Aksharathalukal

തന്മിഴി

അജു

ആ നീ വന്നോ കണ്ണാ

എന്താടാ വരാൻ പറഞ്ഞത്

കണ്ണാ അത് തനു

മിഴിക്കെന്താ

എന്റെ പൊന്ന് കണ്ണാ അവൾക്കൊരു കുഴപ്പോമില്ല

പിന്നെ

എടാ അച്ചാച്ചൻ നിന്നോടവളെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം
പക്ഷെ നീയറിയാത്ത ഒരു കാര്യം കൂടെയുണ്ട്

രാഹുൽ അതെന്താണെന്ന് അറിയാനുള്ള ആകാംഷയിൽ അജുവിനെ കേൾകുവാൻ ആരംഭിച്ചു

നിനക്കറിയാവുന്നതല്ലേ തനു അവളെനിക്ക് എന്റെ കുഞ്ഞിപ്പെണ്ണ എന്ന്
എന്റെ കുഞ്ഞിപ്പെങ്ങൾ
മറ്റു കസിൻസിനെക്കാൾ അവളോടായിരുന്നു എനിക്ക് ഇഷ്ടം കൂടുതലും
അവൾ ജനിച്ച അന്ന് ഹോസ്പിറ്റലിൽ ഞാനുമുണ്ടായിരുന്നു
എന്റെ കുഞ്ഞിയെ ആദ്യമായിട്ട് ഞാൻ കൈയിലെടുത്തു എന്ത് രസമായിരുന്നെന്ന് അറിയോടാ അവളെ കാണാൻ
ഞാൻ എടുത്തപ്പോൾ എന്റെ കുഞ്ഞി എന്നെ നോക്കിയൊരു ചിരി
കൂടെ ആ കുഞ്ഞികൈ എന്റെ വിരലിൽ കോർത്തു പിടിച്ചു 

അജു പറയുന്നതൊരു ചിരിയോടെ രാഹുൽ കേട്ടിരുന്നു

അന്ന് മുതൽ അവളുടെ എല്ലാ കാര്യങ്ങളിലും ഞാനും ഉത്സാഹത്തോടെ ചെയ്തു
എത്രയൊക്കെ ചെയ്തിട്ടും മതി വരാത്ത പോലെ
അവൾ വളരുന്നതിനു അനുസരിച്ചു അവളോടുള്ള എന്റെ അടുപ്പവും കൂടി വന്നു
അവളുടെ ഒരു ദിവസത്തെ ചെറിയ കാര്യം പോലുമെന്നോട് ഓടി വന്നു പറയുമായിരുന്നു എന്റെ കുഞ്ഞി
ഞാനും അങ്ങനെ തന്നെ ആയിരുന്നെടാ അവളോട് പറയാത്ത രഹസ്യങ്ങൾ ഒന്നും തന്നെയില്ലായിരുന്നു
പക്ഷെ....

ഒരു സംശയഭാവത്തിൽ രാഹുൽ അവനെ നോക്കി

അന്നത്തെയാ രാത്രി അന്നോടെ എന്റെ കുഞ്ഞി എന്റെയടുത് നിന്നും അകന്നെടാ
എനിക്ക് നാട്ടിൽ ജോലി കിട്ടിയതിന്റെ ചെറിയൊരു ചിലവ്
കുറച്ചു റിലേറ്റീവ്സ് പിന്നെ ഫ്രണ്ട്‌സ്
നീയന്ന് നാട്ടിൽ ഇല്ലായിരുന്ന സമയം
അന്ന് അവന്മാരുടെ കൂടെ കൂടി ഞാൻ കുറച്ചു ഡ്രിങ്ക്സ് കഴിച്ചിരുന്നു
ഓവർ ആയി പോയിരുന്നു അവന്മാരെ ഒക്കെ പറഞ്ഞു വിട്ടതിനു ശേഷം ഞാനെന്റെ മുറിയിലേക്ക് ചെന്നു
ക്ഷീണം പിന്നെ കുടിച്ചതിന്റെ ഹാങ്ങോവർ എല്ലാം കൂടെ വല്ലാത്തൊരു അവസ്ഥ ഒന്ന് കിടന്ന മതിയെന്നായിരുന്നു
റൂമിൽ ചെന്നതും ലൈറ്റ് പോലും ഓൺ ആക്കാതെ ഡോർ അടച്ചു കിടന്നു ഞാൻ
ഡോറിൽ തട്ടുന്ന സൗണ്ട് കേട്ടു കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്
അച്ചാച്ചൻ അച്ഛമ്മ ഭാരതിയാന്റി ചന്ദ്രൻ അങ്കിൾ
അച്ഛൻ അമ്മ പിന്നെ കുറച്ചു റിലേറ്റീവ്സ് ഒക്കെ അവിടെ നിന്നിരുന്നു
അവരെല്ലാം ഒന്നും പറയാതെ എന്റെ മുറിയിൽ കയറി
അകത്തു നിന്നും ആരെയോ അടിക്കുന്ന സൗണ്ട് കേട്ട്

അവിടെക്ക്‌ ചെന്ന ഞാൻ കണ്ടത് ഭാരതിയാന്റിയോട് തല്ലരുതെന്ന് പറഞ്ഞു കരയുന്ന എന്റെ കുഞ്ഞിയെയായിരുന്നു
അവൾ എങ്ങനെ അവിടെ വന്നെന്ന് എനിക്കറിയില്ലേടാ
അന്ന് എല്ലാവരും കൂടെ തനുവിനെ മോശമായൊരു പെൺകുട്ടിയെ ചിത്രീകരിച്ചു
കരഞ്ഞു പറഞ്ഞിട്ടും ആരും ഒന്നും കേൾക്കാൻ പോലും കൂട്ടാക്കിയില്ല
എന്താ ചെയ്യണ്ടേതെന്ന് എനിക്ക് അറിയില്ലായിരുന്നു
അന്ന് രാത്രി തന്നെ അവര് മൂന്ന് പേരും വീട്ടിൽ നിന്നുമിറങ്ങി
തല കുനിച്ചു നിറഞ്ഞ കണ്ണോടെ അവൾ ഇറങ്ങി പോവുന്നത് നോക്കി നിൽക്കാനേ എനിക്കായൊള്ളു
പിന്നീടൊരിക്കലും തനുവിനെ ഞാൻ കണ്ടില്ല
ആ സംഭവത്തിന് ശേഷമവൾ ഒരുപാട് മാറി
കളിയും ചിരിയുമായി നടന്നവൾ എല്ലാത്തിൽ നിന്നും പിന്നോട്ട് മാറി
പഠിത്തം പോലും പുറകോട്ടായി
ആരോടും മിണ്ടാതെ എല്ലാവരോടും ദേഷ്യം വാശി
കാരണം എല്ലാവരുടെ മുന്നിലും വീട്ടിലും എന്തിനു സ്കൂളിൽ പോലും അവൾ സ്വന്തം സഹോദരനെ മറ്റൊരു രീതിയിൽ കണ്ട മോശം പെൺകുട്ടിയായി കാണപ്പെട്ടു
ഒരു ദിവസം ഞാൻ അവിടെ പോയിരുന്നു അന്ന് അവൾ എന്നെ കാണണ്ട എന്ന് പറഞ്ഞെടാ
അവളോട് സംസാരിക്കാനോ കാണാനോ ചെല്ലരുതെന്ന്
എന്റെ ചങ്ക് പൊട്ടി പോവുന്ന പോലെ തോന്നിയെടാ
എന്റെ കുഞ്ഞി

പതം പറഞ്ഞു കരയുന്ന അജുവിനെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് രാഹുലിനും അറിയില്ലായിരുന്നു
അജുവിന്റെ സംസാരത്തിൽ നിന്നും തനു എന്ന കുഞ്ഞി അജുവിന് അത്രയേറെ പ്രിയപ്പെട്ടവൾ ആണെന്നവന് മനസിലായിരുന്നു

പിന്നെയെനിക്ക് അവിടെ നില്ക്കാൻ തോന്നിയില്ല ഞാൻ തിരിച്ചു ബാംഗ്ലൂരിലേക്ക് വന്നു
അവിടെ തന്നെ പിന്നെയും കുറെ നാൾ
ഇടക്ക് അമ്മ വിളിക്കുമ്പോൾ അറിയുന്നുണ്ടായിരുന്നു എന്റെ കുഞ്ഞിയുടെ വിശേഷങ്ങൾ
പഠിക്കാൻ പുറകോട്ടാണെന്ന് പറഞ്ഞുള്ള അവളുടെ വീട്ടിൽ ഉണ്ടാവുന്ന വഴക്കുകൾ ആരെയും അനുസരിക്കാതെ എന്തിനോടും വെറുപ്പും വാശിയും ദേഷ്യവുമായി
ജീവിതം തള്ളി നീക്കുന്നതെല്ലാം
പിന്നെ അറിയുന്നത് ഇടക്ക് ഇടക്കുള്ള അവൾക്കുണ്ടാവുന്ന തലകറക്കത്തെ പറ്റിയായിരുന്നു
ടെൻഷൻ
മറ്റു പ്രശ്നങ്ങൾ കാരണം ആയിരിക്കും
ബാംഗ്ലൂർ ജീവിതം മടുത്ത ഞാൻ തിരിച്ചു നാട്ടിലേക്ക് വണ്ടി കയറി
ഇവിടെ വർക്ക്‌ ചെയ്യാൻ തുടങ്ങി
അങ്ങനെയുള്ള ഒരു ദിവസം ഭാരതിയാന്റി എന്നെ വിളിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കൊണ്ട്
ആദ്യം മടി തോന്നിയെങ്കിലും
ഞാൻ പോയി
അവിടമാകെ ഉറങ്ങി പോയ പോലെ തോന്നിയെനിക്ക്
തനുവിന്റെ 
ഒച്ചയും ബഹളവുമില്ലാതെ
ആന്റി അന്നെന്നോട് തനുവിനോട് സംസാരിക്കാൻ പറഞ്ഞു
അവളെ കാണാനായി മുറിയിൽ ചെന്നു
ഓരോന്നും ആലോചിച്ചു മറ്റാരോ ആയി മാറിയിരുന്നു എന്റെ കുഞ്ഞി
ആദ്യമൊന്നും അവൾ സംസാരിക്കാൻ കൂട്ടാക്കിയില്ല
പിന്നെയവൾ പതിയെ പതിയെ സംസാരിച്ചു
എങ്കിലും പണ്ടത്തെ അത്രയും അടുപ്പമൊന്നും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു
പിന്നെയാണ് ഇടക്ക് ഇടക്കുള്ള തലകറക്കം കാരണം അവരെന്നെ വിളിക്കുന്നത്
ഒരു മാറ്റം നല്ലതാവുമെന്ന് കരുതിയ അവളെ ഞാൻ ഇങ്ങോട്ടയക്കാൻ ഞാൻ പറഞ്ഞത്

ഒരു പുഞ്ചിരിയോടെ അജു പറഞ്ഞു

ഇവിടെ വന്നതിനു ശേഷമുള്ള അവളുടെ മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നു
അപ്പോഴെല്ലാം ഞാൻ കേൾക്കുന്നത് ഒരു പേര് മാത്രമായിരുന്നു
മിഴിയുടെ ആദിയെ പറ്റി
അവളുടെ മാറ്റങ്ങൾക്ക് കാരണമായ വ്യക്തി
ആദ്യം ഞാനൊന്ന് പേടിച്ചു
ആരായിരിക്കുമതെന്ന് ഓർത്തു
അവളുടെ സുരക്ഷയോർത്തു
എന്നാൽ പോകെ പോകെ ആ പേടി മാറിയിരുന്നു
അവളുടെ വാക്കുകളിലൂടെ ആദിയെ കുറിച്ച് അറിയുമ്പോൾ
എനിക്കും അതിയായി ആഗ്രഹം തോന്നി അവളുടെ ആദിയെ കാണാൻ
പിന്നെയെന്റ് പഴയ കുഞ്ഞിയെ കാണുവാൻ
ഓടി പിടച്ചു വന്നപ്പോഴാണ് അറിയുന്നത് നീയാ അവളുടെ ആദിയെന്ന്

രാഹുലിനെ നോക്കി പറഞ്ഞു കൊണ്ട് അജു പിന്നെയും പറയുവാൻ തുടങ്ങി

ഒരുപാട് നന്ദിയുണ്ട് കണ്ണാ എന്റെ കുഞ്ഞിയെ പഴയ പോലെയാക്കിയതിനു
അവളെ ഞങ്ങൾക്ക് തിരിച്ചു തന്നതിനു

ഏയ് എന്താടാ
അവൾ എന്റെ കൂടെയല്ലേ 

അത് കേട്ടതും അജു ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കിയതും രാഹുൽ അവനെ നോക്കിയൊന്ന് കണ്ണ് ചിമ്മി

കണ്ണാ..
അന്ന് അവിടെ നടന്നത് കരുതികൂട്ടി ചെയ്തതാ

എന്താ

അതേടാ അതാരോ മനപൂർവം ചെയ്തതാ
അന്ന് തനുവിനെ കാണാൻ ചെന്ന സമയം അവളെന്നോട് പറഞ്ഞിരുന്നു
ഒരു പെൺകുട്ടി അവൾക്ക് കുടിക്കാനായി ഒരു ജ്യൂസ്‌ കൊണ്ട് ചെന്ന് കൊടുത്തിരുന്നു
അത് കഴിഞ് അവൾക് തല കറങ്ങുന്നത് പോലെ തോന്നിയതും അവൾ അവിടെയിരുന്നു പോയിരുന്നു 
അത് കഴിഞ്ഞാണ് ആരോ അവളെ റൂമിൽ കൊണ്ട് കിടത്തിയത്

അജു

അതേടാ ആരോ തനുവിനെ തേടി വരുന്നുണ്ട്
സൂക്ഷിക്കണം

രണ്ട് പേർക്കും ഉള്ളിൽ ഭയമുണ്ടെങ്കിലും പുറമെ പ്രകടിപ്പിച്ചിരുന്നില്ല

രാഹുലിനോട് അവിടെ നില്ക്കാൻ പറഞ്ഞെങ്കിലും അവൻ പോയിരുന്നു

**********

കണ്ണേട്ട എണീറ്റെ ഇതെന്ത് ഉറക്കമാ

തലവഴി മൂടി പുതച്ചു കിടക്കുന്ന രാഹുലിനെ വിളിക്കാൻ വന്നതായിരുന്നു മയു

എന്താ മയു
മനുഷ്യനെ ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ നീ

ഇത് കൊള്ളാം പൊന്ന് മോൻ സമയം ഒന്ന് നോക്കിയേ 11.30 ആയി

ഞാൻ എണീറ്റോളാം നീ ചെല്ല്

മയു പോവാൻ തിരിഞ്ഞതുമെന്തോ ഓർത്തെന്ന പോൽ മയു ഒന്ന് നിന്നു

കണ്ണേട്ട പിന്നെയില്ലേ മാധവേട്ടന്റെ മോളില്ലേ കല്ലു അവളെ കാണാതെ പോയിന്ന്
ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നതെന്ന്
ഇതുടെ 8 ആയി
എന്താവോ എന്തോ

അതും പറഞ്ഞു മയു താഴേക്ക് പോയിരുന്നു

അത് കേട്ടതും രാഹുൽ ഞെട്ടിയിരുന്നു

രാത്രിയിൽ തിരിച്ചു വരുമ്പോൾ കണ്ട ദൃശ്യങ്ങളായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്

തുടരും....

ആർക്കും ഇഷ്ടം ആവുന്നില്ലേ
ഒരു yes or no എങ്കിലും പറഞ്ഞൂടെ പ്ലീസ്

By രുദ്

തന്മിഴി

തന്മിഴി

4.3
1467

ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നുവേഗം എത്താമെന്ന കണക്ക് കൂട്ടലുകളോട് കൂടി രാഹുൽ വീട്ടിലേക്കുള്ള ഷോർട്കട്ടിലൂടെ പോവാനാണ് തീരുമാനിച്ചിരുന്നത്രാത്രി കാലങ്ങളിൽ അധികമാരും ആ വഴി ഉപയോഗിക്കാറില്ലായിരുന്നുരക്‌തദാഹിയായ രക്തരക്ഷസ്സ് കുടിയിരിക്കുന്ന സ്‌ഥലമാണ് അതെന്ന് അവിടെയുള്ളവരുടെ വിശ്വാസംചിലർ കണ്ടിട്ടുണ്ടെന്നും പറയപ്പെടുന്നുരാഹുൽ തന്റെ കൈയിലുള്ള ഫോണിന്റെ വെളിച്ചത്തിലാണ് നടന്നത്കുറച്ചു മുന്നോട്ട് ചെന്നതും രാഹുൽ ഒരു കാര്യം ശ്രദ്ധിച്ചത്ഒരു പെൺകുട്ടി അതാ ഒറ്റക്ക് അവനു മുന്നിലൂടെ അതിവേഗത്തിൽ നടന്നു പോകുന്നത്ഏയ് ന