കവിയുടെ ബാലപാഠങ്ങൾ ഭാഗം 6
ഭാഗം 6. കവിതയിലെ അലങ്കാരപ്രയോഗങ്ങൾ
(2)
കവിതയിലെ അലങ്കാരപ്രയോഗങ്ങൾ കൃത്രിമമായി കൂട്ടിച്ചേർക്കാവുന്നവയല്ല. കവിയുടെ മനസ്സിൽനിന്ന് സ്വാഭാവികമായി ഉൽഭവിക്കേണ്ടതാണ്. അത് പ്രതിഭയുടെയും, അറിവിന്റെയും , പരിശീലനത്തിന്റെയും പ്രതിഫലനമാണ്.
ഇന്ന് പുതിതായി ചില അലങ്കാരങ്ങളെ പരിചയപ്പെടാം.
6. ദൃഷ്ടാന്തം:-
ഉപമേയ വാക്യത്തിലും ഉപമാന വാക്യത്തിലും സാധാരണ ധർമത്തെ ബിംബപ്രതിബിംബങ്ങളാക്കിയാൽ
ദൃഷ്ടാന്തം.
\"പദാർത്ഥ നിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം
പ്രാണികുലത്തിൽ പ്രഥമാത്മഗുണം പരസ്പരപ്രേമം.\"
പദാർത്ഥങ്ങളുടെ ജന്മസിദ്ധമായ സ്വഭാവമാണ് പരസ്പരം ആകർഷിക്കുക എന്നുള്ളത്. അത് ജീവജാലങ്ങളുടെ ആത്മഗുണം തന്നെയാണ്. ഈ വസ്തുതയെ ബിംബപ്രതിബിംബങ്ങൾപോലെ അവതരിപ്പിച്ചിരിക്കുന്നു.
7. ദീപകം:-
അനേകം കാര്യങ്ങൾക്ക് ഒരേ ധർമത്തിൽ അന്വയം കല്പിക്കുന്നതാണ് ദീപകം.
ഉദാ:-
\"മദം കൊണ്ടാന ശോഭിക്കും-
മൗദാര്യം കൊണ്ടു ഭൂപതി.\"
ഔദാര്യം കൊണ്ട് രാജാവ് ശോഭിക്കും എന്ന പ്രകൃത വാക്യത്തിലെ ശോഭിക്കും എന്ന ക്രിയാപദം മദം കൊണ്ടാന ശോഭിക്കും എന്ന അപ്രകൃത വാക്യത്തിനു
കൂടി ഉപയോഗിച്ചിരിക്കുന്നത്.
8. വിരോധാഭാസം:-
വാസ്തവത്തിൽ വിരോധം ഇല്ലെങ്കിലും പ്രഥമ ശ്രവണത്തിൽ
വിരോധമുണ്ടെന്നു തോന്നുന്ന പ്രസ്താവനകളാണ് വിരോധാഭാസം എന്ന
അലങ്കാരത്തിന് അടിസ്ഥാനം.
(വിരോധം = വിരുദ്ധമായ അർത്ഥം
9. പ്രതീതി
ഉദാ: ഹന്ത! ചന്ദ്രമുഖിക്കി
ചെന്തീയായിതു ചന്ദനം
സുന്ദരിയായ നായിക ചന്ദനം പൂശിയപ്പോൾ ചെന്തീയായി അ
ഭവപ്പെട്ടു. എല്ലാവർക്കും കുളിർമ നല്കുന്നതാണ് ചന്ദനം. ഇവിടെ അ
ചന്ദനം തീയ് പോലെ ചൂടുപിടിപ്പിക്കുന്നതായിത്തീർന്നു. അങ്ങനെ അനുഭവപ്പെടുവാൻ കാരണം നായിക വിരഹിണി ആയിരുന്നു എന്നതാ
കവി സങ്കല്പമനുസരിച്ച് വിരഹ ദുഃഖം അഗ്നി പോലെയാണ്.
10. കാവ്യലിംഗം:-
ഒരു കാര്യത്തിന്റെ കാരണത്തെ ഒരു പദത്തിന്റെയോ വാക്യത്തി
ന്റെയോ അർത്ഥമായി കല്പിക്കുന്നതാണ് കാവ്യലിംഗം
ഉദാ: 1. കന്ദപ്പാ നീ കളിക്കേണ്ട
മന്ദ, ഞാൻ ശിവ ഭക്തനാം.
കന്ദപ്പാ നീ കളിക്കേണ്ട എന്ന പൂർവ്വവാക്യത്തിന്റെ കാരണമാണ്
\"ഞാൻ ശിവ ഭക്തനാം\' എന്ന ഉത്തരവാക്യം.
11. സ്വഭാവോക്തി:-
വസ്തുക്കളുടെ സൂക്ഷ്മമായ സ്വഭാവം വർണ്ണിക്കുന്നതാണ് സ്വഭാവോക്തി
ഉദാ: സരസം കാൽ കുടത്തോമൽ
കരാംഗുഷ്ഠം നുകർന്നിഹ
ചിരിച്ചീടുന്ന മധ്യേ താൻ
കരയുന്നിതു ബാലകൻ
കാൽ കുടഞ്ഞും കൈവിരൽ കുടിച്ചും ചിരിച്ചുകൊണ്ടിരിക്കുന്നതിനിട
യിൽ തന്നെ കരയുകയും ചെയ്യുന്ന കുഞ്ഞിന്റെ സൂക്ഷ്മമായ സ്വഭാവം
തന്മയത്വമായി വർണ്ണിച്ചിരിക്കുന്നു.
12. അർത്ഥാന്തരന്യാസം:-
പ്രസ്തുതമായ സാമാന്യത്തെ അപ്രസ്തുതമായ വിശേഷം
കൊണ്ടോ, മറിച്ച് പ്രസ്തുതമായ വിശേഷത്തെ അപ്രസ്തുതമായ സാമാന്യം
കൊണ്ടോ സമർത്ഥിക്കുന്നതാണ് അർത്ഥാന്തരന്യാസം. (വിശേഷം- പ്രത്യേ
കകാര്യം, സാമാന്യം പൊതുവായ തത്ത്വം)
ഉദാ:-
വമ്പർക്കുതെളിയാദോഷ-
മമ്പിളിക്കഴകവും
മഹാന്മാരുടെ ദോഷം വെളിവാക്കുകയില്ല എന്ന സാമാന്യത്തെ അമ്പിളിക്ക് കളങ്കവും അഴകാണ് എന്ന വിശേഷം കൊണ്ട് സമർഥിച്ചിരിക്കുന്നു.
13. ഉദാത്തം:-
പൗരാണിക ചരിത്രം, മാഹാന്മാരുടെ വിരകഥകൾ, ഐശ്വര്യ
സമൃദ്ധി മുതലായവ പരാമർശിച്ച് വർണ്ണ വസ്തുവിന്റെ ശ്രേഷ്ഠത വർദ്ധി
പ്പിക്കുന്നതാണ് ഉദാത്തം.
ഉദാ: കുരുപാണ്ഡവ വീരന്മാർ
പൊരുതോരിടമാണിത്.
14. സമം:-
യോജിപ്പുള്ള രണ്ടു കാര്യങ്ങൾ ചേർന്നു എന്നും കാരണത്തിന്
അനുരൂപമാണ് കാര്യം എന്നും പറയുന്നതാണ് സമം.
\"നിംബം ഫലിച്ചു കാകങ്ങൾ
തിന്മാനും വന്നു ചേർന്നിതേ\"
വേപ്പിൻ കായ്കൾ പിടിച്ചു. അതു തിന്നാൻ കാക്കയും വന്നു
ചേർന്നു (ചേരേണ്ടതിൻ ചേർച്ച). \"വൃദ്ധി ക്ഷയങ്ങൾ യോജിക്കു
മബ്ധി ജാതൻ ശശാങ്കന്\"
വൃദ്ധി ക്ഷയങ്ങൾ യോജിക്കുന്നവയാണ്.
വേലിയേറ്റവും വേലിയെറക്കവുമുള്ള കടലിൽ നിന്നു വന്ന ചന്ദ്രന്
(കാരണത്തിന് അനുരൂപമായ കാര്യം)
ഇവ മാത്രമല്ല അലങ്കാരപ്രയോഗങ്ങൾ. ഉദാഹരണത്തിന് ഏതാനും ചൂണ്ടിക്കാണിച്ചു എന്നുമാത്രം. ഇതൊക്കെ കാണാതെ പഠിച്ച് പ്രയോഗിക്കാം എന്ന ധാരണയരുത്. മനസ്സിലാക്കിയിരിക്കുക. എഴുതുമ്പോൾ സന്ദർഭോചിതമായി അലങ്കാരപ്രയോഗങ്ങൾ പ്രതിഭാബലം കൊണ്ട് വന്നുചേരണം.
കേരളക്കവികളിൽ പ്രതിഭയുടെ വിളയാട്ടം ചങ്ങമ്പുഴയിലാണ് നമ്മൾ കാണുക.
(തുടരും...)
ഭാഗം.7 ചിഹ്നങ്ങൾ
ഭാഗം.7ചിഹ്നങ്ങൾ (Puntuation)--------------ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാനാണ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്. സംസാരിക്കുമ്പോൾ ആശയം വ്യക്തമാക്കുവാനും അർത്ഥഗ്രഹണത്തിനും വേണ്ടി ശബ്ദം മാറ്റിയും ക്രമീകരിച്ചുംനീട്ടിയും കുറുക്കിയും മറ്റും പ്രയോഗിക്കുവാൻ കഴിയും. അപ്പോൾശ്രോതാവിന് കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും. എന്നാൽ ലേഖനത്തിൽ ഇതൊന്നും സാധ്യമല്ലാത്തതുകൊണ്ട് ആശയ വ്യക്തതയ്ക്ക് ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്.പ്രധാനപ്പെട്ട ചിഹ്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു.1. പൂർണ്ണവിരാമം (ബിന്ദു) ( . ) (Full Stop)ഒരു വാക്യത്തിന്റെ ആശയം പൂർണ്ണമായി\' എന്നു സൂചിപ്പിക്കുവാൻ വാക്യത്തിന