Aksharathalukal

തന്മിഴി

കുളപ്പടവിൽ ഇരിക്കുകയാണ് രാഹുലും അജുവും കാശിയും
കാശിയിൽ നിന്നും ബാക്കിയറിയുവാൻ വേണ്ടി

കാശി നീയെന്താ ജാനുവമ്മയോടങ്ങനെയൊക്കെ പറഞ്ഞത്

അതൊക്കെയുണ്ട് അജു സമയമാവുമ്പോൾ അതിനുത്തരവും നിങ്ങൾക്ക് കിട്ടും

കാശിയുടെ മറുപടി ഇരുവരിലും സംശയം തീർത്തെങ്കിലും അവർ ബാക്കി കേൾക്കുവാനുള്ള ആകാംഷയിൽ കാശിയെ കേൾക്കുവാനാരംഭിച്ചു

#####₹₹₹₹₹₹₹######

കാശി ഡോക്ടർ മായയെ നോക്കിയൊന്ന് ചിരിച്ചു

എന്റെ ഡോക്ടറെ...
ഡോക്ടറിത് ഏതു കാലത്ത ജീവിക്കുന്നത്
ഒരാണും പെണ്ണും കുറച്ചു നേരമൊന്ന് ഒരുമിച്ചിരുന്നു സംസാരിച്ചാലോ അല്ലെങ്കിൽ ഒന്ന് നോക്കി ചിരിച്ചാലോ കൈ കോർത്തും തോളിൽ കൈയിട്ട് നടന്നാലോ ബൈക്കിന്റെ പുറകിൽ കേറിയാലോ ഒരുമിച്ചൊരു യാത്ര പോയാലോ അത് പ്രണയമാണെന്ന് ആരാ പറഞ്ഞത്
ഇതൊന്നും ചെയ്യാതെ പെണ്ണിന്റെ മുഖത്തു പോലും നോക്കാതെ മാന്യനായി നടന്നവന്മാർ പെണ്ണിന്റെ ശരീരത്തെ രാത്രിയുടെ മറവിൽ ഇഞ്ചിഞ്ചായി കൊല്ലുന്നു 
അവരെയൊന്നും നോക്കാതെ
സൗഹൃദവും സഹോദര്യവും മാത്രമടങ്ങുന്ന ബന്ധങ്ങളെ നിങ്ങൾ വാക്കുകൾ കൊണ്ട് ഇല്ലാതാക്കുന്നുണ്ട്
ആ ഒരൊറ്റ വാക്കിനാൽ തകർന്നടിഞ്ഞ ബന്ധങ്ങളുടെ കണക്കെത്രയെന്ന് ഒരാൾക്കുമറിയില്ല
ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളിൽ കൂടെ കൂടിയ ചിലരെയൊക്കെ ഈ വാക്കുകൾ മുറിവേൽപ്പിച്ചു കടന്നു കളഞ്ഞിട്ടുണ്ട്
ചില വാക്കുകൾ അവരിൽ മറ്റൊരു വികാരമുടലെടുക്കുവാൻ ഉള്ള സാധ്യത ഉണ്ടാക്കും അതോടെ തീരും അവരുടേയ നിർമലമായ ബന്ധം... വെറും വാക്ക് കൊണ്ട് മാറും... അല്ല മാറ്റും
എന്ന് കരുതി ഇതെല്ലാം ശരിയെന്നല്ല ഒരാൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാനാഗ്രിക്കുമ്പോൾ കൂടെയുള്ളയാൾ അത് ദുർവിനായോഗം ചെയ്യാറുമുണ്ട്
പിന്നെ...
ഇതൊരിക്കലും ഒരാളുടെ മാത്രം കുറ്റമല്ല
തലമുറ തലമുറകളായി വളർന്നു വരുന്ന ഓരോരുത്തരിലും കുത്തി വയ്ക്കപ്പെടുന്ന മരുന്ന് കൂടെയാണ്
പിന്നെ ഡോക്ടർ ചോദിച്ചതിനുള്ള ഉത്തരം
മഹി അവളെനിക്കെന്റെ കുഞ്ഞനുജത്തിയാണ് ചില സമയങ്ങളിൽ പ്രതികരിച്ചില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും എന്നെ കേട്ടിരിക്കുന്ന ഒരു നല്ല കേൾവിക്കാരി അതിലുപരി ഒരു നല്ല സുഹൃത്ത്
വരട്ടെ ഡോക്ടർ ഞാനൊന്നവളെ കാണട്ടെയെന്ന

അതും പറഞ്ഞു കൊണ്ടൊരു ചിരിയോടെ കാശി തനുവിനരുകിലേക്ക് പോയിരുന്നു

ഡോക്ടർ മായ കാശിയുടെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു

####₹₹₹###

കാശി തനുവിന്റെ മുറിക്കുകളിലേക്ക് കയറിയിരുന്നു ബെഡിൽ കണ്ണടച്ചു കിടക്കുകയായിരുന്നു തനുവപ്പോൾ
അവളുടെ മുഖത്തേക്ക് നോക്കിയതും കണ്ടു
മുഖമാകെ ക്ഷീണിച്ചിരുന്നു കരഞ്ഞതിന്റെ പാടുകൾ അവളുടെ മുഖത്തായി പ്രതിഫലിച്ചു നിന്നു
അത് കാണെ കാശിയിലൊരു നോവ് പടർന്നിരുന്നു
പതിയെ അവളുടെ മുഖത്തായി തന്റെ കൈകൾ കൊണ്ടോന്ന് തഴുകി 

ഹലോ മാഡം എന്തുറക്കമായിത്

കാശിയുടെ ശബ്ദം കേട്ടതും തനു ചാടി എഴുനേറ്റിരുന്നു
അത് കണ്ടതും കാശിക്ക്‌ അതിശയം തോന്നിയിരുന്നു

എന്നാൽ കണ്ണുകളാൽ തന്നെ തുറിച്ചു നോക്കി ചുണ്ടുകൾ കൂർപ്പിച്ചു തന്നോട് പരിഭവം കാണിക്കുന്നവളെ കണ്ടതും അവനിൽ വാത്സല്യം നിറഞ്ഞു

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ

തനു അവളുടെ മുഖമവനിൽ നിന്നുമൊളിപ്പിച്ചിരുന്നു
അവനെത്ര വിളിച്ചിട്ടുമവൾ അവനെ നോക്കിയിരുന്നില്ല

എന്ന ഞാൻ പോവാ
നീയെന്നെയൊന്ന് നോക്കുന്നു പോലുമില്ലല്ലോ ആ ഇനിയീ ടെഡി ബിയർ അപ്പുറത്തെ റൂമിലെ രേഷ്മക്ക് കൊടുക്കാം

അതും പറഞ്ഞു കൊണ്ട് കാശി ഡോറിനടുത്തേക്ക് നടന്നിരുന്നു

എവടെ പോയതാ 2 ദിവസം

കാശിയുടെ കണ്ണുകൾ തിളങ്ങി ആദ്യമായായിരുന്നു തനുവിൽ നിന്നുമൊരു വാക്ക് അവൻ കേൾക്കുന്നത്
പതിഞ്ഞ ശബ്ദത്തിലായിരുന്നു അവൾ സംസാരിച്ചതും

അതെന്തിനാ നീയറിയുന്നേ
ഞാൻ നിന്റെ ആരാ 

അത് കേട്ടതും തനുവിന്റെ തല താണു പോയിരുന്നു കണ്ണുകളിൽ നിന്നും നീർമുത്തുകൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു

അയ്യേ ഏട്ടന്റെ കുട്ടി കരയ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഇതാ ഇങ്ങോട്ട് നോക്കിയേ ഇത് നിനക്ക് വേണ്ടി വാങ്ങിയതാ
ഇങ്ങോട്ട് നോക്കെന്റെ മഹി

മഹി...

നീ തന്നെയാ
മഹി...
നല്ല പേരല്ലേ

അവളതിനു ഒന്ന് തലയാട്ടിയതിനു ശേഷമവൻ നീട്ടിപ്പിടിച്ചിരുന്ന വലിയ ടെഡി ബിയർനെ കൈയിലേക്ക് വാങ്ങിയിരുന്നു

പിന്നീടുള്ള ദിവസങ്ങളിൽ കാശിയുടെയും മഹിയുടെയും സൗഹൃദവും സഹോദര്യവും വളർന്നു കൊണ്ടിരുന്നു

ആദ്യത്തെക്കാൾ തനു ഒരുപാട് മാറിയിരുന്നു
പതിയെ പതിയെ കാശിയുമായവളടുത്തു
വലുതായി സംസാരിക്കില്ലെങ്കിലും അവനോടൊപ്പം ചിലവിടുന്ന സമയം അവളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു

അവളിലൂടെ തനുവിന്റെ വീട്ടുകാരെയും അവളുടെ കൂട്ടുകാർ എല്ലാവരെയും കുറിച്ചവനറിഞ്ഞിരുന്നു
അതിൽ നിന്നും അവനു മനസിലായിരുന്നു ഈ മിണ്ടപ്പൂച്ച തനുവല്ലതെന്ന്
എല്ലാവരുടെയും കിലുക്കാം പെട്ടിയും വായാടിയുമായിരുന്നവൾ എന്ന്

ഒരിക്കൽ ഡോക്ടർ മായയുടെ അനുവാദത്തോടെ തനുവിനെയും കൂട്ടി കാശി പുറത്തു പോയിരുന്നു
കാറിൽ നിന്നുമിറങ്ങിയതും തനു കുഞ്ഞി വിരലിനാൽ കാശിയുടെ കൈകളിലേക്ക് അവളുടെ കൈകൾ കോർത്തിരുന്നു
അതവനിലൊരു ചിരി വിടർത്തിയിരുന്നു
എന്നാൽ അവരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു കൊണ്ട് തനുവിന്റെ കൂടെ പഠിച്ചിരുന്ന കുട്ടിയുടെ അമ്മ അവളെ തിരിച്ചറിഞ്ഞിരുന്നു അവരിൽ നിന്നും കേട്ട വാക്കുകൾ തനുവിനെ വല്ലാതെ തളർത്തിയിരുന്നു
അതിന്റെ പ്രതിഫലമെന്നോണം അവൾ കൂടുതൽ വയലന്റ് ആവാൻ തുടങ്ങി
ഒരു വിധം തനുവിനെയും കൊണ്ട് കാശി തിരിച്ചെത്തിയിരുന്നു
കാശിക്ക് അവളുടെ അവസ്ഥ കാണും തോറും വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു
അതിനാൽ വേഗം അവിടെ നിന്നുമവൻ വീട്ടിലേക്ക് തിരിച്ചു പോയിരുന്നു

അടുത്ത ദിവസം തനുവിനെ കാണാൻ ചെന്നതും അവളുടെ അച്ഛനും അമ്മയും മറ്റൊരു സ്‌ഥലത്തേക്കവളെ കൊണ്ട് പോയി എന്ന വാർത്തയായിരുന്നു അവൻ കേട്ടത്
അത് കേട്ടതും കാശിക്ക് തന്റെയുള്ളിലെ സങ്കടം പിടിച്ചു നിർത്തുവാനായില്ല

Present

അന്ന് പോയതാടാ മഹി എന്റെയടുത്തു നിന്നും
ഞാനൊരുപാട് അന്വേഷിച്ചു പക്ഷെയെനിക്കവളെ കണ്ട് പിടിക്കുവാൻ സാധിച്ചില്ല
മഹിയെന്റെയുള്ളിലൊരു നോവായി തന്നെ കിടന്നു
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ജോലികളിലേക്ക് തന്നെ തിരിഞ്ഞു
ദിവസങ്ങൾ 
ആഴ്ചകൾ മാസങ്ങൾ വർഷങ്ങൾ കടന്നു പോയി എന്നാൽ മഹി മാത്രമെന്റെയുള്ളിൽ മായാതെ നിന്നു

തുടരും.....

ഒരുപാട് വലിച്ചു നീട്ടുന്നുണ്ടല്ലേ
സോറി കേട്ടോ ഞാൻ ഷോർട് ആക്കാൻ നോക്കട്ടോ

അപ്പൊ കമന്റ് പോരട്ടെ

By രുദ്

തന്മിഴി

തന്മിഴി

4.3
1063

പുതിയ കേസ് ഫയൽ നോക്കുമ്പോഴാണ് പരിചയമില്ലാത്തൊരു നമ്പറിൽ നിന്നുമെനിക്ക് കാൾ വരുന്നത്അന്നത്തെ ദിവസത്തേക്ക് കാശിയുടെ ഓർമ്മകൾ സഞ്ചരിച്ചുഹലോ...Who is this ?നാഥെട്ടാഒരുവേള കാശിയുടെ ശ്വാസം നിലച്ചത് പോലെയവന് തോന്നിനാവിനാരോ കൊളുത്തിട്ടു മുറുക്കിയ പോലെമഹിവർഷങ്ങൾക്ക് ശേഷമവളുടെ ശബ്ദം കേട്ടതും കാശിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നുഏട്ടാ...നമ്മുക്ക് നാളെയൊന്ന് മീറ്റ് ചെയ്യണം ഏട്ടൻ വരില്ലേഞാൻ... ഞാൻ വരാം മോളെനീ ലൊക്കേഷൻ അയച്ചേക്ക്I\'ll be there for youOk ഏട്ടാനാളെ കാണാംഅവൾ കാൾ കട്ട്‌ ചെയ്തിട്ടും കാശി ഫോൺ തന്റെ ചെവിയോട് ചേർത്തു തന്നെ വെച്ചിരുന്നു കുറെ നേരത്തേക്ക്അവനിൽ സ