പിറ്റേദിവസം ഒരു മുടക്കവും കൂടാതെ തന്നെ അവൾ ക്ലാസിലേക്ക് പോകാൻ റെഡിയായി.. ആനക്കുട്ടിയോടും ജുന്നൂനോടും വൈഗയോടുമെല്ലാം അവൾ പണ്ടത്തെപ്പോലെ തന്നെ പെരുമാറി തുടങ്ങി... പക്ഷേ സിദ്ധുവുമായി അടുക്കാനുള്ള ഒരു അവസരം പോലും അവൾ ഉണ്ടാക്കിയില്ല.... പണ്ടെല്ലാം പഠിത്തത്തിൽ ഉഴുപ്പ് കാണിച്ചിരുന്ന അവൾ പഠിത്തത്തിൽ ഒരുപാട് ശ്രദ്ധിക്കാൻ തുടങ്ങി.. ജീവിതo ഒരു കുട്ടിക്കളിയായി മാത്രം കണ്ടിരുന്ന അവൾക്ക് ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ മനസ്സിലാക്കാനുള്ള ഒരു സമയം അതായിരുന്നു ഇത്... അവൾ അത് നല്ല രീതിയിൽ തന്നെ പഠിച്ചെടുത്തു... ഈ സമയമെല്ലാം അവരെ കോളേജിൽ കൊണ്ട് വിടുന്നതും തിരിച്ച് കൂട്ടിക്കൊണ്ടുവരുന്നതും സിദ്ധുവായിരുന്നു.... പക്ഷേ ജുന്നുവിന്‍റെ ചേട്ടൻ എന്നതിലുപരി അവൾ അവനെ കാണാനോ അവനോട് ഒരു വാക്ക് സംസാരിക്കാനോ തയ്യാറായിരുന്നില്ല... അവളുടെ പഠിത്തത്തെ ബാധിക്കേണ്ട എന്ന വിധത്തിൽ അവനും അവളിൽ നിന്ന് ഒഴിഞ്ഞുമാറി തന്നെ നിന്നു..... ജാനുന്റെ കല്യാണം കഴിഞ്ഞ വിവരം വാനരപ്പടയ്ക്ക് അല്ലാതെ പുറത്താരും അറിഞ്ഞിരുന്നില്ല..... അതുകൊണ്ടുതന്നെ ജാനുവിന് ഫാൻസിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല....നമ്മുടെ മൊഞ്ചൻ ചേട്ടൻ അവളെ വിടുന്ന ലക്ഷണവും ഉണ്ടായിരുന്നില്ല...ഇടയ്ക്കിടയ്ക്ക് പുള്ളി എന്തേലും ഡൗട്ടും ചോദിച്ച് അടുത്തേക്ക് വരും....അതിനുശേഷം പ്രൊപ്പോസൽ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല ജസ്റ്റ് ഫ്രണ്ട്സ്....
ദിവസങ്ങളും മാസങ്ങളും കടന്നുപോയി.....
സിദ്ധുവും ജാനുവും ഒരു വീട്ടിലാണ് കഴിയുന്നത് എങ്കിലും തീർത്തും അപരിചിതർ ആയിരുന്നു... ജാനു വല്യമ്മച്ചിയുടെ മുറിയിലായിരുന്നു കിടപ്പ്...
സിദ്ധു അവൾ ഉറങ്ങിയതിനുശേഷം എന്നും അവളെ കാണാൻ വരുവായിരുന്നു പക്ഷേ അതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല....
ഇന്നും അവൾ കരുതുന്നത് അവന്റെ ജീവിതത്തിലെ വെറുക്കപ്പെട്ട ദിവസമായിരുന്നു അവരുടെ വിവാഹം എന്നാണ്.... പക്ഷേ ഇനി അവൾ വിചാരിച്ചാൽ തന്നെ അവൾക്ക് എന്റെ ജീവിതത്തിൽ നിന്ന് രക്ഷയില്ല എന്ന്.....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
വൈഗയും ആനക്കുട്ടിയും ഗസ്റ്റ് ഹൗസിൽ തന്നെയാണ് താമസിച്ചിരുന്നത്... വെള്ളിയാഴ്ചകളിൽ അവർ അവരവരുടെ വീട്ടിലേക്ക് പോകും...തിങ്കളാഴ്ച തിരിച്ചുവരും അതായിരുന്നു അവരുടെ പതിവ് ... എന്നാൽ വീട്ടുകാരുമായി അടുപ്പത്തിൽ അല്ലാത്തതുകൊണ്ട് ജാനുവിന് എങ്ങും പോകാനില്ലായിരുന്നു അതിന്റെ വിഷമം അറിയിക്കാതിരിക്കാൻ വീക്കെൻഡ് ജുന്നു എന്തേലും പ്ലാനും ആയി വന്നോളും .... എങ്ങും പോവാൻ താല്പര്യo ഇല്ലാത്തതുകൊണ്ട് അവൾ അവിടെ തന്നെ കുറ്റിയടിച്ചിരിപ്പായിരിക്കും.... വൈഗയും ആനക്കുട്ടിയും അവരുടെ വീടുകളിലേക്ക് വിളിക്കാറുണ്ടേലും അവൾ പോവാൻ കൂട്ടാക്കാറില്ല എന്ന് പറയുന്നതാവും ശെരി.....
അങ്ങനെ നമ്മുടെ ആന്റിയുടെ മോളുടെ കല്യാണം വന്നെത്തി.... നമ്മുടെ മെൽവിൻ ചേട്ടന്റെ പുന്നാര പെങ്ങൾ....നമ്മുടെ സ്വന്തം ജീന ചേച്ചി.....എല്ലാവരും രണ്ടു ദിവസം മുമ്പ് തന്നെ സ്ഥലം വിടാൻ ഉള്ള പരിപാടിയിലാണ് ജുന്നു ഒരുപാട് നിർബന്ധിചെങ്കിലും എവിടേക്കും പോവാൻ ജാനു തയ്യാറായിരുന്നില്ല...
മറ്റുള്ളവരുടെ പരിഹാസനോട്ടവും കുറ്റം പറച്ചിലും കേൾക്കാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല.... അതുകൊണ്ടുതന്നെ അവളെ ആരും അധികം നിർബന്ധിക്കാനും പോയില്ല.... ജാനു മെൽവിൻ പ്രത്യേകം ക്ഷണിച്ചതാണ്... മെൽവിനും ആയി ജാനു നല്ല കമ്പനിയായിരുന്നത് കൊണ്ടുതന്നെ മെൽവിനോട് no പറയാൻ പറ്റില്ല....പക്ഷേ പോകാനും സാധിക്കുന്നില്ല..... അവരെന്തായാലും രണ്ടുദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്നുള്ളതുകൊണ്ട്.... സിദ്ധുവിനെ ഇവിടെ നിർത്തി....
വലിയമ്മയ്ക്കും ഇവിടെ നിക്കാൻ പറ്റില്ല പേരക്കുട്ടിയുടെ കല്യാണം ആയിപ്പോയില്ലേ... അതുകൊണ്ട് സിദ്ധുവിനെ കല്യാണദിവസം വന്നാൽമതി എന്നും പറഞ്ഞ് അവൾക്ക് തുണയ്ക്കിടത്തി...
ഇപ്പൊ നമ്മുടെ ടീംസ് എല്ലാം പോവാനുള്ള തയ്യാറെടുപ്പിലാണ് ജുന്നു വീണ്ടും വന്ന് ജാനുവിനെ റെഡിയാവാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ അതിനു തയ്യാറായിരുന്നില്ല.....
അവർ അവളുടെ അവസ്ഥ മനസ്സിലാവുന്നതുകൊണ്ടുതന്നെ അതികം നിർബന്ധിക്കാനും പോയില്ല... അവളോട് സിദ്ദു ഇവിടെ ഉണ്ടാവുമെന്നും എന്തേലും ആവശ്യമുണ്ടേൽ അവനെ വിളിച്ചാൽ മതി എന്നും പറഞ്ഞ് ഏൽപ്പിച്ചാണ് മമ്മിയും വല്യമ്മച്ചിയും കാറിൽ കയറിയത്.....
പോകുന്നതിനു മുമ്പ് സിദ്ധുവിനോട് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു...അവൾ അവിടെ ഒറ്റയ്ക്കാണ് മുഴുവൻ സമയവും ഓഫീസിൽ ചെലവഴിക്കേണ്ട അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ കൊണ്ടു കൊടുക്കണം എന്ന് തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടാണ് അവര് പോയത്....
കല്യാണത്തിന് വരുമ്പോൾ ജാനുവിനെ കൂടെ കൂട്ടണമെന്ന് സിദ്ധനോട് പ്രത്യേകം മമ്മി പറഞ്ഞ് ഏൽപ്പിച്ചിരുന്നു ... അവളുടെ ഭാഗത്തുനിന്നും ഗ്രീൻ സിഗ്നൽ ഒന്നും ഉണ്ടായില്ലെങ്കിലും കൂട്ടിയിട്ട് വരാമെന്ന് സിദ്ധു അവരോടെല്ലാം പറഞ്ഞു.....
കാർ കണ്ണിൽ നിന്നും മായുന്ന വരെ ജാനു അതിനെ തന്നെ നോക്കി നിന്നു... എന്തെന്നറിയില്ല മനസ്സ് വല്ലാതെ ശൂന്യമായപോലെ ഒരു അവസ്ഥ.... എന്തേലും പറയാൻ ആരുമില്ല....ഒറ്റയ്ക്ക് ആയത് പോലെ.....ഒരുപാട് കഷ്ടപ്പെടുന്നുണ്ട്... എന്നെ പോലെത്തന്നെ സിദ്ധുചേട്ടനും.....പക്ഷേ ജീവിച്ച മതിയാവൂ....
എന്നെക്കാൾ കൂടുതൽ അമ്മയും അച്ഛനും വേദനിക്കുന്നുണ്ടാവും....
എല്ലാവരും പോയി കഴിഞ്ഞ് അകത്തേക്ക് കേറുമ്പോൾ തന്നെ സിദ്ധിച്ചേട്ടൻ എന്റടുത്ത് ഒരു കപ്പ് കോഫി ഉണ്ടാക്കി തരുമോ എന്ന് ചോദിച്ചു.... എന്തുകൊണ്ട് എനിക്കതിന് എന്ന് പറയാൻ സാധിച്ചില്ല.....
മുകളിലേക്ക് കൊണ്ടുവന്നാൽ മതി ഞാൻ റൂമിൽ ഉണ്ടാവും എന്നും പറഞ്ഞ് പുള്ളി സ്റ്റെപ്പ് കയറിപ്പോയി.......
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
തുടരും....
വാജിക്കുന്ന എല്ലാരും എങ്ങിനെ ഉണ്ടെന്നു പറഞ്ഞിട്ട് പോകാവോ.... നിങ്ങളുടെ റിവ്യൂ aah എനിക്ക് എഴുതാൻ ഉള്ള എനർജി....