Aksharathalukal

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 3

കവിത എഴുത്തിന്റെ ബാലപാഠങ്ങൾ. ഭാഗം 3. അക്ഷരങ്ങൾ
---------------------------------------                                            
മലയാള അക്ഷരമാലയെ സംസ്‌കൃത ശൈലീഘടന അടിസ്ഥാനത്തിൽ പൊതുവെ സ്വരാക്ഷരങ്ങൾ എന്നും വ്യഞ്ജനാക്ഷരങ്ങൾ എന്നും രണ്ടു വിഭാഗങ്ങളായി തരന്തിരിച്ചിരിക്കുന്നു. ഇവ കൂടാതെ ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൂടി ചേരുന്നതാണ് മുഴു മലയാള അക്ഷരമാല. ഭാരത ഭാഷകളിൽ തന്നെയും ഏറ്റവും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്ന ഭാഷയാണ് മലയാളം.

അക്ഷരം എന്നത് അക്ഷരമാലയിൽ അധിഷ്ഠിതമായ ലേഖനരീതിയിൽ ഉപയോഗിക്കുന്ന കണികയാണ്. ഓരോ അക്ഷരവും അതിന്റെ വാച്യരൂപത്തിൽ ഒന്നോ രണ്ടോ സ്വനം ഉൾപ്പെടുന്നതായിരിക്കും. അക്ഷരങ്ങൾ ചേർന്ന് വാക്കുകൾ ഉണ്ടാകുന്നു. വാക്കുകൾ ലിപിക്ക് അനുസൃതമായി എഴുതുമ്പോൾ ആശയവിനിമയത്തിനുള്ള ഉപാധിയായി മാറുന്നു.

മലയാളഭാഷയിലെ അക്ഷരങ്ങളെ
സ്വരം, വ്യഞ്ജനം എന്നിങ്ങനെ
വേർതിരിക്കാം. സ്വരങ്ങൾ സ്വതന്ത്രമായി ഉച്ചരിക്കാവുന്നവയും വ്യഞ്ജനം സ്വരസഹാ
യത്തോടെ മാത്രം ഉച്ചരിക്കാവുന്ന
വയുമാണ്.

ലിപികൾ അക്ഷരങ്ങളുടെ ചിഹ്നങ്ങ
ളാണ്.ഭാഷയിലെ സ്വയം പ്രകാശനശേഷിയുള്ള ഏറ്റവും ചെറിയ ഘടകമാണ്/ കണികയാണ് വർണം. മലയാളികൾ വർണത്തെയും അക്ഷരത്തെയും ഒരേ അർഥത്തിലാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, വർണവും അക്ഷരവും രണ്ടാണ്. വർണങ്ങൾ കൂടിച്ചേർന്നാണ് അക്ഷരങ്ങൾ ഉണ്ടാകുക.

ഉദാഹരണത്തിന്:
ച്+അ = ച
ഇവിടെ ച് എന്നവർണവും അ എന്ന വർണവും കൂടിച്ചേർന്നാണ് ച ഉണ്ടായത്.
അതുപോലെ സു എന്ന അക്ഷരം സ്+ഉ കൂടിച്ചേർന്നതാണ്.

ഏതൊക്കെയാണ് വർണങ്ങൾ?

അ,ആ,ഇ,ഈ,ഉ,ഊ,എ,ഏ,ഐ,ഒ,ഓ,ഔ,ഋ
ക്,ഖ്,ഗ്,ഘ്,ങ്,ച്,ഛ്,ജ്,ഝ്,ഞ്,ട്,ഠ്,ഡ്,ഢ്,ണ്,ത്,ഥ്,ദ്,ധ്,ന്,പ്,ഫ്,ബ്,ഭ്,മ്,യ്,ര്,ല്,വ്ശ്,ഷ്സ്,ഹ്,ള്,ഴ്,റ്,ർ,ൻ,ൺ,ൽ,ൾ എന്നിവ.

അക്ഷരങ്ങൾ:
അക്ഷരങ്ങളെ സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്ന് മൂന്നായി തിരിച്ചിട്ടുണ്ട്.

അ,ആ,ഇ,ഈ,ഉ,ഊ,എ,ഏ,ഐ,ഒ,ഓ,ഔ,ഋ
എന്നിവ സ്വരാക്ഷരങ്ങളാണ്.
ക,ഖ,ഗ,ഘ,ങ,ച,ഛ,ജ,ഝ,ഞ,ട,ഠ,ഡ,ഢ,ണ,ത,ഥ,ദ,ധ,ന,പ,ഫ,ബ,ഭ,മ,യ,ര,ല,വ,ശ,ഷ,സ,ഹ,ള,ഴ,റ എന്നിവ വ്യഞ്ജനാക്ഷരങ്ങളാണ്.
ർ,ൻ,ൺ,ൽ,ൾ എന്നിവ ചില്ലുകളാണ്.
അക്ഷരങ്ങൾക്ക് സ്വന്തമായ നിലനില്പുണ്ട്.

അക്ഷരങ്ങളുടെ വിഭജനം
വ്യഞ്ജനാക്ഷരങ്ങളിൽ \'ക\' മുതൽ \'മ\' വരെയുള്ള 25 അക്ഷര
ങ്ങളെ അഞ്ചുവർഗ്ഗങ്ങളായി തിരിച്ചിരിക്കുന്നു.
ക,ഖ,ഗ,ഘ,ങ. - ---കവർഗ്ഗം
ച,ഛ,ജ,ഝ,ഞ ----ചവർഗ്ഗം
ട,ഠ,ഡ,ഢ,ണ. ----ടവർഗ്ഗം
ത,ഥ,ദ,ധ,ന. ----തവർഗ്ഗം
പ,ഫ,ബ,ഭ,മ. ----പവർഗ്ഗം
ബാക്കി അക്ഷരങ്ങളെ താഴെകൊടുത്തിരിക്കുന്ന വിധത്തിൽ തിരിക്കാം:
യരലവ. ------ മദ്ധ്യമങ്ങൾ -
ശഷസ. ------ ഊഷ്മാക്കൾ -
ഹ. ------ഘോഷി -
ളഴറ. ------ദ്രാവിഡ മദ്ധ്യമങ്ങൾ -

വർഗ്ഗാക്ഷരങ്ങൾ ഉച്ചരിക്കുന്നതിന്റെ പ്രത്യേകത അനുസരിച്ച്
അഞ്ച് വിഭാഗങ്ങളാക്കിയിരിക്കുന്നു.

കഠിനമായത് ഖരം, കുടുതൽ കഠിനമായത് അതിഖരം, മാർദ്ദവ
മുള്ളത് മൃദു, മുഴങ്ങുന്നത് ഘോഷം, മൂക്കിന്റെ സഹായത്തോടുകൂടി ഉച്ചരി
ക്കുന്നത് അനുനാസികം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.

ക,ച,ട,ത,പ. ---- ഖരം
ഖ,ഛ,ഠ,ഥ,ഫ. ---- അതിഖരം
ഗ,ജ,ഡ,ദ,ബ. ---- മൃദു
ഘ,ഝ,ഢ,ധ,ഭ. ---- ഘോഷം
ങ,ഞ,ണ,ന,മ. ---- അനുനാസികം
വ്യഞ്ജനാക്ഷരങ്ങളെ ദൃഢം, ശിഥിലം എന്നിങ്ങനെ രണ്ടായും
തിരിച്ചിട്ടുണ്ട്. ഉറപ്പിച്ച് ഉച്ചരിക്കുന്ന കാഠിന്യമുള്ള വ്യഞ്ജനങ്ങളാണ് ദൃഢം.
കാഠിന്യം കുറഞ്ഞവയാണ് ശിഥിലാക്ഷരങ്ങൾ.

ചില്ലുകൾ - സ്വര സഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങളാണ്
ചില്ലുകൾ . . . ൻ, ൽ, ൾ, ൪, ൺ ഇവയാണ് ചില്ലുകൾ

വർണ്ണങ്ങളുടെ സ്ഥാനഭേദം താഴെ കൊടുത്തിരിക്കുന്നു.
അ, കവർഗ്ഗം, ഹ. ---------- കണ്ഠ്യം
ഇ, ചവർഗ്ഗം. യ,ശ ----------താലവ്യം
ഋ, ടവർഗ്ഗം. ര, ഷ. --------- മൂർദ്ധന്യം
തവർഗം. ല,സ. ദന്ത്യം
ഉ, പവർഗം. വ. ---------ഓഷ്ഠ്യം
എ,ഏ,ഐ. -----കണ്ഠതാലവ്യം
ഒ,ഓ,ഔ. ------കണ്ഠ്യോഷ്ഠ്യം

സംവൃതോകാരവും വിവൃതോകാരവും
\'ഉ\' കാരം (അക്ഷരങ്ങളുടെ പേര് പറയുമ്പോൾ \"കാരം\' എന്നു
കൂടി ചേർക്കുന്നു. \'ഉ\' കാരം എന്നാൽ \'ഉ\' എന്ന അക്ഷരം എന്നാണ്
അർത്ഥം.) രണ്ടു വിധത്തിൽ ഉണ്ട് \"ഉ\' എന്ന് പൂർണ്ണമായി തുറന്ന് ഉച്ചരിക്കു
ന്നതിന് വിവൃതോകാരം എന്നും പൂർണ്ണമായി തുറന്ന് ഉച്ചരിക്കാത്തതിന്
സംവൃതോകാരം എന്നും പറയും.
വന്നു, നിന്നു, കണ്ടു പഠിച്ചു. ഈ പദങ്ങളിൽ അവസാനത്തെ
\'ഉ\' എന്ന വർണ്ണം പൂർണ്ണമായി ഉച്ചരിക്കുന്നുണ്ട്. ഇതിനാണ് വിവൃതോ
കാരം എന്നു പറയുന്നത്. വന്ന്, നിന്ന്, കണ്ട്, പഠിച്ച് ഈ പദങ്ങളിൽ
അവസാനത്തെ വർണ്ണം പൂർണ്ണമായി തുറന്ന് ഉച്ചരിക്കുന്നില്ല. സംവരണം
ചെയ്തിരിക്കുകയാണ്. ഇതിന് \"സംവൃതോകാരം\' എന്നാണ് പറയുന്നത്.
കുറിപ്പ്:-
കണ്ഠ്യം -- കണ്ഠത്തിൽ നിന്നും പുറപ്പെടുന്നത്.
മൂർദ്ധന്യം -- നാവിന്റെ അഗ്രം വായുടെ മുകൾത്തട്ടിൽ തട്ടി ഉച്ചരിക്കുന്നത്.
താലവ്യം -- അണ്ണാക്കിന്റെ നടുവിൽ നാക്കു തട്ടി പുറപ്പെടുന്നത്.
ദന്ത്യം -- നാവ് പല്ലിൽ തട്ടി പുറപ്പെടുന്നത്.
ഓഷ്ഠ്യം -- ചുണ്ടുകൾ ചേർത്ത് ഉച്ചരിക്കുന്നത്.
കണ്ഠതാലവ്യം -- തെണ്ടയും അണ്ണാക്കിന്റെ മദ്ധ്യഭാഗവും ചേർത്ത് ഉച്ചരിക്കുന്നത്.
കണ്ഠോഷ്ഠ്യം -- കണ്ഠവും ചുണ്ടും ചേർത്ത് ഉച്ചരിക്കുന്നത്.

ഈ അർഥങ്ങൾ മനസ്സിലാക്കിയിരുന്നാൽ വരുംഭാഗങ്ങളിൽ സന്ധികളെക്കുറിച്ചു പറയുമ്പോൾ എളുപ്പമാകും.



കവിതയുടെ ബാലപാഠങ്ങൾ ഭാഗം 4

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 4

0
344

ഭാഗം.4കവിത എഴുത്തിന്റെ ആരംഭം--------------------------------കവിത എഴുതാൻ ഒരു വിഷയം തിരഞ്ഞെടുക്കണം. ആദ്യകാലങ്ങളിൽ വിഷയം അന്വേഷിച്ച് കണ്ടെത്തേണ്ടിവരും. എഴുത്ത് പുരോഗമിച്ചു കഴിയുമ്പോൾ, തിരയാതെ തന്നെ വിഷയങ്ങൾ കവിക്കു ചുറ്റും ഉണ്ടാവും. വിഷയങ്ങൾ മനസ്സിൽ അശാന്തി സൃഷ്ടിക്കുന്നവയായിരിക്കും. ആ മാനസിക അസന്തുലനം ദു:ഖത്തിൽ നിന്നോ, സന്തോഷത്തിൽനിന്നോ, പ്രതീക്ഷയിൽനിന്നോ, നിരാശയിൽനിന്നോ ആകാം.വിഷയം സ്വീകരിച്ചുകഴിഞ്ഞാൽ ഉടനെ എഴുത്താരംഭിക്കരുത്. ആ വിഷയം ഉള്ളിൽക്കിടന്ന് നീറണം. ഒടുവിൽ ഒരഗ്നിപർവത സ്ഫോടനം പോലെ കവിതയെന്ന ലാവയുടെ ആദ്യവരികൾ പുറത്തുചാടും. അത് മനസ്സിൽ അടിഞ്ഞുകിടക്കുന്ന (ഹൃ