Aksharathalukal

എന്റെ മാത്രം കണ്ണഴകി 6

Part6

















അവരുടെ വണ്ടി പതുക്കെ നീങ്ങി  .....അരുൺ വണ്ടിയുടെ വേഗത കൂട്ടി ..മീരക്കും അതാണ് ഇഷ്ടം ...അരുണും മീരയും ബാക്കി ഉള്ളവരുടെ കൂടെ എത്തി....
    മീര എല്ലാനും ഫോണിൽ വീഡിയോ എടുക്കുകയായിരുന്നു ..കുറച്ചു കഴിഞ്ഞ് അവൾ ഫോൺ എടുത്ത് വച്ച് .....അവന്റെ തോളിൽ പിടിച്ചു എഴുന്നേറ്റു നിന്ന് കൂവി ഒച്ചയുണ്ടാക്കി ....അരുൺ ദേഷ്യം കടിച്ചമർത്തി മിണ്ടാതെ ഇരുന്നു ....മീരക്കി കൂട്ട് എന്നപോലെ അഖിലും ,പ്രവീനും ,മഹിയും കൂവി .......

ഹൈറേൻജിൽ കുന്നു കയറുബോൾ ആ കോടമഞ്ഞിൻ  തണുപ്പിൽ മീര അരുണിനോട്‌ ചേർന്ന് അവനെ ഇറുക്കി കെട്ടിപിടിച്ചിരുന്നു .....അരുൺ വണ്ടിയുടെ വേഗത കൂട്ടി .....

കുന്നിൻ മുകളിൽ എത്തിയപ്പോൾ മീര അഖിലിന്റെയും മഹിയുടെയും കൈ പിടിച്ചു അവിടമാകെ ഓടി നടന്നു ....

അശ്വതിയും ശ്രീയുo ഒരുമിച്ച് നടന്നു വരുമ്പോൾ ആ തണുപ്പിൽ അച്ചു ശ്രീയുടെ കൈകളിൽ കോർത്തു പിടിച്ചു ....ആ ഒരു നിമിഷം ശ്രീക്ക് എന്ത് ശ്വാസം എടുക്കാൻ പോലും പ്രയാസം തോന്നി .......
    ബാക്കി ഉള്ളവർ ദൂരെ നിന്നു ഇതെല്ലാം കാണുന്നുണ്ടായിരുന്നു ..അന്നേരം മീര ശ്രീക്കി msg അയച്ചു ..


മീര :കുട്ടേട്ടാ ....ബെസ്റ്റ് ടൈം പ്രൊപ്പോസ് ചെയ്തു നോക്ക് ....😍😍😍


ശ്രീ :ഇപ്പഴാ ....😕


മീര :പിന്നെ എപ്പഴാ ....ഒന്നും ചെയ്...😤😤😤


ശ്രീ :അയ്യടാ ....പ്രൊപ്പോസ് ചെയ്തു കഴിയുബോ ..അവൾ എന്നേ അടിച്ചാൽ അതും കണ്ട് എന്നേ കളിയാക്കി നടക്കാൻ അല്ലെ ...അത് വേണ്ട .....😌😌😌😌

മീര :അയ്യേ ....പോടാ പേടിത്തൊണ്ടൻ കടകുറ്റി ..😤

അവൾ ഫോൺ വെച് .....

\"ഇവൻ എന്ത് പേടിതൊണ്ടൻ ആണെടാ ...\"അഖിൽ മീരയുടെ തോളിൽ കയ്യിട്ട് പറഞ്ഞു 
എല്ലാവർക്കും അതെ ഭാവം തന്നെ ആയിരുന്നു ... 


പിന്നെ അവർ പോയത് വാഗമൺ വാട്ടർഫള്സിനടുതായിരുന്നു ...മീര കൂട്ട്ക്കാരുടെ കയ്യും പിടിച്ചു നടന്നു ....തണുപ്പിൽ അരുൺ കൈ ഉറച്ച ചൂട് പിടിക്കുന്നതും ചുമക്കുന്നതും  മീര കണ്ടു ....



\"ഡാ ....ഈ ചൂട് വെള്ളം ആ മീശക്ക് കൊണ്ടു കൊടുക്ക് ...\"മീര അഖിലിന്റെ കയ്യിൽ വെള്ളം കൊടുത്തു വിട്ടു   ..അരുൺ അത് വാങ്ങി കുടിച്ചു ...
   അവർ എല്ലാവരും അവിടം മൊത്തം ചുറ്റി കാണുകയായിരുന്നു ...മീര കോടമഞ്ഞിൽ മണ്പാതയിലൂടെ നടക്കുബോൾ ഒരു കാഴ്ച കണ്ട് സ്വിച്ച് ഇട്ടപോലെ നിന്നു ....അവൾ അത് നോക്കി നിന്നു ....

ശ്രീയും അച്ചുവും പാറപുറത്ത് നിൽക്കുന്നതാണ് അത് ..... ശ്രീ അശ്വതിയെ പ്രൊപ്പോസ് ചെയ്യായിരുന്നു ...ശ്രീ മുട്ട് കുത്തി നിന്ന് ഒരു റിങ് അവൾക്ക് നേരെ നീട്ടി ...

\"Will you marry me ....\"ശ്രീ ചോദിച്ചു 
അശ്വതി ഒന്നും വിശ്വാസിക്കാൻ കഴിയാതെ പ്രതിമകണക്കെ നിന്നു ...

\"അശ്വതി .....\".ശ്രീ അവളെ വിളിച്ചു 

അവൾ ഞെട്ടലോടെ അവനെ നോക്കി ..അവൻ സമ്മതമാണോ എന്ന് കണ്ണ് കൊണ്ടു ചോദിച്ചു ....

മീര നിന്ന് നഖം കടിക്കാൻ തുടങ്ങി ....

\"യെസ് .....\"അശ്വതി മറുപടി പറഞ്ഞു ...

ശ്രീ ആ റിങ് അവളുടെ വിരലിൽ ഇട്ട്കൊടുത്തു ....ശ്രീ എഴുനേറ്റു അശ്വതിയെ അവനോട് അടുപ്പിച്ചു ...


\"അമ്മേ ..റൊമാൻസ് ...\"മീര ചമ്മലോടെ തിരിഞ്ഞ് നടക്കുബോൾ ...അരുൺ അങ്ങോട്ട് നടന്നു വരുന്നതാണ് കണ്ടത് .....

അവൾ അവന്റെ അടുത്തേക്ക് ഓടി ...

\"താൻ ഇത് എങ്ങോട്ടാ .....\"അവൾ അവനോട് ചോദിച്ചു ...

\"അത് നീ അറിയണ്ട .....\"അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ടു അവളെ മറി കടന്ന് പോയി ..

\"എടൊ ..താൻ ഇപ്പൊ അങ്ങോട്ട് പോവണ്ട .....\"മീര അവന്റെ നെഞ്ചിൽ കൈ കുത്തി പിടിച്ചു പറഞ്ഞു ...

\"മാറി നിൽക്കഡി ......\"അവൻ ദേഷ്യത്തോടെ അവളുടെ കൈ തട്ടി മാറ്റി ...അവൾ വീണ്ടും അവനെ തടഞ്ഞു ...നെഞ്ചിൽ കൈ വച്ച് തടഞ്ഞു നിർത്തി ...


\"അങ്ങോട്ട് പോവണ്ട ....\"അവൾ പറഞ്ഞു 

\"അതെന്താ പോയാൽ ....\"അവൻ ബലം പിടിച്ചു മുന്നോട്ട് നടന്നു ...മീരക്കി എതിർക്കാൻ പറ്റിയില്ല ...അവൾ പതുക്കെ ചുവടുകൾ പിന്നോട്ട് വച്ചു ..മീര അവനെ പിന്നോട്ട് തള്ളാൻ വല്ലാതെ പാട് പെട്ടു പക്ഷെ അവൾക്ക് കഴിഞ്ഞില്ല ....


\"താൻ എന്താടോ പാറയാണോ ....\"അവൾ ദയനീയമായി ചോദിച്ചു ...

\"പറ്റുന്നില്ലെങ്കിൽ മാറഡി ....\"അവൻ മുന്നോട്ട് നടന്നുകൊണ്ടു പറഞ്ഞു ...


\"നിക്ക് നിക്ക് നിക്ക് ....ഞാൻ മാറാം .....\"അവൾ കിതപ്പോടെ പറഞ്ഞു ......
അരുൺ നിന്നു മീര അവന്റെ മേലിൽ നിന്ന് കൈ മാറ്റി ..അരുൺ അവളെ മറികടന്ന് പോയി ..




\"പോ വേഗം പോ ..പോയി കിസ്സ് അടി കണ്ടട്ട് വായോ ....\"അരുൺ പോകുന്നതും നോക്കി കൈകൾ പിണച്ചു കെട്ടി നിന്ന് മീര മനസ്സിൽ പറഞ്ഞു ..


അരുൺ പോയ വേഗത്തിൽ തന്നെ തിരിച്ചു വരുന്നത് കണ്ട് മീര അവനെ നോക്കി കളിയാക്കി ചിരിച്ചു 

\"എന്തുപറ്റി ..അങ്ങോട്ട് പോണില്ലേ .....\"

അരുൺ അവളെ ഗൗരവത്തോടെ നോക്കി നിന്നും ..പെട്ടന്ന് അങ്ങോട്ട് അഖിലും മഹിയും ഫൈസലും പ്രവിനും വന്നു ....മീര അവറോടു  അങ്ങോട്ട് പോവണ്ട എന്ന് പറയാൻ പോയപ്പോൾ അരുൺ അവളുടെ വാ പൊത്തി പിടിച്ചു ....


\"എന്തിനാടാ നീ കൊച്ചിന്റെ വാ പൊത്തിപിടിച്ചു വച്ചേക്കുന്നെ ....\"മഹി ചോദിച്ചു 


\"അത് പിന്നെ ഇവള്ടെ പാട്ട് സഹിക്കാൻ പറ്റണില്ല അതാ ...നിങ്ങ അങ്ങോട്ട് പൊക്കോ ....\"അരുൺ പറഞ്ഞു ...

മീര എന്തൊക്കെയോ പറയുന്നുണ്ടെകിലും അവർ അവളെ സംശയത്തോടെ നോക്കി നിന്നു


\"എടി നീ പാട്ട് നിർത്തിയാൽ അവൻ കൈ മാറ്റും ..\"അഖിൽ പറഞ്ഞു ...അപ്പൊ അവൾ കണ്ണു കൊണ്ടു പോവണ്ടന്ന് പറഞ്ഞു ....പക്ഷെ അവർക്ക് ഒന്നും മനസിലായില്ല ..അവർ മുന്നോട്ട് നടന്നു ..

മീര അരുണിന്റെ കയ്യിൽ കടിച്ചു ...

\"ആാാാാ ......എന്തിനാഡി പട്ടി എന്നേ കടിച്ചെ....\"അരുൺ കൈ കുടഞ്ഞു 

\"താൻ എന്തിനാഡോ എന്റെ വാ പൊത്തിയത് ...\"മീര ദേഷ്യപെട്ടു 

\"ഇത് എന്തിന്റെ കുഞ്ഞാണാവോ ....\"അരുൺ കൈ കുടഞ്ഞു കൊണ്ടു മനസ്സിൽ പറഞ്ഞു 



കുറച്ചു കഴിഞ്ഞ് അവർ കിളി പോയപോലെ തിരിച്ചു വന്നു ...അത് കണ്ട് മീര ചിരിച്ചു 


\"എന്ത് പറ്റി ...അഖിലേ ....\"അഖിലിന്റെ നിൽപ്പ് കണ്ട് മീര ചോദിച്ചു ...


\"അവടെ മാരക കിസ്സിങ് ആണെടാ അരുണേ .....\"അഖിൽ അന്തം വിട്ട് പറഞ്ഞു ....

\"ഞാൻ അപ്പഴേ പറഞ്ഞതല്ലേ അങ്ങോട്ട് പോവണ്ട ...പോവണ്ട എന്ന് ...കേട്ടില്ലല്ലോ ...\"മീര പറഞ്ഞു ...  അവർ വണ്ടിയുടെ അടുത്തേക്ക് നടന്നു ..

\"അപ്പൊ നീ കണ്ട ...\"പ്രവീൺ മീരയോട് ചോദിച്ചു 

\"ഏയ്യ് ഇല്ല ...ഞാൻ പ്രൊപ്പോസ് ചെയ്യുന്നത് മാത്രം കണ്ടോള്ളൂ .....ഇനി  ഇത് കണ്ടതായി ആരും ഭാവിക്കണ്ട ....\"മീര എല്ലാവരോടും പറഞ്ഞു 

കൊറേ കഴിഞ്ഞു അച്ചുവും ശ്രീയും വന്നു ...ആരും ഒന്നും അറിയാത്ത പോലെ ഇരുന്നു ...


\"ഇത്രേം നേരം എവിടെ ആയിരുന്നു  രണ്ടും .....\"അഖിൽ ഗൗരവത്തോടെ   ചോദിച്ചു ...


\"ഞങ്ങൾ അവിടെയൊക്കെ ചുറ്റി കാണുവായിരുന്നു ...\"ഒരു ഭാവ വ്യത്യാസവും കൂടാതെ ശ്രീ പറഞ്ഞു ...അവർ രണ്ട് പേരും വണ്ടിയിൽ കയറി ഇരുന്നു ..ബാക്കി ഉള്ളവർ ഇപ്പോഴും അവിടെ കൂട്ടം കൂടി നിൽക്കാണ് ..


\"എന്തൊരു അഭിനയം ....എന്റെ അമ്മാവന്റെ മോൻ തന്നെ ....\"മീര ബുള്ളറ്റിൽ കയറി ഇരുന്ന് കൊണ്ടു പറഞ്ഞു 

\"ചേ .....കളിയാക്കേണ്ടതായിരുന്നു .......\"മഹി ബുള്ളറ്റിന്റെ സീറ്റിൽ ഇടിച്ചു കൊണ്ടു പറഞ്ഞു ....

\"സമയം കഴിഞ്ഞു വാ പോവാം ...\"അരുൺ പറഞ്ഞു 





അങ്ങനെ അവർ രണ്ട് ദിവസം വാഗമൺ ,ചോക്രാമുടി ..എല്ലാം ചുറ്റി കണ്ടു ...എല്ലാം കഴിഞ്ഞ് അവർ അജുവിന്റെ കസിന്റെ വില്ലയിലേക്ക് തിരിച്ചു ...നാലാം ദിവസം രാത്രിയാണ് അവർ വില്ലയിൽ എത്തിയത് ..അന്നത്തെ രാത്രി ഫ്രഷ് ആയി എല്ലാവരും സ്വിമ്മിംഗ് പൂളിൽ വെള്ളത്തിൽ കാലിട്ട് ഇരിക്കുകയായിരുന്നു ..

രണ്ട് പെൺകുട്ടികളെ ഒഴിച് ബാക്കി ഉള്ളവരുടെ കയ്യിൽ ബിയർ കുപ്പി ഉണ്ടായിരുന്നു ..എല്ലാവരും ഓരോന്നും പറഞ്ഞു ഇരിക്കുകയായിരുന്നു ...


\"അജു ...ഇവിടെ അടുത്ത് കടൽ ഉണ്ടോ ....\"മീര പെട്ടെന്ന് ചോദിച്ചു ....


\"ഉണ്ടല്ലോ ...ഇവിടെ തൊട്ടടുത്താണ് ..നടക്കാൻ ഉള്ള ദൂരത്തു ....എന്ത്യേ .....\"അവൻ ചോദിച്ചു 

\"എനിക്കി കടൽ ഒരുപാട് ഇഷ്ടാ ....നമുക്ക് പോയാലോ ....\"മീര ഉത്സാഹത്തോടെ പറഞ്ഞു ...


\"അതൊന്നും വേണ്ട ...അവിടെ ഈ സമയത്തു കള്ള്കുടിയമാര് ഉണ്ടാവും ..ഇന്ന് പോവണ്ട ...\"ശ്രീ ശാസനയോടെ പറഞ്ഞു 

\"എനിക്കി പോണം ...\"

\"വേണ്ട വേണ്ട വേണ്ട .....\"

\"കുട്ടേട്ടാ പ്ലീസ് വാ പോവാം ....\"അവൾ ശ്രീയുടെ അടുത്ത് പോയി ഇരുന്നു ..

\"വേണ്ടന്നല്ലേ പറഞ്ഞേ ...മിണ്ടാതെ ഇരിക്കി അവിടെ ...ഏതായാലും ഇന്ന് പോവണ്ട .....\"ശ്രീ തറപ്പിച്ചു പറഞ്ഞു ...


\"എനിക്ക് പോണം പോണം പോണം \"അവൾ വാശി പിടിച്ചു 

\"ഡി ...ഇന്ന് പോവണ്ടാന്നല്ലേ പറഞ്ഞേ ..നിനക്കു ഒരു പ്രാവിശ്യം പറഞ്ഞ മനസ്സിലാവില്ലേ ....നിന്റെ ഈ വാശി ഉണ്ടല്ലോ കാർന്നവർമാരു കുഞ്ഞിലേ നല്ല അടി തന്നു വളർത്താത്തത്തിന്റെ കൊറവാ ....കേറി പോടീ അകത്തു ...\"അരുൺ അലറി 

മീരയുടെ കണ്ണേല്ലാം നിറഞ്ഞു തുളുമ്പി ...അവൾ ദേഷ്യത്തിൽ ശ്രീയുടെ കയ്യിലിരുന്ന ബിയർ ബോട്ടിൽ എടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞു എവിടെ നിന്നും പോയി ...അരുൺ ദേഷ്യത്തോടെ അവൾ പോവുന്നത് നോക്കി ഇരുന്നു ..ശ്രീ നിരാശയോടെ വെള്ളത്തിൽ കിടക്കുന്ന കുപ്പി നോക്കി ...


\"ഇത്രേം പറയണ്ടാർന്നു ....\"മഹി അരുണിനോട്‌ പറഞ്ഞു 

\"പിന്നെ ....ഞാൻ നിങ്ങളെ പോലെ അവളുടെ കയ്യും കാലും പിടിക്കണോ ...അതിനൊക്കെ വേറെ ആളെ നോക്കിയാൽ മതി ...\"അരുൺ അരിശത്തോടെ മുഖം തിരിച്ചു 

\"അച്ചു നീ പോയി അവളെ  സമാധാനിപ്പിക്ക് ....\"ശ്രീ അച്ചുവിനെ പറഞ്ഞു വിട്ടു 
അശ്വതി അകത്തേക്ക് പോയി ..

അച്ചു അവളുടെ മുറിയിലേക്ക് നടന്നു ..

\"വാവേ .....\"അച്ചു റൂമിൽ കേറി നോക്കി മീരയെ കണ്ടില്ല ..
അശ്വതിക്കി പേടിയായി ...അവൾ എല്ലായിടത്തും നോക്കി മീരയെ കാണാൻ ഇല്ല ..അച്ചു നേരെ സ്വിമ്മിംഗ് പൂളിലേക്ക് നടന്നു 

\"ശ്രീ .......വാവയെ കാണാൻ ഇല്ല .....\"അശ്വതി ഏറെ പരിഭ്രാന്തിയോടെ പറഞ്ഞു ..


\"നീ മര്യാദക്ക് നോക്ക് അവൾ അവിടെ ഇണ്ടാവും ...\"മഹി പറഞ്ഞു 



\"ഇല്ല മഹി ..ഞാൻ എല്ലാ റൂമിലും ഹാളിലും ടെറസിലും ഒക്കെ നോക്കി ...എവിടെയും ഇല്ല ...എനിക്കി പേടിയാവുന്നു ....\"അശ്വതി കരയാൻ തുടങ്ങി ....ഇത് കേട്ടപ്പോൾ എല്ലാവർക്കും പേടി വന്നു ...അവർ അവളെ തേടാൻ തുടങ്ങി ..


\"മീര  ......മീര ......\"

\"വാവേ ........\"
അവർ എല്ലായിടത്തും നോക്കി മീരയെ കണ്ടില്ല ....അവർ അവളെ തേടികൊണ്ടേ ഇരുന്നു ....



ഇതേ സമയം മീര ബീച്ചിൽ നിൽക്കുകയായിരുന്നു .....കടലിൽ നിന്നും ആർത്തലച്ചു കരയിലേക്ക് അടിക്കുന്ന തിരമാലയെ മീര കൗതുകത്തോടെ നോക്കി നിന്നു ....കടലിൽ നിന്നും വീശുന്ന തണുത്ത കാറ്റിൽ അവളുടെ നീളമുള്ള മുടിയിഴകൾ പാറി പറന്നുകൊണ്ടിരിന്നു ...അവൾ ആ തണുത്ത കാറ്റിൽ അലിഞ്ഞു കണ്ണുകൾ അടച്ചു നിന്നു.....



\"ഏതാടാ ....ഈ പുതിയ ചരക്ക് ...ഇവിടെ ഒന്നും കണ്ടട്ടില്ലല്ലോ .....\"അങ്ങോട്ട്‌ വന്ന കുടിയന്മാരിൽ ഒരാൾ പറഞ്ഞു ...

\"അറിയില്ല വാ ഒന്നു മുട്ടി നോക്കാം .....\"അവർ അവളുടെ അടുത്തേക്കി നടന്നു ..


ഇതേ സമയം വില്ലയിൽ മീരയെ കാണാതെ എല്ലാവരും പേടിച് ഇരിക്കുകയാണ് ...ശ്രീ കരയുന്ന അശ്വതിയെ സമാധാനപെടുത്തുകയാണ് .....


\"അരുൺ ഇനി എന്ത് ചെയ്യും ...എവിടെ പോയി അന്നെഷിക്കും നമ്മൾ അവളെ ...\"ശ്രീ ടെൻഷനോടെ പറഞ്ഞു ..

പെട്ടെന്ന് അരുൺ സോഫയിൽ നിന്നും എഴുന്നേറ്റു ....


\"അവൾ എവിടെയാ പോയെന്ന് എനിക്കി അറിയാം ....നീ വാ \"അതും പറഞ്ഞു അരുൺ മുറ്റത്തെക്കി ഇറങ്ങി കൂടെ അച്ചുവും ശ്രീയും .......
ബാക്കി ഉള്ളവരോട് വീട്ടിൽ നിന്നോളാൻ പറഞ്ഞു ...അങ്ങനെ അവർ മൂന്ന്പേരും ബീച്ചിലേക്ക് നടന്നു .....




\"മോളെ .......എന്താ ഇവിടെ ഒറ്റക്ക് നിക്കുന്നെ ..ഇന്ന് കസ്റ്റമർ ഇല്ലേ .....അതിന്റെ വേഷമം ആണോ ...\"അതിലൊരുത്തൻ ചോദിച്ചു ...

മീര കണ്ണ് തുറന്ന് ഞെട്ടലോടെ അവരെ നോക്കി ...അവൾക്ക് ദേഷ്യം വന്നു ...

\"ഹാ ...മിണ്ടാതെ നിക്കാതെ പറ മോളെ ....അതോ ഞങ്ങൾ മതിയോ ....\"വഷളൻ ചിരിയോടെ അയ്യാൾ വീണ്ടും ചോദിച്ചു ....

\"നിന്റെ വീട്ടിൽ പോയി ചോദിക്കഡാ ചെറ്റകളെ ......\"അവൾ അറപ്പോടെ പറഞ്ഞു ..

\"ഹോ .....കൊച്ചു ചൂടിലാണല്ലോ .....ഈ തണുപ്പിലും ഇത്ര ചൂടത്തി പെണ്ണോ ...എനിക്കി അല്ലേലും ഈ ചൂടത്തികളെ ഒരുപ്പാട് ഇഷ്ടാ ....മുട്ടിനോക്കാൻ നല്ല രസാ .....\"അയ്യാൾ അവളുടെ തോളിൽ കൈ വെക്കാൻ കൈ നീട്ടി ...അപ്പോഴേക്കും അയ്യാളുടെ നെഞ്ചിലേക്ക് ആരോ ആഞ്ഞു ചവുട്ടി ... അയ്യാൾ മണലിലേക്ക് വീണു ...മീര ഒരു ഞെട്ടലോടെ പിന്നിലേക്ക് നോക്കി ...

\"അരുൺ ....\"അവൾ മനസ്സിൽ പറഞ്ഞു ..


അരുൺ അവളെ എരിയുന്ന കണ്ണുകളോടെ നോക്കി ..മീര പേടിയോടെ ഉമ്മിനീര് ഇറക്കി ....അരുൺ അവരെ തല്ലാൻ മുന്നോട്ട് കുതിച്ചു ഒപ്പം ശ്രീയും ..

\"വാവേ .......\"അച്ചു ഓടി വന്നു മീരയെ കെട്ടിപിടിച്ചു ...മീരയുടെ കണ്ണുകൾ അപ്പോഴും അവരെ തല്ലുന്ന അരുണിന്റെ മേലിൽ ആയിരുന്നു ....

പെട്ടന്ന് അതിലൊരുത്തൻ പെട്ടന്ന് കത്തി എടുത്ത് ശ്രീക്കു നേരെ വന്നു ...അരുൺ  വേഗം ശ്രീയെ തള്ളി മറ്റുന്നതിനിടയിൽ അരുണിന്റെ കയ്യുടെ ഓരത്ത് കത്തി കൊണ്ടു മുറിഞ്ഞു ....അരുൺ ദേഷ്യത്തോടെ അയ്യാളെ നോക്കി ..അയ്യാളുടെ കരണത്തു മാറി മാറി അടിച്ചു ....അവന്മാർ പേടിച്ചു ഓടി ...



അരുൺ തിരിഞ്ഞ് മീരയെ നോക്കി ...അവൻ t ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വച്ചു ദേഷ്യത്തോടെ മീരയെ നോക്കി വന്നു അവളുടെ കവിളിൽ ആഞ്ഞടിച്ചു ....മീരയുടെ കണ്ണിൽ നിന്നും നീർകണങ്ങൾ പൊടിഞ്ഞുകൊണ്ടിരിന്നു ....


\"നിന്നോട് അപ്പഴേ പറഞ്ഞതല്ലേ ഡീ ...ഇങ്ങോട്ട് വരണ്ടാന്ന് ..പിന്നെ എന്തിനടി ..ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കുന്നെ ....\"അരുൺ അലറി ...


\"ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും അതിനു തനിക്കി എന്താടോ .....\"മീരയുo  ഒച്ച വെച്ചു ..അരുൺ വീണ്ടും അവളെ തല്ലി ..


\"ആ ചെറ്റകൾ നിന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ ....എടുത്ത് ചാട്ടത്തിന് മാത്രം ഒരു കുറവും ഇല്ല .##$$$$...\"


\"എനിക്കി എന്തെങ്കിലും പറ്റിയാൽ തനിക്കി എന്താ ...ഞാൻ തന്റെ ആരും അല്ലല്ലോ ....\"....

അരുൺ വീണ്ടും അവളെ തല്ലി 

\"ഞാൻ ബന്ധം നോക്കിയിട്ടല്ല ഒരാളെ രക്ഷിക്കൂന്നത് ....നിന്റെ സ്ഥാനത്ത് ആരാണെങ്കിലും ഞാൻ ഇതേ ചെയ്യു ....\"അരുൺ അലറി പറഞ്ഞു 


\"എന്ന പിന്നെ ഞാൻ ഇങ്ങോട്ട് വരുന്ന വഴി റോഡിൽ ഭിക്ഷ ചോദിച്ചു ഒരു സ്ത്രീ ഇരുപ്പുണ്ടായിരുന്നു നീ അവർക്ക് പോയി ജീവിതം കൊടുക്ക് ....\"മീരയും അലറി ....

അരുൺ വീണ്ടും അവളെ പുറംകൈ കൊണ്ടു തല്ലാൻ വന്നതും ശ്രീ അവനെ പിടിച്ചുനിർത്തി .....


\"ഡാ ..മതി ഇനി തല്ലിയാൽ അവൾക്ക് വല്ലതും പറ്റും ....\"ശ്രീ പറഞ്ഞു ....


\"പറ്റട്ടെ ...ചാവട്ടെ ഇവള് .....ഇവൾ കൂടെ ഉള്ളപ്പോ നെഞ്ചിൽ തീയാ ...എപ്പഴാ എന്താ സംഭവിക്കണേ എന്ന് പറയാൻ പറ്റില്ല ...പറഞ്ഞാലും കേൾക്കില്ല ...മൂദേവി ....\"അരുൺ കലിയോടെ ഉറഞ്ഞു തുള്ളി ...


\"നീ പോടാ കാലമാട ....\"മീര ഉറക്കെ അവനെ വിളിച്ചു ...


\"എന്തോരം കിട്ടിയാലും അഹങ്കാരത്തിനു വല്ല കുറവും ഉണ്ടോന്ന് നോക്കിക്കെ .....ഒരു ഇറുകിയ കുട്ടി നിക്കറും ബനിയനും ഇട്ട് നടന്നോളും പിന്നെ എങ്ങനെയാ ഓരോരുത്തർക്ക് ഓരോന്ന് തോന്നാതെ ഇരിക്കുന്നതു .....\"ശ്രീയുടെ കയ്യിൽ കിടന്ന് കുതറി കൊണ്ടു പറഞ്ഞു ....


\"എന്നേ വിട് ശ്രീ \"അരുൺ അവന്റെ കൈ തട്ടി മാറ്റി ....

എന്നിട്ട് അരുൺ അവൾക്ക് നേരെ വേഗത്തിൽ നടന്നു ...മീര പേടിയോടെ നിന്നു......


\"ഇനി നീ ഞങ്ങൾ പറയുന്നത് കേട്ടാൽ മതി ....ഇങ്ങോട്ട് വാടി ...\"അരുൺ അവളുടെ കൈ പിടിച്ചു വലിച്ചു ..


\"എന്റെ കയ്യിൽ നിന്ന് വിട് ...ഞാൻ എങ്ങോട്ടും വരില്ല .....\"മീര ബലം പിടിച്ചു നിന്നു 

അരുൺ വലിക്കുന്തോറും അവൾ പിന്നോട്ട് നീങ്ങികൊണ്ടിരുന്നു ...അവസാനം അരുൺ അവളെ പൊക്കിഎടുത്ത് അവന്റെ തോളിലേക്ക് ഇട്ടു .....


\"എന്നേ വിട് ....വിടാൻ ..എന്നേ താഴെ ഇറക്കു .....\"മീര അവന്റെ പുറത്ത് അടിക്കുകയും ഇടിക്കുകയും ചെയ്തുകൊണ്ടിരുന്നു .....പക്ഷെ അരുൺ അതൊന്നും കാര്യമാക്കാത്തെ റോഡിലേക്ക് നടന്നു ..മീര കാലിട്ട് അടിച്ചു പക്ഷെ അരുൺ അവളുടെ കാലുകൾ രണ്ടും ഒതുക്കി പിടിച്ചു ....



\"എടാ ..കുട്ടാ ..ഒന്നു പറ എന്നേ വിടാൻ ....\"അവൾ ശ്രീയോട് ഒച്ച വെച്ചു 


\"I\'m  very sorry ....ഇങ്ങോട്ട് വരുബോൾ ഓർക്കണമായിരുന്നു .....\"ശ്രീ ഗൗരവത്തോടെ പറഞ്ഞു ..


\"നീ പോടാ ...കടകുറ്റി ....\"


\"അതെന്താ ശ്രീ അവൾ അങ്ങനെ വിളിച്ചത് ...\"അശ്വതി നിഷ്കളങ്കമായി ചോദിച്ചു ....ശ്രീ അവളെ ദയനീയമായി നോക്കി 

\"അത് ഞാൻ പിന്നെ പറയാം ..\"ശ്രീ പറഞ്ഞു 


വീട്ടിൽ എത്തുന്നത് വരെ  മീര അരുണിന്റെ പുറത്ത് അടിച്ചു ...വീട്ടിൽ എത്തിയപ്പോൾ അരുൺ അവളെ താഴെ ഇറക്കാതെ റൂമിലേക്ക് നടന്നു ...



\"ഡാ അരുണേ ...അവളുടെ റൂം ഇതല്ലേ നീ അവളെ എങ്ങോട്ടാ കൊണ്ടുപോവുന്നെ .....\"ശ്രീ വിളിച്ചു ചോദിച്ചു 

അരുൺ ഒന്നും മിണ്ടിയില്ല ..അരുൺ നേരെ അവന്റെ റൂമിലേക്ക് അവളെ കൊണ്ടു പോയി ...റൂമിൽ കയറി കതക് അടച്ചു പൂട്ടി ..അവൻ അവളെ നേരെ ബെഡിലേക്ക് ഇട്ടു ...മീര ഒരു പതർചയോടെ അരുണിനെ നോക്കി ...



\"താൻ എന്ത് ചെയ്യാൻ പോവാ എന്നേ .....\"അവൾ പേടിയോടെ ചോദിച്ചു 



\"ഞാൻ നിന്നെ കേറി പീഡിപ്പിക്കാൻ പോവാടി ......\"അതും പറഞ്ഞു അരുൺ t ഷർട്ട് അഴിച്ചു മാറ്റി ....


\"ദേ ....വേ...വേണ്ടാത്തത് ഒന്നും ചെയ്യണ്ടാ ...എനിക്കി കരാട്ടെ ഒക്കെ അറിയാം ...കേട്ടോ .....\"മീര വിക്കി വിക്കി പറഞ്ഞു ...




\"ഒന്നുപോടീ പുല്ലേ .....എന്നട്ട് നിന്റെ കരാട്ടെയും കുങ്ഫുവും അവിടെ വച്ചു എന്തുകൊണ്ടു കാണിച്ചില്ല ......\"അവൻ അവളെ നന്നായി പുച്ഛിച്ചു ...

മീര ഒന്നും മിണ്ടിയില്ല ....


\"എന്നേ ഒന്നും ചെയ്യല്ലേ .....പ്ലീസ് ....\"അവൾ പറഞ്ഞു 


\"അയ്യേ കേറി പിടിക്കാൻ പറ്റിയ മൊതല് .....അതിനു എനിക്കി നിന്നെക്കാളും നല്ല പെണ്ണ്കുട്ടികൾ ഉണ്ടെടി ....\"അവൻ വീണ്ടും പുച്ഛിച്ചു ..

എന്നിട്ട് വന്നു ബെഡിൽ ഇരുന്നു മേശയുടെ ഡ്രോയിൽ നിന്ന് ഫസ്റ്റ്എയ്ഡ്‌ ബോക്സ്‌ എടുത്തു ...അത് തുറന്ന് കുറച്ചു കോട്ടൺ എടുത്ത് കത്തി കൊണ്ടു മുറിഞ്ഞ ഇടത്തെ ചോര തുടച് മാറ്റാൻ തുടങ്ങി ...അത് കണ്ട് അവളുടെ ഉള്ളോന്ന് വിങ്ങി ..താൻ കാരണം ആണല്ലോ അരുണിന് ഇങ്ങനെ പറ്റിയത് എന്നോർത്ത് മീരക്ക് കുറ്റബോധം തോന്നി ...

അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ...അവന്റെ കയ്യിൽ നിന്നും കോട്ടൺ വാങ്ങി ഒപ്പി കൊടുത്തു ....


\"അതേ ....\"മീര മയത്തിൽ അവനെ വിളിച്ചു 
പകരം ഒരു നോട്ടം മാത്രം ആയിരുന്നു ..

\"അതേ ...\"അവൾ വീണ്ടും വിളിച്ചു ..അരുൺ ഒന്നും മിണ്ടിയില്ല 

\"അതേ വാ തുറന്ന് എന്താന്ന് ചോദിച്ച വല്ല കൊഴപ്പം ഉണ്ടോ ....\"അവൾ കടുപ്പിചു പറഞ്ഞു ...



\"എന്താടി .....\"അവൻ ഗൗരവത്തോടെ ചോദിച്ചു ..


\"ജിമ്മിൽ പോയി നല്ലൊണം കഷ്ടപെടുന്നുണ്ടല്ലേ .....\"അവൾ കളിയോടെ ചോദിച്ചു ..അരുൺ അവളെ ഒന്നു നോക്കി ...അപ്പോഴാണ് അവൻ കണ്ടത്   ...അടിച്ചപ്പോൾ അവളുടെ ചുണ്ട് പൊട്ടിയിട്ടുണ്ടെന്നു ....

മീര മരുന്ന് വച്ചു കെട്ടി കൊടുത്തു ...കുറച്ചു കഴിഞ്ഞ് അവർ കിടന്നു ..മീര ബെഡിലും അരുൺ സോഫയിലും ആണ് കിടന്നത് ....

രാത്രി മീര ഉറങ്ങിഎന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അരുൺ എണിറ്റു ..അവളുടെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്നു ...ഫാൻ കാറ്റിൽ അവളുടെ മുടി അവളുടെ മുഖത്തേക്ക് വന്നു കൊണ്ടിരുന്നു ...അരുൺ അത് മെല്ലെ മാടി ഒതുക്കി വച്ചു ...അവൻ അടിച്ചതുകൊണ്ടു  അവളുടെ കവിളിൽ അവന്റെ കൈ പാട് ചുവന്നു കിടന്നിരുന്നു ...അരുൺ അവളുടെ കവിളിൽ മെല്ലെ തലോടി ...ഉറക്കത്തിൽ പോലും വേദന കൊണ്ടു അവൾ നെറ്റി ചുളിച്ചു ....


\"Sorry മീര ......\"അവൻ മനസ്സിൽ പറഞ്ഞു ...


\"ഇവൾക്ക് വേദനനിചാൽ എനിക്കി എന്തുകൊണ്ട സഹിക്കാൻ പറ്റാത്തത് ....\"അവൻ അവനോട് തന്നെ ചോദിച്ചു ..





-------=----------------------------





തുടരും .....




രജിത .......