Aksharathalukal

ഭാഗം 24

ഭാഗം 24

പുസ്തകം പ്രസിദ്ധീകരിക്കുക
--------------------------------

എഴുത്തിനെ ഗൗരവമായി പരിഗണിക്കുന്നവരുടെ ജീവിതാഭിലാക്ഷങ്ങളിലൊന്നായിരിക്കും സ്വന്തം രചനകൾ ഒരു പുസ്തകരൂപത്തിൽ അച്ചടിച്ചു കാണുക എന്നത്.

ആഗ്രഹം മോശമാണെന്ന് ഞാൻ പറയില്ല.പക്ഷേ, അച്ചടിക്കാൻ കൊടുക്കുന്നതിനു മുമ്പ് ഒരാത്മപരിശോധന നടത്തണം. തന്റെ രചനകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നിലവാരമുള്ളവയാണോ? ഇത് ആൾക്കാർക്ക് രസിക്കുമോ? ഇതിലെന്തെങ്കിലും സമൂഹത്തിന് പകരാനായുണ്ടോ? ഇതിലെ ഭാഷ ശുദ്ധമാണോ? എല്ലാം തൃപ്തികരമാണെങ്കിൽ മുന്നോട്ടുപോകാം.

ഇന്ന് നമ്മുടെയിടയിലുള്ള പ്രസിദ്ധീകരണക്കാരിൽ പകുതിലധികം തട്ടിപ്പുകാരാണ്. അവരുടെ ലക്ഷ്യം നമ്മുടെ പണം പ്രസിദ്ധീകരണത്തിന്റെ പേരിൽ കൈക്കലാക്കുകയാണ്.

ഇന്ന് ശരാശരി ആറായിരം രൂപയാണ് പുസ്തക പ്രസിദ്ധീകരണത്തിന്റെ മിനിമം ചാർജ്. ചില വൻകിട പബ്ളിഷിംങ്ങ് കമ്പനികൾ ഈ തുകയ്ക്ക് പബ്ളിഷ് ചെയ്യും. ഇവരൊക്കെ പ്രിന്റ് ഓൺ ഡിമാന്റ് ഗ്രൂപ്പുകാരാണ്. ഈ കമ്പനികൾ ചെയ്യുന്നത് നിങ്ങൾ അയച്ചുകൊടുത്ത മാറ്റർ ബുക്ക് മേക്കിംങ്ങ് സോഫ്റ്റ്‌വെയറിൽ ലോഡുചെയ്ത് പി ഡി എഫ്. ഫോർമാറ്റിലാക്കും. ആകെ പ്രിന്റ് ചെയ്യുന്നത് നിങ്ങളെ കാണിക്കാനുള്ള നാലോ അഞ്ചോ കോപ്പികളാണ്. അവർക്ക് കൂടിവന്നാൽ രണ്ടായിരം ചിലവാകും ബാക്കി നാലായിരം തട്ടിച്ചത്.

ഇനിമറ്റൊരു കൂട്ടർ നമ്മളോട് അയ്യായിരം മേടിച്ചിട്ട്, നമ്മളോടു തന്നെ അമ്പതോ നൂറോ പുസ്തകങ്ങൾ വില്ക്കണമെന്നു പറയും. അപ്പോൾ ആകെ മേടിക്കുന്നത് പതിനായിരം രൂപ. ചിലവാകുന്നത് മൂവ്വായായിരത്തിനടുത്തു മാത്രം. ഇവരാരും പുസ്തകം വില്ക്കാനും റോയൽറ്റി തരാനും മിനക്കെടാറില്ല. അതുകൊണ്ട് ഇത്തരക്കാരുടെ കൂടെക്കൂടി വർഷാവർഷം പുസ്തകമിറക്കാതിരിക്കുക, ധനനഷ്ടം ഉണ്ടാക്കാതിരിക്കുക.

ആമസോൺ ക്വിന്റിൽ, ഗൂഗിൾ ബുക്ക്സ് എന്നീ ഓൺ ലൈൻ കമ്പനികൾ നമ്മുടെ പുസ്തകങ്ങൾ ഇ- ബുക്കായി പബ്ളിഷ് ചെയ്യും. കമ്പ്യൂട്ടർ ടെക്ക്നോളജിയും ഡി. റ്റി. പി.യും. അറിയുന്ന ഒരു വിദഗ്ധന്റെ സഹായം വേണ്ടിവരും. അതിനും കഴിയാത്തവർ പ്രതിലിപി, റിട്കോ, അക്ഷരത്താളുകൾ തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പ്രസിദ്ധീകരിക്കുക.


ഗ്വിന്നസ്സുകാരും സ്പെഷ്യൽ പതിപ്പുകാരും നടത്തുന്ന ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് നിങ്ങളെന്തെങ്കിലും നേടും എന്നെനിക്കഭിപ്രായമില്ല. നിങ്ങൾ മുടക്കുന്ന പണം ഏതെങ്കിലും പ്രസ്സുകാരെ സമീപിച്ച്, അവർക്കു കൊടുത്ത് സ്വന്തമായി പ്രസിദ്ധീകരിക്കുകയും, വില്ക്കുകയും ചെയ്താൽ മുടക്കുമുതൽ തിരിച്ചു കിട്ടിയേക്കും.


ഇന്നത്തെ കാലത്ത് പണം മുടക്കി കവിതകൾ വാങ്ങിച്ചു വായിക്കുന്നവർ കുറവാണ് എന്നസത്യം ഓർമയിലുണ്ടാവണം. ഇനി വായനശാലക്കാരു വാങ്ങില്ലേയെന്നു ചിന്തിച്ചാലും സാധ്യത കുറവാണ്. ഒന്നാമതായി പാർട്ടിനോക്കിയാണ് വായനശാലക്കാര് പുസ്തകം വാങ്ങുന്നതും. പിർട്ടിക്കാരു പിള്ളേരെഴുതിയതും പാർട്ടിയുടെ നയങ്ങളെ പുകഴ്ത്തുന്നതുമായ പുസ്തകങ്ങാണ് അവർ വാങ്ങുക. അതുകൊണ്ട് നിങ്ങളുടെ വിപണനമൂല്യം എത്ര വരുമെന്ന് കണ്ടറിഞ്ഞു വേണം എത്ര കോപ്പികൾ വേണമെന്ന് തീരുമാനിക്കാൻ.

പല പബ്ളിഷിംങ്ങ് കമ്പനിക്കാരും എഴുപതു മുതൽ എൺപതുവരെ ശതമാനം റോയൽറ്റി വാഗ്ദാനം ചെയ്യുന്നു. പക്ഷേ, ആർക്കെങ്കിലും കിട്ടിയതായി അറിവില്ല.വില്പനയ്ക്ക് അവരുത്സാഹിക്കുന്നില്ല.

പേരും പെരുമയുമുള്ള പ്രസിദ്ധീകരണക്കാർ പുതിയ എഴുത്തുകാരെ പരിഗണിക്കുമെന്ന് തോന്നുന്നുമില്ല.

ആത്മസംതൃപ്തിക്കുവേണ്ടി എഴുതുക. സാധ്യമായ കൂട്ടായ്മകളിൽ പങ്കുവെക്കുക. അതാണ് പ്രായോഗിക ബുദ്ധി.




ഭാഗം 25

ഭാഗം 25

5
345

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 25കുട്ടികൾ കടങ്കഥകൾ ചോദിക്കാറുണ്ട്. മാവാണോ, മാങ്ങയാണോ ആദ്യം ഉണ്ടായതെന്ന്. ആർക്കും ശരിയുത്തരം പറയാൻ കഴിയാത്ത ചോദ്യം.എന്നാൽ,കവിതയാണോ, വൃത്തമാണോ ആദ്യം ഉണ്ടായതെന്നു ചോദിച്ചാൽ; ഉത്തരം കവിതയെന്നുതന്നെയാണ്. പക്ഷേ, കവിതയോ, താളമോ എന്നു ചോദിച്ചാൽ;താളം എന്നു പറയേണ്ടിവരും.കവിത എഴുതിയതിനു ശേഷമാണ് അതിന്റെ നിയമങ്ങളെക്കുറിച്ച് പഠിച്ചതും എഴുതിയതും.കവിതയിൽ ഉപയോഗിക്കേണ്ട വൃത്താലങ്കരങ്ങൾ തീർച്ചപ്പെടുത്തിയിട്ടാണോ, എഴുത്താരംഭിക്കുക? ഒരിക്കലുമല്ല. കവിതയുടെ പ്രവാഹം നൈസർഗികമാണ്. അതിനെ എഡിറ്റ് ചെയ്ത് ഭംഗി കൂട്ടാമെന്നേയുള്ളൂ.കവിതയെഴുത്തിനെപ