Aksharathalukal

പ്രശ്നോത്തിരി 2

മുത്തശ്ശനും സ്നേഹമോളും സംവാദം തുടരുന്നു....

സ്നേഹ : 

മുത്തശ്ശാ , നമ്മുടെ കേരളത്തിൽ മൂർത്തീ പ്രതിഷ്ഠ ഇല്ലാത്ത അംമ്പലം ഏതാണ്?

മുത്തശ്ശൻ : 

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറ ഗ്രാമത്തിൽ
പരമശിവനും മഹാവിഷ്ണുവും രണ്ട് ആൽമരങ്ങളുടെ ചുവട്ടിൽ സാങ്കല്പിക ചൈതന്യമായി  ഭക്തരെ അനുഗ്രഹിക്കുന്നു. ഈ ചൈതന്യ പ്രദേശം പരബ്രഹ്മ ക്ഷേത്രം എന്നറിയപ്പെടുന്നു. കുറച്ചു കാവുകൾ അവിടെ കാണാം. 

ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌ ഇവിടുത്തെ പ്രത്യേകത.
സ്നേഹ : 

ശ്രീ ആദിശങ്കരാചാര്യ സ്വാമികളുടെ ജ്നമ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു? 

മുത്തശ്ശൻ : 

എറണാകുളം ജില്ലയിലെ കാലടിയിലാണ് അദ്ദേഹം ജനിച്ചത്.

സ്നേഹ :

കൊച്ചിയിലേയും തിരുവിതാംകൂറി ലേയും അവസാനത്തെ രാജക്കന്മാർ ആരൊക്കെ?


മുത്തശ്ശൻ : 


കൊച്ചി പരീക്ഷിത്തു തമ്പുരാനും 
തിരുവിതാംകൂർ ചിത്തിരതിരുനാളും ആണ് ആ രാജക്കന്മാർ .

സ്നേഹ :

കേരളമണ്ണിൽ  ആദ്യമായി കാലുകുത്തിയ പോർച്ചുഗീസ് കാരൻ ?

മുത്തശ്ശൻ : 

വാസ്കോഡിഗാമ എന്നാണ് അയാളുടെ പേര്.

സ്നേഹ : 

മാർത്താണ്ഡവർമ്മ തോൽപ്പിച്ച ഹോളണ്ട് സൈന്യത്തലവൻ ആരാണ്?

മുത്തശ്ശൻ :

ദില്ലിനോയ് എന്നാണ് അദ്ദേഹത്തി ന്റെ പേര് 

സ്നേഹ : 

കേരളത്തിലെ ജൂതന്മാർക്ക് എല്ലാ അവകാശങ്ങളും അധികാരങ്ങളും കൊടുത്തുകൊണ്ട് വിളംബരം പുറപ്പെടുവിച്ച രാജാവ് ആരായിരുന്നു ?

മുത്തശ്ശൻ :

ആ കൃത്യം ചെയ്തത് രാജാ ഭാസ്ക്കരവർമ്മ ആയിരുന്നു. 

സ്നേഹ : 

നമ്മുടെ വേലുത്തമ്പിദളവ  ബ്രിട്ടീഷ് കാർക്കെതിരായി വിളബരം പുറപ്പെടുവിച്ച സ്ഥലമേതാണ്? 

മുത്തശ്ശൻ :

ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ
തിരുവിതാംകൂർ ദിവാൻ
കൊല്ലം ജില്ലയിലെ കുണ്ടറയിൽ വെച്ച്  1809 ജനവരി 11 ഈ വിളംബരം പുറപ്പെടുവിച്ചു. 

സ്നേഹ : 

മാഹാത്മാഗാന്ധി ആദ്യമായി കേരളം സന്ദർശ്ശിച്ച സന്ദർഭം ഏതാണ് ?

മുത്തശ്ശൻ : 

വൈക്ക്യംസത്യാഗ്രഹമായിരുന്നു ആ സന്ദർഭം.

സ്നേഹ : 

പഴശ്ശിപ്പട ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച യുദ്ധം ഏതാണ്? 


മുത്തശ്ശൻ :


വയനാട്ടിലെ പെരിയ യുദ്ധം

സ്നേഹ : 

വേലുത്തമ്പി ദളവ രക്ത സാക്ഷിത്വം വരിച്ച സ്ഥലമേതാണ്?

മുത്തശ്ശൻ :

പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിലെ മണ്ണടി ഗ്രാമത്തിൽ 
മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠത്തിൽ വെച്ചാണ് ഇത് നടന്നത്.

സ്നേഹ : 

മുത്തശ്ശ നമ്മുടെ ഈ കേരള സംസ്ഥാനം രൂപം കൊണ്ടത് ഏതു വർഷം ? 

മുത്തശ്ശൻ :

1956 നവംബർ ഒന്നിനാണ് കേരളം സംസ്ഥാന പദവി നേടിയത്.

തുടരും



 










പ്രശ്നോത്തിരി 3

പ്രശ്നോത്തിരി 3

0
264

മുത്തശ്ശനും സ്നേഹയുമായുള്ള സംവാദം തുടരുന്നുസ്നേഹ:  മുത്തശ്ശാ , മലയാളത്തിലെ കവിത്രയം എന്നറിയപ്പെടുന്നത് ആരെല്ലാമാണ്? മുത്തശ്ശൻ :എൻ. കുമാരനാശാൻ, ഉള്ളൂർ എസ് പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ ഇവരാണാ കവിത്രയം.സ്നേഹ : ശാസ്ത്രീയ സംഗീത വിദഗ്ദ്ധനായ കേരളീയ രാജാവ് ആരാണ് മുത്തശ്ശ ? മുത്തശ്ശൻ : ശ്രീപദ്മനാഭ ദാസ വഞ്ചിബാല രാമവർമ്മ കുലശേഖര കിരീടപതി ശ്രീ സ്വാതി തിരുനാൾ രാമവർമ്മ ആണ് ആ  തിരുവിതാംകൂർ മഹാരാജാവ്. സ്നേഹ : കൃഷ്ണനാട്ടം എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരേയാണ് ?മുത്തശ്ശൻ : കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമ