Aksharathalukal

തന്മിഴി

തനു ഉത്സവത്തിന്റെ ആദ്യ ദിവസ ഓർമകളിലൂടെ സഞ്ചരിക്കുകയായിരുന്നു

ഒരുപാട് നാളുകൾക്ക് ശേഷമാണ് തനു തറവാട്ടിലെ ഉത്സവത്തിൽ പങ്ക് ചേരുന്നത്
അതിന്റെ ആകാംഷയും സന്തോഷവുമെല്ലാം അവളിൽ പ്രകടമായിരുന്നു

അതിനാൽ തറവാട്ടിൽ നിന്നുമെല്ലാവരെയും വിളിച്ചു കൊണ്ട് ക്ഷേത്രത്തിലേക്ക് എത്തുവാൻ തനു ധൃതി കാട്ടി

ക്ഷേത്ര പരിസരത്തായ് മിന്നിത്തിളങ്ങുന്ന വർണകാഴ്ചകൾ തനുവിന്റെ കണ്ണുകളിൽ നക്ഷത്രത്തിളക്കം സൃഷ്ടിച്ചു

ചെറിയ ചെറിയ കടകളിലായി നിരത്തി വെച്ചിരിക്കുന്ന ഓരോന്നിലൂടെയും തനുവിന്റെ കണ്ണുകൾ പരതി നടന്നു
അവസാനമവളുടെ കണ്ണുകളൊന്നിൽ തറഞ്ഞു നിന്നു

പല നിറത്തിൽ നിരത്തി വെച്ചിരിക്കുന്ന കുപ്പിവളകൾ അവയ്‌ക്കൊപ്പം മഞ്ചാടിക്കുരുവും ഒരു കെട്ടു നിറയെ മയിൽപ്പീലികളും സ്‌ഥാനം പിടിച്ചിരുന്നു

ക്ഷേത്രദർശനമുള്ളതിനാൽ തനുവിനധിക നേരം അവിടെ നിൽക്കാനായില്ല
ഭാരതി വിളിച്ചതിനാൽ തനു അവരോടൊപ്പം ഉള്ളിലേക്ക് പോയിരുന്നു
എങ്കിലും പല വട്ടം അവളുടെ കണ്ണുകൾ അവയിലേക്ക് തന്നെ നീണ്ടു കൊണ്ടിരുന്നു

തനുവിന്റെ കണ്ണുകളിലെ ഭാവങ്ങളൊപ്പിയെടുക്കുന്ന
നയനങ്ങളിൽ അവളിലെ ആഗ്രഹം പ്രതിഫലിച്ചു
ആ നയനങ്ങളുടെ ഉടമയിലായ് അവൾക്കയൊരു പുഞ്ചിരി വിരിഞ്ഞു

|||||||||||||******|||||||||||

ഡീ യക്ഷി

ആദി ഞാൻ പലവട്ടം പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന്

മുഖം കോട്ടി ചുണ്ടുകൾ കൂർപ്പിച്ചു പറയുന്നവളെ നോക്കിയവൻ ഉള്ളാൽ ചിരി തൂകി

എന്റെ പെണ്ണെ...
നിന്റെയീ നോട്ടമുണ്ടല്ലോ അതെന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്

കണ്ണന്റെ മനസിലായ് ഈ വാക്കുകൾ ഓടി കൊണ്ടിരുന്നു

ആദി...
എന്തെങ്കിലും പറഞ്ഞോ

അതുണ്ടല്ലോ
ഈ ചുവപ്പ് നിറത്തിലുള്ള ദാവണി ഒക്കെ ചുറ്റി
അതെ നിറത്തിലുള്ള പൊട്ട്
പിന്നെ ദാ വാലിട്ട് നീട്ടിയെഴുതിയ കണ്ണുകൾ
കൂടാതെ നല്ല മുല്ലപ്പൂ വാസന
എല്ലാം കൂടെ നിനക്ക്‌ ഒരു യക്ഷി മയം

ഞാൻ പോവാ ഇവിടെ നിന്ന് യക്ഷി പുരാണം പറഞ്ഞോ

അതും പറഞ്ഞു കൊണ്ട് തനു അവിടെ നിന്നും പോയിരുന്നു

കണ്ണൻ അതൊരു ചിരിയോടെ നോക്കി നിന്നു

മരുമോനെ

എന്തോ

അതെ ഈണത്തിൽ തന്നെ കണ്ണൻ വിളി കേട്ടിരുന്നു
പിന്നെയാണ് കണ്ണൻ എന്താ ഇപ്പോൾ ഉണ്ടായതെന്നോർത്ത് തിരിഞ്ഞു നോക്കിയത്
തന്നെയും നോക്കി കൈ കെട്ടി നിൽക്കുന്ന ചന്ദ്രനെയായിരുന്നു കണ്ടത്

അത് പിന്നെ അങ്കിൾ

നീയൊന്നും പറയണ്ട കണ്ണാ
എനിക്കറിയാം എല്ലാം...
ഒരുപാട് നന്ദിയുണ്ട് മോനെ
എന്റെ മോളെ തിരിച്ചു തന്നതിനു

ഏയ് അങ്കിൾ എന്താ ഈ പറയുന്നേ

അങ്കിൾ അല്ല അച്ഛൻ

ചിരിച്ചു കൊണ്ടയാൾ കണ്ണന്റെ തോളിലൂടെ കൈ ഇട്ടു കൊണ്ട് മുന്നോട്ട് നടന്നിരുന്നു

||||||||*******|||||||

എത്ര കണ്ടിട്ടും അവിടെയുള്ള കാഴ്ചകൾ തനുവിന് മടുപ്പ് തോന്നിച്ചിരുന്നില്ല
ഓരോ കാഴ്ചകളും വീണ്ടും വീണ്ടുമവളിൽ കൗതുകമുണർത്തി കൊണ്ടിരുന്നു

ക്ഷേത്രത്തിനോട് അടുത്തായുള്ള കുളത്തിനടുത്തെത്തിയതും
തനുവിന്റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടൊരാൾ ഇരുളിലേക്ക് മറഞ്ഞിരുന്നു

||||||*****||||

അമ്പലനടയിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള പൂജകർമങ്ങൾ നടന്നു കൊണ്ടിരുന്നു
എന്നാൽ....
പൂജാരിയുടെ കൈകളിൽ നിന്നും നിലവിളക്ക് നിലത്തേക്ക് മറഞ്ഞു വീണിരുന്നു
ദേവന്റെയും ദേവിയുടെയും വിഗ്രഹത്തിൽ നിന്നും രക്‌തമൊഴുകുവാൻ തുടങ്ങി
അവിടെ കൂടി നിന്നിരുന്നവരെല്ലാം ഒരു ഞെട്ടലോടെ അവയെല്ലാം നോക്കി നിന്നു പോയി


##########

സോറി കേട്ടോ കുറച്ചു തിരക്കായി പോയി
സ്റ്റോറി വായിക്കുന്നവർ ഇഷ്ടം ആയോ ഇല്ലയൊന്ന് എങ്കിലുമൊന്ന് പറയണേ
എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്താ തിരുത്തണ്ടത് എന്നും

By രുദ്

തന്മിഴി

തന്മിഴി

4.4
1228

                                    14തനു ആകെ പേടിച്ചു പോയിരുന്നുഎന്താ ഇപ്പോൾ ഉണ്ടായതെന്ന പോൽ അവൾ ചുറ്റും നോക്കിഅവിടെയൊന്നും വെളിച്ചമില്ലാതിരുന്നതിനാൽ തന്റെ കൂടെ നിൽക്കുന്നയാളെ കാണുവാൻ തനുവിന് സാധിച്ചിരുന്നില്ലതനുവിന്റെ ഇടുപ്പിൽ മുറുകുന്ന കൈകളുംഅയാളിൽ നിന്നും വമിക്കുന്ന ചന്ദന ഗന്ധവുംഇരുട്ടിലാണെങ്കിൽ പോലും തനിക്കായ് തിളങ്ങുന്ന മിഴികളുംതന്നോട് ചേർന്നു നിൽക്കുന്ന വ്യക്തിയാരെന്ന് അവൾക്ക് മനസിലാക്കി കൊടുത്തിരുന്നുആദി...മിഴി...അങ്ങനെ വിളിക്കല്ലേടാ നീയെന്നെ ഓരോ തവണയും ആദിയെന്ന് വിളിക്കുമ്പോനിന്റെയീ ശബ്ദമെന്നേ വല്ലാതെ ശ്വാസം മുട