\' ഞങ്ങൾ ആരാണെന്ന് നിനക്ക് അറിയില്ലേ .. \'
ലക്ഷ്മി ശ്രീകുട്ടനെ ചേർത്തുപിടിച്ചു. അപ്പോഴാണ് പരിചയമുള്ള മുഖങ്ങൾ അവളുടെ മുന്നിലേക്ക് കടന്നു വരുന്നത്.
\' നിങ്ങളോ... നിങൾ എന്താണ് ഈ കാണിക്കുന്നത് .. വീട്ടിൽ അതിക്രമിച്ച് കയാറുന്നോ ...\'
\' സ്വന്തം വർഗ്ഗം ഏതാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത പല ജന്തുക്കളെയും നിനക്ക് ഇവിടെ കയറ്റാം അപ്പോ ഞങ്ങൾ കുറച്ച് ആണുങ്ങൾ ഇവിടെ കയറിയാൽ നിനക്കെന്താ പ്രശ്നം .\'
ആദ്യ നിമിഷം ലക്ഷ്മി ഒന്ന് പതറിപോയെങ്കിലും പിന്നീട് അവളുടെ ധൈര്യം അവളിലേക്ക് തിരിച്ചുവന്നു. ശ്രീക്കുട്ടൻ നന്നായി പേടിച്ചുപോയിരുന്നു.
\' ആണുങ്ങളോ ...മറ്റുള്ളവരുടെ വീട്ടിൽ നാലാളുണ്ടെന്ന ധൈര്യത്തിൽ ഇടിച്ചുകയറുന്ന നീയൊക്കെ ആണോ ആണ്.\'
\' അതേ ഡീ.. നിനക്ക് എന്താ ഇത്ര സംശയം\'
\' എടോ ഷാജി .. ആരുമില്ലാത്ത സമയം സ്വന്തം സഹോദരിയുടെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച നിന്നെയൊക്കെ സ്വയം ആണെന്ന് അവകാശപ്പെടാൻ നാണമില്ലേ .\'
ദേഷ്യത്തിൽ ഷാജി അവളുടെ കയ്യിൽ കയറിപ്പിടിച്ചു.
\' വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞാൽ ഉണ്ടല്ലോ \'
ശ്രീക്കുട്ടൻ അയാളുടെ കൈ ലക്ഷ്മിയുടെ കയ്യിൽ നിന്നും വിടുവിപ്പിക്കൻ നോക്കി. ഷാജി ശ്രകുട്ടനെ തള്ളിമാറ്റി . ശ്രീക്കുട്ടൻ്റെ വലതുകൈ ടേബിളിൽ ചെന്ന് ഇടിച്ചു .
\' അയ്യോ എൻ്റെ മോൻ.. എന്തെങ്കിലും പറ്റിയോ മോനെ.\'
\'എൻ്റെ കൈ വേദനിക്കുന്നു അമ്മെ\'
ലക്ഷ്മിയുടെ കണ്ണുകൾ ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞു.
\' നീയൊക്കെ എന്തിനാ ഇങ്ങനെ കുരക്കുന്നെയെന്ന് എനിക്കറിയാം . എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ എൻ്റെ വീട്ടിൽ താമസിപ്പിക്കും. എൻ്റെ ഭർത്താവിനും മകനും കുഴപ്പമില്ലങ്കിൽ നിനക്കൊക്കെ എന്താ പ്രശ്നം.\'
\' തോന്നിയപോലെ ഈ നാട്ടിൽ ജീവിക്കാൻ പറ്റില്ല ..അതിനു ഞങൾ അനുവദിക്കില്ല . അന്തസ്സോടെ ജീവിക്കുന്ന നാട്ടുകാരാ ഇവിടെ ഉള്ളത്.\'
\' ജയേഷെ ...ഇതൊക്കെ പറയാൻ മിനിമം കുറച്ച് യോഗ്യത വേണം ..അതുള്ള നല്ല നട്ടെല്ലുള്ള നാട്ടുകാർ ഉണ്ട് ഇവിടെ അവരു പറയട്ടെ ആദ്യം.\'
\' എടീ..നിന്നെ \'
\'ഇറങ്ങിക്കോളണം എൻ്റെ വീട്ടിൽ നിന്നും എല്ലാവരും. ഇനി ഇവിടെ നിന്നാൽ നിങൾ വിവരം അറിയും.\'
അവളുടെ ആ തീഷ്ണമായ കണ്ണുകൾക്ക് മുന്നിൽ പിന്നെ അവർക്ക് നിൽക്കാൻ കഴിഞ്ഞില്ല.
\' ഇപ്പൊ ഞങ്ങൾ പോവാം .. ഇനി ഞങ്ങളെ ഇവിടേക്ക് വരുത്തരുത്.\'
ലക്ഷ്മി ശ്രീകുട്ടൻ്റെ കയ്യിൽ പിടിച്ചു വേദന ഉണ്ടോ എന്ന് നോക്കി. വേദന സഹിക്കാൻ വയ്യാതെ അവൻ ഉച്ചത്തിൽ കരഞ്ഞു. മറ്റൊന്നും നോക്കാതെ അപ്പോൾതന്നെ ലക്ഷ്മി ഹോസ്പിറ്റലിൽ പോയി
\'ഡോക്ടർ ....ശ്രീകുട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ? \'
\' കുട്ടിക്ക് ചെറിയൊരു ബോൺ ഫ്രാക്ചർ ഉണ്ട് . ഒരുമാസം എന്തായാലും പ്ലാസ്റ്റർ ഇടേണ്ടി വരും. ബാക്കി പിന്നെ പറയാം\'
ശേഖർ വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ ചെന്നു.
\' ലക്ഷ്മീ... ശ്രീകുട്ടന് എന്താ പറ്റിയെ.\'
നടന്ന സംഭവങ്ങൾ എല്ലാം ലക്ഷ്മി ശേഖറിനോട് പറഞ്ഞു.
\'ഇതങ്ങനെ വിട്ടാൽ പറ്റില്ല . നമ്മുടെ വീട്ടിൽ കയറിയ ഭീഷണിപ്പെടുത്താൻ മാത്രം ധൈര്യം അവർ കാണിച്ചു അല്ലേ . എനിക്ക് അവന്മാരെ ഒന്ന് നേരിട്ട് കാണണം.\'
\'ഏട്ടാ ..പ്രശ്നത്തിന്നൊന്നും പോവണ്ട \'
\'എൻ്റെ ഭാര്യയേയും മകനേയും ഉപദ്രവിച്ച അവരെ ഞാൻ വെറുതെ വിടാൻതയ്യാറല്ല\'
\'വെറുതെവിടാനല്ല ...ഞാൻ എൻ്റെ അനിയനോട് സംസാരിച്ചു. ഇനി അനിയൻ നോക്കിക്കോളും എല്ലാം\'
\' ആണോ..രാജേഷിനെ അറിയിച്ചത് നന്നായി.. ശരി ഞാനായിട്ട് ഇനി ഒന്നും ചെയ്യുന്നില്ല ..അളിയന് ഇനി അതൊരു പ്രശ്നമായി മാറണ്ട..\'
ലക്ഷ്മിയുടെ അനിയൻ രാജേഷ് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ്. നടന്ന സംഭവമ്മെല്ലാം ലക്ഷ്മി രാജേഷിനെ വിളിച്ച് അറിയിച്ചിരുന്നു.
\' അച്ഛാ ... അച്ഛൻ എപ്പോ വന്നു \'
\' മോനെ ..നല്ല വേദന ഉണ്ടോ നിനക്ക് \'
\' ഇപ്പൊ കുഴപ്പമില്ല അച്ഛാ..വേദന കുറഞ്ഞു \'
\' അച്ഛനോട് ക്ഷമിക്കൂ മോനെ ..ആഹ് സമയം അച്ഛൻ അവിടെ ഇല്ലാതെ പോയി \'
ശ്രീക്കുട്ടൻ അടുത്ത ദിവസം സ്കൂളിൽ പോയി . എല്ലാവരും ശ്രീകുട്ടൻ്റെ അടുത്ത് ചെന്ന് എന്ത് പറ്റിയെന്ന് തിരക്കി. ശ്രീകുട്ടൻ ആരോടും നടന്ന സംഭവങ്ങൾ പറഞ്ഞില്ല .
\' അപ്പു വന്നില്ലേ മനൂ.. \'
\' ഇതുവരെ വന്നില്ല..ചിലപ്പോ ഇനി വരില്ലായിരിക്കും \'
അപ്പു വരാത്തത്തിൽ ശ്രീകുട്ടന് വിഷമമായി ഇരിക്കുകയായിരുന്നു. ക്ലാസ്സ് തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ അപ്പു ക്ലാസ്സിൽ എത്തി. അപ്പുവിനെ കണ്ടതും കളഞ്ഞുപോയ വസ്തു തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു ശ്രീകുട്ടന്.
\' അപ്പു നീ എന്താ വരാൻ വൈകിയത്\'
\' വരുന്ന വഴിയിൽ കാർ ഒരു പണി തന്നതാ..കുറച്ച് നേരം പിടിച്ചു ഒരാൾ വന്ന് അത് ശരിയാക്കാൻ.\'
\' ആണോ ..ഞാൻ വിചാരിച്ചു നീ ഇന്ന് വരില്ല എന്ന് \'
\' ശ്രീകുട്ടാ ..നിൻ്റെ കൈ ഇതെന്ത് പറ്റി \'
അപ്പുവിനോട് ശ്രീകുട്ടൻ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു.
\' കുട്ടികളെ ...മിണ്ടാതെ ഇരിക്കൂ..\'
ലഞ്ച് ബ്രേക്ക് ആയി . വലതു കയ്യിൽ പ്ലാസ്റ്റർ ഇട്ടത്തുകൊണ്ട് ഭക്ഷണം കഴിക്കാനായി ലക്ഷ്മി ഒരു സ്പൂൺ ശ്രീകുട്ടന് കൊടുത്തിരുന്നു ..പക്ഷെ അത് ഉപയോഗിച്ച് കഴിക്കാൻ ശ്രീകുട്ടൻ പ്രയാസപ്പെടുന്നത് അപ്പു ശ്രദ്ധിച്ചു.
\' ശ്രീക്കുട്ടാ...ഞാൻ വാരിത്തരട്ടെ..\'
\' നീയോ .. അപ്പോ നീ എങ്ങനെ കഴിക്കും \'
\' ഞാൻ അതിൻ്റെ കൂടെ കഴിച്ചോളാം \'
\' സാരമില്ല ..ഞാൻ കഴിച്ചോളാം അപ്പു \'
തനിയെ കഴിക്കാൻ അനുവദിക്കാതെ അപ്പു ശ്രീകുട്ടന് വാരികൊടുത്തു. അതുപോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ ശ്രീകുട്ടന് ഒരുപാട് സന്തോഷം തോന്നി.
ക്ലാസ്സിൽ ടീച്ചർ വന്നു. ടീച്ചറിൻ്റെ മുഖത്തിൽ ഒരു ഗൗരവം ഉണ്ടായിരുന്നു.
\' ശ്രീകുട്ടാ... ശ്രീകുട്ടനെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്... പോയി കണ്ടിട്ട് വരൂ..\'
കാര്യമറിയാതെ ശ്രീകുട്ടനും അപ്പുവും പരസ്പരം നോക്കി
\' ശരി ടീച്ചർ..\'
( തുടരും...)