾ അവളോടായിരുന്നു എനിക്ക് ഇഷ്ടം കൂടുതലുംഅവൾ ജനിച്ച അന്ന് ഹോസ്പിറ്റലിൽ ഞാനുമുണ്ടായിരുന്നുഎന്റെ കുഞ്ഞിയെ ആദ്യമായിട്ട് ഞാൻ കൈയിലെടുത്തു എന്ത് രസമായിരുന്നെന്ന