Aksharathalukal

തന്മിഴി

അനന്തന്റെ കീഴിൽ അഭ്യസിക്കുവാൻ വേണ്ടി വന്നതായിരുന്നു
അനിരുദ്ധൻ

എന്നാൽ ആരോഗ്യപ്രശ്നങ്ങളുടെ കാരണത്താൽ അനന്തന് അത് സാധിക്കുമായിരുന്നില്ല
അതിനാൽ രുദ്രദേവിയായിരുന്നു ആ ചുമതല ഏറ്റെടുത്തിരുന്നത്

പക്ഷെ...

എല്ലാവരുടെയും ചിന്തകളെ പാടെ മാറ്റിയെടുത്ത് അനിരുദ്ധൻ രുദ്രദേവിയെ പോലും അതിശയിപ്പിച്ചു കൊണ്ട് അവളെ അടിയുറവ് പറയിപ്പിച്ചിരുന്നു

അതെല്ലാവരിലും അത്ഭുതം ജനിപ്പിച്ചിരുന്നു
അനന്തനിൽ പോലും അതൊരു അതിശയം ജനിപ്പിച്ചു

പോകെ പോകെ അനന്തന്റെ ഏറ്റവും പ്രിയപ്പെട്ടവനായി മാറിയിരുന്നു അനിരുദ്ധൻ

അതിനിടയിൽ അനിരുദ്ധന്റെയും രുദ്രദേവിയുടെയും കണ്ണുകൾ കഥകൾ പറയുവാൻ ആരംഭിച്ചിരുന്നു

ഇരുവർക്കും അവരുടെ കഥകളുടെ അർത്ഥമെന്തെന്ന് മനസിലായതും
വീട്ടിലറിയിച്ചിരുന്നു
തന്റെ പ്രിയപ്പെട്ട ശിഷ്യനെ തന്റെ മകളുടെ ഭർത്താവായി കാണുന്നതിൽ അനന്തന് സന്തോഷമേ ഉണ്ടായിരുന്നുള്ളു
അത് പോലെ തന്നെ രുദ്രദേവിയുടെ തീരുമാനങ്ങൾ തെറ്റില്ലെന്നുള്ള ഉറപ്പും അദ്ദേഹത്തിന് ഉണ്ടായിരുന്നു
ഇരു കൂട്ടരുടെയും വീടുകളിൽ നിന്നും പൂർണ സമ്മതം ലഭിച്ചതിനാൽ അവരുടെ വിവാഹം നടത്തുവാനുള്ള ഏർപ്പാടുകൾ തുടങ്ങിയിരുന്നു

അതി ഗംഭീരമായി തന്നെ നാടാകെ അറിയിച്ചു കൊണ്ടുള്ള ഇരുവരുടെയും വിവാഹം മംഗളമായി തന്നെ കഴിഞ്ഞിരുന്നു

അനന്തന്റെയും വൈശാലിയുടെയും അനുഗ്രഹത്തോട് കൂടെ അനിരുദ്ധന്റെ പാതിയായി രുദ്രദേവി

ഇരുവരും ഒരു മനസായും ഒരു ശരീരവുമായി ഒന്ന് ചേർന്നിരുന്നു

കാലങ്ങൾ ആർക്ക് വേണ്ടിയും കാത്തു നിന്നില്ല
വർഷങ്ങളോരോന്നും മാറി മറിഞ്ഞു കൊണ്ടിരുന്നു

ചിലരുടെയൊക്കെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചിരുന്നില്ല

എന്നാൽ വിവാഹം കഴിഞ്ഞു വർഷങ്ങളേറെയായിട്ടും അനിരുദ്ധനും രുദ്രദേവിക്കും സന്തനാഭാഗ്യം ലഭിച്ചിരുന്നില്ല
നേർച്ചയും പൂജകളും മറ്റുമായി ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കിയെങ്കിലും അവയൊന്നും തന്നെ ഫലം കണ്ടിരുന്നില്ല

അനന്തന് മന്ത്രവാദവും മറ്റു പല ആചാരങ്ങളുടെയും വിദ്യകളും തന്ത്രങ്ങളും മന്ത്രങ്ങളും അറിയാമായിരുന്നു

അത് പോലെ തന്നെ രുദ്രദേവിക്കും വീരനും ഇന്ദ്രനും ഇതേ കഴിവുകൾ കണ്ടിരുന്നു
എന്നാൽ നല്ല കാര്യങ്ങൾക്കല്ലാതെ അവയൊന്നും ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥ അദ്ദേഹം മൂവരോടായി പറഞ്ഞിരുന്നു

ഇത്രയൊക്കെ ചെയ്തിട്ടും തനിക്കൊരു ഉണ്ണിയെ പോലും ലാളിക്കുവാനുള്ള ഭാഗ്യം കിട്ടിയെല്ലെന്നുള്ള കാരണത്താൽ രുദ്രദേവിയും അനിരുദ്ധനും അറ്റകൈ പ്രയോഗം തന്നെ നടത്തുവാൻ തയ്യാറായി
അവസാന ശ്രമമെന്നോണം
ഇതേ കുറിച്ച് അനന്തനോടും അവർ സൂചിപ്പിച്ചിരുന്നു
അദ്ദേഹവും അതിനു പൂർണസമ്മതം നൽകി

വീരനെയും ഇന്ദ്രനെയും അതിനായ് രുദ്രദേവി പോയി കണ്ടിരുന്നു
തങ്കളുടെ സഹോദരിയുടെ വിഷമം അറിയുന്ന ഇരുവരും അതിനു സമ്മതം മൂളി

എന്നാൽ അനന്തൻ ഒരു താക്കീത് അവർക്കായി കൊടുത്തിരുന്നു
ചെയ്യുന്ന പ്രവർത്തികളിലെന്തെങ്കിലുമൊരു പാകപിഴ സംഭവിച്ചാൽ അത് നാടിനു തന്നെ വിനാശം കൊയ്യുമെന്ന്

ആ വാക്കുകളുടെ ഓർമയിൽ
രുദ്രദേവി എല്ലാം തന്നെ കൃത്യമായി ചെയ്യുവാൻ നന്നേ ശ്രമിച്ചിരുന്നു

കർമങ്ങൾ ചെയ്യണ്ടേ ദിവസം വന്നെത്തി

കിഴക്കേമലയിൽ അവരുടെ പ്രതിഷ്ഠ ആയിരുന്ന ചാത്തന്മാരുടെ അടുക്കലേക്കായിരുന്നു രുദ്രദേവിയും അനിരുദ്ധനും വീരനും ഇന്ദ്രനും പോയിരുന്നത്

\"എന്റെ ചാത്തന്മാരെ നിങ്ങൾ കാണുന്നില്ലേ ഈയുള്ളവളുടെ തീരാ ദുഃഖത്തെ...
മറ്റെല്ലാ കഴിവുകളാലും നിങ്ങളെനിക്ക് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു
അതിനെല്ലാം നിങ്ങളോട് ഈയുള്ളവൾ കടപ്പെട്ടിരിക്കുന്നു

സന്തനാഭാഗ്യമെന്നത് എനിക്ക് വെറും സ്വപ്ന തുല്യമായി മാറിയിരിക്കുന്നു
എന്നോടീ കാര്യത്തിലും അവിടുന്ന് കരുണ കാണിക്കില്ലേ
നിങ്ങളുടെ അനുഗ്രഹത്താൽ ലഭിക്കുന്ന ഉണ്ണികളിൽ രണ്ടാമത് ജനിക്കുന്ന എന്റെ കുഞ്ഞിനെ
16 വയസ്സിൽ അവിടുത്തേക്ക് ബലിയായി ഈയുള്ളവൾ നൽകി കൊള്ളാമെന്ന് വാക്ക് നൽകുന്നു \"

രുദ്രദേവി തന്റെ തീരാ വേദനയെ ചാത്തന്മാരുടെ മുന്നിൽ അറിയിച്ചു
അതിനു വേണ്ടിയുള്ള പൂജകർമങ്ങളും അവർ ഭംഗിയായി തന്നെ പൂർത്തീകരിച്ചു
ഒന്നിനും ഒരു കുറവ് പോലുമില്ലാത്ത വിധം അവയെല്ലാം പൂർത്തീകരിക്കപ്പെട്ടു

ചാത്തന്മാരുടെ കരുണയുടെയോ രുദ്രദേവിയുടെ പ്രാർത്ഥനയുടെ ഫലമായോ
ഇരുവർക്കും അവരുടെ ആദ്യ കണ്മണിയുടെ വരവ് സന്തോഷം നൽകി
അതിനു ഉപകാരമായി ചാത്തന്മാരുടെ മുന്നിൽ അവരുടെ പ്രീതിക്കായുള്ള പൂജ കർമങ്ങൾ മുടങ്ങാതെ തന്നെയവർ അനുഷ്ഠിച്ചു

രുദ്രദേവി തന്റെ ആദ്യത്തെ കണ്മണിയെ വരവേറ്റു
ആരുമോന്ന് നോക്കി നിൽക്കും അത്രയ്ക്കും സുന്ദരനായൊരു ആൺകുഞ്ഞിന് തന്നെ രുദ്രദേവിക്കും അനിരുദ്ധനും കിട്ടി

ഗോതമ്പിന്റെ നിറവും
മിനുസമാർന്ന കറുത്ത് ഇടതൂർന്നു കിടക്കുന്ന അഴകാർന്ന മുടിയും
ആരെയും മയക്കുവാൻ ശേഷിയുള്ള ഇന്ദ്രനീല കണ്ണുകളും
അവനിൽ തന്നെ ലയിച്ചു ചേരും വിധമുള്ള പാൽ പുഞ്ചിരി തൂകുന്നൊരു ഉണ്ണി

അതായിരുന്നു
\"വിദ്യൂത് മേനോൻ \"

അവന്റെ ഓരോ വളർച്ചയും ആ കുടുംബം ഒന്നാകെ ഉത്സവം പോലെ കൊണ്ടാടി

വിദ്യൂവിന് രണ്ട് വയസായ അന്ന് രുദ്രദേവി രണ്ടാമത് ഗർഭിണിയായി എന്നുള്ള വാർത്ത ആ കുടുംബത്തെ സന്തോഷ പൂരിതമാക്കി

അതറിഞ്ഞപ്പോഴും ചാത്തന്മാരുടെ പ്രീതിപൂജ അവർ മുടക്കിയിരുന്നില്ല

മറ്റെല്ലാവരെയും കാൾ വിദ്യൂവിനായിരുന്നു കുഞ്ഞുണ്ടാവുന്നതിൽ ഉത്സാഹവും ധൃതിയും
രുദ്രദേവിയെ ഒന്നനങ്ങുവാൻ പോലുമവൻ സമ്മതിച്ചിരുന്നില്ല
ഒരു നോട്ടം കൊണ്ട് തന്നെ രുദ്രദേവിയെ അവൻ അടക്കിയിരുത്തിയിരുന്നു

അതെല്ലാം മറ്റെല്ലാവരിലും അതിശയം ജനിപ്പിച്ചു
ആരുടെ മുന്നിലും അടിയുറവ് വെക്കാതിരുന്ന രുദ്രദേവി തന്റെ കുഞ്ഞിന് മുന്നിൽ അടിയുറവ് പറഞ്ഞിരിക്കുന്നു

അതിനൊരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളു
രുദ്രദേവിയെന്ന അമ്മ

രണ്ടാമത്തെ കുഞ്ഞിനും രുദ്രദേവി ജന്മമെകി
ഉത്സവം പോലെയവിടെയുള്ളവർ കുഞ്ഞിന്റെ വരവാഘോഷിച്ചു

തൂവെള്ള നിറവും
വജ്രക്കല്ലുകൾ പോലെ തിളങ്ങുന്ന കണ്ണുകളും
കവിളിലായി തെളിയുന്ന കുഞ്ഞി നുണക്കുഴിയും ആ കുഞ്ഞിനെ കൂടുതൽ സുന്ദരനാക്കി

\"വിശ്വജിത്ത് മേനോൻ \"

രണ്ട് ഉണ്ണികളുടെയും വളർച്ച ഇരു കുടുംബത്തിലും ഉത്സവമായി തന്നെ കൊണ്ടാടി

വർഷങ്ങൾ പൊയ്മറഞ്ഞു

വിദ്യൂവും വിശ്വയും ഒന്നിനൊന്ന് മെച്ചപ്പെട്ടവരായി വളർന്നു വന്നു

അയോദ്ധന കലകളിലും മറ്റും അവരുടെ കഴിവുകൾ കാണിച്ചു കൊണ്ടിരുന്നു

രണ്ട് പേരും പരസ്പ്പരം സ്നേഹിച്ചു തന്നെ വളർന്നു വന്നു

വിദ്യൂ കോപമെന്നതായിരുന്നു അടയാളമെങ്കിൽ
വിശ്വ ശാന്തശീലനായിരുന്നു
എന്നാൽ ദേഷ്യമെന്നതിന്റെ അവസാന കടമ്പയും കഴിഞ്ഞാൽ വിദ്യൂവിനെക്കാൾ അപകടകാരിയായിരുന്നു വിശ്വ

രുദ്രദേവിയെ പോലെ തന്നെ മന്ത്രങ്ങളിലും തന്ത്രങ്ങളിലും ഇരുവരും മിടുക്കന്മാരായിരുന്നു

വിശ്വക്ക് 16 വയസാകുന്നു
അതോർമയിൽ വന്ന രുദ്രദേവിക്ക് ഉള്ളിൽ വേദന ഉണ്ടെങ്കിലും അതവർ പുറമെ പ്രകടിപ്പിച്ചിരുന്നില്ല

വിദ്യൂവിനോ വിശ്വക്കോ ഇതൊന്നും അറിവോ ഇല്ലായിരുന്നു

വിശ്വയെ ബലി കൊടുക്കണ്ട ദിവസം വന്നെത്തി

സ്വമനസാൽ അല്ലെങ്കിൽ കൂടി കുടുംബത്തിൽ ഉള്ളവർക്ക് വാക്ക് പാലിക്കേണ്ടിയിരുന്നു
ജനങ്ങളുടെ സുരക്ഷയ്ക്കായി 
അതിനാൽ മറ്റാരുമറിയാതെ വിശ്വയെ മയക്കി കിടത്തിയതിനു ശേഷം കിഴക്കേമലയിലേക്കവർ വിശ്വയെ കൊണ്ട് പോയി

തന്റെ മകനെ ഒരു തവണ കൂടി അവസാനമായി കൺകുളിർക്കേ നോക്കിയതിനു ശേഷം മനസിനെ കല്ലാക്കി മാറ്റി
രുദ്രദേവി വിശ്വയെ ചാത്തന്മാർക്കായി ബലിയേകി

ഒരിക്കൽ പോലും കണ്ണ് നിറഞ്ഞു കണ്ടിട്ടില്ലാത്ത രുദ്രയുടെ കണ്ണുകളിൽ അന്നാദ്യമായി ഒരു തുള്ളി കണ്ണുനീർ രൂപപ്പെട്ടു
അനിരുദ്ധനും വീരനും ഇന്ദ്രനും തങ്കളുടെ വിഷമം ഉള്ളിലൊതുക്കുവാൻ കഴിയാതെ വിങ്ങി പൊട്ടിയിരുന്നു
അപ്പോഴും അവർക്ക് അത്ഭുതമായിരുന്നു രുദ്രദേവിഎന്നാ അമ്മയെ ഓർത്തു

ഇതറിഞ്ഞ വിദ്യൂ ഒരുപാട് തകർന്നു പോയിരിന്നു
എന്നാൽ തന്റെ അമ്മയെടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചു വിശ്വസിച്ചിരുന്ന വിദ്യൂ ഒരിക്കൽ പോലും രുദ്രദേവിയെ തള്ളി പറഞ്ഞിരുന്നില്ല
തന്റെ കൂടപ്പിറപ്പിനെയോർത്തുള്ള വേദനജനകമായ ഓർമ്മകൾ അവനിൽ പ്രകടമായിരുന്നു

എങ്കിലും അവൻ രുദ്രദേവിയെ അത്ഭുതത്തോടെ അതിലുപരി അതിശയത്തോടെ നോക്കി കണ്ടിരുന്നു
ആറ്റുനോറ്റുണ്ടായ മകനെ ബലി കൊടുത്തിട്ടും മനസ് പതറി പോവാതെ പിടിച്ചു നിൽക്കുന്ന അവളിലെ സ്ത്രീയെ കാണുമ്പോൾ

#🔥#🔥#🔥#🔥
വിശ്വയുടെ ആത്മാവിൽ പകയാളി കത്തി
ജീവിച്ചു കൊതി തീരാത്ത അവനെ ഇല്ലാതാക്കിയ രുദ്രദേവിയോടും കുടുംബത്തോടും തീർത്ത തീരാത്ത അത്രയും പക അവനിൽ ഉടലെടുത്തു
അവന്റെയാ പക അവനെയൊരു ദുരത്മവാക്കി മാറ്റി
രുദ്രയിലൂടെ മനപാഠമാക്കിയിരുന്ന മന്ത്രങ്ങളെ അവൻ ദുരുപയോഗം ചെയ്തു
തന്റെ പ്രതികാരം തീർക്കുവാനുള്ള പുനർജന്മത്തിനായി അവൻ കാത്തിരുന്നു
ആ കുഞ്ഞിന്റെ ജനനത്തിനായി വിശ്വയുടെ ആത്മാവ് കാത്തിരിക്കുവാൻ ആരംഭിച്ചു

ഇതറിഞ്ഞ രുദ്രദേവിയും കുടുംബവും

ബാക്കി പറഞ്ഞു തുടങ്ങിയ കാശിയിലേക്കായി എല്ലാവരുടെയും നോട്ടം

ആ നാട്ടിൽ നിന്ന് മറ്റൊരു ദേശത്തേക്ക് പാലയനം ചെയ്തു
കാരണം
വിശ്വയുടെ ആത്മാവ് ആ നാട്ടിലുള്ളവരെ മുഴുവനായി കൊല്ലകൊല ചെയ്യുവാൻ ആരംഭിച്ചു
ഇത് മനസിലാക്കിയ മാണിക്യമംഗലം തറവാട്ടുകാർ മറ്റൊരു ദേശത്തേക്ക് കുടിയേറി
അനിരുദ്ധനും കുടുംബവും അവരോടൊപ്പം കൂടിയിരുന്നു

രുദ്രദേവി മരിക്കുന്നതിനു മുന്പായി വിശ്വയുടെ ദുരത്മാവിനെതിരെ ഒരുപാട് പൊരുതിയെങ്കിലും അവർക്കതിനെ ഇല്ലാതാകുവാനായില്ല

എന്നാൽ അവരുടെ തലമുറകളുടെ പുസ്തകത്താളുകളിൽ എഴുതപ്പെട്ടിരുന്നതനുസരിച്ചു രുദ്രദേവിയും വീരനും ഇന്ദ്രനും അനിരുദ്ധനും പുനർജനിക്കുമെന്നായിരുന്നു
ആ പുനർജന്മത്തിലൂടെ മാത്രമേ വിശ്വയുടെ ആത്മാവിന് മോക്ഷം കിട്ടുകയുള്ളെന്നും

മാണിക്യമംഗലം തറവാട്ടിലുള്ളവർ അവരുടേയ നാമം ഉപേക്ഷിച്ചു കൊണ്ട്
ഇന്ദ്രപ്രസ്ഥമെന്നാക്കി മാറ്റി

ഓരോ തലമുറകളും കടന്നു പോയി
അങ്ങനെ
ഗിരിന്ദ്ര വർമ്മക്കും ഭാര്യ നളിനി വർമ്മക്കും
രണ്ടു ആൺമക്കളുണ്ടായി
. മഹാദേവ വർമയും അദ്ദേഹത്തിന്റെ അനിയനും
മഹാദേവ വർമ്മയുടെ അനിയനിലായിരുന്നു വിശ്വ തന്റെ പുനർജന്മത്തെ കണ്ടെത്തിയിരുന്നത്
അതിനാൽ ആ കുട്ടിക്ക് 5 വയസായ സമയം അവൻ തിരിച്ചറിഞ്ഞു താൻ ആണ് വിശ്വയുടെ പുനർജന്മമെന്ന്
അവനിലൂടെ വിശ്വ തന്റെ പ്രതികാരം ആരംഭിച്ചു

ദൂരദേശത്തേക്ക് പഠിക്കുവാൻ പോയ മഹാദേവ വർമ കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയബന്ധത്തിലായി
ഇതറിഞ്ഞ ഇരുവരുടെയും വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് പൂർണസമ്മതോടെ അവരുടെ വിവാഹം നടത്തി കൊടുത്തു

എന്നാൽ
അവരുടെ വിവാഹ ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല

അവരുടെ മക്കളിലൂടെ രുദ്രദേവി പുനർജനിക്കുമെന്ന് അറിഞ്ഞ മഹാദേവന്റെ അനിയൻ ആ ബന്ധത്തെ തകർക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചു
അതിന്റെ ഫലമായി മഹാദേവ വർമയെ ഇല്ലാതാക്കി

എങ്കിലും മഹാദേവ വർമ്മക്കും ഭാര്യക്കും മക്കൾ ഉണ്ടായിരുന്നു
അവരെ ഇല്ലാതാകുവാൻ സാധിച്ചിരുന്നില്ല

മഹാദേവ വർമ്മയുടെ ഭാര്യയെ മയക്കി അയാളുടെ വരുതിയിലാക്കി അയാളാണ് അവരുടെ ഭർത്താവെന്ന ചിന്ത അവളിലേക്ക് കുത്തിയിറക്കി
മറ്റുള്ളവരെയും തന്റെ മന്ത്ര തന്ത്ര വിദ്യാകളാൽ അയാൾ വരുതിയിലാക്കി

തനിക്ക് മോക്ഷം ലഭിക്കുന്നതിലുപരി അയാളെ ചിന്തിപ്പിച്ചത്
അയാൾ ചെയ്യുന്ന പ്രവർത്തിയിലൂടെ അയാളുടെ ആയുസ്സ് കൂടുകയും
ദിനം പ്രതി കൂടുതൽ ചെറുപ്പമാവുകയും ഇതിന്റെയെല്ലാം ഫലമായി ഈ ലോകം മുഴുവൻ വാഴമെന്ന ചിന്തകളും രുദ്രദേവിയുടെ പുനർജന്മത്തെ ഇല്ലാതാകുവാനുള്ള കാരണങ്ങൾക്ക് ബലം കൂട്ടി

അയാൾക്കൊപ്പം അയാളുടെ യഥാർത്ഥ ഭാര്യയും കൂടിയതോടെ അയാൾക്ക് കൂടുതൽ ശക്തിയേകി
അയാളിലൂടെ അവരിലും പകയും പ്രതികാരവും ദിനപ്രതി കൂടി

കാശി ഇതെല്ലാം പറഞ്ഞവസാനിപ്പിച്ചതും എല്ലാവരും പരസ്പരം നോക്കിയിരുന്നു

അല്ല മോനെ ഇതിനിവിടെ എന്താ പ്രസക്തി

ഉണ്ട്...
ഈ നാടുമായി ഇവയ്‌ക്കെല്ലാം ബന്ധമുണ്ട്

വിശ്വയുടെ പ്രതികാരത്തിന്റെ ബാക്കിയായാണ് ഇവിടെയുള്ള പെൺകുട്ടികളെ കാണാതിയിരുന്നത്
ഇവിടെ മാത്രമല്ല രുദ്രദേവിയോടും കുടുംബത്തോടും അടുപ്പമുള്ള എല്ലാ നാട്ടുകാർക്കും ഇത് തന്നെയായിരുന്നു അവസ്ഥ

അത് കേട്ടതും അവരിലെല്ലാവരിലും ഒരു തരം മരവിപ്പായിരുന്നു

എന്നാൽ രണ്ട് പേർക്കുള്ളിൽ ഭയമുടലെടുത്തു
ഇനി തങ്കൾക്ക് രക്ഷയിലെന്ന ചിന്ത അവരിൽ വിയർപ്പ് തുള്ളികൾ പൊടിച്ചു

പക്ഷെയാര അയാൾ
ഞങ്ങൾക്ക് അങ്ങനെ ആരെയും അറിയില്ല

അല്ല...
നിങ്ങൾക്ക് എല്ലാവര്ക്കും അയാളെ അറിയാം
പക്ഷെ നിങ്ങളുടെ വിശ്വാസം പിടിച്ചു പറ്റി നിങ്ങളെയെല്ലാം വഞ്ചിക്കുകയായിരുന്നു അയാൾ

ആരാ അയാൾ...
ഞങ്ങളുടെയെല്ലാം കുഞ്ഞുങ്ങൾ എന്ത് തെറ്റാ ചെയ്തത്
പറ മോനെ ആരാ അയാൾ

എന്താ അച്ചാച്ച ഒന്നും മിണ്ടാതെയിരിക്കുന്നത് പറഞ്ഞു കൊടുക്ക് ആരാ അതെന്ന്

വിയർപ്പ് തുള്ളികളോപ്പിയെടുക്കുന്ന രാഘവന്റെ അടുത്തേക്കായി വന്നു നിന്നു കൊണ്ട് തനു പറഞ്ഞു

മോളെന്തൊക്കെയാ പറയുന്നേ ഞാൻ... ഞാൻ എന്ത് പറയാനാ

പറയണം....
നിങ്ങളാണ് മഹാദേവ വർമ്മയുടെ അനിയൻ രാഘവ് വർമയെന്ന്
പകയും പ്രതികാരവും തീർക്കുവാൻ ഇറങ്ങി തിരിച്ച വിശ്വയുടെ പുനർജന്മമെന്ന്
ഈ നിൽക്കുന്ന പാവം ജനങ്ങളുടെ മക്കളെ പകയുടെ പേരിൽ ഇല്ലാതാക്കിയവൻ നിങ്ങളാണെന്ന്

മോളെ തനു എന്തൊക്കെയാ പറയുന്നേ
മോൾടെ അച്ചാച്ചനല്ലേ അത്

ആണോ ജാനകി
ഓ സ്വന്തം ഭർത്താവിന്റെ പ്രതികാരവും പകയും ഉള്ളിലൊതുക്കി അയാൾക്ക് കൂട്ട് നിന്ന നിങ്ങൾ അയാൾക്കല്ലാതെ മറ്റാർക്ക് വേണ്ടി വാദിക്കും

അവരുടെയാ സംഭാഷണങ്ങൾ അവിടെ കൂടി നിന്നവരിൽ എല്ലാം ഞെട്ടൽ ഉളവാക്കി
അതിലുപരി അയാളോട് ദേഷ്യവും വെറുപ്പും പുച്ഛവും ആയിരുന്നു അവരിൽ നിറഞ്ഞു നിന്നത്

വെറുതെ വിടല്ല് ഇയാളെ കൊന്ന് തള്ളേടാ രണ്ടിനേം

അവിടെ കൂടിയിരുന്ന ജനങ്ങൾ രാഘവനും ജാനകിക്കും എതിരെ തിരിയുന്നത് കണ്ടതും

തനുവും കാശിയും മറ്റൊരു ചെറുപ്പക്കാരനും മുന്നിലേക്ക് ഓടിയടുത്തിരുന്നു

അവർ മൂവരും കരങ്ങൾ കോർത്തു മന്ത്രമുരുവിട്ടതും അവർക്ക് 5 പേർക്കും ചുറ്റുമായി വലിയ പ്രകാശത്തോട് കൂടിയുള്ളൊരു വലയം കാണപ്പെട്ടു
പുറമെ നിൽക്കുന്നവർക്കാർക്കും അതിനുള്ളിലേക്ക് പ്രവേശിക്കുവാൻ സാധിച്ചില്ല

രുദ്രദേവി....
നിനക്കെന്നെ ഒന്നും ചെയ്യാനാവില്ല
നിന്നെയെനിക്ക് വേണം
എന്റെ ആഗ്രഹങ്ങളും ജീവിതവുമില്ലാതാക്കി നീയീ ലോകത്ത് സന്തോഷത്തോടെ വാഴൻ ഞാൻ സമ്മതിക്കില്ല

രാഘവൻ ജാനകിയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടലറി

ഇല്ല വിശ്വ നിനക്ക് ഈ ഭൂമിയിൽ ഇനി സ്‌ഥാനമില്ല
നിനക്ക് വിധിച്ചിട്ടുള്ള ആയുസ്സ് ഇത്രയുമാണ് അതിൽ എനിക്കും നിനക്കും ഒന്നും ചെയ്യാനാവില്ല

മുന്നിലേക്ക് വന്നു കൊണ്ട് തനു പറഞ്ഞിരുന്നു
അല്ല സാക്ഷാൽ രുദ്രദേവിയായിരുന്നു അവളപ്പോൾ

രുദ്രദേവിയായി മുന്നിൽ നിൽക്കുന്ന തനുവിനെ കാണെ അവിടെയുള്ളവരെല്ലാം അതിശയത്തോടെ അവളെ നോക്കി നിന്ന് പോയിരുന്നു

അതെ വിശ്വ നിനക്ക് ഈ ഭൂമിയിൽ ഇനി സ്‌ഥാനമില്ല
നിനക്ക് വേണ്ടിയുള്ള കർമങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു അതിനാൽ ഇവിടെ നിന്നും പോകുവാൻ നീ തയ്യാറായിക്കൊള്ളു

വീരനായി മാറിയിരുന്ന കാശി മുന്നിലേക്ക് വന്നു നിന്നിരുന്നു 

ഇല്ല...
എന്റെ പ്രതികാരം അത് തീർക്കാതെ ഞാൻ പോവില്ല

വിശ്വ നീ ഇനിയും ഇവിടെ നിന്നാൽ നിനക്ക് ലഭിക്കാൻ പോകുന്ന ശിക്ഷ അത് നിനക്ക് താങ്ങുവാൻ പോലും സാധിച്ചെന്ന് വരില്ല

അതായിരുന്നു ഇന്ദ്രൻ
കൂടെ നിന്നിരുന്ന ചെറുപ്പക്കാരൻ

ഇല്ല സാധിക്കില്ല നിങ്ങൾക്കെന്നല്ല
ആർക്കും
ഹ ഹ ഹ

ആർത്തട്ടഹസിച്ചു കൊണ്ട് അയാൾ അവർക്ക് മുന്നിലേക്കൊരു മാന്ത്രിക ദണ്ട് ഉയർത്തി
അതിൽ നിന്നും അവർക്ക് മൂവർക്കും മുന്നിലേക്ക് വന്ന വാളിനെ നിഷ്കരുണം തകർത്തു കൊണ്ട് തനു രാഘവന്റെ നെഞ്ചിലേക്കായി ചവിട്ടി വീഴുത്തിയിരുന്നു
തന്റെ കാലുകൾ രാഘവന്റെ നെഞ്ചിലായി തനു അമർത്തി പിടിച്ചു

നീ ഇത്രയും കാലം സൂക്ഷിച്ചു വെച്ചിരുന്ന ശക്തി അതിന് ഇനി നിന്നെ രക്ഷിക്കാനാവില്ല

തന്റെ കൈകളിൽ പിടിച്ചിരുന്ന ചുവന്ന രത്നക്കല്ല് രാഘവന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചിരുന്നു തനു

അമ്മേ...

രാഘവന് പകരം വിശ്വയുടെ രൂപം അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു

അത് കാണെ രുദ്രദേവിയെന്ന അമ്മ തന്റെ മകന്റെ കവിളിലായി അരുമയോടെയൊന്ന് തഴുകി

ഇല്ല വിശ്വ നിന്റെ ചതിക്കുഴികളിൽ വീഴുന്ന സാധുക്കളുടെ കൂട്ടത്തിൽ എന്നെ നീ ചേർക്കരുത്
കാരണം
നിന്റെ അമ്മയാണ് ഞാൻ

അതും പറഞ്ഞു കൊണ്ട് തനു രാഘവന്റെ നെഞ്ചിലായി അവ കുത്തിയിറക്കിയിരുന്നു

അതോടൊപ്പം കാശിയും ഹരിയും മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു

തൊട്ടടുത്ത് നില്കുന്ന ജാനകിയിലേക്ക് രുദ്രയുടെ കണ്ണുകൾ പതിഞ്ഞു

എന്റെ മകനെ ചതിയിലൂടെ വരുതിയിലാക്കി ഭൂമിയെ മുഴുവൻ നശിപ്പിക്കാമെന്ന് നീ കരുതിയോ മാധുരി
ഇല്ല നിന്റെയോ നിന്റെ അച്ഛന്റെയോ കണക്ക് കൂട്ടലുകൾ ഒരിക്കലും നടക്കില്ല

പേടിച്ചു വിറച്ചിരുന്ന ജാനകിയുടെ വാരിയെല്ലിന് ഭാഗത്തായി ഹരി ഉടവാള് കൊണ്ട് കുത്തിയിറക്കിയിരുന്നു

ആ നിമിഷം തന്നെ ജീവൻ പൊലിഞ്ഞു കൊണ്ടിരുന്ന രാഘവനിൽ നിന്നുമൊരു നീലവെളിച്ചം ഉയർന്നു പൊങ്ങിയിരുന്നു അത് ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങൾക്കിടയിലേക്ക് ചേർന്നിരുന്നു
ആ കുഞ്ഞ് നക്ഷത്രം തനുവിനെ നോക്കി പുഞ്ചിരി തൂകിയിരുന്നു

അതിനോടൊപ്പം തന്നെ തനു ബോധം മറഞ്ഞു നിലത്തേക്ക് വീഴുവാൻ പോയിരുന്നു
അവൾക്കടുത്തേക്കൊടിയടുത്തു കൊണ്ട് കണ്ണൻ അവളെ തന്റെ കൈകളിലേക്ക് സുരക്ഷിതമായി നെഞ്ചോട് ചേർത്തിരുന്നു

തുടരും....

കമന്റ് പോന്നോട്ടെ
നിങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ

By രുദ്


തന്മിഴി

തന്മിഴി

4.5
1160

തനു അവളുടെ കണ്ണുകൾ ചിമ്മി തുറന്നതും അവൾക്ക് ചുറ്റും നിൽക്കുന്നവരെ നോക്കിയൊന്ന് പുഞ്ചിരിച്ചുമോളെ തനു...എങ്ങനെയുണ്ടെന്റെ കുട്ടിക്ക് എന്താ ഇതൊന്നും ഞങ്ങളോടാരോടും പറയാതെയിരുന്നത്അമ്മേ നാളെ പറയാമെല്ലാം വല്ലാത്ത ക്ഷീണംപിന്നെ...ഒരു സംശയഭാവത്തിൽ അവരെല്ലാവരും തനുവിനെ നോക്കിനാളെ ഇവിടെയൊരു അഥിതി ഉണ്ടാവും മനസ്സ് കൊണ്ട് ആ വ്യക്തിയെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണംഅവൾ പറയുന്നതിന്റെ പൊരുൾ എന്തെന്ന് മനസിലായില്ലെങ്കിലും അവർ തലയാട്ടി സമ്മതിച്ചിരുന്നുഇനി ഞാൻ പറയുന്ന കാര്യം നിങ്ങൾ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ലപക്ഷെയത് പറയത്തെ ഇരിക്കാനും സാധിക്