Aksharathalukal

ഭാഗം 15

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 15

കിളിപ്പാട്ട് പ്രസ്ഥാനം
----------------------

മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യംചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും തുല്യാരാധന കിളിപ്പാട്ടുകള്‍ക്ക് ലഭിച്ചു. രാമായണാദികളായ ഇതിഹാസങ്ങള്‍, സ്‌കാന്ദ ബ്രാഹ്മണപുരാണങ്ങള്‍, പടപ്പാട്ട്, മാമാങ്കപ്പാട്ട് തുടങ്ങിയ ചരിത്രകൃതികള്‍, പഞ്ചതന്ത്രാദി നീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയും കിളിപ്പാട്ടുകളാണ്.
എ.ഡി. 16-ാം ശതകം മുതല്‍ മൂന്നു നൂറ്റാണ്ടോളം നമ്മുടെ പദ്യസാഹിത്യത്തിന്റെ ഭരണാധികാരം മിക്കവാറും ഈ മഹാപ്രസ്ഥാനത്തിന്റെ കൈയിലായിരുന്നു. ഒരു ഒന്നാന്തരം വിവര്‍ത്തന മാതൃക ഭാഷയില്‍ സൃഷ്ടിച്ചത് കിളിപ്പാട്ടാണ്; ഭാഷയിലെ ഏറ്റവും കനത്ത കൃതികളും എഴുത്തച്ഛന്റെ വകയാണ്.
രാമചരിതം, നിരണം കൃതികള്‍ മുതലായവയില്‍ കാണുന്ന രീതികളെ പരിഷ്‌ക്കരിച്ചുകൊണ്ടാണ് കിളിപ്പാട്ട് ശാഖ വളര്‍ന്നിട്ടുള്ളത്. ശുദ്ധദ്രാവിഡ ശാഖയില്‍ ശാസ്ത്രീയ സംസ്‌കാരം സിദ്ധിച്ച പാട്ടാണ് കിളിപ്പാട്ട്.

 അടിയുറപ്പും അന്തസ്‌സുമുള്ള ഒരു ക്‌ളാസിക് പ്രസ്ഥാനം കിളിപ്പാട്ടില്‍ കൂടി ഉടലെടുത്തു. സംസ്‌കൃതസാഹിത്യത്തിലെ വിലപിടിച്ച സമ്പത്തുകളെല്ലാം സ്വന്തമാക്കാനും ആ സാഹിത്യത്തിനൊപ്പം സ്വതന്ത്രമായി തലയുയര്‍ത്തി നില്ക്കാനും ഭാഷക്ക് കഴിഞ്ഞത് കിളിപ്പാട്ടിന്റെ ആവിര്‍ഭാവത്തിനു ശേഷമാണ്.
മണിപ്രവാളം കേരളീയ ഫ്യൂഡല്‍ വ്യവസ്ഥയിലെ ഉപരിവര്‍ഗ്ഗത്തിന്റെയും നാടോടിപ്പാട്ടുകള്‍ താണ വിഭാഗത്തിന്റെയും സമ്പത്തായിട്ടാണ് കരുതിപ്പോന്നത്. എല്ലാ വര്‍ഗ്ഗക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന, ഉച്ചനീചത്വമെന്യേ എല്ലാവരുടെയും വികാരവിചാരങ്ങള്‍ പ്രകാശിപ്പിക്കുകയും എല്ലാവരെയും സംസ്‌കാരതല്പരരാക്കുകയും ചെയ്യുന്ന കലാപ്രകാശന പദ്ധതിയാണ് കിളിപ്പാട്ട്. കേരളത്തിന്റെ സാഹിത്യപരമായ ഒരു ദേശീയസമ്പത്ത് എന്ന് ഇതിനെ ഡോ. കെ.എന്‍. എഴുത്തച്ഛന്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

നിര്‍വ്വചനം:
കിളിയെക്കൊണ്ടു പാടിക്കുന്ന പാട്ടാണ് ‘കിളിപ്പാട്ട്’. കിളിയെക്കൊണ്ടെന്നപോലെ അരയന്നം, കുയില്‍, വണ്ട് മുതലായവയെക്കൊണ്ടും പാടിക്കുന്ന പാട്ടുകളും ഉണ്ട്. കിളിയെക്കൊണ്ടു പാടിക്കാത്ത കിളിപ്പാട്ടുകളും ഈ ശാഖയില്‍ ഉള്‍പ്പെടുത്താവുന്നതായിട്ടുണ്ട്.

ഉല്പത്തി:
എഴുത്തച്ഛനാണ് കിളിപ്പാട്ട് രീതിയുടെ ഉപജ്ഞാതാവ് എന്നാണ് വിശ്വാസം. എന്നാല്‍, ചില പക്ഷിപ്പാട്ടുകള്‍ പണ്ടേ ഭാഷയിലുണ്ടായിട്ടുണ്ട്. എഴുത്തച്ഛന്റെ കിളിയെപ്പറ്റി പല വിശ്വാസങ്ങളുണ്ട്. കവിക്ക് അറംപറ്റാതിരിക്കാന്‍ കിളിയെക്കൊണ്ടു പാടിക്കുന്നു എന്നാണ് ഒരു മതം. സരസ്വതീദേവിയുടെ കൈയിലെ കിളിയെ കവി സ്മരിക്കുന്നതാണെന്ന് ചിലര്‍. ശുകരൂപത്തില്‍ ഈശ്വരന്‍ തുഞ്ചന് ജ്ഞാനോപദേശം ചെയ്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശൂദ്രനാകയാല്‍ നേരിട്ട് വേദാന്താദിവിഷയങ്ങള്‍ ഉപദേശിക്കാന്‍ അര്‍ഹതയില്ലാത്തതിനാല്‍ തുഞ്ചന്‍ കിളിയെ നടുക്കു നിര്‍ത്തിയതാണെന്ന ഒരു പക്ഷമുണ്ട്.
എഴുത്തച്ഛന്‍ കിളിയെ തിരഞ്ഞെടുത്തതിനു പല കാരണങ്ങളുണ്ടാകാം.                   

കിളിപ്പാട്ട് വൃത്തങ്ങള്‍
കേക, കാകളി, കളകാഞ്ചി, അന്നനട എന്നീ നാലു വൃത്തങ്ങളാണ് പ്രധാനമായും കിളിപ്പാട്ട് വൃത്തങ്ങള്‍. ഇതില്‍ കേക, കാകളി, കളകാഞ്ചി എന്നിവ എഴുത്തച്ഛനു മുമ്പും ഉണ്ടായിരുന്നതായി കാണാം. എന്നാല്‍, അന്നനടയുടെ ഉപജ്ഞാതാവ് എഴുത്തച്ഛനാണ്. കര്‍ണ്ണപര്‍വ്വത്തില്‍ ഈ വൃത്തമാണ് ഉപയോഗിച്ചിരിക്കുന്നത്.
താളവും മാത്രയുമാണ് വൃത്തങ്ങളുടെ ജീവന്‍. ബന്ധം ശിഥിലമാണ്. മാത്ര ഒക്കുന്നില്ലെങ്കില്‍ ലഘുവിനെ നീട്ടി ഗുരുവാക്കാം. കിളിപ്പാട്ടുകള്‍ ശിഥിലബന്ധങ്ങളായ വൃത്തങ്ങളിലാണ്. പലരും പല തരത്തില്‍ ചൊല്ലി കേള്‍ക്കാം. ഈരടികളാണ് മിക്ക സ്ഥലത്തും.

കാകളി:
എഴുത്തച്ഛന്റെ പ്രധാന വൃത്തമാണിത്. അദ്ധ്യാത്മരാമായണത്തിലെ ആറു കാണ്ഡങ്ങളില്‍ പകുതിയും ഭാരതത്തിലെ 21 പര്‍വ്വങ്ങളില്‍ എട്ടും കാകളിയിലാണ്. കളകാഞ്ചി, മണികാഞ്ചി, ഊനകാകളി തുടങ്ങിയവയെല്ലാം കാകളിയുടെ രൂപാന്തരങ്ങളാണ്. മൗലികവൃത്തമാണ് കാകളി. മലയാളവൃത്തങ്ങളില്‍ പഴക്കമേറിയ ഒന്നാണിത്.

കളകാഞ്ചി:
കാകളിയുടെ ആദ്യപാദത്തില്‍ രണ്ടോ മൂന്നോ ഗണങ്ങളെ ലഘുവാക്കിയത് കളകാഞ്ചി; രണ്ടു പാദത്തിലും ആദ്യഗണം മാത്രം ലഘുവാക്കിയത് മണികാഞ്ചി. കളകാഞ്ചിയെ മറിച്ചിടുന്നത് പര്യസ്തകാഞ്ചി. ഇടയ്ക്ക് ഇച്ഛപോലെ ലഘുപ്രായ ഗണം ചേര്‍ക്കുന്നത് മിശ്രകാകളി. രണ്ടാം പാദാവസാനത്തില്‍ ഒരു വര്‍ണ്ണം കുറച്ചാല്‍ ഊനകാകളി. രാമായണത്തില്‍ ഒരു കാണ്ഡവും ഭാരതത്തില്‍ മൂന്നു പര്‍വ്വങ്ങളും കളകാഞ്ചിയിലാണ്.

കേക:
അദ്ധ്യാത്മരാമായണത്തില്‍ രണ്ടു കാണ്ഡങ്ങളും ഭാരതത്തില്‍ എട്ടു പര്‍വ്വങ്ങളും ഈ വൃത്തത്തിലാണ്. ആധുനിക പദ്യസാഹിത്യത്തിന്റെ പുനരുത്ഥാനദശയില്‍ കേക വമ്പിച്ച പങ്ക് വഹിച്ചിട്ടുണ്ട്. വള്ളത്തോളിന്റെയും ശങ്കരക്കുറുപ്പിന്റെയും പ്രസന്നവും ഭാവഗംഭീരവുമായ വരികളില്‍ പലതും കേകയിലാണ്. ഈ വൃത്തം സംഗീത ഗന്ധിതന്നെ. ഏതു ഭാവവും രസവും കേകയില്‍ പ്രതിഫലിപ്പിക്കാം.

അന്നനട:
എഴുത്തച്ഛന്‍ ഭാരതത്തിലെ കര്‍ണ്ണപര്‍വ്വത്തിലും മൗസലത്തിലും ഉപയോഗിക്കുന്നു.

ഇനി, വിശദമായി ഈ നാലു വൃത്തങ്ങളെ മനസ്സിലാക്കാം.

കാകളി
----------
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ കാകളി. മൂന്ന് അക്ഷരത്തിൽ അഞ്ച് മാത്ര വരുന്ന എട്ട് ഗണങ്ങൾ അടങ്ങിയതാണ് കാകളിയുടെ ഒരു ഈരടി. അതായത്, രണ്ട് ഗുരുവും ഒരു ലഘുവും അടങ്ങുന്നതാകണം ഒരു ഗണം. അങ്ങനെ എട്ട് ഗണങ്ങൾ ചേർന്നതാണ് കാകളിയുടെ ഈരടി. രഗണം, തഗണം യഗണം എന്നിവയിലേതെങ്കിലും ഗണങ്ങൾ എട്ടെണ്ണം ചേർത്താൽ കാകളി ആകും. മഗണം ഒഴിച്ച് നഗണം, ഭഗണം,ജഗണം,സഗണം എന്നിവയും കാകളിയിൽ ഉപയോഗിക്കാം. കാകളിയുമായി ഏറെ സാമ്യമുള്ള മറ്റൊരു വൃത്തമാണ്‌ മഞ്ജരി. കിളിപ്പാട്ട്‌ പ്രസ്ഥാനത്തിലെ പ്രധാന വൃത്തങ്ങളിലൊന്നാണിത്‌.

കാകളിയുടെ ലക്ഷണം വൃത്തമഞ്ജരിയിൽ

“ മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ
എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ

വൃത്തവിചാരം എന്ന ഗ്രന്ഥത്തിൽ നല്കിയിരിക്കുന്ന നിർവ്വചനം

\"ഐമാത്രാമൂവക്ഷരത്തിലൊക്കുമാറുള്ളതാം ഗണം
പാദത്തിൽ നാ,ലാദ്യഗണം ഗുർവ്വാദിയിതു കാകളി\"

കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്ജരി തുടങ്ങിയ വൃത്തങ്ങൾ കാകളിയുടെ വകഭേദങ്ങളാണ്‌. ഗണത്തിന്‌ മൂന്നക്ഷരത്തിൽ, അധികം വരുന്ന കാകളികളാണ് അധികാകളികൾ. കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത എന്നിവ അധികകാകളികളാണ്. ഊനത വരുന്ന കാകളികളാണ് ഊനകാകളികൾ . ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം എന്നിവയാണവ. ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന കാകളികളാണ് ശ്ലഥകാകളികൾ. ഏതെങ്കിലും ഗണത്തിന്‌ ആറുമാത്രയ്‌ക്കു വേണ്ടത്ര വർണം തികയാത്ത കാകളികളാണ് ഊനശ്ലഥകാകളികൾ . മഞ്ജരി, സർപ്പിണി, ഉപസർപ്പിണി, സമാസമം എന്നിവ ഊനശ്ലഥകാകളികൾ.

ഭാഷാവൃത്തങ്ങള്‍ക്ക് ഗണനിബന്ധനയില്ലെങ്കിലും കാകളിവൃത്തത്തിനേറ്റവും ഭംഗി വരുന്നത് എല്ലാം രഗണം വരുമ്പോഴാണ് .
ഉദാ:
\" ശാരികപ്പൈതലേ ചാരുശീലേവരികാരോമലേ കഥാശേഷവും ചൊല്ലുനീ \"
ശാരിക / പ്പൈതലേ /ചാരുശീ / ലേവരി /
കാരോമ / ലേ കഥാ / ശേഷവും / ചൊല്ലുനീ
ഇതില്‍ രണ്ടാമത്തെ വരിയിലെ ആദ്യത്തെ ഗണം തഗണം വരുന്നു . മറ്റെല്ലാം രഗണമാണ്.
രഗണം കഴിഞ്ഞാല്‍ തഗണത്തിനാണ് കാകളിയില്‍ സ്ഥാനം. അതുകഴിഞ്ഞാല്‍ യഗണം . ഇങ്ങനെ മാത്രമേ വരാന്‍ പാടുള്ളുവെന്നില്ല , പക്ഷേ ഇങ്ങനെയെല്ലാം വരുമ്പോഴാണ് കാകളിയ്ക്ക് ഭംഗിയുണ്ടാകുന്നത്.
വൃത്തത്തിന്‍റെ നിയമത്തില്‍ ഓര്‍മ്മിക്കേണ്ടതായി രണ്ടുകാര്യങ്ങളേയുള്ളു .
1)ഒരു ഗണത്തില്‍ അഞ്ച് മാത്ര വരുന്ന മൂന്നക്ഷരം ആണ് വേണ്ടത് . അങ്ങനെ നാല് ഗണം ഒരു വരി .
2)ഓരോ വരിയും ഗുരുകൊണ്ട് തുടങ്ങണം.
കൂടുതല്‍ ഉദാഹരണങ്ങള്‍ :
1.
\"എന്മനോവീണതന്‍ തന്ത്രി മുറുക്കി ഞാന്‍
സപ്തസ്വരങ്ങളാല്‍ ഗാനമുതിര്‍ക്കവേ
ഹിന്ദോളരാഗത്തിനോളങ്ങളില്‍ എന്‍റെ
വീണയില്‍ വന്ന മധുരസംഗീതമേ\"

ഇതില്‍ അവസാനത്തെ വരി ശ്രദ്ധിക്കുക .
വീണയില്‍ / വന്ന മ / ധുരസം / ഗീതമേ - \'വന്ന \' എന്നുനീട്ടി ഗുരുവാക്കുന്നു . മധുരസംഗീതമേ എന്നതില്‍ പാടുമ്പോള്‍ \'ധു\' എന്ന ലഘു നീട്ടി മധൂരസംഗീതമേ എന്നാകും . ലഘുക്കളെ പാടിനീട്ടുന്നതിനുള്ള ഉദാഹരണങ്ങളാണിവ .

2.
\"ശ്രീകോവിലിന്‍ നട മെല്ലേ തുറക്കവേ
ക്ഷേത്രമെങ്ങും മണി നാദം മുഴങ്ങവേ
സോപാനസംഗീതമോടെയിടയ്ക്കയില്‍
മദ്ധ്യമാദിക്കൊത്തു താളം മുഴങ്ങവേ
അഞ്ജലി കൂപ്പി നില്ക്കും മനോമോഹിനി
മറ്റൊരു രാധയായ് നില്ക്കുന്നു നീ സഖി .\"

3.
\"എങ്ങു നീയെങ്ങു നീ മര്‍ത്ത്യന്നു നേര്‍വഴി
യേകിടും ദിവ്യപ്രകാശമേയെങ്ങു നീ
കെട്ടുപോയിട്ടില്ലയിന്നുമാ ജ്യോതിയെ-
ന്നാശിപ്പുവെന്‍ മനമെങ്ങൊളിക്കുന്നു നീ\"
4.
\"ഇന്നുമോര്‍ക്കുന്നുഞാന്‍ ബാല്യകാലത്തിലെ-
യേറ്റം രസകരമാ നിമിഷങ്ങളെ.
പൂക്കളം തീര്‍ക്കുവാന്‍ തുമ്പയിറുക്കുവാന്‍
പാടവരമ്പിലൂടന്നു നാം പോയതും.
കുണ്ടനിടവഴി താണ്ടിയ നേരത്തു
ചെമ്പരത്തിപ്പൂ ചിരിപ്പതു കണ്ടതും\"

ഇപ്പോൾ നമുക്ക് മനസ്സിലായ കാര്യങ്ങൾ:

1. ഒരു വരിയിൽ മൂന്നക്ഷരത്തിൽ അഞ്ചു മാത്രകൾ വരുന്ന നാല് ഗണങ്ങൾ വേണം.

2. അത്തരം രണ്ട് വരികൾ ഒന്നിച്ചു വേണം.

3. \'ലാലലാ, ലാലലാ, ലാലലാ, ലാലലാ
    ലാലലാ, ലാലലാ, ലാലലാ, ലാലലാ\'. എന്ന താളത്തിൽ രണ്ട് വരികൾ നിർമിച്ചാൽ കാകളിയായി.
4(a)
ജോസഫേ ചന്തയിൽ പോയിവന്നാട്ടെ നീ
മാങ്ങയും തേങ്ങയും വാങ്ങിവ ന്നീടുമോ?
4(b)

ശാരദേ രാവിലേ കഞ്ഞിവെക്കാതെ നീ
ഓടിയോ ചാടിയോ നേരവും കാക്കണേ!

മലയാളികളുടെ സംസാരഭാഷ മിക്കവാറും
ഈ താളത്തിലാണ്.
4(c)
കാലത്തെഴുന്നേറ്റു പുസ്തകം വായിക്ക
പാഠം പഠിച്ചിട്ടു സ്കൂളിലേക്കെത്തുക.
4(d)
ദോശയും ഇഡ്ഡലിം രാവിലെ കാപ്പിക്കു
ചൂടോടെ കിട്ടിയാൽ എന്തോന്നു ചൊല്ലുവാൻ?
4(e)
ഇന്ദിരേ, ബിന്ദുവേ, കാകളിപ്പാട്ടുകൾ
നേരേ കുറിക്കുവാൻ നിത്യം ശ്രമിക്കുക!

ഭാഗം 16

ഭാഗം 16

0
368

കവിതയുടെ ബാലപാഠം ഭാഗം 16 ഭാഗം 16 വൃത്തവിചാരം. -- കളകാഞ്ചിഎന്ന്\"കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചികേൾ\"കാകളിയുടെ ആദ്യപാദത്തിലെ ആദ്യത്തെ രണ്ടോ മൂന്നോ ഗണങ്ങ അഞ്ചു ലഘുക്കൾ വീതമുള്ളതാക്കിയാൽ അതു കളകാഞ്ചിയാകും.രണ്ടാം പാദം കാകളിതന്നെയായിരിക്കും5 ലഘു5 ലഘു5 ലഘു5 മാതഉദാ:  1. മനസിതവ/സുദൃഢമിതി യദി സപദി/സാദരംവാപിളർന്നീടെന്നു മാരുതി ചൊല്ലിനാൻ2. ദശനിയുത/ശതവയസി/ജീർണ്ണമെന്നാകിലുംദേഹികൾക്കേറ്റം പ്രിയം ദേഹ/മോർക്കനീ3. ശുകതരുണി ജനമണിയുമണിമകുട മാലികേചൊല്ലെടോ ചൊല്ലെടോ കൃഷ്ണലീലാമൃതംഅധ്യാത്മരാമായണത്തിലെ സുന്ദരകാണ്ഡം ഈ വൃത്