Part 5
കയപ്പ് നിറഞ്ഞതായിരുന്നല്ലോ തന്റെ കുട്ടി കാലം. അതിൽ ഒരു ആശ്വാസം എന്നത്. കുറച് നാൾമാത്രമെ കൂടെ ഉണ്ടായിരുന്നെങ്കിലും കിച്ചട്ടന്റെയ്യും ഉമ അമ്മയുടെയും നന്ദുട്ടിയുടെയും ഗോപമാമായുടെയും എല്ലാം ഓർമ്മകൾ ആണ്.
അവരുടെ അവസ്ഥ ഇപ്പോൾ എങ്ങനെ ആയിരിക്കും എന്നെല്ലാം ഓർത്തു ഒരുപാട് വെഷമിച്ചിട്ടുണ്ട്. പിന്നെ കേൾക്കാൻ തുടങ്ങിയിരുന്നു എം. കെ കമ്പനിയെ കുറിച്. കുറച് നാൾ കൊണ്ട് തന്നെ കേരളം മുഴുവൻ ഉള്ള ഒരു ബിസിനസ് സാമ്രാജ്യം ആയി മാറിയിരുന്നു. അതിന്റെ അമരകാരനായി തന്റെ കിച്ചേട്ടൻ മറ്റുള്ളവരുടെ കാശിനാഥ് സാർ. ഒത്തിരി സന്ദോശം തോന്നിയിരുന്നു കിച്ചേട്ടന്റെ വളർചയിൽ. അതിലുപരി ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു ഒരു നാൾ ആനി എന്ന് വിളിച്ചു തന്റെ അടുത്തെത്തും എന്ന്.... പക്ഷെ കണ്ടില്ലലോ...
ഇടക്ക് ടീവി യിൽ കാണുമ്പോൾ ഞാൻ നോക്കിയിരിക്കും അത് കാണുമ്പോൾ എല്ലാം അമ്മ പറയാറുണ്ട്.
\"നമ്മളോട് എല്ലാം കിച്ചനും ഉമേച്ചിക്കും ദേഷ്യമായിരിക്കും കുട്ട്യേ.. എല്ലാവരെയും പോലെ നമ്മളും ചതിച് കടന്നുകളഞ്ഞു എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ.. നമുക്കൊന്ന് മുന്നിൽ ചെന്ന് നിൽക്കാൻ പോലും ഉള്ള അർഹതയില്ല ഇപ്പോ.. അത്രയും ഉയർത്തിൽ അല്ലേ അവര്\"
എന്തോ മനസിലെ ഒരു തരം ചെറുതെന്ന ബോധം ഉണർന്നതിനാലാവം. കിച്ചേട്ടൻ തന്നെ തേടി വരും എന്നുള്ള പ്രതീക്ഷയെല്ലാം പോയിരുന്നു. ആഗ്രഹിക്കാൻ ഉള്ള അർഹതയില്ല എന്നുള്ള ന്യായം മനസ് ഉരുവിട്ട് കൊണ്ടിരിക്കും.. എന്നാലും കാത്തിരിക്കുന്നില്ല എന്നെ ഉള്ളു മറക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല..ഇനി ഒട്ട് കഴിയും എന്നും തോനുന്നില്ല. കുറച് നാളെ കൂടെ ഉണ്ടായിരുന്നെങ്കിലും ആ കുഞ്ഞു ആനിയുടെ മനസിൽ അത്രമേൽ പതിഞ്ഞിരുന്നാല്ലൊ കിച്ചൻ.
ഇന്ന് കോളേജിൽ വെച്ചു ഒരു മിന്നായം പോലെ കണ്ടെങ്കിലും ഉള്ളിൽ ഒരു പെരുമ്പറ കൊട്ടിയിരുന്നു. മനസ് തനിക്ക് തന്ന ന്യായങ്ങൾ എല്ലാം തട്ടി തെറിപ്പിച് കിച്ചേട്ടാ എന്ന് വിളിച്ചു ഓടി ചെല്ലാൻ തോന്നിയതാണ് ഒരു നിമിഷം. പക്ഷെ അതെ നിമിഷം തന്നെ എന്നെ തീരിച്ചറിയാതെ പോയാലോ എന്ന ചിന്ത മൂടിയപ്പോൾ... പിൻ തീരഞു പോരേണ്ടി വന്നു.. എത്രയൊക്കെ ഒളിപ്പിച് വെക്കാൻ നോക്കിയാലും ചില നേരം ഓർമ്മകൾ തന്നെ വീർപ്പ് മുട്ടിക്കും ഇത് പോലെ...
എങ്ങനെയേല്ലം നോക്കിയിട്ടും ഉറക്കം ശിവയെ കടാക്ഷിക്കുണ്ടായിരുന്നില്ല. ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം 2 മണിയോട് അടുക്കാറായിരുന്നു. ലോക്ക് തുറന്ന് വാട്സപ് എടുത്ത് നോക്കിയപ്പഴാണ് കോളേജിലെ പലരുടെയും സ്റ്റാറ്റസ്സിൽ തന്റെ കിച്ചേട്ടൻ നിറഞ്ഞു നിൽക്കുന്നത് കണ്ടത്. ആ മുഖം ഓരോ തവണ കാണുതൊറും മനസ് കൈവിട്ട് പോവന്നത് പോലെ....
അവൾ ഫോൺ ഓഫ് ആക്കി വെച്ചു കണ്ണടച് കിടന്നു.. എപ്പഴോ അവളും നിദ്രയെ കൂട്ട് പിടിച്ചു.
പിറ്റേന്ന് കാലത് അമ്മയുടെ വിളിയാണ് ശിവയെ ഉണർത്തിയത്. എന്നത്തേയും പോലെ നിച്ചുവിനെ സ്കൂളിൽ ആക്കി അവളും കോളേജിലെക്ക് പോയി..
തസ്‌നിക്കും അനുവിനും ഇന്നലെ നടന്ന പ്രോഗ്രാം നെ പറ്റിയും ഗസ്റ്റ് ആയി വന്ന കാശിനാഥൻ കോളേജിനെ ഇളക്കി മറിചതിനെ പറ്റിയും ആയിരുന്നു സംസാരം.. ഒരുപാട് പെണ്ണ് കുട്ടികൾ ഉണ്ടായിരുന്നു ത്രെ പിറകെ... അത് കേൾക്കുമ്പോൾ ഒരു വേള കുശുമ്പ് നിറയുന്നുണ്ടോ?... പക്ഷെ എന്തിന്.. ?
ദിവസങ്ങൾ ശര വെഗതിൽ പോയികൊണ്ടിരുന്നു. ശിവയുടെ 6ത് സേം എക്സാം അടുക്കറായിരുന്നു.. ഒരുപാട് നാളായി മണികണ്ഠറന്റെ ശല്യം അവർക്കുണ്ടായിരുന്നില്ല..ഇടക്ക് എപ്പഴെെങ്കിലും വീട്ടിലെക്ക് വരും വന്ന് കഴിഞ്ഞാലും അധികം സംസാരമോ ഉപദ്രവമോ ഉണ്ടാവറില്ല... അയാളുടെ മാറ്റം ശിവയെയും നിച്ചുവിനെയും ലക്ഷ്മിയെയും അത്ഭുതപെടുത്തിരയിരുന്നു..
എക്സാം എല്ലാം കഴിഞ്ഞു കലാലയ ജീവിതത്തിനു തിരഷീല വീഴുന്ന അവസാന ദിവമാണ് ഇന്ന്. ഒത്തിരി നല്ല ഓർമ്മകൾ നെഞ്ചോട് ചേർത്ത് വെക്കാൻ പാകത്തിൽ തന്നൊരിടം.. പല രാത്രികളും വേദനയോടെ നീക്കുമ്പോഴെല്ലാം നാളെ കാലത്തു കോളജിലേക്ക് എത്താമല്ലോ എന്ന ചിന്തയായിരുന്നു. ഇവിടെ എത്തുമ്പോൾ പല ഓർമകളും വേദനകളും മറന്ന് പോവാറുണ്ട്. കാന്റിനും ലൈബ്രറയും ചീനിമരചോടും സ്പോർട്സ്ഗ്രൗണ്ടും കൽബഞ്ചും പാട്ട്കൂട്ട ഇടവും എല്ലാം...എല്ലാം തനിക്ക് അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. ഇവിടെ വന്നത് തോട്ടുള്ള ഓരോ കുഞ്ഞു നല്ല ഓർമ്മകളെയും നെഞ്ചിനുള്ളിൽ കൂട്ടി വെച്ചിട്ടുണ്ട്..
ഇവിടെ നിന്നും തനിക്ക് കിട്ടിയതാണ് കൂടപ്പിറപിനെപൊലെ രണ്ട് കൂട്ടുകാരെ തസ്‌നിയും അനുവും.. തന്റെ എല്ലാ അവസ്ഥയും മനസിലാക്കി കൂടെ നിൽക്കുന്ന രണ്ട് പേർ..അവരൊടോത്തുള്ള നിമിഷങ്ങൾ ഇനി ഓർമകൾ ആണല്ലോ എന്നാലോചിക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റലനുഭവിക്കും.
തങ്ങളുടെ പ്രിയപ്പെട്ട ഇടമായ സ്പോർട്സ്ഗ്രൗണ്ടിന് സമീപത്തെ മരചുവട്ടിൽ ഇരിക്കുകയാണ് തസ്‌നിയും അനുവും ശിവയും. 3 പേരും അന്ന് ഒരുപാട് നിഷബ്ദയിലായിരുന്നു അവർക്ക് പരിചിതമല്ലാത്ത ഒരു അവസ്തയായിരുന്നു ഈ നിഷബ്ദത.
\"എടി പെണ്ണുങ്ങളെ.. നിങ്ങൾ എന്താ ഇവിടെ അവർഡ് പടത്തിന് അഭിനയിക്കാൻ ഇരിക്കുവാണോ\"
അവരുടെ മൗനത്തെ നീകികൊണ്ട് തസ്‌നിയാണ് തുടക്കം ഇട്ടത്.
\"ഹാ അത് തന്നെ എനിക്കും പറയാൻ ഉള്ളെ നിങ്ങൾ രണ്ടും എന്താ ഇത്രേം നേരം എന്തോ പോയ അണ്ണനെ പോലെ ഇരുന്നേർന്നെ.\"
അനുവും പിന്നെ സംസാരിക്കൻ തുടങ്ങി. പക്ഷെ ശിവക്കപ്പോൾ സങ്കടമാണ് തോന്നിയത്. അതിന്റെ അടയാളം എന്നൊണം അവളുടെ കണ്ണിലും ആ നനവ് പ്രത്യക്ഷ്യപ്പെട്ടിരുന്നു..
\"എന്റെ പൊന്നു ശിവ കുട്ടി നീ എന്തിനാ മുത്തേ ഇങ്ങനെ കരയുന്നേ.. നമ്മടെ ക്ലസ് കഴിഞ്ഞന്നല്ലേ ഉള്ളു നമ്മടെ ഫ്രണ്ട്ഷിപ് ഇവിടെ വെച്ചു നില്ക്കുന്നില്ലല്ലൊടാ \"
തസ്‌നിയും അനുവും ശിവക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് കൊണ്ട് പറഞ്ഞു.
\"നിങ്ങൾ രണ്ട് പേരും എന്നെ എന്നും വിളിക്കണം കേട്ടല്ലോ\"
\"അയോ അത് നീ പറഞ്ഞു തന്നിട്ട് വേണല്ലോ ഞങ്ങൾക്ക് അറിയാൻ.. ഒന്ന് പോയെടി മരമാക്രി ചുമ്മ ഓരോന്നും പറഞ്ഞ് സെന്റി അടിച്ചു ഡാർക്ക് ആകാതെ \" (അനുവാണ്)
\"ഇനി ഇവിട ഇരുന്നാലേ ഈ ശിവ ഇരുന്ന് കരഞ്ഞു അലമ്പാക്കും അത് കൊണ്ട് വാ നമക്ക് വെഷമം തീർക്കാൻ കാന്റിനിലെക്ക് പോവാം.. ഇപ്പോ ചെന്ന സുമേച്ചിടെ വക നല്ല ചൂട് ഉഴുന്ന് വടേം ചട്നിയും സാപ്പിടാം\"
ശിവയുടെ മൂഡ് മാറ്റാനെന്നവണ്ണം തസ്നിയും അനുവും കൂടി അവളെ കാന്റിനിലേക്ക് കൊണ്ട് പോയി..
അവിട ഇരുന്ന് ഒന്നും രണ്ടും സംസാരിച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വരുൺ വന്ന് അവരുടെ ടെബിളിന് അടുത്ത് വന്ന് നിന്നത്. ശിവയൊന്ന് ഞെട്ടിയിരുന്നു അതെ ഞെട്ടൽ അനുവിനും തസ്നിക്കും ഉണ്ടായിരുന്നു. അടുത്തത് ഇനി എന്ത് പ്രശ്നതിനുള്ള പുറപ്പാട് ആണ് എന്നോലോചിക്കുംതോറും ശിവയുടെ ഹൃദയം മിടിക്കാൻ തുടങ്ങി.
(തുടരും)