Aksharathalukal

ഭാഗം 25

കവിതയുടെ ബാലപാഠങ്ങൾ ഭാഗം 25

കുട്ടികൾ കടങ്കഥകൾ ചോദിക്കാറുണ്ട്. മാവാണോ, മാങ്ങയാണോ ആദ്യം ഉണ്ടായതെന്ന്. ആർക്കും ശരിയുത്തരം പറയാൻ കഴിയാത്ത ചോദ്യം.
എന്നാൽ,
കവിതയാണോ, വൃത്തമാണോ ആദ്യം ഉണ്ടായതെന്നു ചോദിച്ചാൽ; ഉത്തരം കവിതയെന്നുതന്നെയാണ്. പക്ഷേ, കവിതയോ, താളമോ എന്നു ചോദിച്ചാൽ;
താളം എന്നു പറയേണ്ടിവരും.

കവിത എഴുതിയതിനു ശേഷമാണ് അതിന്റെ നിയമങ്ങളെക്കുറിച്ച് പഠിച്ചതും എഴുതിയതും.

കവിതയിൽ ഉപയോഗിക്കേണ്ട വൃത്താലങ്കരങ്ങൾ തീർച്ചപ്പെടുത്തിയിട്ടാണോ, എഴുത്താരംഭിക്കുക? ഒരിക്കലുമല്ല. കവിതയുടെ പ്രവാഹം നൈസർഗികമാണ്. അതിനെ എഡിറ്റ് ചെയ്ത് ഭംഗി കൂട്ടാമെന്നേയുള്ളൂ.

കവിതയെഴുത്തിനെപ്പറ്റി വിവരിച്ച കാര്യങ്ങൾ അറിഞ്ഞിരുന്നാൽ നല്ലത്. അതറിയാതെയും കവിതകളെഴുതാം.

വൃത്തം, അലങ്കാരം, സന്ധി, സമാസം ഒക്കെ പഠിച്ചിട്ടുണ്ടെങ്കിൽ അത് കവിതയുടെ ഭാഷയെയും ശൈലിയേയും സ്വാധിനിക്കാം, നിലവിരമുള്ള രചനകൾക്ക് സഹായകമാകാം.

കവിയാകാൻ പ്രതിഭതന്നെ പ്രധാന മൂലധനം.

കവിതയുടെ രൂപവും ശൈലിയും മാറിക്കൊണ്ടിരിക്കുന്നു. അതുകൂടി തിരിച്ചറിയുന്നതിനാണ് പരക്കെ വായനവേണമെന്ന് പറഞ്ഞത്.

എന്തൊക്കെയായാലും എഴുതുക എന്നതാണ് പ്രധാനം. എഴുതാൻ കഴിവുണ്ടെങ്കിൽ, എഴുതണമെന്നു തോന്നുന്നുണ്ടെങ്കിൽ മടികൂടാത
എഴുതുക. തെറ്റുകളും കുറവുകളും പരിഹരിക്കാവുന്നവയാണ്.

               ..............................



എഴുത്തും ആരോഗ്യവും

എഴുത്തും ആരോഗ്യവും

5
280

സർഗാത്മക പ്രവർത്തനങ്ങളും ആരോഗ്യവും. (ലേഖനം)@ രാജേന്ദ്രൻ ത്രിവേണി.                                                    സർഗ്ഗാത്മകത പുലർത്തുന്നത് പോസിറ്റീവ് വികാരങ്ങൾ വർദ്ധിപ്പിക്കാനും വിഷാദ ലക്ഷണങ്ങളും ഉത്കണ്ഠയും കുറയ്ക്കാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും. ജേണൽ ഓഫ് പോസിറ്റീവ് സൈക്കോളജി ഈ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്നു,                  പകൽ സമയത്ത് ക്രിയാത്മക ലക്ഷ്യങ്ങളിൽ സമയം ചെലവഴിക്കുന്നതവർക്ക് സജീവമായ പോസിറ്റീവ് എഫക്റ്റ് അനുഭവിക്കാൻ കഴിയുന്നു. സന്തോഷം, ശുഭാപ്തിവിശ