Aksharathalukal

ഭാഗം 16

കവിതയുടെ ബാലപാഠം ഭാഗം 16

 ഭാഗം 16
 വൃത്തവിചാരം. -- കളകാഞ്ചി
എന്ന്
\"കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചികേൾ\"

കാകളിയുടെ ആദ്യപാദത്തിലെ ആദ്യത്തെ രണ്ടോ മൂന്നോ ഗണങ്ങ അഞ്ചു ലഘുക്കൾ വീതമുള്ളതാക്കിയാൽ അതു കളകാഞ്ചിയാകും.
രണ്ടാം പാദം കാകളിതന്നെയായിരിക്കും
5 ലഘു
5 ലഘു
5 ലഘു
5 മാത
ഉദാ: 
 1. മനസിതവ/സുദൃഢമിതി യദി സപദി/സാദരം
വാപിളർന്നീടെന്നു മാരുതി ചൊല്ലിനാൻ

2. ദശനിയുത/ശതവയസി/ജീർണ്ണമെന്നാകിലും
ദേഹികൾക്കേറ്റം പ്രിയം ദേഹ/മോർക്കനീ

3. ശുകതരുണി ജനമണിയുമണിമകുട മാലികേ
ചൊല്ലെടോ ചൊല്ലെടോ കൃഷ്ണലീലാമൃതം

അധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡം ഈ വൃത്തത്തിലാണ്.

തരികിടത തരികിടത തരികിടത താരിതാ
താരിതാ താരിതാ താരിതാ താരിതാ

എന്ന് വായ്ത്താരി ചൊല്ലാം.

കളകാഞ്ചി താളത്തിൽ നമുക്കൊന്ന് ശ്രമിച്ചുനോക്കാം.

1. അവനിയുടെ മുകളിലൊരു വാതകച്ചുറ്റുണ്ട്
ഓസ്സോണതെന്നാണു ശാസ്ത്രം വിളിപ്പതും!

2. രമണിയുടെ ചെറുമകളു കനകലത യിന്നലെ
കാകളിത്താളത്തിൽ പാട്ടുകളുപാടി!

3. ഉദയഗിരി മുകളിലൊരു അരുണനിറ മുദയം
ആമോദമുള്ളിൽ നിറച്ചൊരു കാഴ്ചകൾ!

മണികാഞ്ചി

കാകളിക്കുള്ള പാദങ്ങൾ രണ്ടിലും പിന്നെയാദിമം
ഗണം മാത്രം ലഘു മയമായാലോ മണികാഞ്ചിയാം

കാകളിയുടെ രണ്ടു പാദങ്ങളിലേയും ആദ്യത്തെ ഒരു ഗണം മാത്രം അത്
ലഘുക്കൾ (അഞ്ച് ലഘു അക്ഷരങ്ങൾ) ആക്കിയാൽ മണികാഞ്ചി ആകും
ബാക്കി ഭാഗം കാകളിതന്നെ ആയിരിക്കും.
5 ലഘു
5 മാത്ര
5 മാത്ര
5 മാത്ര 
ഉദാ: 1. അതിമധുര/മാകുമാ സ്വപനലോ/കത്തിലേ
കനകമണി മന്ദിരാ/ലങ്കാര/മാണു നീ
പരമപുരു/ഷൻമഹാ/ മായതൻ
വൈഭവം
പറകയുമ/നാരതം/കേൾക്കയും ചെയ് കിലോ

ഇതിന് വായ്ത്താരി നിർമിച്ചാൽ

തരികിടത താരിതാ താരിതാ താരിതാ
തരികിടത താരിതാ താരിതാ താരിതാ.

നമ്മുടെ ഉദാഹരണം.

1. ചെറുമകളു രാവിലേ പുസ്തകം വായന
ചടുലമതു ചെയ്യും കുളിക്കും പുറപ്പെടും!

2. നിറുകയിലെ വട്ടക്കഷണ്ടിയിൽ തൊട്ടിട്ടു
മനമുരുകി പൊട്ടിക്കരഞ്ഞു ദിനേശൻ!

3. അരിയെവിടെ രാവിലേ കഞ്ഞിവെച്ചീടുവാൻ
തുണിയെവിടെ യീറനേ മാറ്റിയുടുക്കുവാൻ?

സ്വല്പമൊന്ന് തിരഞ്ഞ് ആദ്യത്തെ വാക്കു കണ്ടുപിടിച്ചാൽ പിന്നെ ബാക്കി എളുപ്പമാണ്.

കളകാഞ്ചിയിൽ ആദ്യപാദത്തിൽ പതിനാറ് അക്ഷരങ്ങളും രണ്ടാം വരിയിൽ
പന്ത്രണ്ട് അക്ഷരങ്ങളും കാണും.

മണികാഞ്ചിയിൽ ഒന്നാം പാദത്തിൽ പതിനാലക്ഷരങ്ങളും രണ്ടാം പാദത്തിൽ പന്ത്രണ്ട് അക്ഷരങ്ങളും കാണും.
കാകളി പരിചയപ്പെട്ടു കഴിഞ്ഞാൽ അതിനോടനുബന്ധിച്ചു വരുന്ന മറ്റു വൃത്തങ്ങൾ എളുപ്പമാണ്.

ഭാഗം 17

ഭാഗം 17

0
362

കവിതയുടെ ബാലപാഠങ്ങൾവൃത്തവിചാരം - 17 മിശ്രകാകളി \"ഇച്ഛ പോലെ ചിലേടത്തു ലഘു പ്രായ ഗണങ്ങളെചേർത്തും കാകളി ചെയ്തീടാമതിൻ പേർ മിശ്രകാകളി\"അഞ്ചു ലഘുക്കളാക്കിയ ഗണങ്ങളെ ഇഷ്ടം പോലെ കാകളിയുടെ പാദങ്ങളിൽ ഉപയോഗിക്കുന്നതിനാണ് മിശ്രകാകളി എന്നു പറയുന്നത്.ഉദാ:ജനിമൃതിനി/വാരണം ജഗദുദയകാരണംപരണനത/ചാരണം ചരിതമധു/പുരാണംഒന്നും മൂന്നും ഗണങ്ങൾ ലഘുക്കൾ മാത്രമാണ് ഊനകാകളി: രണ്ടാം പാദാവസാനത്തിൽ വരുന്നോരു ഗണത്തിന്വർണ്ണമൊന്നു കുറഞ്ഞീടിലൂന കാകളിയാമത്കാകളിയുടെ രണ്ടാമത്തെ വരിയുടെ അവസാനത്തെ ഗണത്തിൽ ഒരുഅക്ഷരം കുറയുന്നതാണ് ഊനകാകളി. ഈ ഗണത്തിൽ രണ്ടക്ഷരമേകാണുകയുള്ളൂ. രണ്ടാം പ