Aksharathalukal

തന്മിഴി

തനുവിന്റെ ആത്മാവ് ദേശമാകെ അലഞ്ഞു നടക്കുന്നുയെന്ന വാർത്ത കാട്ടുതീ പോലെ അവിടമാകെ പടർന്നിരുന്നു

രാത്രിയുടെ യാമങ്ങളിൽ തനിയെ പുറത്തിറങ്ങുവാൻ ആളുകൾ ഭയപ്പെട്ടു തുടങ്ങിയിരുന്നു
രക്തരക്ഷസായും ആളുകളെ മയക്കി തന്നിലേക്കാകർഷിച്ചു രക്തമൂറ്റി കുടിക്കുന്ന സുന്ദരിയായ യക്ഷിയായും
കുഞ്ഞുങ്ങളെ തട്ടിയെടുത്തു ബലിയർപ്പിക്കുന്ന പിശാചായും അവിടുള്ളവർ അവളെ ചിത്രീകരിച്ചു കൊണ്ടിരുന്നു

ഇവയെല്ലാം അറിഞ്ഞു കൊണ്ടിരുന്ന ഇന്ദ്രപ്രസ്ഥം തറവാട്ടിൽ അതൊരു തീരാദുഃഖമായി മാറിയിരുന്നു

ഇതെല്ലാം അറിഞ്ഞ നാട്ടുകാർ
ശ്രീമംഗലം ദേവനാരായണ ഭട്ടത്തിരിപ്പാടിനെ അവിടേക്ക് ക്ഷണിച്ചു
ഇതിനെല്ലാമൊരു പ്രതിവിധിക്കായി

അമ്പലമുറ്റത്താളുകൾ ഭട്ടത്തിരിപ്പാടിന് ചുറ്റും നിന്നു

നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെ തന്മയി എന്ന കുട്ടിയുടെ ആത്മാവിനെ അത്ര ഭയപ്പെടണ്ട ആവിശ്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്
ഇനി അഥവാ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ അവളുടെ ആത്മാവിനെ ആവാഹിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചാൽ
അവസാനഘട്ടത്തിൽ എത്തിയിരിക്കുന്ന ഉത്സവത്തെ തന്നെയത് ബാധിച്ചേക്കാം
അവളൊരു പ്രതികാര ദാഹിയാണ്
എന്ന് കരുതി അതിനു വേണ്ടിയവൾ ഈ നാടിന്റെ മക്കളെ മുഴുവനായി ഇല്ലാതാക്കുമെന്നല്ല അവൾക്ക് വേണ്ടയാളെ അവൾ തിരയുകയാണ്
അതിനു മുന്നിൽ തടസം നിൽക്കുന്നതൊരു വ്യക്തി മാത്രമായാലും ഒരു നാട് മുഴുവനായാലും അവളൊരു ഉഗ്രരൂപീണിയായി ഈ നാടിനെ മൊത്തം നിഗ്രഹിക്കും
അതിനാൽ ഉത്സവദിനത്തിന്റെ അവസാന നാള് വരെ അവൾക്കെതിരെ ഒന്നും ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്
കാരണം ഈ ഉത്സവം മുടക്കുവാൻ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നുണ്ട് അവരിൽ നിന്നും നമ്മെ രക്ഷിക്കാൻ അവൾക്ക് മാത്രമേ ആകു
അതിനാൽ ഉത്സവദിനത്തിന്റെ അവസാന നാള് വരെയ്ക്കും അവൾക്കെതിരെ നാം ഒന്നും ചെയ്യാൻ പാടില്ല എന്നാണെന്റെ നിഗമനം

അദ്ദേഹത്തിന്റെ വാക്കുകൾ സമ്മതമേന്നോണം അവിടെ കൂടി നിന്നിരുന്നവരെല്ലാം തലയാട്ടിയിരുന്നു

അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ദ്രപ്രസ്ഥം തറവാട്ടിലുള്ളവരിൽ സന്തോഷം നിറച്ചിരുന്നു

#####&&&&&&&#####

അയാളുടെ അട്ടഹാസം അവിടമാകെ പ്രതിധ്യാനിച്ചു

നാളെ...
നാളെയൊരു ഒറ്റ ദിവസം കൊണ്ട് ഞാനീ നാടിനെ ഇല്ലാതാക്കും
വർഷങ്ങളായി ഞാൻ കാത്തിരുന്ന ദിവസം
അവളെന്നല്ല ഒരാൾക്കുമെന്നെ തടുക്കാനാവില്ല

അയാളുടെ ഭയപ്പെടുത്തുന്ന ചിരിയൊച്ചകൾ അവിടമാകെ ചിന്നിചിതറി

കണ്ണുകളിൽ തെളിയുന്ന വന്യഭാവത്താൽ തനിക്കരുകിൽ ശയിക്കുന്ന തന്റെ പാതിയിലേക്കയാൾ പടർന്നു കയറി
മുല്ലവള്ളികൾ പോലെ അവളിലെ ഓരോ അണുവിലും അയാളെന്ന മുന്തിരിവള്ളി പടർന്നു പന്തലിച്ചു
മറ്റു പെൺകുട്ടികളിൽ തന്റെ പകയും പ്രതികാരവും കാമവുമാണ് അടിച്ചേൽപ്പിച്ചിരുന്നതെങ്കിൽ

തന്റെ മാത്രം സ്വന്തമായ അവളോട് അയാളിൽ പ്രണയവും കാമവും ഒരുമിച്ചു ഒഴുകിയിരുന്നു
ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾ ഉയർന്നു കേട്ടു കൊണ്ടിരുന്നു

അവരുടെ ആനന്ദ രാവിൽ അവർക്കായ് അകലെ നിന്നും ചെന്നായയുടെ ഓരിയിടൽ കേൾക്കാമായിരുന്നു...

#🔥#%%%&&&&#🔥#🔥

ഉത്സവത്തിന്റെ സമാപന ദിവസം വന്നെത്തി ആദ്യ ദിവസത്തേക്കാൾ പ്രധാന ദിവസമായാണ് ഇന്ന് അവിടെയുള്ളവർ കണക്കാക്കുന്നത്
മറ്റു ദിവസങ്ങളെക്കാൾ ഈ ദിവസമായിരിക്കും ജനങ്ങളാൽ അവിടെ മുഴുവൻ നിറയുന്നത്
ഒന്ന് തിരിയുവാൻ പോലും ഇടമില്ലാത്ത അത്രയുമാളുകൾ

ദേശത്തുള്ള ജനങ്ങൾക്കെല്ലാം അന്ന് ആഘോഷത്തിന്റെ ദിനമാണെങ്കിൽ
ഇന്ദ്രപ്രസ്ഥത്തിൽ ഉള്ളവർക്ക് അന്നൊരു തീരാനോവിന്റെ ദിനമായിരുന്നു

ഉത്സവത്തിന്റെ അവസാന നാളിലായിരുന്നു ഇന്ദ്രപ്രസ്ഥം തറവാട്ടിൽ കൊച്ചുമക്കളിൽ ആദ്യ പെൺതരിയായ കുട്ടിയുടെ അരങ്ങേറ്റ ദിവസം

ഈ വർഷം തനുവിന്റേതായിരുന്നു അരങ്ങേറ്റം എന്നാൽ തനുവിന്റെ വേർപാടിനാൽ അത് മറ്റൊരു പെൺകുട്ടി നിർവഹിക്കണമെന്ന് നിശ്ചയിച്ചിരുന്നു
ഇന്ദ്രപ്രസ്ഥം തറവാട്ടുകാർക്ക് തന്നെയായിരുന്നു ആ പെൺകുട്ടിയെ തിരഞ്ഞെടുക്കുവാനുള്ള അവകാശവും

എന്നാൽ അവിടെയാർക്കുമതിൽ താൽപ്പര്യമില്ലാത്തതിനാൽ കാശി തന്നെ മുൻകൈയെടുത്തു അതിനു വേണ്ടിയുള്ള ആളെ കണ്ടു വെച്ചിരുന്നു

കണ്ണനും അജുവും പല തവണ ചോദിച്ചെങ്കിലും കാശി നേരിൽ കണ്ടോയെന്ന മറുപടി നൽകികൊണ്ട് അവരിൽ നിന്നുമൊഴിഞ്ഞു മാറിയിരുന്നു

വലിയ താൽപ്പര്യമായില്ലെങ്കിലും കാശിയുടെ നിർബന്ധത്തിന് മുന്നിൽ ഇന്ത്രപ്രസ്ഥത്തിൽ നിന്നുമെല്ലാവരും അമ്പലത്തിൽ പോവാൻ തയ്യാറായിരുന്നു

എല്ലാവരുമിറങ്ങിയിട്ടും ചന്ദ്രനും ഭാരതിയും വരാത്തതെന്തെന്ന് കാശി ചോദിച്ചു

മോനെ...
തനു മോൾ ഇല്ലാത്തതു കൊണ്ട് അവർക്ക് വരാൻ താൽപ്പര്യമില്ലെന്ന്

അതാണോ കാര്യം
വരദൻ അങ്കിളും ബാക്കിയുള്ളവരും പൊയ്ക്കോളൂ
ഞാൻ കൊണ്ട് വന്നോളാം അവരെ രണ്ടു പേരെയും

ബാക്കി ഉള്ളവരിറങ്ങിയതും കാശി അവരുടെ മുറിയിലേക്ക് നടന്നിരുന്നു
അച്ഛാ... അമ്മേ
നിങ്ങളെന്താ ഇത് വരെയിറങ്ങാതെ ഇരിക്കുന്നത്
വന്നേ വന്നേ നിങ്ങൾ രണ്ടു പേരുമില്ലാതെ ഞാനും പോവില്ല

മോനെ കാശി ഞങ്ങളില്ല മോൻ പോയിട്ട് വാ

അതൊന്നും പറഞ്ഞാൽ പറ്റില്ല അച്ഛാ

മോനെ ഞങ്ങളില്ല മോൻ പൊയ്ക്കോ എന്റെ മോൾ ഇല്ലാതെ ഞാൻ...

ആ അമ്മയുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു സാരിതലപ്പു കൊണ്ടവർ കണ്ണുനീർ തുടച്ചിരുന്നു

അപ്പൊ ഞാനാരാ അമ്മേ നിങ്ങൾക്ക് രണ്ടു പേർക്കും ഞാനിപ്പോ ആരുമല്ലാതെയായോ

അയ്യോ മോനെ അങ്ങനെയല്ല
അമ്മേടെ വിഷമം കൊണ്ട് പറഞ്ഞതാ നീയും ഞങ്ങളുടെ സ്വന്തം മോനാ

കാശി വളർന്നതെല്ലാം ഓർഫനെജിൽ ആയിരുന്നു
അച്ഛനും അമ്മയും സഹോദരങ്ങളുമില്ലെന്ന വിഷമം അവിടെയുള്ള അച്ഛന്മാരിലും അമ്മമാരിലുടെയും കൂടെയുള്ള മറ്റു കുട്ടികളിലൂടെയും അവൻ തീർത്തിരുന്നു
അവിടെ നിന്നും ഇറങ്ങുമ്പോഴും അവന്റെ മനസിലൊറൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു
ഐപിഎസ് എന്ന സ്വപ്നം അവന്റെ കഠിനപ്രയത്നങ്ങളിലൂടെ അവൻ തന്റെ സ്വപ്നം സാക്ഷകരിച്ചിരുന്നു

അതിനിടക്കായിരുന്നു തനുവിനെ കണ്ടുമുട്ടുന്നതും അവളിലൂടെ തനിക്കാരെല്ലാമോ ഉണ്ടെന്നുള്ള തോന്നാലും അവനുണ്ടായിരുന്നത്

അവളുടെ അച്ഛനിലൂടെയും അമ്മയിലൂടെയും അവൻ തന്റെ അച്ഛനെയും അമ്മയെയും കിട്ടി

അവനെ തനുവിന്റെ ചേട്ടനായി കണ്ട് തന്നെ അവരിരുവരും സ്വീകരിച്ചിരുന്നു 

മോനെ...

ആ അച്ഛാ...
നിങ്ങൾ രണ്ടും ഇങ്ങനെ വിഷമിച്ചിരുന്ന എന്റെ മഹിക്ക് അതിഷ്ടമാവില്ലട്ടോ

ഇല്ല മോനെ...
ഞങ്ങൾ വരാം

അങ്ങനെ വേണം നല്ല കുട്ടികളായാൽ ഇന്നാ ഇത് പിടിക്ക് എന്നിട്ട് വേഗം പോയി ready ആയിട്ട് വാ രണ്ടാളും

അവരുടെ കൈകളിലേക്ക് രണ്ട് കവറുകൾ വെച്ചു കൊടുത്തതിന് ശേഷമവൻ താഴേക്ക് പോയിരുന്നു

മോനെ ഇറങ്ങാം

ആഹാ എന്റെ അമ്മക്കുട്ടി സുന്ദരി ആയല്ലോ

അവൾ സുന്ദരി...
ബാക്കി ഉള്ളവരപ്പോ പുറത്തല്ലേ

എന്റെ അച്ഛാ...
ഒട്ടും കുശുമ്പ് ഇല്ലല്ലേ
രണ്ടാളും സുന്ദരനും സുന്ദരിയുമായിട്ടുണ്ട്

അതും പറഞ്ഞു ചിരിച്ചു കൊണ്ട് മൂവരും അമ്പലത്തിലേക്ക് നടന്നിരുന്നു

ഇരുട്ടായി തുടങ്ങിയെങ്കിലും അവിടെ സ്‌ഥാപിച്ചിരുന്ന ലൈറ്റുകളുടെ വെളിച്ചം അവർക്ക് വഴിയൊരുക്കിയിരുന്നു

നടന്നു പോകുമ്പോഴും ചന്ദ്രന്റെ മനസ്സിൽ കുഞ്ഞി തനുവിനെയും കൊണ്ട് ആ വഴിയിലൂടെ നടന്ന ഓർമ്മകൾ ആ അച്ഛന്റെ കണ്ണുകളെ ഈറനണയിച്ചിരുന്നു
അത് മനസിലായെന്ന പോൽ കാശി ഇരുവരുടെയും കൈകളിൽ മുറുകെ പിടിച്ചിരുന്നു

ചിരിച്ചു കളിച്ചു നടന്നു വരുന്ന മൂവരെയും കണ്ടതും ഇന്ദ്രപ്രസ്ഥത്തിലുള്ളവരിൽ സന്തോഷം നിറച്ചിരുന്നു ആ കാഴ്ച

ഒരുപാട് നന്ദിയുണ്ട് മോനെ അവരെ രണ്ടു പേരെയും ഇങ്ങനെ കാണാൻ സാധിച്ചതിൽ

വരദൻ അങ്ങനെ പറഞ്ഞതും കാശി അയൽക്കായൊരു ചിരി സമ്മാനിച്ചു കൊണ്ട് കാശി അജുവിനും കണ്ണനുമടുത്തേക്ക് നടന്നിരുന്നു

എടാ കാശി
ആ കൊച്ചു കുളമാക്കുവോ

ഏയ് ഇല്ലെടാ
എനിക്ക് അവളെ വിശ്വാസ

മ്മ് മ്മ് കണ്ട മതി

മറ്റു കർമങ്ങൾക്ക് ശേഷമായിരുന്നു അരങ്ങേറ്റത്തിന് സമയം കുറിച്ചിരുന്നത്

കർമങ്ങളെല്ലാം ഭംഗിയായി അവസാനിച്ചതും
ആളുകളെല്ലാം സ്റ്റേജിനടുത്തേക്ക് നടന്നിരുന്നു
എല്ലാവരിലും ആകാംഷയായിരുന്നു

അവരുടെയെല്ലാം ആകാംഷക്ക് വിരാമമിട്ടു കൊണ്ട് സ്റ്റേജിനു മുന്നിലുള്ള കർട്ടൻ പൊക്കിയിരുന്നു

എല്ലാവരും ആകാംഷയോടെ അതിലുപരി അതാരെന്ന് കാണുവാനുള്ള ആഗ്രഹത്തോടെ അവിടേക്ക് നോക്കിയിരുന്നു

മങ്ങിയ വെളിച്ചതിലൊരു പെൺകുട്ടി മുന്നിലേക്ക് വരുന്നതവർ കണ്ടു
നിഴൽ രൂപമാണെങ്കിലും അവളുടെയാ നിഴലിനു പോലും വല്ലാത്തൊരു ഭംഗിയുണ്ടെന്ന് അവിടെയുള്ളവർക്ക് തോന്നി

നൃത്തം ആരംഭിക്കുവാനുള്ള സമയമായതും അവളിലേക്ക് ലൈറ്റുകൾ തിരിഞ്ഞിരുന്നു

മുന്നിൽ നിൽക്കുന്നവളെ കാണെ അവിടെയിരുന്ന ഓരോ വ്യക്തികളിലും ഭയവും അതിശയവും മറ്റെന്തൊക്കെയോ വികാരങ്ങൾ ഉടലെടുത്തിരുന്നു

അജുവിനും കണ്ണനും അവരുടെ കണ്ണുകളിൽ വിശ്വസിക്കാനായില്ല
മറ്റേതോ ലോകത്തെന്ന പോൽ അവർക്കനുഭവപ്പെട്ടു

ആരെയും ആകർഷിക്കുന്ന വശ്യതയാർന്ന അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് കണ്ണൻ മൊഴിഞ്ഞു

മിഴി...

തുടരും....

എത്രത്തോളം നന്നായിന്ന് അറിയില്ല
നിങ്ങളെല്ലാം വെറുത്തു പോയി കാണുന്നു അറിയാം
അതിനാൽ ഒരു 3,4 പാർട്ടോടു കൂടി ഈ നാടകം ഇവിടെ അവസാനിപ്പിക്കുമെന്ന് നോം അറിയിക്കുന്നു
അതോടെ നോം ഈ ജില്ലയിൽ പോലും കാണില്ല

By രുദ്

തന്മിഴി

തന്മിഴി

4.6
1158

കണ്ണൻ അവിശ്വസനീയതയോടെ അവളെ നോക്കി നിന്നുമിഴി...അവന്റെ നാവിൽ നിന്നുമാ നാമം കേട്ടതും അജുവിനും മനസിലായിരുന്നു തന്റെ കണ്ണുകൾ തന്നെ ചതിക്കുകയല്ലെന്ന്അവിടെ കൂടിയിരുന്ന എല്ലാ ജനങ്ങളിലും തങ്കളുടെ മുന്നിൽ നടക്കുന്നതെന്തെന്ന് അറിയാതെ പരസ്പ്പരം നോക്കുവാൻ തുടങ്ങിയിരുന്നുഎന്നാൽ...രണ്ടു പേരിൽ അവളുടെയീ വരവ് ഞെട്ടലുളവാക്കി ഭയവും ഭീതിയും അവരെ കാർന്നു തിന്നുവാൻ തുടങ്ങിയിരുന്നുഭയത്തിന്റെ ബാക്കി പത്രമെന്നോണം അവരിൽ വിയർപ്പ് തുള്ളികൾ ചാലിട്ടൊഴുകികണ്ണുകൾക്ക് മുന്നിൽ കാണുന്നത് വെറും മയക്കാഴ്ച ആകണമെന്നവർ മനസുരുകി ആഗ്രഹിച്ചിരുന്നുനിന്ന നിൽപ്പിൽ ഇല്ലാതായിരു