Aksharathalukal

കുറ്റം പറയാനേറെയെളുപ്പം

കുറ്റം പറയാനേറെയെളുപ്പം

കുറ്റം കുറ്റം പറയാനേറെയെളുപ്പം
വിഷമം വിഷമം സത്യം കാണാൻ.
നാടുഭരിക്കും നേതൃത്വത്തിനു-
കുറ്റമൊഴിഞ്ഞൊരു നേരമതുണ്ടോ?

അഴുകിയ എച്ചിൽ, ചപ്പും ചവറും
വഴിയിൽത്തള്ളി; നേരെപോകും
പ്രകൃതിക്കായൊരു ജാഥ നയിക്കാൻ
മലീകരണ സെമിനാറു നയിക്കാൻ!

പശുവിനെ വെട്ടി വിറ്റു പിഴയ്ക്കും
കശ്മലനെത്തും സമരം ചെയ്യാൻ,
ഗോവധമെന്ന കൊടുംപാപത്തിനു
നിയമം കൊണ്ടൊരു തടസ്സം തീർക്കാൻ!

സ്വന്തം ചെയ്തികൾ പാടെ മറന്നും
അന്യൻ ചെയ്തതിൽ കുറ്റം കണ്ടും
കൊടിയുടെ പിറകെ പോകും ജനമേ
ആദ്യം മാറ്റം നിങ്ങൾ വരുത്തൂ!

കുറ്റം ചെയ്വതു തുടരും നേരം
കുറ്റം കണ്ടു പിടിക്കാനേറെയെളുപ്പം!
കള്ളൻ നല്ലൊരു പേലീസ്സായാൽ
നാടിന്നെവിടെ ധാർമിക നേട്ടം!



രാത്രിപുഷ്പങ്ങൾ

രാത്രിപുഷ്പങ്ങൾ

5
295

രാത്രി പുഷ്പങ്ങൾ---------------------കൂരിരുട്ടിന്റെ പാഴ്മറയ്ക്കുള്ളിലെ മാനഭംഗം വന്ന രാത്രിപുഷ്പങ്ങളേ...നിങ്ങൾതൻ കയ്യിലെ ചില്ലുവളകൾതൻപൊട്ടാകെ, പൂക്കൾ ചിതറിച്ചഭൂമിയിൽ;കണ്ണുനീരെത്ര വീഴ്ത്തി പുൽനാമ്പുകൾ,ഗദ്ഗദം പാടിപ്പറന്നു മന്ദസമീരണൻ?\"മാപ്പില്ല, മാപ്പില്ല, ഉന്മത്ത ഭൃംഗമേ\"-യെന്നു ചിലയ്ക്കുന്നു വർണപ്പറവകൾ!ചെങ്കനൽക്കണ്ണുമായ് വാനിൽപ്പറക്കുന്നുകോപാർത്തരാകുന്ന കൃഷ്ണപ്പരുന്തുകൾ!കണ്ടിട്ടുമറിയാത്ത, പുഞ്ചിരിപ്പൂനീട്ടിവിണ്ണിലേക്കുയരുന്നു കർമസാക്ഷിയും!കാമദാഹംപൂണ്ടഹല്യയെ പ്രപിച്ച  സിംഹാസനത്തിന്റെ,യോരത്തിരിപ്പവർമിണ്ടില്ല, നിത്യനിസ്സംഗരായ് പൊയ്മുഖംകാട്ട