Part 4
\"നീ എന്നോട് ഇനി കൂട്ട് കൂടാൻ വരണ്ടാ നീ കാരണല്ലെ ഇപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായേ.. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ട്ടം അല്ല ന്ന്.. നീ ഇനി എന്നെ കിച്ചേട്ടാ ന്നും വിളിച്ചു വന്നേക്കരുത് പറഞ്ഞേക്കാം \"
\"ന്നോട് പിണങ്ങല്ലേ കിച്ചേട്ടാ... ആനിക്ക് അത് സഹിക്കാൻ പറ്റില്യാ.. \"
അവളുട കണ്ണുകൾ വീണ്ടും നീറഞ്ഞോഴുകാൻ തുടങ്ങി.
കിച്ചൻ എത്ര ദേഷ്യം കാണിച്ച് നിന്നാലും ആനിയുടെ കരച്ചിൽ കണ്ടാൽ പിന്നെ അവനു എതിർത്ത് നിൽക്കാൻ തോന്നില്ല.
\"ഓ നീ ഇനി കരയോന്നും വേണ്ട.. നിനക്ക് എന്നെ ഇഷ്ട്ടം അല്ലാത്തോണ്ടല്ലേ.. സാരല്യ പോട്ടെ.. എനിക്ക് അതിലെ കുഴപ്പൊന്നും ഇല്ല \"
അവൻ ഒരു കപട സങ്കടം മുഖത് പിടിപ്പിച് ശിവയെ പാളി നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു .
\"നിക്ക് കിച്ചേട്ടനെ ഇഷ്ട്ടല്ല ന്ന് ആരാ പറഞ്ഞ്..നിക്ക് എല്ലാരേം കാളും കിച്ചേട്ടനെ ആണലോ ഇഷ്ടം..ന്നിട്ടും ഇന്റെ എടുത്ത് പിണക്കല്ലേ.. ന്നോട് മിണ്ട് കിച്ചേട്ടാ.. ഇല്ലച്ച ആനിക്ക് സങ്കടവും \"
വീണ്ടും ഒരു പൊട്ടി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവൾ.
കിച്ചന്റെ വിരലിൽ തട്ടിക്കൊണ്ട് നിറഞ്ഞ കണ്ണുകളോടെ പറയുന്ന ശിവയെ കണ്ടപ്പോൾ അത് വരെ അവൻ തോന്നിയ ദേഷ്യമെല്ലാം പോയ് അവളോട് അതിരില്ലാത്ത സ്നേഹവും വാത്സല്യവും തോന്നി.
\"അയ്യേ.. ന്റെ ആനിപെണ്ണ് കരയാണോ.. നിന്നോട് മിണ്ടാതെ നടക്കാൻ കിച്ചേട്ടന് പറ്റുവോടി പൊട്ടി കാളി.... ആനിയൊട് മിണ്ടിയില്ലേൽ പിന്നെ ഞാൻ ആരോടാ മിണ്ടാ..നിന്നോട് എനിക് ദേഷ്യപെടാൻ പറ്റോ കുഞ്ഞേ\"
\"സത്യായിട്ടും ന്റടുത്ത് ദേഷ്യല്ലേ.. \"
\"ഇല്ലന്നെ.. ന്റെ ആനി നീ ഈ കണ്ണൊക്കെ ഒന്ന് തുടച്ചേ.. എന്തെങ്കിലും കേൾക്കുമ്പോഴെക്കും കരയാൻ തുടങ്ങും. ഇങ്ങനെ ഒരു തോട്ടാവാടി\"
കണ്ണുനീർ വീണ് പടർന്ന അവളുടെ കുഞ്ഞിക്കണ്ണിലെ കണ്മഷിയെല്ലം അവൻ തുടച് നീക്കി. കിച്ചൻ മിണ്ടിയതിന്റെ സന്ദോശം ശിവയുടെ മുഖത് ഉണ്ടായിരുന്നു.
ദിവസങ്ങൾ കൊഴിഞ് പോയി കൊണ്ടിരുന്നു..മണികണ്ഠൻ ലക്ഷ്മിയേയും മക്കളെയും അന്വഷിച് നടക്കുനുണ്ടെങ്കിലും കണ്ടെത്താൻ ആയില്ല. ലക്ഷ്മിക്കും അതൊരു വല്ലാത്ത ആശ്വാസമായിരുന്നു. ഗോപിനാഥന്റെയും ഉമയുടെയും കൂടെ അവർ സുരക്ഷിതാരായിരുന്നു.
സ്നേഹിച് കല്യാണം കഴിച്ചത് കൊണ്ട് തന്നെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഭർത്താവിന്റെ അമിത മദ്യമാപനത്തെ തുടർന്ന് കൂടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പുറപ്പെട്ടു എന്നല്ലതെ ലക്ഷ്മിയുടെ വീട്ടുകരെ പറ്റിയൊന്നും കൂടുതൽ ഗോപിനാഥനും ഉമയും ചോദിച്ചിരുന്നില്ല.
മില്ലിലെ കണക്കുകൾ എടുക്കാൻ വേണ്ടി ഒരു ഉച്ചതിരിഞ്ഞ് ഗോപിനാഥൻ പുറപ്പെട്ടു. കൂടെ പോകുവാൻ വേണ്ടി കിച്ചൻ ഒരുപാട് വാശിപ്പിടിച്ചെങ്കിലും പരീക്ഷ അടുത്ത് വരുന്ന സമയം ആയതിനാൽ ഉമ അതിനൊട്ട് സമ്മതിച്ചതും ഇല്ല.
\"ഉമേ.. ഞാൻ ഇറങ്ങുവാ വരാൻ അൽപ്പം വൈകും.. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെ എന്റെ ഒരു സുഹൃത്ത് ജയകൃഷ്ണനെ പറ്റി.. എടൊ എന്റെ കൂടെ പണ്ട് പാർട്ണർഷിപ് ലെ ഉണ്ടായിരുന്നില്ലേ.. നമ്മടെ മേലെടത് ജയകൃഷ്ണനെ \"
\"ഉവ്വ്.. ഒന്ന് രണ്ടു തവണ വന്നിട്ടുണ്ടല്ലോ ഇങ്ങോട്ട് \"
\"ഹാ അത് തന്നെ അവനെ ഒരുപാട് നാളായി കണ്ടിട്ട്.. ഇന്ന് അവൻ മില്ലിലേക്ക് വരാം എന്ന് എറ്റിട്ടുണ്ട് എന്തോ എന്നോട് പറയാൻ ഉണ്ട് എന്ന്... ഒരുപാട് നാളത്തേക്ക് ശേഷം കാണുന്നതല്ലെ കുറേ വിശേഷങ്ങൾ ഉണ്ടാവും.. അതുകൊണ്ടാ ഞാൻ മുൻകൂട്ടി പറഞ്ഞത് വൈകും എന്ന്..
മോനെ കിച്ചാ അച്ഛൻ നിന്നെ പിന്നെ ഒരു ദിവസം കൊണ്ടുപോവാം ഇന്ന് ഒത്തിരി ജോലി ഉണ്ട്. ഇനി അതിന്റെ പേരിൽ കുറുമ്പ് പിടിച്ചിരിക്കാതെ നന്നായിട്ട് പടിക്ക് കേട്ടല്ലോ\"
അവൻ മറുപടി ആയിട്ടൊന്ന് മൂളി.
സന്ധ്യ കഴിഞ്ഞിട്ടും അച്ചൻ വരാത്തത് കൊണ്ട് ഉമ്മറത്തു തന്നെ കാത്ത് നിൽക്കുകയാണ് ഉമയും മക്കളും. വൈകും എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത്ര നേരം കഴിയുന്നത് പതിവില്ലാത്തതാണ്. മില്ലിലെ ഫോണിലേക്ക് വിളിച്ചെങ്കിലും ആരും കാൾ എടുത്തിട്ടുണ്ടായിരുന്നില്ല.
കുറച് നേരം കഴിഞ്ഞപ്പോൾ ഉമ്മറത് ഒരു ഓട്ടോ വന്നു നിന്നു അതിൽ നിന്ന് ഇറങ്ങിയത് രണ്ട് അപരിചിതരായിരുന്നു..
\"ഇത് ഗോപിനാഥൻ സാർ ന്റെ വീടല്ലേ \"
\"അതെ... ആരാ മനസിലായില്ല \"
\"ഞങ്ങൾക്ക് സാർ നെ അറിയാം.. സാറിന്റെ ടൌൺ ലുള്ള കടയിലേക്ക് സാധങ്ങൾ എത്തിച് നൽകിയിരുന്നത് ഞങ്ങള \"
\"ഓ അദ്ദേഹം ഇവിടെ ഇല്ലല്ലോ.. മില്ലിലേക്ക് ഒരു ആവശ്യത്തിന് പോയതാ വന്നിട്ടില്ല ഇത് വരെ.. എന്തേലും അത്യാവശ്യ കാര്യത്തിന് വന്നതാണോ\"
\"അത് പിന്നെ... സാർ... സാറിനൊരു ആക്സിഡന്റ് പറ്റി. ഞങ്ങൾ ലോഡ് എടുത്ത് വരുന്ന വഴിക്ക് സാർ റോഡിൽ കേടക്കുന്നത് കണ്ടു. ഹോസ്പിറ്റൽ എത്തിച്ചിട്ടുണ്ട്. സാറിന്റെ കൂടെ ആരും ഇല്ലായിരുന്നു.. ആരെയാ അറിയിക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല അത് കൊണ്ട വീട്ടിലെക്ക് വന്നത്\"
\"അയ്യോ എന്റെ ഗോപി...ഗോപി ഏട്ടനെന്താ പറ്റിയെ\"
\"അങ്ങനെ ടെൻഷൻ ആവൊന്നും വേണ്ട.. കുറച് ബ്ലഡ് പോയത് കൊണ്ട് അബോധാവസ്ഥയിലാ.. ബോധം വന്ന ചെലപ്പോ നിങ്ങളെ എല്ലാവരേം അന്വവേഷിക്കും \"
ഒരു ഞെട്ടലോടെ ആണ് ഉമയും മക്കളും കാര്യങ്ങൾ കേട്ടത് . കേട്ടപാതി എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങി. ഉമയുടെയും കിച്ചന്റെയും കരച്ചിൽ കണ്ട് കൊണ്ട് കാര്യം ഒന്നും മനസിലായിട്ടിലങ്കിലും നന്ദുവും വാശിപിടിക്കൻ തുടങ്ങി. അവർ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
വീട്ടിലേക്ക് വന്നവർ പറഞ്ഞത് പോലെ അത്ര നിസാരമായിരുന്നില്ല ഗോപിനാഥിന്റെ അവസ്ഥ.
തലക്ക് നല്ല രീതിയിൽ മുറിവ് പറ്റിയിട്ടുണ്ട് എമർജൻസി ആയിട്ട് ഒരു ഓപ്പറേഷൻ വേണം എന്നും പറഞ്ഞിരുന്നു ഡോക്ടർ. സർജറി കഴിഞ്ഞാലും പൂർവസ്തിയിൽ എത്തും എന്നതിനു ഉറുപ്പുണ്ടായിരുന്നില്ല കോമ സ്റ്റേജിൽ പോവാൻ ഉള്ള ചാൻസ് ഉണ്ടായിരുന്നു .
വിവരം അറിഞ്ഞത് കൊണ്ട് ലക്ഷ്മിയും മക്കളും ഗോപിനാഥിന്റെ അടുത്ത വീട്ടുകരും സുഹൃത്തുക്കളെല്ലം ഹോസ്പിറ്റലിലേക്ക് വന്നിരുന്നു.
സർജറി കഴിഞ്ഞെങ്കിലും പ്രതീക്ഷക്ക് വക ഉണ്ടായില്ല ഭയപ്പെട്ട പോലെ തന്നെ കോമ സ്റ്റേജിൽ ആയിരുന്നു. റിക്കവർ ആവാൻ ഒരുപാട് സമയം എടുക്കും. ചിലപ്പോൾ മാസങ്ങൾ അല്ലങ്കി വർഷങ്ങൾ അതും അല്ലങ്കിൽ ജീവൻ നിൽക്കുന്നത് വരെ.....
ദിവസങ്ങൾ കൊഴിഞ്ഞു പോയികൊണ്ടിരുന്നു. തുടക്കത്തിൽ സഹായതിനായി നിന്നിരുന്ന പലരെയും പിന്നെ ഹോസ്പിറ്റലിലേക്ക് കാണതെ ആയി... ലക്ഷ്മിയും ശിവയും നിച്ചുവുമെല്ലാം ഉമയ്ക്ക് കൂട്ടായി എപ്പഴും ഉണ്ടായിരുന്നു. അത് അവർക്കും വല്ലാത്ത ഒരു ആശ്വാസമയിരുന്നു. ആദ്യമൊന്നും ചികിത്സക്ക് യാതൊരു വിധ ബുദ്ധിമുട്ടും തോന്നിയിരുന്നില്ല പിന്നെ പിന്നെ ദിവങ്ങൾ കഴിയും തോറും ചിലവുകൾ വർധിച്ചു.. ഒരുപാട് ബസിന്സുകൾ ഗോപിനാഥൻ നോക്കി നടത്തിരിരുന്നുവെങ്കിലും അതിലൊന്നും ഇന്ന് വരെ ഉമ ശ്രദ്ധിക്കാൻ പോയിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ എല്ലാ സ്ഥാപനത്തിന്റെയും അവസ്ഥ വളരെ മോശമായി തുടങ്ങി. 14 വയസുള്ള കിച്ചനും കാര്യങ്ങൾ എങ്ങനെ കായികാര്യം ചെയ്യണം എന്ന് നിഷ്ചയമുണ്ടായിരനുന്നില്ല.. ദിവസങ്ങൾ കഴിയും തോറും അവസ്ഥ പരിതാപകരമായി തുടങ്ങി. ബില്ലടക്കാനും മരുന്ന് വാങ്ങനും എല്ലാത്തിനും കഷ്ട്ടപെടേണ്ടി വന്നു. ഗോപിനാഥൻ ഒരുപാട് പേർക്ക് ആവുന്നത്പൊലെ ഒത്തിരി സഹായങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു അവരെയൊന്നും ഒരു ആവശ്യ ഘട്ടത്തിൽ അങ്ങോട്ട് കണ്ടതും ഇല്ല. പല സ്ഥാപനങളിൽ ജീവൻകാർക്കു ശമ്പളം നൽകാൻ പോലും കഴിയാതെ വന്നപ്പോൾ അടച്ചു പൂട്ടേണ്ടി വന്നു.
അത്യാവശ്യമായി ബിൽ അടക്കേണ്ട ഒരു ആവശ്യം വന്നപോഴാണ് നന്ദുവിന്റെയും ഉമയുടെയും കയ്യിലുണ്ടായിരുന്ന മാലയും കമ്മലും മറ്റും ലക്ഷ്മിയെ ഏൽപ്പിച് വിറ്റ് കിട്ടുന്ന പണവുമായി വരാൻ പറഞ്ഞുവിട്ടത്.
വീട്ടിലേക്ക് ചെന്ന് കുറച്ചു സാധങ്ങൾ എടുക്കാനും ഉമ ലക്ഷ്മിയെ ഏൽപ്പിചിരുന്നു. ശിവയെയും നിച്ചുവനെയും കൂട്ടിയാണ് ലക്ഷ്മി അവിടെ നിന്നും പോയത്.
ഉമ പറഞ്ഞത് പ്രകാരം സ്വർണം വിറ്റ് കിട്ടിയ പണവുമായി ലക്ഷ്മിയും നിച്ചുവും ശിവയും കൂടെ വീട്ടിലെക്ക് ചെന്ന് ഹോസിറ്റലിലേക്ക് കൊണ്ടുപോവാൻ ആയിട്ട് പറഞ്ഞ സാധനങ്ങൾ എല്ലാം എടുത്ത് വാതിലും അടച്ചു ഉമറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് മുറ്റത്ത് ഒരു ആൾ നിൽക്കുന്നത് കണ്ടത്. പിന്തിരഞ്ഞ് ആണ് നിൽക്കുന്നതെങ്കിലും ലക്ഷ്മിക്കും ശിവായക്കും ആളെ മനസിലായിരുന്നു. അവരുടെ രണ്ട് പേരുടെയും ഹൃദയം മിടിക്കാൻ തുടങ്ങി. എന്ത് ചെയണം എന്നറിയാതെയായി...
\"എന്റെ കണ്ണും വെട്ടിച് അങ്ങനെ സുഖിച് ജീവിക്കാം എന്ന് കരുതിയോ തള്ളേം മക്കളും \"
പെട്ടന്നായിരുന്നു അലറി കൊണ്ട് മണികണ്ഠൻ അടുത്തേക്ക് വന്നത്.
\"നീയൊക്കെ എവടെ പോയി ഒളിച്ചാലും ഞാൻ കണ്ട് പിടിക്കില്ലെന്ന് കരുതിയോടി... ഞാൻ മുന്നേ അറിഞ്ഞതാ നീയോക്കെ ഇവിടെ ഉണ്ടെന്ന് അന്നൊക്കെ മറ്റവൻ ഉണ്ടായിരുന്നല്ലോ.... അത് കൊണ്ട് തന്നാ ഞാൻ എന്റെ ലോറി കൊണ്ട് അവനെ ഇടിച്ചു ഇട്ടതും. ചത്തെന്ന കരുതിയെ എന്നാലും കുഴപ്പില ഒരു ജീവചവം പോലെ കേടക്കുന്ന അവനെ കൊണ്ട് ഇനി എന്ത് ചെയ്യാൻ കഴിയും\"
ഒരു അട്ടഹാസത്തോടെയാണ് അയാൾ പറഞ്ഞു തീർത്തത്. എന്നാൽ അയാളുടെ സംസാരം കെട്ട് തറഞ്ഞ് നില്കുകയാണ് ലക്ഷ്മി.
\"ദ്രോഹി.... എന്ത് പാപമാഡാ ആ പാവം മനുഷ്യൻ നിന്നൊട് ചെയ്തത്... നിനക്ക് കൊല്ലണമായിരുന്നേൽ എന്നെ അങ്ങ് കൊന്നുടെ ആയിരുന്നോ.. ഒരു കുടുംബത്തെ ഇങ്ങനെ തീ തീറ്റിക്കണമായിരുന്നൊ...\"
ലക്ഷ്മി അലറി കൊണ്ട് മണികണ്ഠന്റെ ഷർട്ടിനു കുത്തി പിടിച് പുലമ്പാൻ തുടങ്ങി.. വാക്കുകൾ മുറിഞ്ഞ് പോവുന്നുണ്ടായിരുന്നു.
\"പാ..ഇരണംകെട്ടവളെ... എന്റെ നേർക് ചാടാൻ മാത്രം ആയോടി നീ... \"
ലക്ഷിമിയുടെ പ്രവർത്തി അയാളെ ഒന്നുകൂടെ ദേഷ്യം കയറ്റി. അയാൾ അവളുടെ കുത്തിനു ശക്തിയായി പിടിച് കൊണ്ട് തല തൂണിൽ ഇട്ട് അടിച്ചു.. അടിയുടെ ശക്തിയിൽ ലക്ഷ്മിയുടെ ബോധം മറിഞ്ഞ് നിലത്തേക്ക് പതിച്ചിരുന്നു.
നിച്ചുവും ശിവയും പേടിച് ബഹളം വെക്കാൻ തുടങ്ങിരുന്നു..
\"നിർത്തെടി #@@# മക്കളെ.. ശബ്ദിച്ചു പോവരുത്.. കൊന്ന് കളയും ഞാൻ.. മര്യാദക്ക് എന്റെ കൂടെ വന്നോ ഇല്ലെൽ നിന്റെ തള്ളയെ ഇവിടെ ഇട്ട് കൊല്ലും ഞാൻ\"
\"അയോ അമ്മയെ ഒന്നും ചെയ്യല്ലേ.. ഞാ ഞങ്ങൾ എങ്ങോട്ട് വേണമെങ്കിലും വന്നോളാം\"
പേടിച് വിറച് നിൽക്കുന്ന നിച്ചുവിനെ ചേർത്ത് പിടിച് കൊണ്ട് ശിവ അയാളുടെ കാലിൽ പിടിച് കരയാൻ തുടങ്ങി. അയാൾ അയാളുടെ ബലിഷ്ടമായ കാൽ കൊണ്ട് അവരെ തട്ടി മാറ്റി രണ്ടപെരുയും വലിച്ചു ലോറിയിൽ കയറ്റി. ലക്ഷ്മിയെയും പോക്കിയെടുത്തു കയറ്റി വേണ്ടിയുമെടുത്ത് അവിടെ നിന്നും പൊന്നു.
പിന്നെയും ഈ നരകത്തിലേക്ക് തന്നെ തിരിച്ചെത്തിച്ചു.. അന്നത്തെ സംഭവത്തിന് ശേഷം മണികണ്ഠന്റെ ദുഷ്ടപ്രവർത്തികൾ കൂടിയതല്ലാതെ കുറഞ്ഞു വന്നിട്ടുണ്ടായിരുന്നില്ല. ലക്ഷ്മിക്ക് ഏറ്റവും കൂടുതൽ സങ്കടം താങ്ങളെയും കാത്തിരിക്കുന്ന ഉമയെയും കിച്ചനെയും കുറിച് ഓർത്തായിരുന്നു. എന്നാലും മണികണ്ടന്റെ കയിൽ നിന്നും രക്ഷപെട്ട് അവരുടെ എടുത്തേക്ക് പോകുവാനും കഴിഞ്ഞിരുന്നില്ല.
ശിവയ്ക്ക് കിച്ചനെ കാണാതെയുള്ള സങ്കടമായിരുന്നു.. ഒരു ദിവസം അവന്റെ ഓർമ്മകൾ വല്ലാതെ വന്ന് അവളെ നോവിച്ചപ്പോൾ പേടിച് വിറച്ചാണ് മണികണ്ഠന്റെ അടുത്ത് ചെന്ന്
\"ന്നേ കിച്ചേട്ടന്റെ എടുത്ത് കൊണ്ട് പോവോ\"
ന്ന് ചോദിച്ചത്.
അതിന് മറുപടി ആയി ആയാൾ നൽകിയത് വലിച് കൊണ്ടിരുന്ന സിഗരറ്റ് കുറ്റി അവളുടെ കാൽ മുട്ടിനു മേലെ അമർത്തിയായിരുന്നു. പൊള്ളലിന്റെ വേദനയിൽ ആർത്ത് കരഞ്ഞു എന്നലാതെ മറ്റ് പ്രയൊജനങ്ങൾ ഒന്നും ഉണ്ടായില്ല.
*******
കഴിഞ്ഞതെല്ലം ഓർത്തപ്പൊൾ ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.. വല്ലാത്ത ഒരു വേദനയാണ് ഓർക്കുംതോറും...
തങ്ങളെ പറ്റി ഉമ അമ്മയും കിച്ചേട്ടനും പറ്റിച്ചു കടന്ന് കളഞ്ഞതായി കരുതുന്നുണ്ടാവോ എന്ന് ഇടക്കിടക് ആലോചിക്കാറുണ്ട്.. പക്ഷെ പിന്നെ തോന്നും കിച്ചേട്ടന്റെ ആനിയെ അങ്ങനെ കാണാൻ കിച്ചേട്ടനൊരിക്കലും കഴിയില്ല എന്ന്.. അല്ലെങ്കിൽ അങ്ങനെ ചിന്തിച് സ്വയം ആശ്വാസം കണ്ടെത്തും.
കയപ്പ് നിറഞ്ഞതായിരുന്നല്ലോ തന്റെ കുട്ടി കാലം അതിനിടക്ക് ഒരു ആശ്വാസം എന്നത്. കുറച് നാളെ കൂടെ ഉണ്ടായിരുന്നെങ്കിലും കിച്ചട്ടന്റെയ്യും ഉമ അമ്മയുടെയും നന്ദുട്ടിയുടെയും ഗോപമാമായുടെയും എല്ലാം ഓർമ്മകൾ ആണ്.
(തുടരും)..
ആവശ്യമില്ലതെ വലിച്ചു നീട്ടുന്നുണ്ടോ എന്നൊരു സംശയം 🤔🤔.. ഉണ്ടെങ്കിൽ പറയണേ 😁😁😌 കുറക്കാം ട്ടോ..