Aksharathalukal

തന്മിഴി

ഉത്സവ പൂരിതമായിരുന്ന വീടിപ്പോൾ മരണവീടായി മാറിയിരുന്നു

തനുവിന്റെ മരണ വാർത്ത കേട്ടതും മോളെയെന്ന് വിളിച്ചു കൊണ്ട് ബോധമറ്റ് വീണതാണ് ഭാരതി
ചന്ദ്രൻ ഒരക്ഷരം പോലുമുരിയാടാതെ വീടിനൊരു മൂലയിൽ ഒതുങ്ങിയിരുന്നു
അജു മറ്റേതോ ലോകത്തെന്ന പോൽ തനുവിനരുകിൽ തന്നെ എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു
കണ്ണന് തന്റെ ഹൃദയം പച്ചക്ക് കീറി മുറിച്ച പോലൊരു അവസ്ഥയായിരുന്നു
തനുവിന്റെ തണുത്തു മരവിച്ച ശരീരം കാണുമ്പോൾ
മുഖമാകെ പരിക്കുകളുള്ളതിനാൽ അവ മറച്ചു വെച്ചിരുന്നു
അത്രയ്ക്കും പരിക്കുകൾ അവൾക്ക് സംഭവിച്ചിരുന്നുവെന്ന് കാശി അവരോടായി പറഞ്ഞിരുന്നു
അജുവിനെ കാണും തോറും കണ്ണന് തന്റെ സങ്കടക്കടലിനെ ശാന്തമാക്കാനായില്ല
അവിടെ നിന്നും മാറി കുളത്തിനോട് അടുത്തു പോയിരുന്നു

രാഹുൽ

കാശിയായിരുന്നത്
അവനോടടുത്തു വന്നിരുന്നു
മറ്റു പോലീസ് ഓഫീസർസിനോട് പോവാനായി പറഞ്ഞതിനു ശേഷം കാശി അവിടെ നിന്നു

രാഹുൽ ഒന്ന് നോക്കിയതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല
അവനിൽ നിന്നുമൊരു അനക്കവുമില്ലെന്ന് കണ്ടതും കാശി പറഞ്ഞു തുടങ്ങി

ഞാൻ കുറച്ചു നാൾ ഈ തറവാട്ടിലുണ്ടാവും
എനിക്ക് തനുവിന്റെ റൂം തന്നെ വേണം

സംശയഭാവത്തിൽ രാഹുൽ കാശിയെ നോക്കി

എടൊ..
തനുവിന്റേതൊരു സാധാരണ ആക്സിഡന്റായി കണക്കാക്കാൻ സാധിക്കില്ല

അത് കേട്ടതും രാഹുലൊന്ന് ഞെട്ടിയിരുന്നു

#####@@@@###

ചടങ്ങുകളെല്ലാം കഴിഞ്ഞു മറ്റെല്ലാവരും പോയിരുന്നു
ഇന്ദ്രപ്രസ്ഥമെന്ന തറവാട് അന്ധകാരത്തിലാണ്ടു പോയിരുന്നു
ഒച്ചയും ബഹളവുമില്ലാതെ

ആദ്യം കാശിയെ അവിടെ നിർത്തുവാൻ വിസമ്മതിച്ചെങ്കിലും പിന്നീടവർക്ക് സമ്മതിക്കേണ്ടതായി വന്നു

എല്ലാവരിലും ഒരു തരം നിർവികാരതയായിരുന്നു
ആരും പരസ്സ്പരം സംസാരിച്ചിരുന്നില്ല

ഭക്ഷണം പോലുമാരും കഴിച്ചിരുന്നില്ല

തനുവില്ലാതെയുള്ള ആ വീട്ടിൽ നിൽക്കുവാൻ കണ്ണന് സാധിക്കുമായിരുന്നില്ല

ഇന്ദ്രപ്രസ്ഥമാകെ ഉറങ്ങിയിരുന്നു

###&&&&####

ഉത്സവ കാര്യങ്ങളിലേർപ്പെടുമ്പോഴും തനുവിന്റെ വേർപാട് കണ്ണനെ വല്ലാതെയലട്ടിയിരുന്നു
ഒന്നിലും ശ്രദ്ധിക്കാനാവാതെ
ഇടക്ക് പുറത്തേക്കൊഴുകുവാൻ വെമ്പി നിൽക്കുന്ന നീർത്തുള്ളികളെ അടക്കി നിർത്തുവാൻ അവൻ നന്നേ പാട് പെട്ടിരുന്നു

കാശി തന്റെ അന്വേഷണങ്ങൾ ആരുമറിയാതെ തുടങ്ങിയിരുന്നു അവൻ തന്റെ അന്തിമ ഫലത്തിനായി കാത്തിരുന്നു

####&&&&#####

അജുവിന്റെ അവസ്ഥ കാണെ എല്ലാവരിലും വീണ്ടും നോവുണർത്തിയിരുന്നു
ഇതറിഞ്ഞ രാഹുൽ അജുവിനെ കാണുവാൻ ഇന്ദ്രപ്രസ്ഥത്തിലെത്തിയിരുന്നു

അവിടെയെത്തിയതും രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു
ആദ്യമായി തനുവിനെ കണ്ടത് മുതൽ തന്നോടൊപ്പം ആദി ആദി എന്ന് വിളിച്ചു കൊണ്ട് പുറകെ നടന്നതും
വഴക്കിട്ട് പിണങ്ങിയിരുന്നതും
എല്ലാമൊരു നിലക്കാത്ത പുഴ പോലെയവന്റെ മനസിലൂടെ ഒഴുകി കൊണ്ടിരുന്നു

കണ്ണ് തുടച്ചു കൊണ്ട് രാഹുൽ അകത്തേക്ക് കയറിയിരുന്നു

അജുവിന്റെ അമ്മ കണ്ണനെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും അതൊരു പാഴ് ശ്രമമായി

കണ്ണൻ വേഗം തന്നെ അജുവിന്റെ മുറിയിലേക്ക് നടന്നിരുന്നു താഴെ നിൽക്കുവാൻ അവനു എന്തോ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു

കമിഴ്ന്നു കിടക്കുന്ന അജുവിനരികിലേക്ക് കണ്ണൻ ചെന്നിരുന്നു

അജു ഡാ എഴുനേല്ക്ക് എത്ര നേരമായി എല്ലാവരും നിന്നെ കാത്തു നിൽക്കുന്ന വാടാ വന്നെന്തേലും കഴിക്ക്

വേണ്ടടാ വിശപ്പില്ല

ദേ അജു നീ എന്റെ കൈയിൽ നിന്നും വാങ്ങും കേട്ടോ
നീയിങ്ങനെ കിടന്നാൽ എന്റെ മി... മിഴിക്ക് ഇഷ്ടമാവില്ലട്ടോ

അത് പറയുമ്പോഴും കണ്ണന്റെ മിഴികളിൽ നിന്നും മുത്തുകൾ പൊഴിഞ്ഞിരുന്നു എങ്കിലും അവനിലൊരു ചിരി നിറഞ്ഞു നിന്നിരുന്നു
സങ്കടങ്ങൾ കടിച്ചമർത്തി നിൽക്കുന്നവന്റെ വേദനായർന്ന ചിരി

ശരിയാ എന്റെ കുഞ്ഞിക്ക് ഞാൻ കരയണതിഷ്ടമല്ല

ഇരുവരും കരഞ്ഞു പോയിരുന്നു

ഇതെല്ലാം കണ്ടു കൊണ്ട് നിന്നിരുന്ന കാശിയുടെ കണ്ണുകളും നിറഞ്ഞിരുന്നു

ആഹാ...
കൂട്ടുകാരന്മാർ ഇവിടിരുന്ന് കണ്ണീർ പരമ്പര നടത്തുവാണോ

ഏയ് ഇല്ലെടാ പെട്ടന്ന്

മ്മ് മതി മതി വിക്കണ്ട

കുറച്ചു ദിവസങ്ങ
കൊണ്ട് തന്നെ കാശിയും അവരിലൊരാളായി മാറിയിരുന്നു
അവർക്ക് മൂന്ന് പേർക്കുമിടയിലൊരു സൗഹൃദം ഉടലെടുത്തിരുന്നു

നീയെന്നോട് ചോദിച്ചില്ലേ കണ്ണാ ഞാനെന്തിനാ തനുവിന് വേണ്ടിയിവിടെ നിൽക്കുന്നതെന്ന്
അജുവിന് അവന്റെ കുഞ്ഞിയെങ്ങനെയാണോ അത് പോലെ തന്നെയാണ് മഹിയെനിക്കും

മഹി..

തന്മയി...
മഹി ഞാനവളെ അങ്ങനെയാ വിളിച്ചിരുന്നത്
അജുവിന്റെയും മഹിയുടെയും ജീവിതത്തിൽ മറക്കാനാവാത്തൊരു രാത്രിക്ക് ശേഷമുള്ള അവളുടെ ജീവിതത്തിലാണ് ഞാൻ പ്രവേശിക്കുന്നത്
അവളുടെ നാഥെട്ടനായി

തുടരും....

ബോർ ആവുന്നുണ്ടേൽ പറയണേ
തെറ്റുകൾ എവിടാണ് തിരുത്തേണ്ടതെന്നും

By രുദ്

തന്മിഴി

തന്മിഴി

4.4
1171

അന്നത്തെയാ സംഭവത്തോടെ മഹിയുടെ ജീവിതമൊരുപാട് മാറിയിരുന്നു എല്ലാവരിൽ നിന്നുമൊരു ഒളിച്ചോട്ടമെന്ന പോലെഎല്ലാവരോടും ദേഷ്യം വാശി ആരെയും ഇഷ്ടമില്ലെന്ന പോലെയുള്ള പ്രതികരണങ്ങൾഅവളുടെ അവസ്ഥ കണ്ടിട്ടായിരുന്നു അച്ഛനും അമ്മയുമവളെ കൗൺസിലിങ് വേണ്ടി കൊണ്ടു പോയത്എന്നാൽ അവരുടേയ പ്രവർത്തി അവളിൽ കൂടുതൽ ദേഷ്യത്തിന് കാരണമാക്കിഅവരോട് സംസാരിച്ചതിനു ശേഷമവൾ പുറത്തേക്കിറങ്ങിയിരുന്നു അവിടെ നിന്നുംകാശി തന്റെ പഴയ ഓർമകളിലേക്ക് പോയിരുന്നുകേസിനു വേണ്ടിയായിരുന്നു തണൽ എന്ന സ്‌ഥാപനത്തിൽ കാശിയെത്തുന്നത് പ്രതിയുടെ മാനസികമായ പ്രശ്നങ്ങളെ കുറിച്ചറിയുവാൻ അവിടെയായിരുന്ന