Aksharathalukal

ശിവ കാശി 💕💫

Part 3

ഓർക്കുനുണ്ടാവോ എന്നെ.....എയ് ഉണ്ടാവില്ലായിരിക്കും.. തനിക്ക് കയെത്തിപിടിക്കാൻ പറ്റാതത്ര ഉയരത്തിൽ ആണ് ഇപ്പോൾ.. പിന്നെ എങ്ങനെ ആ അഞ്ചാം ക്ലസ് കാരിയെ ഓർക്കും..
*****    *****
പണ്ട് ശിവക്ക് 9 ഉം നിച്ചുവിന് 4ഉം വയസ് മാത്രം പ്രായം ഉണ്ടായിരുന്നപ്പോൾ ആണ് മണികണ്ഠൻറെ ശല്യം ഒട്ടും സഹിക്കാൻ കഴിയാതെ ആയപ്പോൾ ലക്ഷ്മി രണ്ട് പറക്കമറ്റാത്ത പെൺ കുഞ്ഞുങ്ങളെയും കൊണ്ട് ഈ നാട്ടിൽ നിന്നും പോയത്. അപരിചതരുടെ ഇടയിൽ പെട്ട് എന്ത് ചെയണം എങ്ങനെ ചെയണം എന്നറിയാതെ നിന്നിരുന്ന സമയത്ത് അവർക്ക് ഒരു തണലായി വന്നതാണ് ഗോപിനാഥനും കുടുംബവും.  ഭാര്യ ഉമയും രണ്ട് മക്കളായ കാശിനാഥും നന്ദിതയും അടങ്ങുന്ന ഒരു  കുടുംബമാണ് ഗോപിനാഥിന്റെ. അന്നട്ടിലെ ഒരു പ്രധാന ബിസിനെസ്കാരൻ ആയിരുന്നു ഗോപിനാഥൻ. ആരാരും ഇല്ലാതെ ഒറ്റപെട്ട്  പോവുമായിരുന്ന ലക്ഷ്മിക്കും മക്കൾക്കും അവരൊരു പുതിയ ജീവിതം നൽകി എന്ന് തന്നെ പറയാം.. കിടക്കാൻ ഒരു വീടും ജീവിച്ചു പോവാനുള്ള ഒരു വരുമാനം എന്ന നിലയിൽ ഗോപിനാഥന്റ് മില്ലിൽ തന്നെ ലക്ഷ്മിക്ക് ഒരു ജോലിയും ശരിയാക്കി കൊടുത്തു.

കാശിനാഥിനന്ന് 14 ഉം നന്ദിതക്ക് 5 ഉം ആയിരുന്നു പ്രായം. ശിവയെയും കാശിനാധിന്റെ കൂടെയാണ് സ്കൂളിൽ അയച്ചത്. കാശിനധിനു ജീവനായിരുന്നു ശിവയെ. എല്ലാവരും ശിവ എന്ന് വിളിക്കുമ്പോൾ അവനു അവൾ ആനി ആയിരുന്നു. കിച്ചേട്ടന്റ ആനി.

നന്ദിതയ്ക്കും നിച്ചുവിനും ഏകദേശം സമപ്രായം ആയതിനാൽ അവരായിരുന്നു നല്ല കൂട്ട്..
ഒരു വൈകുനേരം ഉമ്മറത്തെ നെല്ലി മരത്തിൽ പുതുതായി കെട്ടിയ ഊഞ്ഞാലിൽ ശിവയെ ഇരുത്തി ആടികൊണ്ടിരിക്കുകായുരുന്നു കിച്ചൻ. അടുത്ത് തന്നെ നിച്ചുവും നിൽക്കുന്നുണ്ട്.

\"കിച്ചേത്താാ..... കിചെത്തൻ വലതായാ ശിവെച്ചിനെ കല്യാണം കയിക്കോ..\"

കോലായിൽ നിന്നും ഓടി കിതച് കിച്ചന്റെ അടുത്ത് വന്ന് കൊഞ്ചികൊണ്ട് ചോദിക്കുകയാണ് നന്ദിതാ..

\"അതെന്താ നന്ദുട്ടി നീ ഇപ്പോ അങ്ങനെ ചോദിക്കണേ.. നിനക്ക് ആരാ ഇതൊക്കെ പറഞ്ഞു തന്നെ  \"

തന്റെ മുന്നിൽ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന നന്ദുവിനെ മടിയിലേക്കിരുത്തി കൊണ്ട് കിച്ചൻ ചോദിച്ചു.

\"അമ്മ ലച്മി അമ്മോട് പഞ്ഞത് നാൻ കെത്തല്ലൊ കിചെത്തൻ വലതായ ശിവെച്ചിനെ കല്യാണം കയിക്കും ന്ന്.. ശതിക്കും കയിക്കോ \"

\"ഏഹ് അമ്മ അങ്ങനെ പറഞ്ഞോ.. ആട്ടെ നന്ദുട്ടിക്ക് എന്താ ഇഷ്ടം കിച്ചേട്ടൻ ശിവെച്ചിനെ കല്യാണം കഴിക്കുന്നത് ആണോ കഴിക്കാത്തതാണോ \"

\"എനിച് കിച്ചെത്തൻ കയിചനത ഇസ്തം ന്ന ഇച്ചും നിച്ചുനും എന്നും ഒപ്പം കലിചാലൊ.. ശിവെച്ചിന്റെ കൂതെ എന്നും കേതക്കാലോ \"

\"ആഹ ഹമ്പടി.. ഇതൊക്കെ ആരാ എന്റെ നന്ദുട്ടി നിനക്ക് പറഞ്ഞ് തരുന്നേ.. ഇത്പോലെ ഒന്നും വേറെ ആരോടും ചെന്ന് ചോദിക്കരുത് കേട്ടല്ലോ.. \"

\"ഇല്ല ചോയിക്കില്ല.. കിച്ചെത്തൻ കല്യാണം കയിക്കോ ഇല്ല്യോ ന്ന് പറാ \"

\"ഓ ശരി ശരി എന്റെ നന്ദുട്ടിക്ക് അതല്ലേ ഇഷ്ട്ടം അതോണ്ട് കിചെട്ടൻ ശിവെചിനെ കല്യാണം കഴിച്ചോളാം പോരേ.. \"

\"യെ യേ... നിച്ചു കിച്ചെത്തൻ ശിവെച്ചിനെ കല്യാണം കയിചും ന്ന്.. ബാ നിച്ചു..നമ്മച് ഇനി കലിച്ചാം പോവാം\"

കിചന്റെ മറുപടി  കെട്ട സന്ദോഷത്തിൽ കുഞ്ഞി കൈയികൾ അടിച്ചുകൊണ്ട് നന്ദു തുള്ളിചാടി.. നിച്ചുവിനേം കൊണ്ട് കളിക്കാൻ പോയി.

എന്നാൽ കിച്ചനും നന്ദുവും പറഞ്ഞതൊന്നും മനസിലാവാതെ കണ്ണും മിഴിച് നോക്കിനില്ക്കുകയാണ് ശിവ.

\"എന്താ ആനി..നമക്ക് നന്ദു പറഞ്ഞ പോലെ കല്യാണം കഴിച്ചാലോ \"

കിച്ചൻ ഒരു ചിരിയാലേ ശിവയോട് ചോദിച്ചു. പക്ഷെ അപ്പോഴേക്കും ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.

\"എന്തുപറ്റി ആനി.. നീയെന്തിനാ കരയുന്നെ..\"

\"എന്താ ശിവാ... എന്ത് പറ്റി മോളെന്തിനാ കരയണേ.. എന്ത് പറ്റി കിച്ചാ..ശിവ എന്തിനാ സങ്കട പെടുന്നെ നീ അവളെ വഴക്ക് വല്ലതും പറഞ്ഞോ\"

ശിവയുടെ  കരച്ചിൽ കെട്ട് ഉമയും ലക്ഷ്മിയും മുറ്റത്തേക്ക് വന്നിരുന്നു.

\"ഞാൻ വഴക്ക് ഒന്നും പറഞില്യ അമ്മേ.. ആനി പെട്ടന്ന് കരയാൻ തുടങ്ങിതാ. ഞാൻ ചോദിച്ചിട്ടൊന്നും പറയുന്നില്ല \"

\"എന്താ കാര്യം ന്ന് പറയ്‌ മോളെ.. നീ എന്തിനാ ഇങ്ങനെ സങ്കടപെടുന്നെ\"

\"എനിക്ക് ഇനി പഠിക്കാൻ പോവാൻ പറ്റില്യല്ലോ.. അതാലോചിച്ചപ്പോ നിക്ക് സങ്കടം വന്നോണ്ട് കരഞ്ഞതാ ഞാൻ..\"

ശിവ പറഞതിന്റെ അർത്ഥം മനസിലാവതെ കിച്ചനും ലക്ഷ്മിയും ഉമയും മുഖത്തോട് മുഖം നോക്കി.

\"അതെന്താ മോളെ നീ അങ്ങനെ പറഞ്ഞേ.. നിനക്ക് പഠിക്കാൻ പോവാതിരിക്കൻ മാത്രം ഇവിടെ എന്താ ണ്ടായേ \"

\"കിച്ചേട്ടൻ നന്ദുനോട് പറഞ്ഞല്ലോ ന്നേ കല്യാണം കഴിക്കാ ന്ന്. കല്യാണം കഴിഞ്ഞ പിന്നെ പഠിക്കാൻ പോവില്ലലോ \"

അവളുടെ പതം പറഞ്ഞുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മിക്കും ഉമക്കും ചിരി പൊട്ടി. എന്നാൽ കിച്ചൻ എന്തോ കള്ളത്തരം പിടിക്കപ്പെട്ടപോലെ എന്ത് ചെയണം എന്നറിയാതെ നില്ക്കാണ്. അവൻ കാര്യം കൈ വിട്ട് പോയി എന്ന് മനസിലായപ്പോൾ അവിടെ നിന്നും രക്ഷപെടാൻ നോക്കി.

\"ഇവിടെ വാട തെമ്മാടി.. നീ എന്തൊക്കെയാടാ കൊച്ചിനോട് പറഞ്ഞേക്കുന്നെ.. അവൻ മുട്ടേന്ന് വലുതായില അപ്പോഴേക്കും കല്യാണകാര്യ പറയുന്നേ.. നിന്റെ ചെവി ഇന്ന് ഞാൻ പൊന്നക്കും. അച്ചൻ ഇങ്ങോട്ട് വരട്ടെ കേൾപ്പിച് തരുന്നുണ്ട് നിനക്ക് ഞാൻ\"

\"ആ... വിടമ്മേ..എനിക്ക് നോവുന്നു.. നന്ദു വന്ന് ചോദിച്ചപ്പോ അരിയാതെ പറഞ്ഞതാ.\"

കിച്ചന്റെ ചെവി പിടിച് തിരിക്കുകായാണ് ഉമ. അവനാണെങ്കിൽ നന്നായിട്ട് നോവുന്നും ഉണ്ടായിരുന്നു. കണ്ണെല്ലാം നിറഞ്ഞു വരുന്നുണ്ട്.

\"അയോ അതിനെ വേദനിപ്പിക്കണ്ട ഉമേച്ചി.. കുഞ്ഞുങ്ങൾ അല്ലേ അവർക്കെന്ത് അറിയാം.. തമാശക്ക് ഓരോന്ന് പറഞ്ഞതാവും.. വിട്ടേക്കൂ\"

\"എന്റെ കിച്ചേട്ടനെ ഒന്നും കാട്ടല്ലേ ഉമ അമ്മേ.. കിച്ചേട്ടൻ പാവാ\"

കിച്ചന്റെ കണ്ണ് എല്ലാം നിറയുന്നത് കണ്ട് ശിവക്കും സങ്കടം വരാൻ തുടങ്ങി. അവൾ കരയുന്നത് കണ്ടപ്പോൾ ഉമയും അവന്റേമേൽ ഉള്ള പിടി വിട്ടു.

\"മോളെ ശിവാ മോൾ വെഷമിക്കണ്ട ട്ടോ.. മോളെ പഠിത്തം ഒന്നും നില്കാൻ പോണില്ല.. മോളും കിച്ചനും ഇപ്പോ കുഞ്ഞല്ലേ.. കുഞ്ഞുങ്ങൾ എങ്ങനെ കല്യാണം കഴിക്കാ.. വല്ല്യേ ആൽക്കരല്ലേ കല്യാനൊക്കെ കഴിക്കാ..അതോണ്ട് ആദ്യം മോളും കിച്ചട്ടനൊക്കെ നന്നായി പഠിച് വല്ല്യേ ആൾക്കർ ആവണം. പഠിത്തമെല്ലാം കഴിഞ്ഞാലെ അതൊക്കെ നടക്കുള്ളൂ അതോണ്ട് ഇപ്പോ എന്റെ ശിവ മോൾ കരയണ്ട... ഉമ അമ്മ പറഞ്ഞത് മോൾക്ക് മനസിലായിലെ... കിച്ചാ നിന്നോടും കൂടിയാ ഇനി വെറുതെ ആവശ്യം ഇല്ലാത്തത് ഓരോന്ന് കിട്ട്യോളോട് പറയാൻ നിൽക്കരുത് കേട്ടല്ലോ \"

അവൻ ഇല്ലന്ന പോലെ തലയാട്ടി. ഉമയും ലക്ഷ്മിയും അവിടെ നിന്നും പോയി.
കിച്ചനെ തന്നെ നോക്കി നിൽക്കുകയാണ് ശിവ. കിച്ചൻ ആണെങ്കിൽ ശിവ ഇങ്ങനെ ഒക്കെ പറഞ്ഞതിന്റെ ദേഷ്യത്തിൽ അവളെ ഒന്ന് നോക്കപോലും ചെയാതെ താഴേക്ക് ദൃഷ്ട്ടി പതിപ്പിച്ചാണ് നിൽപ്പ്.

\"കിച്ചേട്ടാ... കിച്ചേട്ടന് നൊന്തോ.. \"

\"നീ എന്നോട് ഇനി കൂട്ട് കൂടാൻ വരണ്ടാ നീ കാരണല്ലെ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായേ.. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടം അല്ല ന്ന്.. നീ ഇനി എന്നെ കിച്ചേട്ടാ ന്നും വിളിച്ചു വന്നേക്കരുത് പറഞ്ഞേക്കാം \"

തുടരും...

ബോർ ആവുന്നുണ്ടേൽ പറയണേ... 🤗


ശിവകാശി 💕💫

ശിവകാശി 💕💫

4.6
868

Part 4\"നീ എന്നോട് ഇനി കൂട്ട് കൂടാൻ വരണ്ടാ നീ കാരണല്ലെ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായേ.. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടം അല്ല ന്ന്.. നീ ഇനി എന്നെ കിച്ചേട്ടാ ന്നും വിളിച്ചു വന്നേക്കരുത് പറഞ്ഞേക്കാം \"\"ന്നോട് പിണങ്ങല്ലേ കിച്ചേട്ടാ... ആനിക്ക് അത് സഹിക്കാൻ പറ്റില്യാ.. \"അവളുട കണ്ണുകൾ വീണ്ടും നീറഞ്ഞോഴുകാൻ തുടങ്ങി.കിച്ചൻ എത്ര ദേഷ്യം കാണിച്ച് നിന്നാലും ആനിയുടെ കരച്ചിൽ കണ്ടാൽ പിന്നെ അവനു എതിർത്ത് നിൽക്കാൻ തോന്നില്ല.\"ഓ നീ ഇനി കരയോന്നും വേണ്ട.. നിനക്ക് എന്നെ ഇഷ്ട്ടം അല്ലാത്തോണ്ടല്ലേ.. സാരല്യ പോട്ടെ.. എനിക്ക് അതിലെ കുഴപ്പൊന്നും ഇല്ല \"അവൻ ഒരു കപട സങ്കടം മുഖത് പിടിപ്പിച് ശിവയെ