രാത്രിപുഷ്പങ്ങൾ
രാത്രി പുഷ്പങ്ങൾ---------------------കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലെ മാനഭംഗം വന്ന രാത്രിപുഷ്പങ്ങളേ...നിങ്ങൾതൻ കയ്യിലെ ചില്ലുവളകൾതൻപൊട്ടാകെ, പൂക്കൾ ചിതറിച്ചഭൂമിയിൽ;കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,ഗദ്ഗദം പാടിപ്പറന്നു മന്ദസമീരണൻ?\"മാപ്പില്ല, മാപ്പില്ല, ഉന്മത്ത ഭൃംഗമേ\"-യെന്നു ചിലയ്ക്കുന്നു വർണപ്പറവകൾ!ചെങ്കനൽക്കണ്ണുമായ് വാനിൽപ്പറക്കുന്നുകോപാർത്തരാകുന്ന കൃഷ്ണപ്പരുന്തുകൾ!കണ്ടിട്ടുമറിയാത്ത, പുഞ്ചിരിപ്പൂനീട്ടിവിണ്ണിലേക്കുയരുന്നു കർമസാക്ഷിയും!കാമദാഹംപൂണ്ടഹല്യയെ പ്രപിച്ച സിംഹാസനത്തിന്റെ,യോരത്തിരിപ്പവർമിണ്ടില്ല, നിത്യനിസ്സംഗരായ് പൊയ്മുഖംകാട്ട