Aksharathalukal

I\'M HIS BOYFRIEND...



\' ഏട്ടാ..അതുപിന്നെ.....\'



\' ലക്ഷ്മീ... നിത്യയുടെ അവശതകണ്ടില്ലെ ..എന്നിട്ടാണോ അവളെ ഇവിടെ ഉമ്മറപടിയിൽ ഇരുത്തിയേക്കുന്നത്...അവളെ അകത്തേക്ക് കൊണ്ടുപോ..\'



നിത്യ  ശേഖറിനെ അത്ഭുതത്തോടെ നോക്കി. അങ്ങനെ ഒരു പ്രതികരണമായിരുന്നില്ല അവൾ പ്രതീക്ഷിച്ചത്.



\' ശരി ഏട്ടാ...
വരൂ മോളെ അകത്തേക്ക് ഇരിക്കാം.\'



ലക്ഷ്മി നിത്യയെ അകത്തേക്ക് ഇരുത്തി . സത്യത്തിൽ ഇവർ സംസാരിക്കുന്നത് ശേഖർ കേട്ടിരുന്നു. നിത്യയുടെ മാനസികാവസ്ഥ മനസ്സിലാക്കിയ ശേഖർ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല .



\'നിത്യ ഇന്ന് പോവണ്ട ..ഇവിടെ താമസിക്കാം.\'



\'അത് കുഴപ്പമില്ല ചേട്ടാ ..ഞാൻ പൊക്കോളാം \'



\'വേണ്ട നിത്യമോളെ ...ഏട്ടൻ പറഞ്ഞതുപോലെ കേൾക്ക്..\'



\' ലക്ഷ്മീ.....നിത്യക്ക് മുറി കാണിച്ചു കൊടുക്ക് ..ഇപ്പൊ ഒന്നും സംസാരിക്കേണ്ട  ..നിത്യ കുളിയൊക്കെ കഴിഞ്ഞ് ഒന്ന് റെസ്റ്റ് എടുക്കട്ടെ \'



\'ശരി ഏട്ടാ..\'



 ലക്ഷ്മി നിത്യക്ക് മുറി കാണിച്ചു കൊടുത്തു . നിത്യ കുളിമുറിയിൽ കയറയി പൊട്ടിക്കരയാൻ തുടങ്ങി . തൻ്റെ ശരീരത്തിൽ പറ്റിയ കറകളയാൻ അവൾ നല്ലപോലെ ശ്രമിച്ചു..തലവഴി വെള്ളം വീഴുമ്പോളും നടന്ന സംഭവങ്ങൾ മനസിൽകൂടി ഓടിക്കൊണ്ടിരുന്നു.



ലക്ഷ്മി ശേഖറിൻ്റെ അടുത്തേക്ക് ചെന്നു.




\' ഏട്ടാ...എന്നോട് ഒന്നും ചോദിക്കാനില്ലെ?\'



\'ഞാൻ എല്ലാം കേട്ടു ലക്ഷ്മി. കൂടുതൽ ചോദിച്ച് അവളെ ഇനി വിഷമിപ്പിക്കണ്ട .\'



\' മ്മ്...\'




രാവിയായപ്പോൾ അമ്മയിൽ നിന്നും നിത്യ വീട്ടിൽ ഉണ്ടെന്ന വിവരമറിഞ്ഞ ശ്രീകുട്ടൻ നിത്യയെ കാണാൻ വേണ്ടി ഓടിച്ചെന്നു.



\' നിത്യ ചേച്ചി .. വാതിൽ തുറക്ക്...\'



നിത്യ ഒന്നും സംഭവിക്കാത്ത മട്ടിൽ വാതിൽ തുറന്നു.



\' ശ്രീകുട്ടാ...  ആഹാ സ്കൂളിൽ പോകാൻ റെഡി ആയോ..\'



\' ചേച്ചി വന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ.. ശ്രീകുട്ടൻ പിണക്കമ..\'



\' ചേച്ചി വന്നപ്പോഴേക്കും ശ്രീക്കുട്ടൻ ഉറങ്ങി കഴിഞ്ഞിരുന്നു ... അതാ ചേച്ചി വിളിക്കാഞ്ഞെ ..\'



\' അയ്യോ .. ഈ മുറിവ് എങ്ങനെ പറ്റി..\'



\'അതൊന്നുമില്ല മോനെ ..ചേച്ചി ഒന്നുവീണത.. \'


\' വേദന ഉണ്ടോ \'



\' ഇല്ലല്ലോ..\'



വേദന വന്നാൽ പറയണേ .. ശ്രീകുട്ടൻ ഡോക്ടറിൻ്റെ അടുത്ത് കൊണ്ടുപോവാം \'



\' ശരി സർ. വേദന വന്നാൽ ചേച്ചി പറയാട്ടോ..\'



\' ഇനി ചേച്ചി ഇവിടെയാണോ താമസിക്കുന്നത് \'


ശ്രീക്കുട്ടൻ കണ്ണിൽ ആകാംഷ നിറഞ്ഞിരുന്നു. പക്ഷെ അതിനുള്ള മറുപടി നിത്യ പറഞ്ഞില്ല .




\' സ്കൂൾ ബസ്സ് ഇപ്പൊ വരും.. ശ്രീക്കുട്ടൻ വേഗം ചെല്ല്.\'



ശ്രീക്കുട്ടൻ പോക്കറ്റിൽ നിന്നും ഫ്രണ്ട്സ് നൽകിയ ചോക്ലേറ്റ് ഒക്കെ എടുത്ത് നിത്യക്ക് നൽകി.ഒപ്പം എപ്പോഴും കൊടുന്ന പൂവും നൽകാൻ അവൻ മറന്നില്ല.



\' ഇതൊക്കെ നിത്യ ചേച്ചിക്ക് എൻ്റെ ഫ്രണ്ട്സ് തന്നതാ. ചേച്ചിയെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാ എന്ന് പറഞ്ഞു. ഞാൻ പോട്ടെ ..bye.\'



 നിത്യ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത് . അവളുടെ ഉള്ളിൽ അനുഭവപ്പെട്ട  തണുപ്പ് പുറമെ ഒരു പഞ്ചിരിയായി മാറി . ശ്രീകുട്ടനുമായുള്ള സംസാരം നിത്യക്ക് തൻ്റെ ഉള്ളിലൂടെ കണ്ടന്നുപോകുന്ന വേദനിപ്പിക്കുന്ന ഓർമ്മകളെ മറക്കാനുള്ള  ധൈര്യം നൽകി.



ശ്രീക്കുട്ടൻ സ്കൂളിൽ എത്തി .ഫ്രണ്ട്സ് എല്ലാം അവൻ്റെ അടുത്തേക്ക് ഓടിചെന്നു.



\' ശ്രീകുട്ടാ ...നിത്യ ചേച്ചിക്ക് ചോക്ലേറ്റ് കൊടുത്തോ \'



\' കൊടുത്തു...ചേച്ചിക്ക് ഒരുപാട് സന്തോഷമായി. \'



ശ്രീക്കുട്ടൻ നേരെ ലക്ഷ്മണിൻ്റെ അടുത്തുപോയി ഇരുന്നു. അവർ ഓരോ വിശേഷങ്ങളും പങ്കുവെച്ചു. 



\' നിന്നെ വീട്ടിൽ എന്താ വിളിക്കുന്നെ..?\'



\' അപ്പു.\'


\' എങ്കിൽ ഞാനും ഇനി അപ്പു എന്ന് വിളിക്കാം \'


\' ok ..\'


\'  അപ്പുൻ്റെ വീട്ടിൽ ആരോക്കെയുണ്ട് \'



\' അച്ഛൻ , അമ്മ പിന്നെ എനിക്ക് ഒരു അനിയൻ കൂടി ഉണ്ട്.\' 


 
ക്ലാസ്സിൽ ടീച്ചർ വന്നു പഠിപ്പിക്കാൻ തുടങ്ങി.




നിത്യ ലക്ഷ്മിയോട് സംസാരിക്കാൻ അടുക്കളയിൽ ചെന്നു.




\' ലക്ഷ്മി ചേച്ചി..ഞാൻ പോകുവാ \'



\' എവിടേക്ക്? \'



\' അത് പിന്നെ ചേച്ചീ...\'



\' നീ ഒന്നും പറയണ്ട .. കുറചുനാൾ ഇനി ഇവിടെ നിന്നാൽ മതി \'



\' ഞാൻ ഇവിടെ നിന്നാൽ നിങ്ങളുടെ അഭിമാനം ആണ് ഇല്ലാതെ ആവുന്നത് . എനിക്കൊരു ആപത്ത് വന്നപ്പോൾ സഹായിച്ച നിങ്ങളെ ഞാൻ ഉപ്രവിക്കുന്നത്  ശരിയല്ല.\'



\' നിത്യേ നീ നിന്നെ തന്നെ വിലകുറച്ച് കാണരുത്. നീ ഇവിടെ കുറച്ചുനാൾ നിന്നെന്നുപറഞ്ഞു  ഒന്നും സംഭവിക്കാൻ പോകുന്നില്ല .\'



\' അത് എന്നെക്കൊണ്ട് ആവില്ല ചേച്ചി ...എന്നെ പോകാൻ അനുവദിക്കണം... മാത്രമല്ല ഇന്ന് വൈകുന്നേരം ഞാൻ ബാംഗ്ലൂർ പോകുവാണ്.\'



\'ബാംഗ്ലൂർ പോകുന്നോ.. എന്തിന് \'



\' അതെ ചേച്ചി ...ഞാൻ ഹയർ സ്റ്റഡീസിന് വിദേശത്തേക്ക് പോകാനുള്ള കാര്യങ്ങൽ റെഡി ആക്കുകയാണ്. ഇവിടെ നിന്നാൽ ഇതൊന്നും എനിക്ക് ചെയ്യാൻ പറ്റില്ല \'



\' നല്ല തീരുമാനം തന്നെയാ നീ എടുത്തത്. നിത്യയെ ഈ പുച്ഛത്തോടെ നോക്കുന്ന എല്ലാവരുടെയും മുന്നിൽ വിജയിച്ചു കാണിക്കണം.\'



\'അത് തന്നെയാ ചേചീ എൻ്റെ ലക്ഷ്യം ..ഇവരുടെ മുന്നിൽ തോട്ടുകൊടുക്കൻ ഞാനില്ല . എനിക്ക് ജയിച്ചേ പറ്റൂ.\'



\' ഇനി ഞാൻ നിന്നെ പോകാൻ അനുവദിക്കാം. ബാംഗ്ലൂർ എൻ്റെ ഒരു സുഹൃത്തുണ്ട് ഞാൻ നമ്പർ തരാം , അവിടെ ചെല്ലുമ്പോൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവളെ വിളിച്ചാൽ മതി. ഞാൻ പറഞ്ഞേക്കാം.\'



ലക്ഷ്മിക്ക് തന്നോടുള്ള കരുതൽ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.



ഉച്ച ഭക്ഷണം കഴിഞ്ഞ്  കളിക്കാൻ വേണ്ടി ശ്രീകുട്ടനും അപ്പുവും ഗ്രൗണ്ടിലേക്ക് പോയി. ഒടുന്നതിൻ്റെ ഇടക്ക്  ശ്രീക്കുട്ടൻ വീണു കാലിന് മുറിവ് പറ്റി.



\' ശ്രീകുട്ടാ ...അയ്യോ ചോര..\'



\' പേടിക്കണ്ട അപ്പു .. ചെറുതായി പൊട്ടിയതേ ഒള്ളു..\'



\'നിനക്ക് വേദനിക്കുന്നില്ലെ\'



\' ചെറിയ വേദന ഒള്ളു \'



\' വാ നമുക്ക് പോയി മരുന്ന് വെക്കാം \'



അപ്പു ശ്രീകുട്ടനെ പിടിച്ചുകൊണ്ട്   മരുന്ന് വെക്കാൻ ഫസ്റ്റ് എയ്ഡ് റൂമിൽ ചെന്നു. 



\' ഇവിടെ ആരുമില്ലല്ലോ ശ്രീകുട്ടാ.. \'



\'അവരെല്ലാം ഭക്ഷണം കഴിക്കാൻ പോയിക്കാണും അപ്പു..\'



\'ഓ... എങ്കിൽ ഞാൻ മരുന്ന് വെച്ചുത്തരട്ടെ\'



\'അതിനു നിനക്ക് ഇതൊക്കെ അറിയാമോ\'



\' ആഹ് അറിയാം ..എൻ്റെ അനിയൻ എപ്പോഴും വീഴുമ്പോൾ ഞാനാണ് മരുന്ന് വെച്ച് കൊടുക്കുന്നത് \'




\' എങ്കിൽ ok\'



\' അപ്പുന് അനിയനെ ഒരുപാട് ഇഷ്ടമാണ് അല്ലേ ?\'



\' അതെ അവൻ എൻ്റെ കുഞ്ഞനിയൻ അല്ലേ . ചിലപ്പോ ഒക്കെ നല്ല വികൃതി ആണ്. പക്ഷെ പാവമാ...വീട്ടിൽ ചെന്നാൽ ഞങൾ ഒരുപാട് നേരം കളിക്കും.\'



\'ആഹാ ഒരുദിവസം എന്നെ പരിചയപ്പെടുത്തി തരുവോ. അപ്പോ എനിക്കും നിങ്ങളുടെ കൂടെ ഒരുപാട് സംസാരിക്കാം കളിക്കാം .\'



\' ശ്രീകുട്ടാ ...എൻ്റെ അനിയൻ സംസാരിക്കില്ല ..\'

 
അപ്പു പറഞ്ഞത് കേട്ടപ്പോൾ ശ്രീകുട്ടന് വിഷമം തോന്നി. അവൻ്റെ മുഖം ആകെ മാറി.



\' കുഴപ്പമില്ല ശ്രീകുട്ടാ ..ഞാൻ നിന്നെ എൻ്റെ അനിയൻ്റെ അടുത്ത് കൊണ്ടുപോകാം ..നമുക്ക് ഒരുപാട് നേരം കളിക്കാം ..അപ്പോ അവനും സന്തോഷമാകും.\'



\' ഹാ.. ok..\'



 അപ്പു ശ്രീകുട്ടൻ്റെ മുറിവിൽ മരുന്ന് വെക്കാൻ തുടങ്ങി ..മരുന്നിൻ്റെ നീറ്റൽ നല്ലപോലെ ശ്രീകുട്ടന് അനുഭവപെട്ടു. അത് കണ്ടപ്പോൾ അപ്പുവിന് നല്ല സങ്കടം തോന്നി.



\' ശ്രീകുട്ടാ ..ഇതിപ്പോ തീരും ..പേടിക്കണ്ട..\'



മരുന്ന് വെച്ചുകഴിഞ്ഞ്  അപ്പു ശ്രീകുട്ടനെ ക്ലാസ്സിൽ കൊണ്ടുപോയി ഇരുത്തി. ശ്രീകുട്ടൻ്റെ വേദന മറക്കാൻവേണ്ടി  അപ്പു അവൻ്റെ കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ്  ശ്രീകുട്ടന് കൊടുത്തു. അപ്പുവിന് കഴിഞ്ഞ ദിവസംതന്നെ മനസ്സിലായിരുന്നു അപ്പു നിത്യക്ക് കൊടുത്ത ചോക്ലേറ്റ്  ശ്രീകുട്ടന് കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് . അതുകൊണ്ട് ശ്രീകുട്ടന്  നൽകാൻ കൊണ്ടുവന്ന  ചോക്ലേറ്റ്  തന്നെയായിരുന്നു അത്. 



\' ഇതാ ശ്രീകുട്ടാ..\'



\' ഹായ്... ഇതെനിക്കാണോ?\'



\' മ്മ... അതെ ..നിനക്ക് കൊണ്ടുവന്നതാ \'




ശ്രീക്കുട്ടൻ അപ്പുനെ നോക്കി പുഞ്ചിരിച്ചു.


\' Thank you അപ്പൂ...\'



ക്ലാസ്സ് കഴിഞ്ഞ്  ശ്രീകുട്ടൻ വീട്ടിൽ ചെന്നു.



\' അമ്മേ...അമ്മേ..\'



\' ദാ വരുന്നു ശ്രീകുട്ടാ..\'



\' അയ്യോ നീ വീണോ .. \'



\' ഇത്തിരി പൊട്ടിയൊള്ളു അമ്മാ... നിത്യ ചേച്ചി ഇവിടെ..\'



\' നിത്യ ചേച്ചി പോയല്ലോ..\'



നിത്യ അവിടെനിന്നും പോയി എന്നറിഞ്ഞപ്പോൾ ശ്രീകുട്ടന് വിഷമം തോന്നി.



\' എവിടേക്ക് ..എന്നോട് പറഞ്ഞില്ലല്ലോ ..അമ്മയല്ലെ പറഞ്ഞെ ഇനി കുറച്ച് ദിവസം നിത്യ ചേച്ചി ഇവിടെ ഉണ്ടാവുമെന്ന് \'



\' നിത്യ ചേച്ചി ഒരു അത്യാവിശകാര്യത്തിനു പോയതാ.. ദേ  ഇത് ശ്രീകുട്ടന് തരാൻ പറഞ്ഞു എൽപ്പിച്ചതാ..\'



\' ഇതെന്താ ..?\'



\' തുറന്നു നോക്ക് \'


പെട്ടന്നുതന്നെ വീട്ടിലേക്ക് കുറച്ച് പേർ വാതിൽ ചവിട്ടിതുറന്ന് കയറി. എല്ലാവരുടെയും മുഖത്ത് ക്രൂരത നിറഞ്ഞ ഭാവം ആയിരുന്നു.


'നിങ്ങൾ ആരാ..... എന്ത് വേണം.......'



(തുടരും...)























I\

I\'M HIS BOYFRIEND...

4.5
624

 \'  ഞങ്ങൾ ആരാണെന്ന് നിനക്ക് അറിയില്ലേ .. \'ലക്ഷ്മി  ശ്രീകുട്ടനെ ചേർത്തുപിടിച്ചു. അപ്പോഴാണ് പരിചയമുള്ള മുഖങ്ങൾ അവളുടെ മുന്നിലേക്ക് കടന്നു വരുന്നത്.\' നിങ്ങളോ... നിങൾ എന്താണ് ഈ കാണിക്കുന്നത് .. വീട്ടിൽ അതിക്രമിച്ച് കയാറുന്നോ ...\'\' സ്വന്തം വർഗ്ഗം ഏതാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത പല ജന്തുക്കളെയും  നിനക്ക് ഇവിടെ കയറ്റാം അപ്പോ ഞങ്ങൾ കുറച്ച് ആണുങ്ങൾ ഇവിടെ കയറിയാൽ നിനക്കെന്താ പ്രശ്നം .\'ആദ്യ നിമിഷം ലക്ഷ്മി ഒന്ന് പതറിപോയെങ്കിലും പിന്നീട്  അവളുടെ ധൈര്യം അവളിലേക്ക് തിരിച്ചുവന്നു. ശ്രീക്കുട്ടൻ നന്നായി പേടിച്ചുപോയിരുന്നു.\' ആണുങ്ങളോ  ...മറ്റുള്ളവരുടെ വീട