Aksharathalukal

പ്രശ്നോത്തിരി 1

പത്താം ക്ളാസ്സ് വിദ്യാർത്ഥിനിയായ സ്നേഹയും അവളുടെ മുത്തശ്ശനും ചേർന്നൊരുക്കുന്ന പ്രശ്നോത്തിരി ഇവിടെ ആരംഭിക്കുന്നു. ഇത് കഥയുടേയും കവിതകളുടേയും കൂടെ പ്രായഭേദമന്യേ എല്ലാ ഭാഷാസ്നേഹികൾക്കും ഉപകാരപ്രദമാകുമെന്നു കരുതിക്കൊണ്ട് ആരംഭിക്കട്ടെ?

സ്നേഹ: 

മുത്തശ്ശാ ! കേരള ചരിത്ര പഠനത്തിനുതകുന്ന കുറച്ചു സംശയങ്ങൾക്ക് പ്രതിവിധി പറഞ്ഞു തരാമോ? 

മുത്തശ്ശൻ : 

ചോദിച്ചു കൊള്ളു . 

സ്നേഹ: 

കേളപ്പജിയുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കപ്പെട്ട കേരളത്തിലെ പ്രസിദ്ധ ക്ഷേത്രം ഏതാണ്? എവിടെയാണ്?

മുത്തശ്ശൻ : 

തളി ക്ഷേത്രം , അങ്ങാടിപ്പുറം, മലപ്പുറം ജില്ല. 

സ്നേഹ: 

കാലടിയിലെ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചതാരാണ് ? 

മുത്തശ്ശൻ : 

ശ്രീമദ് ആഗമാനന്ദ സ്വാമികളാണ് ആ ആശ്രമം എറണാകുളം ജില്ലയിലെ  കാലടിയിൽ സ്ഥാപിച്ചത്. 

സ്നേഹ : 

കേരളത്തിൽ ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിക്കാനെത്തിയ സന്യാസിയുടെ പേരെന്ത്?

മുത്തശ്ശൻ : 

ആ സന്യാസിയുടെ പേര് സ്വാമി നിർമ്മലാനന്ദ.

സ്നേഹ : 

കേരളമാകെ അറിയപ്പെടുന്ന ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം എന്താണ് മുത്തശ്ശ? 

മുത്തശ്ശൻ : 

അദ്ദേഹത്തിന്റെ നാമം കുഞ്ഞൻപിള്ള എന്നാകുന്നു.

സ്നേഹ : 

മുത്തശ്ശ , മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനനെ പ്രതിഷ്ഠിച്ച കേരളത്തിലെ ക്ഷേത്രം ഏതാണ്?

മുത്തശ്ശൻ : 

എറണാകുളം ജില്ലയിലെ ത്രിക്കാക്കര മുൻസിപ്പാലിറ്റിയിലെ വാമന മൂർത്തിക്ഷേത്രം.

സ്നേഹ : 

ദശരഥ പുത്രനായ ഭരതനെ പ്രതിഷ്ഠിച്ച  കേരളത്തിലെ പ്രധാന ക്ഷേത്രം എവിടെയാണ് മുത്തശ്ശ? 

മുത്തശ്ശൻ :

ത്രിശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റിയിൽ സ്ഥിതിച്ചെയ്യുന്ന കൂടൽമാണിക്യ ക്ഷേത്രം.

സ്നേഹ : 

വൈക്യം സത്യാഗ്രഹത്തെ വിജയിപ്പിക്കുവാൻ സവർണ്ണ ജാഥ സംഘടിപ്പിച്ച നേതാവാരാണ്? 

മുത്തശ്ശൻ : 

മന്നത്ത് പത്മനാഭൻ ആണ് ആ നേതാവ്.

സ്നേഹ: 

സ്വതന്ത്ര ഭാരതത്തിൽ രൂപം കൊണ്ട ലോക പ്രശസ്തമായ സ്മാരകം ഏതാ മുത്തശ്ശ? 

മുത്തശ്ശൻ : 

തമിൾനാട് സംസ്ഥാനത്തിലെ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം ആണ് ..

സ്നേഹ : 

മലപ്പുറം ജില്ലയിലെ തിരുന്നാവയുടെ പ്രാധാന്യം എന്താണ്?

മുത്തശ്ശൻ : 

മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലമെന്ന ഖ്യാതി. പിന്നെ , ത്രിമൂർത്തികൾക്ക് പ്രത്യേകക്ഷേത്രങ്ങൾ ഉള്ള സ്ഥലം

സ്നേഹ : 

ബ്രഹ്മാവിന്റെ പുത്രൻ ദക്ഷ പ്രജാപതി യാഗം ( ദക്ഷയാഗം) നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിലെ  ഏക ക്ഷേത്രം ഏതാണ് ?  എവിടെയാണ്? 

മുത്തശ്ശൻ :

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിൽ സ്ഥിതിച്ചെയ്യുന്ന 
അക്കരെ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം. 

തുടരും...


പ്രശ്നോത്തിരി 2

പ്രശ്നോത്തിരി 2

0
309

മുത്തശ്ശനും സ്നേഹമോളും സംവാദം തുടരുന്നു....സ്നേഹ : മുത്തശ്ശാ , നമ്മുടെ കേരളത്തിൽ മൂർത്തീ പ്രതിഷ്ഠ ഇല്ലാത്ത അംമ്പലം ഏതാണ്?മുത്തശ്ശൻ : കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ഗ്രാമത്തിൽപരമശിവനും മഹാവിഷ്ണുവും രണ്ട് ആൽമരങ്ങളുടെ ചുവട്ടിൽ സാങ്കല്പിക ചൈതന്യമായി  ഭക്തരെ അനുഗ്രഹിക്കുന്നു. ഈ ചൈതന്യ പ്രദേശം പരബ്രഹ്മ ക്ഷേത്രം എന്നറിയപ്പെടുന്നു. കുറച്ചു കാവുകൾ അവിടെ കാണാം. ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌ ഇവിടുത്തെ പ്രത്യേകത.സ്നേഹ : ശ്രീ ആദിശങ്കരാചാര്യ സ്വാമികളുടെ ജ്നമ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു? മുത്തശ്ശൻ : എറണാകുളം ജി