Aksharathalukal

തന്മിഴി

കണ്ണൻ അവിശ്വസനീയതയോടെ അവളെ നോക്കി നിന്നു

മിഴി...

അവന്റെ നാവിൽ നിന്നുമാ നാമം കേട്ടതും അജുവിനും മനസിലായിരുന്നു തന്റെ കണ്ണുകൾ തന്നെ ചതിക്കുകയല്ലെന്ന്

അവിടെ കൂടിയിരുന്ന എല്ലാ ജനങ്ങളിലും തങ്കളുടെ മുന്നിൽ നടക്കുന്നതെന്തെന്ന് അറിയാതെ പരസ്പ്പരം നോക്കുവാൻ തുടങ്ങിയിരുന്നു

എന്നാൽ...
രണ്ടു പേരിൽ അവളുടെയീ വരവ് ഞെട്ടലുളവാക്കി ഭയവും ഭീതിയും അവരെ കാർന്നു തിന്നുവാൻ തുടങ്ങിയിരുന്നു
ഭയത്തിന്റെ ബാക്കി പത്രമെന്നോണം അവരിൽ വിയർപ്പ് തുള്ളികൾ ചാലിട്ടൊഴുകി
കണ്ണുകൾക്ക് മുന്നിൽ കാണുന്നത് വെറും മയക്കാഴ്ച ആകണമെന്നവർ മനസുരുകി ആഗ്രഹിച്ചിരുന്നു
നിന്ന നിൽപ്പിൽ ഇല്ലാതായിരുന്നെങ്കിൽ എന്ന് വരെ അവർക്കപ്പോൾ തോന്നിയിരുന്നു
കാരണം അവളിൽ നിന്നും തങ്കൾക്ക് വിധിക്കപ്പെട്ടിരിക്കുന്ന ശിക്ഷ അതി ഭയാനകമായിരിക്കുമെന്ന് അവർക്കറിയാം 


അവളുടെ ഓരോ ചുവടുകളും അവിടമാകെ വിറപ്പിച്ചിരുന്നു
കണ്ണുകളിലെ തീക്ഷണതയും അഗ്നിയും ആരെയും ചുട്ടെരിക്കുവാൻ പാകം തിളച്ചു കൊണ്ടിരുന്നു
അവളുടെ കണ്ണുകളുടെ ചലനത്തിനൊത്തു അവിടെയുള്ള ദീപനാളങ്ങൾ നൃത്തം ചെയ്യുന്നതായി തോന്നും
അവളുടെ ആജ്ഞക്കനുസരിച്ചെന്നോണം കാറ്റാഞ്ഞു വീശിയിരുന്നു
പ്രകൃതി പോലുമവളെ അനുസരിക്കുന്നതിനു തുല്യമായിരുന്നു
ക്ഷേത്ര മണികൾ കാറ്റിൽ ആടിയുലഞ്ഞു ശബ്ദിച്ചു കൊണ്ടിരുന്നു
അഗ്നിഗുണ്ഡത്തിലെ തീയാളി കത്തുവാൻ ആരംഭിച്ചു
അവൾ തന്റെ രുദ്ര താണ്ഡവം ആടിതിമിർത്തു കൊണ്ടിരുന്നു 

എല്ലാവരും അവളുടെ നൃത്തത്തിൽ ലയിച്ചു പോയിരുന്നു മെയ്‌വഴക്കത്തോട് കൂടിയുള്ള അവളുടെ ചടുല നൃത്തം ഏവരെയും ആകർഷിച്ചിരുന്നു

മടുപ്പോ ക്ഷീണമോ ഇല്ലാതെ സംഗീതത്തിന്റെ താളത്തിനൊപ്പം അവസാന ചുവടോടെ തനു അവളുടെ നൃത്തം അവസാനിപ്പിച്ചിരുന്നു

തനു സ്റ്റേജിൽ നിന്നുമിറങ്ങി എല്ലാവരുടെയും നടുക്കായി വന്നു നിന്നു

എന്താ എല്ലാവരും മിഴിച്ചു നിക്കണേ
ഇത് ഞാൻ തന്നെയാ തന്മയി ചന്ദ്രശേഖർ എന്ന നിങ്ങളുടെ തനു

മോളെ തനു...

ചന്ദ്രനും ഭാരതിയും കരഞ്ഞു കൊണ്ടോടി തനുവിനരുകിലേക്ക് ഓടിയടുത്തിരുന്നു

മോളെ...
അന്ന് ആക്സിഡന്റ്

അവർക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല

എന്റെ ഭാരതി കൊച്ചേ എനിക്കൊരു കുഴപ്പോമില്ലെന്നെ

ഭാരതിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് തനു പറഞ്ഞു നിർത്തി

അപ്പൊ അന്ന് നടന്നതെല്ലാമെന്താ

കൂടി നിന്നവരിൽ നിന്നും ചോദ്യം ഉയർന്നിരുന്നു

അത് വെറും നാടകം മാത്രമായിരുന്നു ചിലരുടെ പൊയ്മുഖം വെളിച്ചത് കൊണ്ട് വരുവാനുള്ള തിരക്കഥ

കാശി മുന്നിലേക്ക് വന്നു കൊണ്ട് പറഞ്ഞു

അതിനുള്ള ഉത്തരം നാളെ ഇതേ സ്‌ഥലത്തു ഇതേ സമയം നിങ്ങളോട് ഞാൻ പറയാം

എന്നാൽ എല്ലാവരുമിപ്പോൾ വീട്ടിലേക്ക് പൊയ്ക്കോളൂ

വരദൻ അവിടെ കൂടി നിന്നിരുന്നവരോടെല്ലാമായി പറഞ്ഞു
ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് തിരിച്ചിരുന്നു

എന്റെ ഭാരതി കൊച്ചേ ഇങ്ങനെ നോക്കി നിക്കാതെ എനിക്ക് നല്ല പോലെ വിശക്കുന്നുണ്ട് വാ നമ്മുക്ക് തറവാട്ടിലേക്ക് പോവാം എന്നിട്ടൊന്ന് സുഖമായിട്ട് ഉറങ്ങണം

ഭാരതിയെയും ചന്ദ്രനെയും കാശിയേം കൂട്ടി അവൾ വീട്ടിലേക്ക് നടന്നു

മറ്റുള്ളവർ അവർക്ക് പുറകിലായി അവരോടൊപ്പം തന്നെ നടന്നു

തുടരും....

ഈ പാർട്ട്‌ കുറച്ചു കുഞ്ഞിതാണേ
അവസാനിക്കാറായി ഇപ്പോഴെങ്കിലും നല്ലതായിരുന്നോ ഇഷ്ടമായോ ഇല്ലയോ എന്നെങ്കിലും ഒന്ന് പറയോ പ്ലീസ്

By രുദ്

തന്മിഴി

തന്മിഴി

4.4
1168

ഇല്ല ഇതൊരിക്കലും നടക്കില്ലഅവളെങ്ങനെ തിരിച്ചു വന്നുഞാൻ കണ്ടതല്ലേ എന്റെ കണ്ണ് മുന്നിൽ അവൾ പിടഞ്ഞു മരിക്കുന്നത്പിന്നെയെങ്ങനെ ഇത് സംഭവിച്ചുഎനിക്കെവിടെയാണ് പിഴച്ചത്ആാാാ.....നിന്നെ ഞാൻ വെറുതെ വിടില്ല വെറുതെ വിടില്ലഎന്റെ കൈകളാൽ നിന്റെ ജീവശ്വാസം ഇല്ലാതാക്കും ഞാൻവിടില്ല നിന്നെ...നിന്നെയെനിക്ക് വേണംഅയാളുടെ അലർച്ച അവിടെ നിന്നിരുന്ന സ്ത്രീയിൽ ഒരേ സമയം ഭയവും സങ്കടവും ഉണർത്തിഅതിലുപരി അയാളെ ഇങ്ങനെയാക്കുവാൻ കാരണമായവളോടുള്ള പ്രതികാരവും പകയും ദേഷ്യവും ആളി കത്തിയിരുന്നു####🔥🔥🔥🔥###പുതിയൊരു പ്രഭാതത്തെ സന്തോഷത്തോടെയും അതിലുപരി ആകാംഷയോടും കൂടെ അവിടെയുള്ളവർ വര