Aksharathalukal

ഭാഗം 8

കവിത എഴുത്തിന്റെ ബാലപാഠം
ഭാഗം. 8. സന്ധി.    
                                                                                                                       കവിത എഴുതുമ്പോൾ വാക്കുകൾ ചേർത്തെഴുതേണ്ടിവരും. ചേർത്തെഴുതുന്നതിന് സന്ധികളെക്കുറിച്ച് അറിഞ്ഞിരുന്നാൽ തെറ്റുകൾ ഒഴിവാക്കാം.

സന്ധി എന്ന പദത്തിനു ചേർച്ച എന്നര്ഥം. അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ അവയ്ക്ക് പലതരത്തിൽ മാറ്റം വരുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് സന്ധിപ്രകരണം.
സന്ധികൾ പ്രധാനമായും നാലുതരം.

1. ലോപസന്ധി
ലോപിക്കുക എന്നാൽ ഇല്ലാതാകുക. അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ ഒരു വർണം
ഇല്ലാതാകുന്നതാണ് ലോപസന്ധി.
ഉദാ
കാറ്റ് + ഇല്ല = കാറ്റില്ല
തണുപ്പ് + ഉണ്ട് . തണുപ്പുണ്ട്.

2. ആഗമസന്ധി
അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ ഒരു വർണം കൂടുതലായി വരുന്നതാണ്
ആഗമസന്ധി,
ഉദാ മറ + ഇല്ല = മറയില്ല.
തിരു + ഓണം = തിരുവോണം
മല + ആളം = മലയാളം

3. ദ്വിത്വസന്ധി
അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
ഉദാ
മഴ + കാലം = മഴക്കാലം
കിളി + കൂട് = കിളിക്കൂട്

4. ആദേശസന്ധി
അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ ഒരു വർണത്തെ മാറ്റി മറ്റൊരു വർണം വരുന്നതാണ്
ആദേശസന്ധി.
ഉദാ: വിൺ + തലം = വിണ്ടലം
വല് + തു = വലഞ്ഞു
എൺ + നൂറ് = എണ്ണൂറ്

വിശദമായ പഠനത്തിന് കേരളപാണിനീയം എന്ന പുസ്തകം നോക്കുക.

ഇനികുറേവാക്കുൾ കൂട്ടിച്ചേർത്തിരിക്കുന്നത് എങ്ങനെയെന്നു നോക്കാം.

താമര+പൂ താമരപ്പൂ
വെള്ളി+ കുന്ന് വെള്ളിക്കുന്ന്
കവിൾ + തടം കവിൾത്തടം
ധാരണ + ഇല്ല ധാരണയില്ല
നെൽ + മണി നെന്മണി
കൺ + നീര് കണ്ണീർ
നേര് + ആണ് നേരാണ്
പത്ത് + പതിനഞ്ച് പത്തുപതിനഞ്ച്
അല്ല + എങ്കിൽ അല്ലെങ്കിൽ
പോയി + എന്ന് പോയെന്ന്

പോക + അരുത്. പോകരുത്
കറുത്ത + അമ്മ. കറുത്തമ്മ
വാഴ + ഇല. വാഴയില
തീ + അണഞ്ഞു. തീയണഞ്ഞു
പൂ + അമ്പൻ. പൂവമ്പൻമൂ 
മൂ +അന്തി. മൂവന്തി

തല + ക്ക്. തലയ്ക്ക്
ഭാഷ + ക്ക്. ഭാഷയ്ക്ക്
പുളി + കുരു. പുളിങ്കുരു
പൂ + കുയിൽ. പൂങ്കുയിൽ
മല + പ്രദേശം. മലമ്പ്രദേശം
പണി + പുര. പണിപ്പുര
അ + കഥ. അക്കഥ
ഇ + കാര്യം. ഇക്കാര്യം
ഇ + നാട്. ഇന്നാട്
ഓടി + കടന്നു. ഓടിക്കടന്നു

ഇരിക്കെ + കണ്ടു. ഇരിക്കെക്കണ്ടു
കണ്ടാൽ + പറയാം. കണ്ടാൽപ്പറയാം
എൺ + നൂറ്. എണ്ണൂറ്
വരും + ആൻ. വരുവാൻ
തിരു + കേട്ട. തൃക്കേട്ട
തിരു + ചേവടി. തൃച്ചേവടി
തിരു + മേനി. തിരുമേനി
ചെം + ചായം. ചെഞ്ചായം
പൊൻ + താമര. പൊൽത്താമര
മരം+ എ. മരത്തെ
നിൻ + കൾ. നിങ്ങൾ
ഞാൻ + കൾ. ഞങ്ങൾ
ചാ + ഉന്നു. ചാകുന്നു

അരുണ + ഉദയം. അരുണോദയം
കവി + ഇന്ദ്രൻ. രവീന്ദ്രൻ
ദേവ + ഋഷി. ദേവർഷി
ദിവ്യ + ഔഷധം. ദിവ്യൗഷധം
അഭി + അർഥന. അഭ്യർഥന
മനസ്സ് + ശക്തി. മനശ്ശക്തി
ഉദ് + ശിഷ്ടം. ഉച്ഛിഷ്ടം
സത് + മാർഗം. സന്മാർഗം
ജഗത് + നാഥൻ. ജഗന്നാഥൻ
ഉത് + ലംഘനം. ഉല്ലംഘനം. ചിത് + രൂപം. ചിദ്രൂപം

മന: + ശക്തി. മനശ്ശക്തി
നഭ: + തലം. നഭസ്തലം
നി: + ഫലം. നിഷ്ഫലം
നി: + രസം. നീരസം
നി: + അർഥകം. നിരർഥകം
ദു: + ഗതി. ദുർഗതി
ആയു: + വേദം. ആയർവേദം
ധനു: + വേദം. ധനുർവേദം

(തുടരും...)

ഭാഗം 9 കവിതയുടെ ഭാഷ

ഭാഗം 9 കവിതയുടെ ഭാഷ

0
365

കവിതയുടെ ഭാഷ-------------------മലയാളക്കവിതയുടെ ആദ്യകാലഭാഷമണിപ്രവാള ശൈലിയിലായിരുന്നിരിക്കണം. എന്നാൽഇവിടത്തെ സാമാന്യജനത അവരുടെനാടോടിവാങ്മയങ്ങളിൽ തങ്ങളുടെവീരനായകപ്രകീർത്തനങ്ങളും മറ്റുംചമച്ചു.തുഞ്ചത്തെഴുത്തച്ഛന്റെ വരവോടെമലയാളഭാഷയിലും സാഹിത്യത്തിലുംആധുനികയുഗോദയമുണ്ടായി എന്ന്ഏവരും സമ്മതിക്കുന്നു. തനിക്കുമുൻപുണ്ടായിരുന്നവ്യത്യസ്തഭാഷാശൈലികളെയുംകാവ്യമാർഗങ്ങളെയും സംസ്കരിച്ചുസംഗ്രഥിച്ചു സമുന്നതമാക്കിയത്എഴുത്തച്ഛനാണെന്നതു തീർച്ച.സന്ദർഭത്തിനുംപ്രമേയത്തിനുമനുസൃതമായഭാഷാസ്വരൂപം സംസ്കൃതമെന്നോതമിഴെന്നോ നോക്കാതെ കൈക്കൊണ്ട്കാവ്യരചന നടത്തിയപ്പ