Aksharathalukal

തന്മിഴി

ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു
വേഗം എത്താമെന്ന കണക്ക് കൂട്ടലുകളോട് കൂടി രാഹുൽ വീട്ടിലേക്കുള്ള ഷോർട്കട്ടിലൂടെ പോവാനാണ് തീരുമാനിച്ചിരുന്നത്

രാത്രി കാലങ്ങളിൽ അധികമാരും ആ വഴി ഉപയോഗിക്കാറില്ലായിരുന്നു
രക്‌തദാഹിയായ രക്തരക്ഷസ്സ് കുടിയിരിക്കുന്ന സ്‌ഥലമാണ് അതെന്ന് അവിടെയുള്ളവരുടെ വിശ്വാസം
ചിലർ കണ്ടിട്ടുണ്ടെന്നും പറയപ്പെടുന്നു

രാഹുൽ തന്റെ കൈയിലുള്ള ഫോണിന്റെ വെളിച്ചത്തിലാണ് നടന്നത്

കുറച്ചു മുന്നോട്ട് ചെന്നതും രാഹുൽ ഒരു കാര്യം ശ്രദ്ധിച്ചത്
ഒരു പെൺകുട്ടി അതാ ഒറ്റക്ക് അവനു മുന്നിലൂടെ അതിവേഗത്തിൽ നടന്നു പോകുന്നത്

ഏയ് നിൽക്ക് ഈ രാത്രി തനിച്ചു ഈ വഴി വരാൻ പാടില്ലെന്നറിഞുടെ

അത് പറഞ്ഞു കൊണ്ട് രാഹുൽ ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നടുത്തിരുന്നു

എടൊ...

പെൺകുട്ടിയൊന്ന് തിരിഞ്ഞു പോലും നോക്കുന്നില്ലായിരുന്നു

രാഹുൽ അവൾക്ക് മുന്നിൽ കയറിയതും അമ്പരന്നു പോയിരുന്നു
മാധവേട്ടന്റെ മോൾ കല്ലുവായിരുന്നു അത്

നീയെന്താ കല്ലു ഇവിടെ അതും ഈ രാത്രിയിൽ

അവളിൽ നിന്നുമൊരു മറുപടിയും കിട്ടിയിരുന്നില്ല

പെട്ടന്നായിരുന്നു പുറകിൽ നിന്നുമൊരു ശബ്ദം കേട്ട് രാഹുൽ തിരിഞ്ഞു നോക്കിയത്
അവിടെയൊന്നും കാണാത്തതിനാൽ തിരിഞ്ഞു കല്ലുവിനെ നോക്കിയതും അവിടെയെങ്ങും അവളെ കണ്ടിരുന്നില്ല

എന്തൊക്കെയോ പന്തികേട് തോന്നിയെങ്കിലും ഈ രാത്രിയിൽ ഒന്നിനും പോകേണ്ടെന്ന് രാഹുൽ ചിന്തിച്ചു
അവിടെ നിന്നും ആലോചിച്ചു കൊണ്ട് രാഹുൽ വീട്ടിലേക്ക് നടന്നു

*********************
കണ്ണാ നീയാവിടെ എന്തെടുക്കുവാ എത്ര നേരമായി വിളിക്കുന്നു

ദാ വരുവാ അമ്മ

താഴെക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു അജുവിന്റെ ഫോൺ കാൾ വന്നത്
വേഗം തന്നെ താക്കോലുമെടുത്തു കൊണ്ട് താഴെക്കതിയിരുന്നു രാഹുൽ

കണ്ണാ കഴിക്കുന്നില്ലേ

ഇല്ലമ്മ ഞാൻ വന്നിട്ട് കഴിച്ചോളാം

അതും പറഞ്ഞു രാഹുൽ ബൈക്ക് എടുത്ത് ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചിരുന്നു

ഇന്ദ്രപ്രസ്ഥത്തിനു മുന്നിൽ ബൈക്ക് നിർത്തിയിറങ്ങിയതും കണ്ടു
ജാനുവമ്മയെ ഊഞ്ഞാലിലിരുത്തി ആട്ടുന്ന തനുവിനെ
ജാനുവമ്മ മതിയെന്ന് പറയുന്നുണ്ടെങ്കിലും തനു പതിയെ പിന്നെയും ആട്ടി കൊടുത്തു കൊണ്ടിരുന്നു


ഇത്രേം ദിവസമായിട്ട് ഇവളെന്നോട് ഒന്ന് മിണ്ടിയിട്ട് കൂടെയില്ല
നിനക്ക് ഞാൻ കാണിച്ചു തരാമെടി കുട്ടിപിശാശ്ശെ

കണ്ണാ 

മനസ്സിൽ പറഞ്ഞു കൊണ്ട് തനുവിനടുത്തേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു അജുവിന്റെ വിളി വന്നത്

ആടാ വരുവാ

തന്നെ കണ്ടിട്ടും കാണാത്ത പോലെ നിൽക്കുന്ന തനുവിനെ ഒന്ന് കൂടെ നോക്കിയതിനു ശേഷം രാഹുൽ ഉള്ളിലേക്ക് കയറിയിരുന്നു

എന്താടാ കാണണമെന്ന് പറഞ്ഞെ

നീയിതൊന്ന് നോക്കിയേ

അജു ഒരു പേപ്പർ രാഹുലിന്‌ മുന്നിലേക്ക് നീട്ടി വെച്ചു

എന്താടാ ഇത്
ആരായിത് വരച്ചത്

തനു

എന്താ...

അതേടാ തനു ആണ് വരച്ചത്

അവൾക്കിത്ര നന്നായിട്ട് വരയ്ക്കാനൊക്കെ അറിയുമായിരുന്നോ

എടാ അതല്ലേ പ്രശ്നം
അവൾക്ക് വരയ്ക്കാൻ അറിയില്ല

ഒന്ന് പോയെടാ
ചുമ്മാ കളിക്കാതെ

എടാ ഞാനെന്തിനാ നിന്നോട് കള്ളം പറയുന്നത്

അജുവിന്റെ ഓർമ്മകൾ ഇന്നലെ രാത്രിയിലേക്ക് സഞ്ചരിച്ചിരുന്നു

രാഹുൽ പോയതിനു ശേഷം കിടക്കുവാൻ തന്റെ മുറിയിലേക്ക് നടക്കുന്നതിനിടക്കായിരുന്നു തനുവിന്റെ മുറിയിലെ വെളിച്ചം കാണുന്നത്

ഇവളിത് വരെയുറങ്ങിയില്ലേ

അതോർത്തു കൊണ്ട് അജു അങ്ങോട്ട് ചെന്നതും
തനു അവിടെയുണ്ടായിരുന്ന ടേബിളിനടുത്ത് ഇരുന്ന് എന്തോ ചെയ്യുന്നതായിരുന്നു

തനു...
നീയെന്താ ഈ ചെയ്യുന്നേ
സമയം ഒരുപാടായില്ലേ കിടന്ന് ഉറങ്ങാൻ നോക്ക്

അവളിൽ നിന്നുമൊരു മറുപടിയും കിട്ടാത്തതിനാൽ അജു അവൾക്കരുകിലേക്ക് ചെന്നിരുന്നു

മുന്നിൽ ഒരു പേപ്പറിലായി എന്തോ വരക്കുന്നതായിരുന്നു അവൻ കണ്ടത്
അജുവിന് അത്ഭുതം തോന്നി
ഒരിക്കൽ പോലും പടം വരച്ചു കണ്ടിട്ടില്ലാത്ത തനു ഇത്രയും നന്നായി വരക്കുന്നത് അവനിൽ അതിശയം ഉളവാക്കിയിരുന്നു

തനു

അവളെ വിളിച്ചിട്ടും കേൾക്കാത്തതിനാൽ അവളുടെ മുഖത്തേക്ക് നോക്കിയ അജു ഞെട്ടിപോയിരിന്നു

തനു അവളുടെ കണ്ണുകളടച്ചു പിടിച്ചു കൊണ്ടായിരുന്നു അത് വരച്ചു കൊണ്ടിരുന്നത്

തനു...
മോളെ കുഞ്ഞി

കുലുക്കി വിളിച്ചിട്ട് പോലും തനുവിൽ നിന്നുമൊരു അനക്കവും കണ്ടിരുന്നില്ല
അജു വല്ലാതെ വിയർക്കുവാൻ തുടങ്ങിയിരുന്നു

കുറച്ചു നിമിഷങ്ങൾക്ക് ശേഷം തനുവിന്റെ കൈകളുടെ ചലനം നിന്നത് അജു ശ്രദ്ധിച്ചു

തനു

അവളെ പതിയെ തൊട്ട് വിളിച്ചതും തനു അജുവിന്റെ അടുത്തേക്ക് വീണു പോയിരുന്നു

അവളെയെടുത്തു ബെഡിൽ കിടത്തിയതിനു ശേഷം അജുവും അവിടെ അവൾക്കായ് കൂട്ടിരുന്നു
ഇനിയുമെന്തെകിലും ഉണ്ടാവുമോയെന്ന ഭയത്താൽ

**********
രാഹുൽ അതിശയിച്ചു പോയിരുന്നു

എടാ എനിക്കെന്തോ പേടി പോലെ
എന്റെ കുഞ്ഞി
ഒരിക്കൽ നഷ്ടപ്പെട്ടതാടാ
ഇനിയും

ഏയ് അജു
നീയൊരു ഡോക്ടർ അല്ലേടാ അതിന്റെയൊരു ധൈര്യമെങ്കിലും കാണിക്ക്
അവൾക്കൊന്നും സംഭവിക്കില്ല ഞാനല്ലേ പറയുന്നത്

രാഹുൽ അത് പറഞ്ഞു കൊണ്ട പേപ്പർ നോക്കി

ഒരു മന്ത്രവാദക്കളം പോലെയൊന്നായിരുന്നു അതിൽ വരച്ചിരുന്നത്
ആ കളത്തിന് നടുക്കായി നഗ്നയായൊരു പെൺകുട്ടി കിടക്കുന്നുണ്ടായിരുന്നു
അതിനടുത്തായി ചുവന്ന വസ്ത്രങ്ങൾ ധരിച്ചൊരു വ്യക്തിയും
അയാളുടെ മുഖമാകെ കുത്തി വരച്ചിരുന്നതിനാൽ
ആ മുഖം അത്ര വ്യക്തമായിരുന്നില്ല
അതിനു അടുത്തായി 8 എന്ന അക്കവും എഴുതിയിട്ടുണ്ടായിരുന്നു

അത് കണ്ടതും രാഹുൽ ഒന്ന് ഞെട്ടിയിരുന്നു

അജു

എന്താടാ

രാഹുൽ മാധവേട്ടന്റെ മോളുടെ കാര്യം ഉൾപ്പടെ മറ്റു പെൺകുട്ടികളെ കാണാതായതും ഇന്ന് രാവിലെ മയു പറഞ്ഞ കാര്യങ്ങളെല്ലാം അജുവിനോടായ് പറഞ്ഞിരുന്നു

എടാ
തനുവിനും അതിനും എന്തെങ്കിലും ബദ്ധം കാണുമോ ഇനി

രാഹുലും അത് തന്നെയായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്

അജുവേട്ട

അജുവിനെ അന്വേഷിച്ചു കൊണ്ട് തനു അകത്തേക്ക് വന്നിരുന്നു
അവളുടെ ശബ്ദം കേട്ടതും രാഹുൽ ആ പേപ്പർ അവൾ കാണാത്തതു പോലെ മാറ്റി വെച്ചിരുന്നു

അജുവേട്ട
എത്ര നേരമായി ഞാൻ വിളിക്കുന്നു
എന്നെ പുറത്ത് കൊണ്ട് പോവാന്ന് പറഞ്ഞതല്ലേ

മോളെ നമ്മുക്ക് പിന്നെയൊരു ദിവസം പോവാം
ഇന്ന് ഇത്രയും നേരമായില്ലേ

അത് കേട്ടതും ചുണ്ടുകൾ കൂർപ്പിച്ചു പിടിച്ചു തനു അജുവിനെ നോക്കി

അത് കണ്ടതും അജുവിന് ചിരി വന്നിരുന്നു
തന്റെ പഴയ കുഞ്ഞിയായി തനു മാറിയെന്ന് അജുവിന് മനസിലായിരുന്നു

ഓ..
ഇത്രയും ദിവസം ഞാൻ വേണമായിരുന്നു എങ്ങോട്ടെങ്കിലും പോകാൻ
ഇപ്പൊ കണ്ടില്ലേ
കുട്ടിപിശാശ്

തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ നിൽക്കുന്ന തനുവിനെ നോക്കി രാഹുൽ മനസ്സിൽ പറഞ്ഞു

ഇനിയതിനു വേണ്ടിയെന്റെ കുഞ്ഞി പിണങ്ങേണ്ട പോയി റെഡി ആയിട്ട് വാ നമ്മുക്ക് പോയേക്കാം

എന്റെ അജുവേട്ടൻ മുത്താണ്

അതും പറഞ്ഞു തനു അജുവിന്റെ കവിളിലൊരു ഉമ്മ കൊടുത്തു കൊണ്ട് കെട്ടിപ്പിടിച്ചു

അജു ഡ്രസ്സ്‌ മാറാനായി മുറിയിലേക്ക് പോയിരുന്നു

തനുവും രാഹുലും മാത്രമാണ് ഇപ്പോളവിടെ ഉള്ളത്

രാഹുലിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു പോകാൻ നിന്ന തനുവിന്റെ കൈകളിൽ അവൻ പിടുത്തമിട്ടിരുന്നു

എന്തായെന്ന ഭാവത്തിലവൾ നോക്കിയതും അവളെ വലിച്ചു മുറിക്കുള്ളിലേക്ക് വലിച്ചിട്ടു കതക് അടച്ചതിനു ശേഷം 
അതിനു മുന്നിലായി കൈയും കെട്ടി രാഹുൽ നിന്നു 

എന്താ ആദി ഈ കാണിക്കുന്നെ
വാതിൽ തുറക്ക് എനിക്ക് പോണം

ഒന്നും പറയാതെ രാഹുൽ തനുവിനടുത്തേക്ക് നടന്നടുത്തു കൊണ്ടിരുന്നു
അവൻ തനികരുകിലേക്ക് വരുന്നത് കണ്ടെങ്കിലും തനു ഒരടി പിന്നോട്ട് വെച്ചിരുന്നില്ല

നീയെന്താ മിഴി എന്നോട് മാത്രം മിണ്ടാതെ നടക്കുന്നത്
എത്ര ദിവസമായി
കാരണമെന്താന്ന് എങ്കിലും പറഞ്ഞൂടെ
അതോ എന്നെ വേണ്ടാതായോ മിഴി
ഞാൻ നിന്റെ ആരുമല്ലാത്തോണ്ട് ആണോ

അവസാനം പറഞ്ഞെത്തിയതും അവനിൽ ഒരിടർച്ച ഉണ്ടായത് തനു ശ്രദ്ധിച്ചിരുന്നു
അവന്റെ നിറയുന്ന കണ്ണുകൾ കണ്ടതും തനുവിനും സങ്കടം തോന്നി

സോറി ആദി
ഞാൻ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതാ
ഇത്രയും ഫീൽ ആവുന്ന് ഞാൻ കരുതില്ല
സോറി...

അവൾ അത് പറഞ്ഞു കഴിഞ്ഞതും
അവളുടെ ചുണ്ടുകളിലൊന്ന് അമർത്തി മുത്തിയതിനു ശേഷം രാഹുൽ അവളിൽ നിന്നും അകന്നു നിന്നിരുന്നു

ബോധമില്ലാത്ത കൊച്ചാണെ എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല

തന്നെയും നോക്കി കണ്ണ് തള്ളി നിൽക്കുന്ന തനുവിനെ നോക്കിയൊന്ന്
കണ്ണിറുക്കി ഒരു കള്ളച്ചിരിയാൽ രാഹുൽ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയിരുന്നു

തുടരും....

തെറ്റുകൾ ഉണ്ടെങ്കിൽ പറയണേ

By രുദ്

തന്മിഴി

തന്മിഴി

4.2
1362

തനു ഉത്സവത്തിന്റെ ആദ്യ ദിവസ ഓർമകളിലൂടെ സഞ്ചരിക്കുകയായിരുന്നുഒരുപാട് നാളുകൾക്ക് ശേഷമാണ് തനു തറവാട്ടിലെ ഉത്സവത്തിൽ പങ്ക് ചേരുന്നത്അതിന്റെ ആകാംഷയും സന്തോഷവുമെല്ലാം അവളിൽ പ്രകടമായിരുന്നുഅതിനാൽ തറവാട്ടിൽ നിന്നുമെല്ലാവരെയും വിളിച്ചു കൊണ്ട് ക്ഷേത്രത്തിലേക്ക് എത്തുവാൻ തനു ധൃതി കാട്ടിക്ഷേത്ര പരിസരത്തായ് മിന്നിത്തിളങ്ങുന്ന വർണകാഴ്ചകൾ തനുവിന്റെ കണ്ണുകളിൽ നക്ഷത്രത്തിളക്കം സൃഷ്ടിച്ചുചെറിയ ചെറിയ കടകളിലായി നിരത്തി വെച്ചിരിക്കുന്ന ഓരോന്നിലൂടെയും തനുവിന്റെ കണ്ണുകൾ പരതി നടന്നുഅവസാനമവളുടെ കണ്ണുകളൊന്നിൽ തറഞ്ഞു നിന്നുപല നിറത്തിൽ നിരത്തി വെച്ചിരിക