Aksharathalukal

ഭാഗം 9 കവിതയുടെ ഭാഷ

കവിതയുടെ ഭാഷ
-------------------
മലയാളക്കവിതയുടെ ആദ്യകാലഭാഷ
മണിപ്രവാള ശൈലിയിലായിരുന്നിരിക്കണം. എന്നാൽ
ഇവിടത്തെ സാമാന്യജനത അവരുടെ
നാടോടിവാങ്മയങ്ങളിൽ തങ്ങളുടെ
വീരനായകപ്രകീർത്തനങ്ങളും മറ്റും
ചമച്ചു.

തുഞ്ചത്തെഴുത്തച്ഛന്റെ വരവോടെ
മലയാളഭാഷയിലും സാഹിത്യത്തിലും
ആധുനികയുഗോദയമുണ്ടായി എന്ന്
ഏവരും സമ്മതിക്കുന്നു. തനിക്കു
മുൻപുണ്ടായിരുന്ന
വ്യത്യസ്തഭാഷാശൈലികളെയും
കാവ്യമാർഗങ്ങളെയും സംസ്കരിച്ചു
സംഗ്രഥിച്ചു സമുന്നതമാക്കിയത്
എഴുത്തച്ഛനാണെന്നതു തീർച്ച.
സന്ദർഭത്തിനും
പ്രമേയത്തിനുമനുസൃതമായ
ഭാഷാസ്വരൂപം സംസ്കൃതമെന്നോ
തമിഴെന്നോ നോക്കാതെ കൈക്കൊണ്ട്
കാവ്യരചന നടത്തിയപ്പോൾ
എഴുത്തച്ഛന്റെ കിളിപ്പാട്ടുകൾ.
മലയാളത്തിന്റെ ക്ലാസിക്കുകളായി.നവീനമായ
സമീപനങ്ങൾ തന്റെ ചരിത്ര സംഭാവനകളിലൂടെ എഴുത്തച്ഛനെ
കേരളത്തിന്റെ പരമാചാര്യൻ എന്നു
വ്യക്തമായി കാട്ടിത്തരുന്നുണ്ട്.
എഴുത്തച്ഛന്റെ കാലത്ത് അതേ
നാട്ടിൽ ജീവിച്ചുകൊണ്ട്
ലളിതമലയാളപദാവലികളാൽ
അപൂർവ്വകാവ്യങ്ങൾ രചിച്ച
പൂന്താനത്തിന്റെ സംഭാവനകളും
ഇതോടുചേർത്തു പറയേണ്ടവതന്നെ.

ഭാരതീയകലാപാരമ്പര്യത്തിന്റെ
അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടു
കേരളീയതയെ ദൃശ്യകലാപാരമ്പര്യമാക്കി
സാക്ഷാത്കരിച്ചകലാരൂപങ്ങൾക്കും
നമ്മുടെ കാവ്യഭാഷയിൽ ഗണ്യമായ
സംഭാവനകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ആട്ടക്കഥാസാഹിത്യവും
തുള്ളൽസാഹിത്യവും
വഞ്ചിപ്പാട്ടുമൊക്കെയാണ് ഇവിടെ
വിഷയമാകുന്നത്.

സമകാലികരായ ഉണ്ണായിവാര്യരെയോ
രാമപുരത്തുവാര്യരെയോ പോലെ
വായനക്കാരെ അന്തർമുഖരാക്കുന്നതല്ല
നമ്പ്യാരുടെ ഭാഷ. അത്
തടംതല്ലിയാർക്കുന്ന
വർഷകാലനദിപോലെ.
മലയാളകവിതയിലൂടെ
നുരഞ്ഞുപതഞ്ഞൊഴുകി.
പതിനെട്ടാംനൂറ്റാണ്ടിലെ ഈ
വരിഷ്ഠകവികൾക്കുശേഷം
തളർച്ചയുടെയോ
ഗതാനുഗതികത്വത്തിന്റെയോ
അവസ്ഥയിലേക്കു ചുരുങ്ങി
മലയാളകവിത. എങ്കിലും ആ രംഗത്തു
പ്രവർത്തിച്ച ഒട്ടേറെയാളുകൾ കേരളം
മുഴുവൻ നമ്മുടെ കവിതയെ
പരിചരിക്കാതിരുന്നില്ല. അവയ്ക്കെല്ലാം
നേതൃത്വം നല്കിക്കൊണ്ട്
രണ്ടുകവിതാകേങ്ങൾ ചരിത്രത്തിൽ
ഇടംപിടിക്കുകയും ചെയ്തു.
മധ്യകേരളത്തിൽ കൊടുങ്ങല്ലൂർക്കളരി,
വെണ്മണിപ്രസ്ഥാനം എന്നിങ്ങനെ
അറിയപ്പെടുന്നതാണ്. അവയിലൊന്ന്.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
ഉൾപ്പെടെയുള്ള ഉന്നതശീർഷർ അവിടെ
നിറഞ്ഞുനിന്നു. തിരുവനന്തപുരം
ആസ്ഥാനമായകേരളവർമ്മ പ്രസ്ഥാനമാണ് പിന്നൊരെണ്ണം. മലയാളകവിതയുടെ
ഭാവുകത്വപരിണാമത്തിനുകൂടി
നിദാനമായ ദ്വിതീയാക്ഷരപ്രാസവാദം
കേരളവർമ്മ
വലിയകോയിത്തമ്പുരാന്റെയും ഏ ആർ
രാജരാജവർമ്മയുടെയും നേതൃത്വത്തിൽ
ഇവിടെ അരങ്ങേറി. കേരളം
മുഴുവൻ അതിന്റെ അലയൊലികൾ
എത്തിച്ചേർന്നു. നമ്മുടെ കവികളിലാരും
അതിൽ പക്ഷംപിടിക്കാതിരുന്നില്ല.

നവോത്ഥാനത്തിന്റെയും
സ്വാതന്ത്ര്യസമരത്തിന്റെയും ഫലമായി
സംജാതമായ കേരളാധുനികത്വം
മലയാളകാവ്യഭാഷയുടെ
പരിണാമത്തിനും കാരണമായിട്ടുണ്ട്.
എഴുത്തച്ഛൻ സൃഷ്ടിച്ച പ്രഭാവലയം
ഒരിക്കലും വിട്ടകലാതെ
മലയാളകവിതയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്.
മേലിലും അങ്ങനെതന്നെ എന്നതാണു
മലയാളത്തിന്റെ വിധി.

പല നിലകളിൽ എഴുത്തച്ഛന്റെ പിൻഗാമിയാകാനുള്ള
നിയോഗം വള്ളത്തോളിൽ
വന്നുചേരുന്നത്. പദലാളിത്യത്തിൽ,
വൃത്തസ്വീകരണത്തിൽ ഒക്കെ
വള്ളത്തോൾ നാരായണമേനോൻ
എഴുത്തച്ഛനെ പൂർണമായി
അനുസരിച്ചു. പുറമെ, ഇന്നും
സർവസ്വീകാര്യമായിരിക്കുന്ന
ലഘുകവനങ്ങളുടെയും
ഭാവഗീതങ്ങളുടെയും മഹാപാരമ്പര്യം
ഉദ്ഘാടനം നടത്തുകയും ചെയ്തു
അദ്ദേഹം. തുടർന്ന് അതേപാതയിൽ
ഏറെ മുന്നോട്ടുപോയി പി
കുഞ്ഞിരാമൻനായർ. എഴുത്തച്ഛന്റെ
ഭാഷാഗാംഭീര്യവും ഭാവനാഗരിമയും
പിൻപറ്റിയതു കുമാരനാശാനും
ജി ശങ്കരക്കുറുപ്പുമാണ്.
നമ്പ്യാരുടേതുപോലുള്ള
സർവാഷിത്വംകൊണ്ടും
പദലാളിത്യംകൊണ്ടും
സംഗീതലയംകൊണ്ടും
കവിതയെ നൃത്തമാടിക്കാർ
ചങ്ങമ്പുഴക്കായി. ഇരുപതാംനൂറ്റാണ്ട്
കവിതയുടെ വിളവെടുപ്പുത്സവകാലം
തന്നെയായിരുന്നു.
ഇംഗ്ലീഷ്ഭാഷാസ്വാധീനതയും
അന്താരാഷ്ട്രാനുഭവങ്ങളും
മലയാളകവിതയിൽ ഒട്ടേറെ
അഴിച്ചുപണികൾ വരുത്തിത്തീർത്തു.
അതിൽ സ്വാഭാവികമായി കാവ്യഭാഷയും
ഉൾപ്പെട്ടു. മലയാളകവിതയ്ക്ക്
മൗലികമായൊരു ജൈവികപരിസരമുണ്ട്.

അനുശീലനത്തിലൂടെ രക്തത്തിൽ
അലിഞ്ഞുചേർന്ന തനിമകളിൽ
പുതുമയും അപരിചിതത്വവും
കലരുമ്പോഴാണ് യഥാർത്ഥത്തിൽ
നവീനത പിറവിയെടുക്കുന്നത്. പക്ഷേ
പലപ്പോഴും മലയാളേതരമായ
കലാനുഭവങ്ങളെ
മലയാളത്തിലെത്തിക്കുമ്പോൾ അവയ്ക്ക്
നമ്മുടേതുപോലുള്ള
തനിമകളുണ്ടെന്നറിയാനോ
ഉണ്ടെങ്കിൽത്തന്നെ അവയെ
പുനഃസൃഷ്ടിക്കാനോ പറ്റാതെ വരുന്നുണ്ട്.
അങ്ങനെയാകുമ്പോൾ
പുതുമയ്ക്കുവേണ്ടിയുള്ള
കൃത്രിമപ്രകടനവേദിയായി കവിത
ദുരുപയോഗം ചെയ്യപ്പെടുകയും
ചെയ്യുന്നുണ്ട്. ഇത്തരം
പ്രതിസന്ധികൾക്കിടയിലും
മലയാളകാവ്യഭാഷയെ ഓജസ്സുറ്റതാക്കി
നിലനിർത്താൻ ഗാന്ധിയനായ
ഇടശ്ശേരി ഗോവിന്ദൻനായർക്കു
കഴിഞ്ഞിരുന്നു എന്നോർക്കണം.

വൈലോപ്പിള്ളി ശ്രീധരമേനോൻ
കാച്ചിക്കുറുക്കിയ ഭാഷകൊണ്ടു
കവിതയിലെ മഹാഗോപുരങ്ങൾ
സൃഷ്ടിക്കുന്നതിൽ മറ്റാരെയുംകാൾ
വിജയിച്ചതും മറന്നുകൂടാ. കുറുകലിന്റെ
തന്മാത്രസ്വരൂപത്തിൽ കുഞ്ഞുണ്ണി
രചനകൾ അവതരിപ്പിച്ചതും ശ്രദ്ധിക്കുക.

എം ഗോവിന്ദൻ, അക്കിത്തം, എൻ വി
കൃഷ്ണവാര്യർ എന്നിവർക്ക് കവിതയിൽ
വരാൻപോകുന്ന പരിണാമത്തെക്കുറിച്ചു
സൂചന നല്കാൻ സാധിച്ചു. കവിതയിൽ
വൃത്തമില്ലെങ്കിലും കുഴപ്പമില്ല,
താളമുണ്ടായാൽ മതി. അതല്ല
ഇവയൊന്നുമേ വേണ്ടാ
കവിതയുണ്ടായാൽ മാത്രം മതി
എന്നൊരു ആദർശം വേരുപിടിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി
പാതിയായപ്പോൾ. അയ്യപ്പപ്പണിക്കരും
കക്കാടും മറ്റും ആ ശീലം
തുറന്നുകാട്ടിയപ്പോൾ ഒട്ടേറെപ്പേർ
അതിൽ വ്യാമുഗ്ദ്ധരായി.
എന്നാൽ അന്നു പലർക്കും അറിയാൻ
കഴിഞ്ഞില്ല,വൃത്തവും പാരമ്പര്യവും കവിതയുടെ ഡി എൻ എയും കാവാലത്തോറ്റവും മറ്റും
ഉറഞ്ഞിട്ടുള്ള ഇത്തരം ശീലുകൾ
വാർന്നുവീഴുന്നത്
കാവ്യാനുശീലനംകൊണ്ടാണെന്ന്.

കാവ്യഭാഷ എന്നത് സംസാരഭാഷ
ആകണമെന്നില്ല എന്ന നിയമം
അംഗീകരിക്കപ്പെടുന്ന സാഹചര്യം
തുടർന്ന് വന്നുചേർന്നു. കവിത
ഭാവുകന്റെ ഏകാന്തമായ
സാന്ത്വനമെന്ന നിലവെടിഞ്ഞ്
കവിയരങ്ങുകളിലും
ചൊൽക്കാഴ്ചകളിലും
ഇഷ്ടവിനോദത്തിന്റെ ഉപാധിയായി
മാറിയതിനും ഭാഷ സാക്ഷ്യംവഹിച്ചു.
കാവ്യഭാഷയിൽ പരീക്ഷണങ്ങളുടെ
അനുഭവങ്ങൾ ഏറെയുണ്ടാകുന്നുണ്ട്.
നവീനതാപ്രസ്ഥാനത്തിലും
നവീനോത്തരതയിലും
പുതുകവിതയിലും
സമകാലകവിതയുമെല്ലാം അവ
ഇടതടവില്ലാതെ
പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

പലപ്പോഴും
ലോകത്തിലെവിടെയെങ്കിലുമുണ്ടാകുന്ന
മാറ്റങ്ങളെ ഏറ്റവാങ്ങാനുള്ള വിധിയായി
അവയിൽ ചിലതെങ്കിലും മാറുന്നുമുണ്ട്.
ഒരുപക്ഷേ ഇന്ന് മലയാളത്തിൽ ഏറ്റവും
കൂടുതൽ എഴുതപ്പെടുന്ന സാഹിത്യരൂപം
കവിതയാകാം. അല്ല, കവിതയാണ്.
അതിനുകാരണം ഇവിടെ അത്രയധികം
കവികളുണ്ട് എന്നതുതന്നെ.
അവർക്കൊക്കെ തങ്ങളുടെ
രചനകൾ അവതരിപ്പിക്കാനുള്ള വേദിയും
അവസരവും അതുപോലെ
സുലഭവുമാണ്. സ്ത്രീപക്ഷകവിത,
ദലിത്കവിത, പാരിസ്ഥിതികകവിത
എന്നിങ്ങനെ ശകലിതമായ
കാവ്യവിതാനങ്ങൾ പലതാണ്. അച്ചടി,
ദൃശ്യമാധ്യമങ്ങൾ വിട്ട്
നവമാധ്യമപ്രതലങ്ങളിലും അവ സ്വച്ഛന്ദം
ജീവിതം നേടിയെടുക്കുന്നു. ഇവിടെ
ഏതെങ്കിലും കേന്ദങ്ങളെ
ആശ്രയിച്ചുകഴിയുന്ന ശീലം
കാവ്യലോകത്തു പ്രവർത്തിക്കുന്നവർ
മിക്കവാറും എന്നുമുണ്ട്.

അച്ചടി, ദൃശ്യമാധ്യമങ്ങൾ വിട്ട്
നവമാധ്യമപ്രതലങ്ങളിലും അവ സ്വച്ഛന്ദം
ജീവിതം നേടിയെടുക്കുന്നു. ഇവിടെ
ഏതെങ്കിലും കേന്ദ്രങ്ങളെ
ആശ്രയിച്ചുകഴിയുന്ന ശീലം
കാവ്യലോകത്തു
പ്രവർത്തിക്കുന്നവർക്ക്
മിക്കവാറും എന്നുമുണ്ട്. അത്തരം
സംരക്ഷണം അവർക്ക്
കവിതയെക്കവിഞ്ഞു മേന്മ നേടാൻ
പര്യാപ്തമാണ്. കവിതയ്ക്കു സഹജമായ
കൃത്രിമത്വത്തെക്കുറിച്ച് തുടക്കത്തിൽ
സൂചിപ്പിച്ചത് ഓർക്കുമല്ലോ. നമുക്കത്
കാപട്യവും ആയിട്ടുണ്ട്.

ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ
വിലയിടിഞ്ഞുപോയ സാഹിത്യരൂപം
മലയാളകവിതയാണ്. നോവലും
ചെറുകഥയും ഏറെമുന്നിലാണിന്ന്.
നാടകത്തിന് എന്നും ഏതാണ്ടൊരേ
ഗതിവേഗമാണല്ലോ മലയാളത്തിൽ.
അതുകൊണ്ടു തളർച്ച അവിടെ വലിയ
അനുഭവമായി പറയപ്പെടുകയില്ല.
എന്നാൽ മലയാളകവിതയുടെ
സ്ഥിതിയതല്ല. സാഹിത്യത്തിന്റെ
മറുവാക്കാണു കവിത. ദിവ്യൻ എന്ന
പരിവേഷമുള്ളയാളാണു കവി. അതേ,
അതുതന്നെയായിരിക്കാം
അപകടകാരണവും. എല്ലാവർക്കും
ദിവ്യത്വം വേണം, കവിത്വം
വേണമെന്നില്ലതാനും. ഭാഷ
ഉചിതജ്ഞതയോടെ വിന്യസിച്ച് കവിത
വിളയിക്കണമെങ്കിൽ ചില
ക്ലേശങ്ങളൊക്കെ അനുഭവിച്ചിരിക്കണം.
അപ്പോൾ, ഭാഷയുടെ സമർത്ഥമായ
വിനിയോഗമാണു കവിതയെങ്കിൽ,
ഒട്ടേറെ പടവുകൾ കയറിയ
മലയാളകവിത ഭാഷയുടെ
പിന്നാമ്പുറത്തെവിടെയോ
കിതച്ചുനില്ക്കുകയാണിപ്പോൾ.

മനുഷ്യാവസ്ഥയിലേക്കുള്ള
അനുകമ്പാനോട്ടം.
തൊട്ടടുത്തിരിക്കുന്ന,
യാഥാർഥ്യമെങ്കിലും സകല
സങ്കീർണതകളോടുംകൂടി
മനസ്സിലാക്കാൻ ശ്രമിക്കുന്ന കവി
ഒരേസമയം ഗവേഷണവിദ്യാർഥിയും
വക്കീലും
മനുഷ്യാവകാശപ്രവർത്തകനും
മാധ്യമപ്രവർത്തകനുമൊക്കെയായി
മാറുന്നുണ്ട്. നല്ല കവിതയിൽ ഒരു
പ്രെഡിക്റ്റീവ് അനലിറ്റിക്സ്
പ്രവർത്തിക്കുമെന്നും തോന്നാറുണ്ട്.
പുതിയ അടരുകൾ വന്നുചേർന്ന് സദാ
സങ്കീർണമായിക്കൊണ്ടിരിക്കുന്നതിനെ
അഭിമുഖീകരിക്കുമ്പോൾ രചനയിലും
സങ്കീർണതകൾ വരാം. അതിനെ
മറികടക്കുക എന്ന വെല്ലുവിളി സദാ
കൂടി വരും എന്ന തിരിച്ചറിവ് പുതിയ
കവിക്കുണ്ട്. അതിനൊപ്പംതന്നെ,
വായനസമൂഹം ഏറ്റവും പുതിയതിന്റെ
ആസ്വാദനത്തിലേക്കെത്താൻ
ഒരുപക്ഷേ സമയമെടുക്കുമെന്നും
അയാൾ അറിയുന്നു.

(കടപ്പാട്: ഡി.സി.

ഭാഗം 10 കവിതയിലെ താളം

ഭാഗം 10 കവിതയിലെ താളം

0
335

ആധുനിക കവിതയിലെ താളം.--------------------------------താളം ശാസ്ത്രവൽകരിച്ചപ്പോൾഎഴുത്തിൽ വൃത്തവുംസംഗീതത്തിൽ താളക്രമങ്ങളുംരൂപവൽകരിക്കപ്പെട്ടു.നാടോടിപ്പാട്ടുകൾ, പുള്ളുവൻപാട്ടുകൾ, പാണൻ പാട്ടുകൾമുതലായവയിൽ വൃത്തമില്ല, പക്ഷെതാളമുണ്ട്, സാഹിത്യമുണ്ട്. വൃത്തംതാളത്തിലെഴുതാനുള്ള ഒരുഉപകരണം മാത്രമായിരുന്നു.താളം യൂണിവേഴ്സലാണെന്ന്ഏറ്റവും അറിയപ്പെടുന്ന `റ്റ്വിങ്കിൾ റ്റ്വിങ്കിൾ\'ഉദാഹരണം പറയാം. ഇംഗ്ലീഷിൽട്വിങ്കിൾ ലിറ്റിൽ സ്റ്റാർ\' എന്നനേഴ്സറി റൈമും റോബർട്ബ്ലേക്കിന്റെ \"ടൈഗർ ടൈഗർബെറ്ണിങ്ങ് ബ്രൈറ്റ്\' എന്നകവിതയും കേരളത്തിലെ `ഓരോതുള്ളി ചോരക്കും പകരം ഞങ്ങൾചോദിക്കും\' എന്ന മുദ്