Aksharathalukal

നിഴൽ

വറ്റിപ്പോയതെന്റെ പ്രണയമല്ല..
എന്റെ സ്വപ്നങ്ങളുടെ ചിറകുകളാണ്..
നാളെ എനിക്കിന്ന് പ്രതീക്ഷകളല്ല
കടവും കടപ്പാടുകളും നിറഞ്ഞ കണക്കുപുസ്തകമാണ്...
അക്കങ്ങളുടെ കൂട്ടിക്കുറക്കലുകളല്ല
കടമകളുടെ കല്പ്പിച്ചു തരുന്ന ഭാരമിറക്കലാണ്..
നൊമ്പരപ്പെടുത്തുന്നതെന്റെ
മാനത്തിനേറ്റ മുറിവുകളിൽ
നീ നിസ്സഹായതയുടെ ലേപം
പുരട്ടുമ്പോഴാണ്...
വെറുക്കുന്നതെന്റെ ജന്മത്തെയല്ല
അർത്ഥമില്ലാത്ത നിന്റെ നിഴലിനെയാണ്..