Aksharathalukal

എന്റെ മാത്രം കണ്ണഴകി 8

Part 8

































മീര അരുണിനെ തന്നെ മിഴികൾ ചിമ്മാതെ നോക്കി ഇരുന്നു ....അരുണും അങ്ങനെ തന്നെ ആയിരുന്നു ..



\"എന്തു പറ്റി ...മോളെ മീരേ ...നിന്റെ ജാട കെട്ടടങ്ങിയോ ....\"അഖിൽ പറഞ്ഞു ..മീര ഒരു ഞെട്ടലോടെ അവനെ നോക്കി ..പക്ഷെ അവൾ ഒന്നും മിണ്ടിയില്ല ..അവൾ അരുണിനെ വീണ്ടും നോക്കി ..

എങ്ങനെ ഉണ്ട് എന്ന് അവൻ പുരികം പൊക്കി ചോദിച്ചു .....മീര കൊള്ളാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ....
അൽപ സമയം കഴിഞ്ഞ് അവർ അവിടെ നിന്നും മടങ്ങി ..


പോകുമ്പോൾ അഖിലും മാഹിയും എല്ലാം കാരണം അരുണിന് ചുറ്റും ഉണ്ടായിരുന്നു ..അതുകൊണ്ട് മീരക്ക് അരുണിനെ ഒന്നു ശെരിക്കും കാണാൻ പോലും പറ്റിയില്ല ..അതുകൊണ്ട് മീര പതിയെ പതിയെ നടന്നു ..

മുന്നിൽ കയ്യും കോർത്തു നടക്കുന്ന അശ്വതിയെയും ശ്രീയെയും കണ്ടപ്പോൾ അവൾ ഒരു ലോഡ് പുച്ഛം വാരി വിതറി .....

അപ്പോഴാണ് അരുണിന്റെ അപ്പുറത്ത് നിന്ന ഫസലും പ്രവീണും വേഗം മുൻപോട്ടു നടന്നു ...

\"ഐവാ .....നോക്കി നടന്ന അവസരം ദേ കണ്മുന്നിൽ ..വേഗം പോയി കൂടെ നടക്ക്  കൊച്ചേ ...അല്ലെങ്കി വേറെ ആരേലും വരും ......\"
മീര അതും മനസ്സിൽ പറഞ്ഞു വേഗം അവന്റെ അടുത്ത് കേറി നിന്നു ....

നടക്കുബോൾ അവൾ അവനെ തന്നെ നോക്കി നടന്നു ..വേറെ ഒന്നും അവളുടെ ചിന്തയിൽ ഉണ്ടായില്ല .......

പെട്ടന്ന് ഒരു ബൈക്ക് മീരയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുത്ത് കൂടെ പോയി ....

മീര വല്ലാതെ ഭയന്നു ......അരുൺ പെട്ടന്ന് അവളെ പൊതിഞ്ഞു പിടിച് നെഞ്ചോട് ചേർത്തു .......
അവൻ ദേഷ്യത്തോടെ ബൈക്കിൽ പോകുന്നവനെ നോക്കി നിന്നു ...


\"മോളെ വല്ലതും പറ്റിയോ ....\"ശ്രീ ഓടി വന്നു ചോദിച്ചു .....പക്ഷെ മീര അതൊന്നും കേട്ടില്ല..


അരുൺ അവളെ നോക്കി ..

\"Are you okey ....\"അവൻ ചോദിച്ചു ...
അവൾ അതെ എന്ന് തലയാട്ടി ...


\"ഇവനൊക്കെ എവിടെ നോക്കിയാ ..പോണേ ....\"അഖിൽ അരിശം കൊണ്ട് പറഞ്ഞു ...

അരുൺ അവളെ അശ്വതിയുടെ കൂടെ പറഞ്ഞു വിട്ടു ....  

****************************


\"മീര ....എഴുനേറ്റെ  .....ഇന്ന് പോവണ്ടേ ......\" അശ്വതി വെളുപ്പിന് 4മണിക്ക് വിളിച്ചു ...

\"ന്താടി ...ഉറങ്ങാനും സമ്മതിക്കില്ല അല്ലെ .....\"മീര ഉറക്ക ചടവിൽ  പറഞ്ഞു .....

\"അപ്പൊ പോവണ്ടേ ..വീട്ടിലേക്ക് ..\" അച്ചു ചോദിച്ചു ..


\"പോണം .....\"

\"അപ്പൊ പോയി കുളിച് ഫ്രഷ് ആവു ....\"അച്ചു പറഞ്ഞു 


\"കുളിക്കാനോ .....സൂര്യൻ പോലും പുറത്ത് വന്നില്ല ...എന്നേ കൊണ്ട് വയ്യ ....\"മീര മടി കാണിച്ചു ..


\"പോയി കുളിക്ക് വാവേ ...ദേ ഞാൻ അരുണിനെ വിളിക്കണോ ...അവൻ കലി തുള്ളി നില്ക്കാ ....\"

അശ്വതി അത് പറഞ്ഞു തീർന്നതും മീര ചാടി എഴുനേറ്റു കുളിക്കാൻ പോയി ....


അങ്ങനെ എല്ലാവരും കൂടെ പുറപ്പെട്ടു ....വരുബോൾ ഉണ്ടായ ഉഷാറു മീരക്ക് പോവുമ്പോൾ ഉണ്ടായിരുന്നില്ല ..കാരണം അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നു .....നല്ലണം തണുന്നുണ്ടായിരുന്നു ....

ബൈക്കിൽ പോവുമ്പോൾ മീര സൈഡിലെക്ക് നോക്കി ..ശ്രീയും അശ്വതിയും ..അവൾക്ക് അസൂയ തോന്നി അവരോട് ....



\"ശോ ...ഇങ്ങനെത്തെ ടൈമിൽ ആണ് ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നത് .....എനിക്കികാണെങ്കി തണുത്തിട്ട്  വയ്യ ...പോരാത്തേന് ഉറക്കം വരുന്നു ....ഹും .....വലിയ പ്രതീക്ഷ ഒന്നും ഇല്ല ....എന്നാലും ചോദിച്ചു നോക്കാം .....\"
മീര അതും മനസ്സിൽ പറഞ്ഞു അരുണിന്റെ ട്രാവലിംഗ് ജാക്കറ്റിൽ അള്ളി പിടിച്ചു ..അവന്റെ തോളിൽ പതിയെ തട്ടി ...അരുൺ സ്പീഡ് കുറച്ചു ..


\"എന്താ ....\"അവൻ ചോദിച്ചു 

\"അതെ ....എനിക്കി തണുക്കുന്നു ..പോരാത്തേന് ഉറക്കo വരുന്നു .....\"മീര അവന്റെ കാതിൽ പറഞ്ഞു ..

അരുൺ ഒരു പുഞ്ചിരിയോടെ അവന്റെ ജാക്കറ്റിൽ അള്ളി പിടിചിരിക്കുന്ന അവളുടെ കൈ പിടിച്ചു അവന്റെ വയറിൽ ചുറ്റി പിടിപ്പിച്ചു ...മീര അവന്റെ പുറത്ത് ചാരി കിടന്നു .....

***********************

ദിവസങ്ങൾ കടന്നു പോയി ..

മീരയും അരുണും കൂടുതൽ അടുത്തു ....എന്തിനു പറയുന്നു ആരേലും മീരയെ ശല്യം ചെയ്താൽ അത് പരിഹാരിക്കുന്നത് അരുൺ ആയിരിക്കും ...അതിനു കൂടെ മീരയും പോവുo അടി ഉണ്ടാക്കാൻ ....അശ്വതിയുടെയും ശ്രീയുടെയും ബന്ധം കൂടുതൽ ദൃഡാമായികൊണ്ടിരിന്നു ....


അങ്ങനെ ഒരു ദിവസം ..എല്ലാവരും ഗ്രൗണ്ടിൽ വാകമറച്ചുവട്ടി ഇരിക്കുകയായിരുന്നു ....അപ്പോഴാണ് ഒരുത്തൻ മീരയുടെ അടുത്തേക്ക് വന്നത് ..
അവനെ കണ്ടതും അരുണിന്റെ മുഖം വലിഞ്ഞു മുറുകി ..ശ്രീക്കും ബാക്കി ഉള്ളവർക്കും ദേഷ്യം വന്നു ..


\"ഹായ് .....\"അവൻ മീരക്ക് നേരെ കൈ നീട്ടി ...
മീരയും കൈ കൊടുത്തു അത് അശ്വതി ഒഴികെ ആർക്കും ഇഷ്ടപെട്ടില്ല ...


\"ഞാൻ രാഹുൽ ....സെക്കന്റ്‌ ഇയർ ....\"അവൻ പറഞ്ഞു 


\"ഹായ് ..ഞാൻ ....\"

\"മീര  മാധവൻ ...bsc കമ്പ്യൂട്ടർ  സയൻസ്  ...ഈ ഗുണ്ടാ സംങ്കത്തിലെ ആദ്യത്തെ പെണ്ണ്തരി ..ഇവരുടെ എല്ലാം കണ്ണിലുണ്ണി .....\" മീര പറയും മുന്നേ രാഹുൽ ഇടക്ക് കയറി പറഞ്ഞു ...


\"ആഹാ ...ഫുൾ അപ്ഡേറ്റ്ഡാണല്ലോ ......\"അശ്വതി പറഞ്ഞു ..

\"പിന്നല്ലാതെ .....അരുൺ ആദ്യമായിട്ടാണ് ഒരു പെണ്ണിനോട്‌ ഇങ്ങനെ കൂട്ട് കൂടുന്നെ ...വേറെ പെൺപിള്ളേർക്ക് മീരയോട് അസൂയ ...ആണ്പിള്ളേര്ക്ക് അരുണിനോട്‌ അസൂയ .....\" രാഹുൽ പറഞ്ഞു ...


\"നീ അത്ര വെടിപ്പല്ലല്ലോഡാ ചെർക്ക .....\"അഖിൽ ഗൗരവത്തോടെ പറഞ്ഞു ....

\"അയ്യോ ....ഞാൻ ഒരു പാവം ആണേ .....\"രാഹുൽ പറഞ്ഞു 


\"ഡാ ...നിനക്കു ഇത്ര നേരം ആയിട്ടും അവളുടെ കൈ വിടാറായില്ലേ .....\"അരുൺ ദേഷ്യത്തോടെ പറഞ്ഞു ...

അപ്പോഴാണ്  എല്ലാവരും രാഹുൽ മീരയുടെ കൈയിലെ പിടി വിട്ടിട്ടില്ല എന്ന് കണ്ടത് ..

\"അയ്യോ ...sorry ...\"അവൻ കൈ വിട്ടു 

\"ഇതെന്നെയ ഞാൻ പറഞ്ഞേ ഇവൻ അത്ര വെടിപ്പല്ല എന്ന് ...\"അഖിൽ വീണ്ടും പറഞ്ഞു 


\"അല്ല ..എന്താ ഇത്ര നാളും ഇല്ലാത്ത ഒരു പരിചയപെടൽ ....\"മീര ചോദിച്ചു 


\"സിമ്പിൾ ...എനിക്കി കുട്ടിയെ ഇഷ്ടാ .....കണ്ടപ്പോ മുതൽക്കേ .....അത് പറഞ്ഞിട്ട് പോവാൻ വേണ്ടി വന്നതാ ....തന്നെ തനിച് കിട്ടുബോ പറയാം എന്ന വിചാരിചേ ...പക്ഷെ താൻ ഏത് നേരവും ഇവരുടെ കൂടെ അല്ലെ ..അപ്പൊ എനിക്കി തോന്നി പറയുവാനേങ്കി ഇവരുടെ മുന്നിൽ വച്ചു ആയിക്കോട്ടെ എന്ന് ..അതാ  ഇപ്പൊ വന്നു പറഞ്ഞേ .....\"രാഹുൽ പറഞ്ഞു നിർത്തി 
എല്ലാവരും ഞെട്ടലോടെ രാഹുലിനെ നോക്കി നിന്നും ..മീര ഒരു കൂസലും ഇല്ലാതെ നിന്നു ...പക്ഷെ അരുണിന് ദേഷ്യം വന്നു ...


\"Sorry ....എന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാ ......\"മീര പറഞ്ഞു ...

ഇപ്പൊ എല്ലാവരും മീരയെ നോക്കി ഇരുന്നു ...രാഹുലിന്റെ മുഖം വാടി .മീര പറഞ്ഞത് കേട്ട് അരുണിന് ആശ്വാസം ആയി...
മീര ബാക്കി ഉള്ളവരെ നോക്കി ..

\"പാവങ്ങൾ ...ദേ കണ്ണ് താഴെ നിന്നും പെറുക്കി എടുക്കുന്നു ....\"അവൾ മനസ്സിൽ പറഞ്ഞു ..


\"Ohh ...ഞാൻ വല്ലാതെ ലേറ്റ് ആയെന്നു തോന്നുന്നു ....കൊഴപ്പില്ല ...lets be good friends.....\"രാഹുൽ വീണ്ടും അവൾക്ക് നേരെ കൈ നീട്ടി ..മീര ഒന്നു മടിച്ചു എങ്കിലും കൈ കൊടുത്തു പുഞ്ചിരിച്ചു ..

അത് കണ്ട് അശ്വതി ഒഴികെ ബാക്കി എല്ലാവരും ഇറങ്ങി പോയി ....അത് കണ്ട് മീരക്ക് വെഷമം ആയി ...


\"അതേ ..നമുക്ക് പിന്നെ കാണാം ..ഞാൻ അവരുടെ കൂടെ പോട്ടെ ....\"മീര ധൃതിയിൽ പറഞ്ഞു .....


\"അയ്യോ ..ഞാൻ വന്നത് അവർക്ക് ഇഷ്ടായില്ലന്ന് തോന്നണു ....\"രാഹുൽ വിഷമത്തോടെ പറഞ്ഞു ..



\"ഏയ്യ് ...അങ്ങനെ ഒന്നും ഇല്ല ..ഞാൻ തന്റെ ഫ്രണ്ട്ഷിപ് അക്‌സെപ്റ് ചെയ്തില്ലേ ...ഞാൻ ഇനി തന്റെ കൂടെ ഉണ്ടാവും ...\"അവൾ അത് പറഞ്ഞപ്പോൾ രാഹുൽ പുഞ്ചിരിച്ചു .....


മീര അവരുടെ പിന്നാലെ ഓടി ..കൂടെ അശ്വതിയും 
.


\"ഡോ ...കടുവേ .. ഒന്നു നിന്നെ ....\"മീര വിളിച്ചു ...അവർ നിന്നു 



\"എന്ത് പറ്റി .....ഒന്നും മിണ്ടാതെ പൊന്നെ .....\"അവൾ കിതപ്പോടെ ചോദിച്ചു .....


\"എനിക്കി അവനെ ഇഷ്ടം അല്ല ....അവൻ ആള് ശെരി അല്ല ...\"അരുൺ ദേഷ്യത്തോടെ പറഞ്ഞു ..


\"ഇതെന്താ ഇങ്ങനെ തോന്നാൻ ....\"അവൾ ചോദിച്ചു ...


\"അത് എനിക്കി അറിയില്ല .....നീ അവന്റെ കൂടെ കൂടണ്ട .....അത്ര തന്നെ ...\"


\"അയ്യോ ..ഞാൻ പ്രോമിസ് ചെയ്തു കൂടെ ഉണ്ടാവും എന്ന് ....\"മീര നിസഹായതയോടെ പറഞ്ഞു ...


\"അതൊന്നും എനിക്കി അറിയണ്ട ....നീ അവന്റെ കൂടെ കൂടണ്ട ....\"അരുൺ അലറി ...

അവിടെ ഉണ്ടായിരുന്ന കുട്ടികൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങി ...അരുൺ പറഞ്ഞത് കേട്ട് മീരക്ക് ദേഷ്യം വന്നു ....


\"ഓഹോ ...അപ്പൊ ഞാൻ അവന്റെ മുന്നിൽ പറഞ്ഞ വാക്കിനു വില ഇല്ലാത്തവൾ ആയിക്കോട്ടെ എന്ന് .....തനിക്ക് എല്ലാം തന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ മതിയല്ലോ ......\"മീരയുടെ ശബ്ദം ഉയർന്നു ...


\"മീര ..വേണ്ട ആളുകൾ ശ്രദ്ധിക്കുന്നു ..\"അശ്വതി പുറകിൽ നിന്നും പതുക്കെ പറഞ്ഞു ..മീര അതൊന്നും കേട്ടതായി ഭാവിചില്ല ..


\"മീര ...ഞാൻ പറഞ്ഞത് നീ അങ്ങ് അനുസരിചാൽ മതി ....\"അരുൺ അലറി 


\"എനിക്കി തന്നെ താങ്ങി നിൽക്കണം എന്ന് ഒരു നിർബന്ധവും ഇല്ല ....താൻ പറയുന്നത് ഞാൻ എന്തിനാ അനുസരിക്കുന്നെ ...അതിനും മാത്രം തനിക്കും എനിക്കും എന്ത് ബന്ധം ആണ് ഉള്ളത് .....പറ ...ഞാൻ തന്റെ ഫ്രണ്ട് അല്ല സിസ്റ്റർ റും അല്ല .....പിന്നെ ഞാൻ എന്തിന് തന്നെ അനുസരിക്കണം ....\"മീര ഒച്ച വെച്ചു ...



\"എന്ന നീ പോടീ അവന്റെ കൂടെ പൊക്കോ ....ഇനി നിനക്ക്  ഞാനുമായും  ഈ നിൽക്കുന്ന ആരുമായിട്ടും ഒരു ബന്ധവും ഇല്ല ......\"അരുൺ അലറി കൂവി പറഞ്ഞു ...



\"O വേണ്ട ....ഞാൻ നിങ്ങളുടെ കൂടെ അല്ലേലും എനിക്കി ജീവിക്കാൻ പറ്റും ....നിങ്ങളെ കൂടാതെ എനിക്കി വേറെ നല്ല ഫ്രണ്ട്‌സ്നേ കിട്ടും .....\"മീരയും 
അലറി 


\"എന്നാപ്പിന്നെ .....നോക്കി നിൽക്കാതെ പോടീ ...നന്ദി ഇല്ലാത്തവളെ ......\"അവൻ അവളുടെ മുഖത്തോടെ മുഖം അടുപ്പിച്ചു പറഞ്ഞു ...

മീര അവനെ പുച്ഛത്തോടെ നോക്കി തിരിഞ്ഞ് നടന്നു ...അരുണും തിരിഞ്ഞ് നടന്നു .....ബാക്കി ഉള്ളവർ എന്ത് ചെയ്യണം എന്ന അറിയാതെ അവരെ രണ്ടു പേരെയും നോക്കി നിന്നു


\"അങ്ങനെ രണ്ടും രണ്ട് വഴിക്ക് ...\"കാണികളിൽ ഒരാൾ പരിഹാസത്തോടെ പറഞ്ഞു ...






തുടരും ....



രജിത ..


💦💦💦💦💦💦💦💦💦💦💦💦💦

അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കണം ...😊😊😊😊😊



എന്റെ മാത്രം കണ്ണഴകി 6

എന്റെ മാത്രം കണ്ണഴകി 6

5
736

Part6അവരുടെ വണ്ടി പതുക്കെ നീങ്ങി  .....അരുൺ വണ്ടിയുടെ വേഗത കൂട്ടി ..മീരക്കും അതാണ് ഇഷ്ടം ...അരുണും മീരയും ബാക്കി ഉള്ളവരുടെ കൂടെ എത്തി....    മീര എല്ലാനും ഫോണിൽ വീഡിയോ എടുക്കുകയായിരുന്നു ..കുറച്ചു കഴിഞ്ഞ് അവൾ ഫോൺ എടുത്ത് വച്ച് .....അവന്റെ തോളിൽ പിടിച്ചു എഴുന്നേറ്റു നിന്ന് കൂവി ഒച്ചയുണ്ടാക്കി ....അരുൺ ദേഷ്യം കടിച്ചമർത്തി മിണ്ടാതെ ഇരുന്നു ....മീരക്കി കൂട്ട് എന്നപോലെ അഖിലും ,പ്രവീനും ,മഹിയും കൂവി .......ഹൈറേൻജിൽ കുന്നു കയറുബോൾ ആ കോടമഞ്ഞിൻ  തണുപ്പിൽ മീര അരുണിനോട്‌ ചേർന്ന് അവനെ ഇറുക്കി കെട്ടിപിടിച്ചിരുന്നു .....അരുൺ വണ്ടിയുടെ വേഗത കൂട്ടി .....കുന്നിൻ മുകളിൽ എത്തിയപ്പോൾ മീര അഖ