Aksharathalukal

കവിതയുടെ ബാലപാഠങ്ങൾ ഭാഗം.5

കവിത എഴുത്തിന്റെ ബാലപാഠങ്ങൾ
ഭാഗം - 5 അലങ്കാരപ്രയോഗം
                            (1)
\"കവിതയുടെ രൂപശില്പത്തിൽ കവി
ശബ്ദതലത്തിലും അർത്ഥതലത്തിലും
സശ്രദ്ധം വരുത്തുന്ന വ്യതിയാനങ്ങൾ
അഥവാ വക്രതകൾകൊണ്ടു
സമാകർഷകമാക്കുന്നു. സാദൃശ്യത്തേയും
സാദൃശ്യേതര ബന്ധങ്ങളേയും ആശ്രയിച്ചു
വാച്യാതിരിക്തമായി നിർമ്മിക്കുന്ന
വക്രതകൾ, സൗന്ദര്യങ്ങൾ അഥവാ
അലങ്കാരങ്ങൾ നിറഞ്ഞതാണ് കാവ്യഭാഷ.

അത് ആസ്വാദകനായ സഹൃദയന്റെ
പ്രതിഭയെ പ്രചോദിപ്പിക്കുകയും
ഹൃദയത്തിലുറങ്ങിക്കിടക്കുന്ന ഭാവങ്ങളെ
തൊട്ടുണർത്തുകയും ചെയ്യുന്നു.
വിശദീകരിക്കാനാവാത്ത
ആനന്ദാനുഭൂതിയിൽ സഹൃദയനെ
ആമഗ്നനാക്കുന്നു.     

അലങ്കാരങ്ങൾ കവിതയുടെ ആത്മാവായ
അദൃശ്യവും ആസ്വാദ്യവിഷയവുമായ
രസത്തെ അഭിവ്യഞ്ജിപ്പിക്കുന്നതാണ്.\"   

പ്രഗത്ഭരായ കവികളുടെ കൃതികൾ വായിക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി 
ഉണരും. ഈ അനുഭൂതി അല്ലെങ്കിൽ ആഹ്ലാദം ജനിപ്പിക്കുന്ന കവിതാധർമത്തിന് ചമൽക്കാരം എന്നാണു പറയുന്നത്. ചമൽക്കാരത്തിന് ആവശ്യമായ വാക്യഭംഗിയാണ് അലങ്കാരം.

ചമൽക്കാരം ശബ്ദത്തെയോ, അർഥത്തെയോ അടിസ്ഥാനപ്പെടുത്തി ആകാം. അതിനാൽ അലങ്കാരങ്ങൾ രണ്ടു വിധമുണ്ട് .   

അർഥം കൊണ്ട് അലങ്കാരം സൂചിപ്പിക്കുന്നത് അർഥാലങ്കാരം. ശബ്ദം കൊണ്ട് ഭംഗി വരുത്തുമ്പോൾ ശബ്ദാലങ്കാരവുമാകും.                                     

 അർഥാലങ്കാരങ്ങൾ സാമ്യം , വാസ്തവം, ശ്ലേഷം (രണ്ടർത്ഥം വരത്തക്ക വിധം വാക്കുകൾ ഉപയോഗിക്കുന്നത്), അതിശയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്.  

സാമ്യോക്തി:-  
ഒരു വസ്തുവിനെ മറ്റൊന്നുമായി സാദൃശ്യ- യപ്പെടുത്തി വർണിക്കുന്നത്.

വാസ്തവോക്തി:-
അതിശയം കൂടുതൽ പ്രകടിപ്പിക്കാതെ വസ്തുക്കളുടെ യഥാർത്ഥസ്ഥിതി വർണിക്കുന്നത്.

ശ്ലേഷോക്തി:-
ഒരേ ശബ്ദത്തിന് രണ്ടർഥങ്ങൾ കല്പിക്കുന്നത്.

അതിശയോക്തി:-
ഒരു വസ്തു യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതലായോ, കുറച്ചായോ പറയുന്നത്.

ഉദാഹരണങ്ങൾ
------------------- അലങ്കാരങ്ങൾക്ക് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. വിശദമായി പഠിക്കേണ്ടവർ ഭാഷാഭൂഷണം എന്ന പുസ്തകം വാങ്ങി പഠിക്കുക. ഇത് ഡൗൺലോഡ് ചെയ്തെടുക്കുകയുമാവാം.
1. ഉപമ
ഒരു വസ്തുവിന് മറ്റൊന്നിനോട് സാദൃശ്യം ഉണ്ടെന്ന് ചമൽക്കാരകരമായി പറയുന്നത്.
ഉദാ:-
\"പൂനിലാവിനാൽ വെള്ളി പൂശിയ തിരുമുറ്റം
പാൽനറും കടൽ പോലെ തിളങ്ങി ചുഴലവും.\" ( വള്ളത്തോൾ)
തിരുമുറ്റത്തെ പാൽക്കടലിനോട് ഉപമിച്ചിരിക്കുന്നു.

2. രൂപകം:-
അവർണ്യവും വർണ്യവും രണ്ടല്ല ഒന്നുതന്നെയാണ് എന്നു സങ്കല്പിക്കുന്നത്.
ഉദാ:-
\"പൂന്തേനാം പലകാവ്യം കണ്ണനു നിവേദിച്ച
പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ്കോകിലം.\"
പൂന്തേനും കാവ്യങ്ങളും തമ്മിൽ ഭേദമില്ല എന്നു പറഞ്ഞിരിക്കുന്നു.

3. ഉൽപ്രേക്ഷ
വർണ്യത്തിന്റെയും അവർണ്യത്തിന്റെയും ധർമങ്ങൾ തമ്മിലുള്ള യോജിപ്പുകൊണ്ട് അതുതന്നെയായിരിക്കാം ഇത് എന്ന് സംശയിക്കുന്നതാണ് ഉൽപ്രേക്ഷ.
ഉദാ:-
\"തീർത്ഥവും പ്രസാദവും വാങ്ങാനോ,രജനിതൻ
താർത്തെന്നലവിടത്തിൽ-
ലൊതുങ്ങിപ്പെരുമാറി\"

ക്ഷേത്ര പരിസരത്ത് ഇളം കാറ്റ് തങ്ങി നിന്നത് തീർത്ഥവും പ്രസാദവും വാങ്ങുവാൻ വേണ്ടിയാണോ എന്ന് സംശയിക്കുന്നു.

4. കാവ്യലിംഗം:-
ഒരു കാര്യത്തിന്റെ കാരണത്തെ ഒരു പദത്തിന്റെയോ വാക്യത്തിന്റെയോ അർത്ഥമായി കൽപ്പിക്കുന്നത് കാവ്യലിംഗം.

\"കാലാരി സേവചെയ്വോർക്കു
കാലനെക്കൂസലെന്തിന്?\"
കാലാരി സേവ ചെയ്വോർ എന്ന എന്നത് കാലനെ കൂസാതിരിക്കുവാനുള്ള കാരണമാണ്.

5. വിഷമം:-
തമ്മിൽ ചേരാത്ത രണ്ടു കാര്യങ്ങൾ ചേർത്തു പറയുന്നതാണ് വിഷമാലങ്കാരം.

\"മലർ ചിതറുമകത്തളത്തില്ലാ-
തൊരു ചുടുകാടതിലിബ്ഭവൽ പദങ്ങൾ
ശവമുടി തന്നിൽ പതിഞ്ഞു കാണാൻ
കൊതി വരുമോ ബത ശത്രുവിന്നുപോലും\"

വിവാഹ ശേഷം പൂവിരിയിട്ട മണിയറയിൽ പോകേണ്ട പാർവതി, ശിവന്റെ കൂടെ ചുടുകാട്ടിൽ ശവങ്ങളുടെ ഇടയിലേയ്ക്ക്
പോകേണ്ടി വരും.

(അലങ്കാരപ്രയോഗങ്ങളുടെ ബാക്കി ഭാഗം തുടരും....)

കവിയുടെ ബാലപാഠങ്ങൾ ഭാഗം 6

കവിയുടെ ബാലപാഠങ്ങൾ ഭാഗം 6

4
631

ഭാഗം 6. കവിതയിലെ അലങ്കാരപ്രയോഗങ്ങൾ                             (2)കവിതയിലെ അലങ്കാരപ്രയോഗങ്ങൾ കൃത്രിമമായി കൂട്ടിച്ചേർക്കാവുന്നവയല്ല. കവിയുടെ മനസ്സിൽനിന്ന് സ്വാഭാവികമായി ഉൽഭവിക്കേണ്ടതാണ്. അത് പ്രതിഭയുടെയും, അറിവിന്റെയും , പരിശീലനത്തിന്റെയും പ്രതിഫലനമാണ്.ഇന്ന് പുതിതായി ചില അലങ്കാരങ്ങളെ പരിചയപ്പെടാം.6. ദൃഷ്ടാന്തം:-ഉപമേയ വാക്യത്തിലും ഉപമാന വാക്യത്തിലും സാധാരണ ധർമത്തെ ബിംബപ്രതിബിംബങ്ങളാക്കിയാൽദൃഷ്ടാന്തം.\"പദാർത്ഥ നിരതൻ പ്രകൃതിജഭാവം പരസ്പരാകർഷംപ്രാണികുലത്തിൽ പ്രഥമാത്മഗുണം പരസ്പരപ്രേമം.\"പദാർത്ഥങ്ങളുടെ ജന്മസിദ്ധമായ സ്വ