Aksharathalukal

ഭാഗം 11

ഭാഗം 11. വിവിധതരം കാവ്യരചനകൾ

ലോകത്തെമ്പാടുമുള്ള കവിതകൾ പരിശോധിച്ചാൽ അനേക കാവ്യരൂപങ്ങളെ കാണാൻ കഴിയും. അതിൽ സർവസാധാരണമായ ഏതാനും 
ഇനങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു.

1. ഹൈക്കൂ Haiku)

ആദ്യത്തെ വരിയിൽ അഞ്ച്, രണ്ടാമത്തേതിൽ ഏഴ്, മൂന്നാമത്തേതിൽ അഞ്ച് എന്നിങ്ങനെ മൂന്ന് വരികൾ അടങ്ങുന്ന ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു. ഹൈക്കു വികസിച്ചത് ഹോക്കുവിൽ നിന്നാണ്, ടാങ്ക എന്നറിയപ്പെടുന്ന ഒരു നീണ്ട കവിതയുടെ മൂന്ന് വരികൾ. പതിനേഴാം നൂറ്റാണ്ടിൽ ഹൈക്കു കവിതയുടെ ഒരു വേറിട്ട രൂപമായി മാറി.

2. ഗീതകം (Sonnet)

ലഘുഗാനം എന്ന് അർത്ഥം. ഗാനാത്മകമായ കാവ്യരൂപങ്ങളിൽ ഒന്ന്. ഉത്പത്തി സിസിലിയിൽ നിന്നാണ്. ഇറ്റാലിയൻ പദമായ Sonnettoയിൽ നിന്നും ഉത്ഭവം. ഈ പദത്തിനു് ചെറിയ ശബ്ദം എന്നർത്ഥം. ആത്മനിഷ്ഠമായ കാവ്യമാണിത്.

സവിശേഷതകൾ:

ഒരേയൊരാശയം പതിനാലുവരിയിൽ ആവിഷ്കരിക്കുന്നു. ഘടനയിലും പ്രാസവിന്യാസത്തിലും പ്രത്യേകനിയമങ്ങളുണ്ട്. അന്ത്യപ്രാസം ഉണ്ടാവണം. ഏകാഗ്രതയും ഹ്രസ്വതയും മുഖമുദ്ര. സംഗീതോപകരണം മീട്ടി പാടാനുള്ളവയായിരുന്നു ഇവ.

3. ലിമറിക്

അഞ്ചുവരികൾ ചേർന്ന ഒരുതരം അസംബന്ധപദ്യം
നർമ്മകവിത

4. ഭാവഗീതം (Ode)

ഒരു ഗാനരചന സാധാരണയായി വികാരത്തിൻ്റെയും ശൈലിയുടെയും ഉയർച്ച, വരിയുടെ വ്യത്യസ്‌ത ദൈർഘ്യം, ചരണ രൂപങ്ങളുടെ സങ്കീർണ്ണത എന്നിവയാൽ അടയാളപ്പെടുത്തുന്നു. ഉദാ:- കീറ്റ്‌സിൻ്റെ ഓഡ് \"ടു എ നൈറ്റിംഗേൽ\" . മറ്റൊരാളുടെ മൂല്യമോ സ്വാധീനമോ ബഹുമാനിക്കുന്നതോ, ആഘോഷിക്കുന്നതോ ആയ ഒന്ന് .

6.വിലാപകാവ്യം (Elegy)
------------------------
കവിയോ പ്രഭാഷകനോ ദുഃഖമോ സങ്കടമോ നഷ്ടമോ പ്രകടിപ്പിക്കുന്ന ഒരു കവിതാരൂപമാണ് വിലാപകാവ്യം. എലിജി ഒരു പുരാതന ഗ്രീക്ക് മെട്രിക് (വൃത്ത) രൂപത്തിലാണ് ആരംഭിച്ചത്, പരമ്പരാഗതമായി ഒരു വ്യക്തിയുടെയോ ഗ്രൂപ്പിൻ്റെയോ മരണത്തോടുള്ള പ്രതികരണമായാണ് ഇത് എഴുതിയത്.

8.ബാലഡ് (Ballad)
 
വീരഗാഥ, ലഘുഗാനം, ചെറുഗാഥ
ആഖ്യാനപരമായ നാടൻപാട്ട്.
ഉദാ: വടക്കൻ പാട്ടുകൾ

11. ഇതിഹാസ കാവ്യം (Epic)

ദൈവങ്ങളുമായോ മറ്റ് അമാനുഷിക ശക്തികളുമായോ ഇടപഴകുമ്പോൾ, അവരുടെ പിൻഗാമികൾക്കായി മൂർത്തമായ പ്രപഞ്ചത്തിന് രൂപം നൽകിയ അസാധാരണ കഥാപാത്രങ്ങളുടെ അസാധാരണമായ പ്രവൃത്തികളെക്കുറിച്ചുള്ള ഒരു നീണ്ട ആഖ്യാന കാവ്യമാണ് ഒരു ഇതിഹാസ കാവ്യം അല്ലെങ്കിൽ ലളിതമായി ഒരു ഇതിഹാസം.
13. ആഖ്യാന കഹിത (Narrative Poetry )

ആഖ്യാനകവിത എന്നത്, കഥ പറയുന്ന കവിതയുടെ ഒരു രൂപമാണ്. പലപ്പോഴും ഒരു ആഖ്യാതാവിൻ്റെയും കഥാപാത്രങ്ങളുടെയും ശബ്ദം ഉപയോഗിക്കുന്നു; മുഴുവൻ കഥയും സാധാരണയായി വൃത്തബദ്ധമാണ്. ആഖ്യാന കവിതകൾക്ക് പ്രാസം ആവശ്യമില്ല. ഈ വിഭാഗത്തെ ഉൾക്കൊള്ളുന്ന കവിതകൾ ചെറുതോ, നീണ്ടതോ ആകാം. അതുമായി ബന്ധപ്പെട്ട കഥ സങ്കീർണ്ണമായിരിക്കാം.

 ഹാസ്യകവിത (Epigram )

ഒരു എപ്പിഗ്രാം എന്നത് ഹ്രസ്വവും രസകരവും ഉൾക്കാഴ്ചയുള്ളതുമായ ആശയം അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ചിന്താഗതിയും ആക്ഷേപഹാസ്യം കലർത്തി രസകരമായ രീതിയിൽ പ്രകടിപ്പിക്കുന്നു. ഓക്‌സ്‌ഫോർഡ് ലേണേഴ്‌സ് ഡിക്ഷണറി ഒരു എപ്പിഗ്രാമിനെ നിർവചിക്കുന്നത് \"ഒരു ആശയത്തെ സമർത്ഥമായോ നർമ്മപരമായോ പ്രകടിപ്പിക്കുന്ന ഒരു ചെറിയ കവിത അല്ലെങ്കിൽ വാക്യം\" എന്നാണ്.

18. ഇടയഗീതം (Pastoral)

ഗ്രാമീണ ജീവിതത്തിൻ്റെ ഒരു അനുയോജ്യമായ പതിപ്പ് ചിത്രീകരിക്കുന്ന ഒരു സാഹിത്യരൂപം.

 ഗസ്സൽ (Ghazal )

യഥാർത്ഥത്തിൽ നഷ്ടവും പ്രണയ പ്രണയവും കൈകാര്യം ചെയ്യുന്ന ഒരു അറബി പദ്യരൂപം, മധ്യകാല പേർഷ്യൻ കവികൾ ഗസലിനെ സ്വീകരിച്ചു, ഒടുവിൽ അത് അവരുടേതാക്കി. വാക്യഘടനാപരമായും വ്യാകരണപരമായും പൂർണ്ണമായ ഈരടികൾ അടങ്ങിയ ഈ രൂപത്തിന് സങ്കീർണ്ണമായ ഒരു റൈം സ്കീമും ഉണ്ട്.

 ഭാവഗാനം (Lyric Poetry)

ആധുനിക ഗാനരചന എന്നത് വ്യക്തിപരമായ ചിന്തകളോ വികാരങ്ങളോ പ്രകടിപ്പിക്കുന്ന ഒരു ഔപചാരികമായ കവിതയാണ്, സാധാരണയായി പ്രഥമ പുരുഷനിൽ സംസാരിക്കുന്നു.  

ഇതൊന്നുമല്ലാതെ കൂടാത വില്ലനെല്ലെ, ഛന്ദോബദ്ധമല്ലാത്ത കവിത.(Free Verse), ഗൂഢാക്ഷരശ്ലോകം (Acrostic), Blank Verse, മൂർത്തമായ കവിത (Concrete Poetry), ആറുവരിക്കവിത (sestina ) ,
അഞ്ചുവരിക്കവിത (Cinquain), . Pantoum,
Ekphrastic poetry , Rhymed Poetry എന്നീ കവിതാരൂപങ്ങളുമുണ്ട്.

നമ്മുടെ മലയാളത്തിൽ,

1 കിളിപ്പാട്ട്
2.തുള്ളൽക്കവിത
3. പാന
4. കഥകളിപ്പദം
5. താരാട്ട്
6. വടക്കൻപാട്ട്
7. കുറത്തിപ്പാട്ട്
8. പുള്ളുവൻ പാട്ട്
9. ശാസ്താം പാട്ട്
10. വഞ്ചിപ്പാട്ട്
11. മുക്തകങ്ങൾ
12. കീർത്തനങ്ങൾ
13. ഭാവഗീതങ്ങൾ
14. കാലം പനിക കവിതകൾ
15. നാടക ഗാനങ്ങൾ
16. നാടൻപാട്ടുകൾ
17. കൊയ്ത്തു പാട്ട്
18. വിതപ്പാട്ട്
19. ചാവുതെളിപ്പാട്ട്.
20. തിരുവാതിരകളിപ്പാട്ട്.

എന്നിങ്ങനെ എണ്ണിയാൽ യാൽ തീരാത്ത കാവ്യസരണികൾ ഉണ്ട്.
ഇപ്പോൾ കാർട്ടൂൺ കവിതയും ചിത്രകവിതയും പ്രചാരത്തിലുണ്ട്. നാളെ ഇമോജിക്കവിതകളും ഉണ്ടാവുമെന്നതിന് സംശയമില്ല.





 



ഭാഗം 12

ഭാഗം 12

0
467

ഭാഗം 12.                                                                                ആസ്വാദനക്കുറിപ്പ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:കവിതയിലെ സവിശേഷമായ ഭംഗിയും പദപ്രയോഗത്തിന്റെ ഔചിത്യവും കണ്ടെത്തിആസ്വദിക്കാൻ പര്യാപ്തമാക്കുകയാണ് ആസ്വാദനക്കുറിപ്പ്.കവിതയിലെ പ്രധാന ആശയം കണ്ടെത്തണം.കവിതയിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും സൗന്ദര്യതലംതിരിച്ചറിഞ്ഞ് രേഖപ്പെടുത്തണം.സ്വന്തം നിലപാടിലൂന്നിനിന്നുകൊണ്ട് കവിത വിശകലനം ചെയ്ത് കുറിപ്പെഴുതണം.മികച്ച തുടക്കം, ഒടുക്കം ഇവ ചേർത്ത് ഉചിതമായ ഭാഷയിൽ എഴുതണം.ഒരു സാഹിത്യകൃതിയെ