പ്രശ്നോത്തിരി 3
മുത്തശ്ശനും സ്നേഹയുമായുള്ള സംവാദം തുടരുന്നു
സ്നേഹ:
മുത്തശ്ശാ , മലയാളത്തിലെ കവിത്രയം എന്നറിയപ്പെടുന്നത് ആരെല്ലാമാണ്?
മുത്തശ്ശൻ :
എൻ. കുമാരനാശാൻ,
ഉള്ളൂർ എസ് പരമേശ്വരയ്യർ, വള്ളത്തോൾ നാരായണമേനോൻ ഇവരാണാ കവിത്രയം.
സ്നേഹ :
ശാസ്ത്രീയ സംഗീത വിദഗ്ദ്ധനായ കേരളീയ രാജാവ് ആരാണ് മുത്തശ്ശ ?
മുത്തശ്ശൻ :
ശ്രീപദ്മനാഭ ദാസ വഞ്ചിബാല രാമവർമ്മ കുലശേഖര കിരീടപതി ശ്രീ സ്വാതി തിരുനാൾ രാമവർമ്മ ആണ് ആ തിരുവിതാംകൂർ മഹാരാജാവ്.
സ്നേഹ :
കൃഷ്ണനാട്ടം എന്ന കലാ
രൂപത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരേയാണ് ?
മുത്തശ്ശൻ :
കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിൻ്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്.
സ്നേഹ :
മഹാഭാരതം പദാനുപദമായി തർജ്ജമ ചെയ്ത കേരളീയ മഹാകവി ആരാണ് മുത്തശ്ശാ ,
മുത്തശ്ശൻ :
കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
സ്നേഹ :
ശ്രീകൃഷ്ണ കഥയെ അടിസ്ഥാനമാക്കി കേരളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യം ഏതാണ് മുത്തശ്ശാ?
മുത്തശ്ശൻ :
കൃഷ്ണഗാഥയാണ് ആ മഹാകാവ്യം
സ്നേഹ :
കേരളത്തിലെ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏതാണു മുത്തശ്ശാ?
മുത്തശ്ശൻ :
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയാണാകൃതി
സ്നേഹ :
മുത്തശ്ശാ, ജ്ഞാനപ്പാന എഴുതിയ മഹാനായ കവി ആരാ ?
മുത്തശ്ശൻ :
പൂന്താനം നമ്പൂതിരി എന്നറിയപ്പെടുന്നു.
സ്നേഹ :
കുഞ്ചൻനമ്പ്യാർ തുള്ളൽ എന്ന കലക്ക് രൂപം നൽകിയ സ്ഥലമേതാണ് മുത്തശ്ശാ ?
മുത്തശ്ശൻ :
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ.
സ്നേഹ :
തിരുവിതാംക്കൂറിന്റെ ചരിത്രത്തെ ആധാരമാക്കി എഴുതിയ മഹാകാവ്യം ഏതാണ് മുത്തശ്ശാ ?
മുത്തശ്ശൻ :
ഉള്ളൂർ എസ് പരമേശ്വരയ്യരുടെ ഉമാകേരളം.
സ്നേഹ :
വടക്കൻ പാട്ടിലെ പ്രധാന വീരനായിക ആരാ മുത്തശ്ശാ ?
മുത്തശ്ശൻ :
ഉണ്ണിയാർച്ചയാണത്
തുടരും