Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ.. part-38

അവളുടെ മറുപടിക്കായി കാത്തുനിൽക്കാതെ ഓട്ടോ ചേട്ടനുള്ള കാശും കൊടുത്ത് അവൻ അവളുടെ കൈയും പിടിച്ച് കാറിനടുത്തേക്ക് നടന്നു.....

കാറിനകത്തു തികച്ചും മൗനം മാത്രമായിരുന്നു രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ ഒന്നും തന്നെ ഇല്ലാത്ത പോലെ.... പക്ഷേ അവന് അവളോട് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു ... വാക്കുകൾ പുറത്തേക്ക് വരാത്ത ഒരു അവസ്ഥ...,. എങ്ങിനെ തുടങ്ങണം എന്നറിയുന്നില്ല.....എങ്ങനെ അവളോട് മാപ്പ് പറയണം.....എന്നെല്ലാം അറിയാത്ത ഒരു താരം അവസ്ഥ..... പക്ഷേ ഒന്നിനുവേണ്ടിയും ഇനി എന്റെ ജീവിതത്തിൽ നിന്ന് അവളെ പടിയിറക്കാൻ ഞാൻ തയ്യാറല്ല.....എന്നവൻ മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ചു......അവൾ എന്റെ ഭാര്യയാണ്......🥰🥰

ഇപ്പോഴുള്ള ഈ പ്രശ്നം തീർക്കാൻ എനിക്കറിയാം..... അതുപോലെ നീ എന്നെ നിന്റെ പാതിയായ്‌ പൂർണ മനസോടെ അംഗീകരിക്കും.... അവൻ മനസ്സിൽ ഓർത്തു..... അവനറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എന്നെ ഒരിക്കലും സിദ്ധു ചേട്ടൻ അവരുടെ ജീവിതത്തിൽ ആഗ്രഹിച്ചിട്ടുണ്ടാവില്ല.... പിന്നെ എന്തിനാണ് എന്നെ കൂട്ടിക്കൊണ്ടുപോകുന്നത് ചിലപ്പോൾ എന്റെ കഴുത്തിൽ കിടക്കുന്ന താലി അവർക്കൊരു ബാധ്യത ആയിരിക്കും.... എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം പറയേണ്ടത് അവർ ആവില്ലേ  അതുകൊണ്ട് മാത്രമായിരിക്കും എന്നെ അന്വേഷിച്ചു വന്നത്..... ചിലപ്പോൾ  ഞാൻ എന്തേലും അവിവേകം ചെയ്താലോ എന്ന് പേടിച്ചു കാണും....

എന്തെല്ലാമോ ആലോചിച്ചു...... ആലോചന തീരുന്നതിനുമുമ്പ് വീടെത്തി.....ഗസ്റ്റ് ഹൗസിലേക്ക് പോകാൻ നിന്ന എന്നെ സിദ്ധു ചേട്ടൻ കൈപിടിച്ച്  നേരെ വീട്ടിനകത്തേക്ക് കയറ്റി.... ഞാൻ നേരെ വല്യമ്മച്ചിയുടെ മുറിയിലേക്കാണ് പോകാൻ നിന്നത് എന്നാൽ എന്റെ കൈപിടിച്ച് പുള്ളി നേരെ മുകളിലേക്ക് കൊണ്ടുപോയി.... അവരുടെ മുറി എത്തിയിട്ടാണ് എന്റെ കൈവിട്ടത്......
എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല..... തിരിഞ്ഞ് നടക്കാൻ നിന്ന എന്നോട് പുള്ളി സംസാരിച്ച് തുടങ്ങി.....

\"നമ്മൾ എത്ര നമ്മളുടെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചാലും ഇവിടെ ആരും അതിനു നിന്ന് തരില്ല.... നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നല്ല.....  അതുകൊണ്ട് നമുക്ക് ആരെയും ബോധിപ്പിക്കേണ്ട ഒരു ആവശ്യവുമില്ല നമുക്ക് നന്നായി തന്നെ ജീവിക്കാം.... ദൈവം നിശ്ചയിച്ചത് നിനക്കും എനിക്കും ഇങ്ങനെയൊരു ജീവിതാണെന്ന് കരുതി ഇതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.....,.പിന്നെ....

നമുക്ക് തമ്മിൽ പരസ്പരം ഒന്നും അറിയില്ല നമ്മൾ..... നമ്മൾ അറിയാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി.... നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തുടരാം... എന്നെങ്കിലും നിനക്കോ എനിക്കോ  ഒന്നിച്ച് ജീവിക്കാൻ തോന്നിയാൽ അന്നുനമുക്ക് ജീവിച്ച് തുടങ്ങാം .... അല്ലെങ്കിൽ......................

പിന്നെ ഈ കല്യാണം നിന്റെ പഠിത്തത്തെ ഒരു രീതിയിലും ബാധിക്കില്ല.....

ഇതെല്ലാം പറഞ്ഞു കഴിഞ്ഞതിനുശേഷം അവൻ റൂമിൽ നിന്ന് ഇറങ്ങി നടന്നു.... അപ്പോഴും അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ അതേ നിൽപ്പ് തുടർന്നു... പക്ഷേ ഇനിയും താൻ ഇവിടെ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് അവൾ നേരെ താഴേക്ക് നടന്നു.... അവിടെനിന്ന് ഗസ്റ്റ് ഹൗസിലേക്ക് പോകാൻ ഒരുങ്ങി അവളെ വല്യമ്മച്ചി പിടിച്ചു നിർത്തി.....

\"സംഭവിച്ചതെല്ലാം വിധിയാണെന്ന് കരുതി സമാധാനിക്ക് മോളെ... ഇപ്പൊ നീ അവന്റെ ഭാര്യയാണ്..... ഇനി നീ നിൽക്കേണ്ടത് ഗസ്റ്റ് ഹൗസിൽ അല്ല അവന്റെ കൂടെയാണ്....\"

അത് അവൾ ഒരു നടുക്കത്തോടുകൂടിയാണ് കേട്ടത് ഇനി എന്തൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു.....
ദൈവമേ കാത്തോണേ......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

തൽക്കാലം ഗസ്റ്റ് ഹൗസിലേക്ക് പോകുന്നത് മാറ്റിവെക്കാം പക്ഷേ സിദ്ധു ചേട്ടന്റെ കൂടെ താമസിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല... എനിക്ക് മാത്രമല്ല പുള്ളിക്കും അങ്ങനെ തന്നെ ആയിരിക്കാം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഭാര്യ.... അതെങ്ങനെ ഉൾക്കൊള്ളാൻ സാധിക്കും... പുള്ളി പറഞ്ഞ പോലെ ആദ്യം ഫ്രണ്ട്സ് ആയി തുടരാം പിന്നീട് ആലോചിച്ച് നല്ലൊരു തീരുമാനത്തിലെത്തണം......

എന്റെ ജീവിതത്തിൽ സംഭവിച്ച ഈ രണ്ട് ദിവസം എങ്ങനെയെങ്കിലും മറക്കണം.... വീണ്ടും ക്ലാസിലേക്ക് പോയി തുടങ്ങണം.... എന്നെ സംരക്ഷിക്കാൻ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ.. ഇനി ഒരു ദിവസം എനിക്കിവിടെ നിന്ന് പടിയിറങ്ങേണ്ടി വന്നാൽ ഞാൻ നേടുന്ന വിദ്യാഭ്യാസത്തിന് മാത്രമേ എന്നെ സംരക്ഷിക്കാൻ കഴിയൂ അതുകൊണ്ട് ഒരു മുടക്കവും കൂടാതെ എനിക്ക് അത് നേടിയെടുക്കണം....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                              തുടരും....



കാർമേഘം പെയ്യ്തപ്പോൾ.... part -39

കാർമേഘം പെയ്യ്തപ്പോൾ.... part -39

5
1131

പിറ്റേദിവസം ഒരു മുടക്കവും കൂടാതെ തന്നെ അവൾ ക്ലാസിലേക്ക് പോകാൻ റെഡിയായി.. ആനക്കുട്ടിയോടും ജുന്നൂനോടും വൈഗയോടുമെല്ലാം അവൾ പണ്ടത്തെപ്പോലെ തന്നെ പെരുമാറി തുടങ്ങി... പക്ഷേ സിദ്ധുവുമായി അടുക്കാനുള്ള ഒരു അവസരം പോലും അവൾ ഉണ്ടാക്കിയില്ല.... പണ്ടെല്ലാം പഠിത്തത്തിൽ ഉഴുപ്പ് കാണിച്ചിരുന്ന അവൾ പഠിത്തത്തിൽ ഒരുപാട് ശ്രദ്ധിക്കാൻ തുടങ്ങി.. ജീവിതo ഒരു കുട്ടിക്കളിയായി മാത്രം കണ്ടിരുന്ന അവൾക്ക് ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ മനസ്സിലാക്കാനുള്ള ഒരു സമയം അതായിരുന്നു ഇത്... അവൾ അത് നല്ല രീതിയിൽ തന്നെ പഠിച്ചെടുത്തു... ഈ സമയമെല്ലാം അവരെ കോളേജിൽ കൊണ്ട് വിടുന്നതും തിരിച്ച് കൂട്