Aksharathalukal

തന്മിഴി

തനു അവളുടെ കണ്ണുകൾ ചിമ്മി തുറന്നതും അവൾക്ക് ചുറ്റും നിൽക്കുന്നവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു

മോളെ തനു...
എങ്ങനെയുണ്ടെന്റെ കുട്ടിക്ക് 
എന്താ ഇതൊന്നും ഞങ്ങളോടാരോടും പറയാതെയിരുന്നത്

അമ്മേ നാളെ പറയാമെല്ലാം വല്ലാത്ത ക്ഷീണം
പിന്നെ...

ഒരു സംശയഭാവത്തിൽ അവരെല്ലാവരും തനുവിനെ നോക്കി

നാളെ ഇവിടെയൊരു അഥിതി ഉണ്ടാവും മനസ്സ് കൊണ്ട് ആ വ്യക്തിയെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം

അവൾ പറയുന്നതിന്റെ പൊരുൾ എന്തെന്ന് മനസിലായില്ലെങ്കിലും അവർ തലയാട്ടി സമ്മതിച്ചിരുന്നു

ഇനി ഞാൻ പറയുന്ന കാര്യം നിങ്ങൾ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല
പക്ഷെയത് പറയത്തെ ഇരിക്കാനും സാധിക്കില്ല

എന്താ മോളെ പറ

പുറകിലായി നിന്നിരുന്ന കാശിയെയും ഹരിയെയും തനു നോക്കി
അവളുടെ നോട്ടത്തിന് അർത്ഥം മനസിലായതും അവരിരുവരും അനുസരണയുള്ള കുട്ടികളെ പോലെ അവർക്ക് മുന്നിലേക്ക്‌ വന്നു നിന്നു

അച്ഛാ... അമ്മേ
ഞാൻ ഉണ്ടാവുന്നതിനു മുന്നേ രണ്ട് ഇരട്ടകുട്ടികൾ കൂടെ അമ്മക്ക് ഉണ്ടായിരുന്നില്ലേ

പക്ഷെയ കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചു പോയിരുന്നു മോളെ

ആ ഓർമയിൽ അമ്മ മനസൊന്ന് പിടഞ്ഞിരുന്നു
അതറിഞ്ഞെന്ന പോൽ ചന്ദ്രൻ അവരെ ചേർത്തു പിടിച്ചിരുന്നു

അവർ മരിച്ചിട്ടില്ല
മരിച്ചെന്ന് നിങ്ങളെയെല്ലാവരെയും വിശ്വസിപ്പിച്ചു

അത് കേൾക്കെ അവിടെ കൂടി നിന്നിരുന്നവരിലെല്ലാം ഞെട്ടിയിരുന്നു

മോൾ... മോളെന്തൊക്കെയാ പറയുന്നത്

അതെ അമ്മേ രാഘവനും ജാനകിയും നിങ്ങളെയെല്ലാവരെയും പറഞ്ഞു പറ്റിച്ചു
അന്നുണ്ടായ കുഞ്ഞുങ്ങളെ അവിടെ നിന്നും മാറ്റി അയാളുടെ സഹായിയുടെ കൈയിൽ കൊല്ലുവാൻ കൊടുത്തു വിട്ടു
എന്നാൽ അയാൾക്ക് ആ കുഞ്ഞുങ്ങളെ കൊലക്ക് വിട്ടു കൊടുക്കുവാൻ സാധിച്ചില്ല
അതിനാൽ അയാളിലെ ക്രൂരത അറിഞ്ഞിരുന്ന സഹായി കുഞ്ഞുങ്ങളെ വല്യമ്പ്രാട്ടെ സത്യനാരായണ നമ്പുതിരിക്ക് കുഞ്ഞുങ്ങളെ ഏൽപ്പിച്ചു
സത്യാവസ്ഥ അറിയാമായിരുന്ന അദ്ദേഹം രണ്ടാമത്തെ കുഞ്ഞിനെ തന്നോടൊപ്പവും ഒരാളെ അനാഥാലയത്തിലും നിർത്തി

ശ്വാസമെടുക്കുവാൻ പോലും മറന്നു പോയിരുന്നു അവിടെയുള്ളവർ

മോളെ...
അപ്പൊ എൻ.. എന്റെ മക്കൾ

ഒരു ചിരിയായിരുന്നു അവർക്കുള്ള അവളുടെ മറുപടി
അടുത്തു നിന്നിരുന്ന കാശിയിലേക്കും ഹരിയിലേക്കും അവളുടെ കണ്ണുകൾ പതിഞ്ഞു

അത് കാണെ അവിടെയുള്ളവർ അത്ഭുതപെട്ടു പോയിരുന്നു

അമ്മേ... അച്ഛാ

കാശിയും ഹരിയും ചന്ദ്രനെയും ഭാരതിയെയും നോക്കി വിളിച്ചതും ഇരുവരും അവരെ രണ്ട് പേരെയും അവർക്കടുത്തേക്ക് വിളിച്ചിരുന്നു

അവരുടെ സ്നേഹപ്രകടനങ്ങൾ കാണെ അവിടെ കൂടി നിന്നിരുന്നവരിലെല്ലാം ആനന്ദത്തിന്റെ പുതുമഴ പെയ്തു

തനു കൂടുതൽ ക്ഷീണിതയായി കണ്ടതും എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയിരുന്നു

ഒരുപാട് നാളുകൾക്ക് ശേഷം അന്നെല്ലാവരും സന്തോഷത്തോടെയും ശാന്തതയുടെയും നിദ്രയിലാണ്ടു

💕💕💕💕💕💕💕💕💕

ഇന്ദ്രപ്രസ്ഥം തറവാടിന് മുന്നിലേക്ക് ഒരു കാർ വന്നു നിൽക്കുന്നത് കണ്ട് കൊണ്ടായിരുന്നു എല്ലാവരും പുറത്തേക്കിറങ്ങിയത്

അതിൽ നിന്നും 70 വയസൊളം പ്രായം തോന്നിക്കുന്നൊരാൾ ഇറങ്ങി

മുത്തശ്ശ...

തനുവും കാശിയും ഹരിയും അയാൾക്കടുത്തേക്ക് ഓടിയെത്തിരുന്നു

അങ്ങനെയല്ലാം മംഗളമായി തന്നെ നടന്നുവല്ലേ

അവരെ മൂന്ന് പേരെയും നോക്കി കൊണ്ടാദേഹം പറഞ്ഞു
അതിനു ഉത്തരമെന്നോണം അദ്ദേഹത്തിനായി ഒരു പുഞ്ചിരി അവർ നൽകി

നിങ്ങൾക്കാർക്കും എന്നെ മനസിലായില്ലായെന്ന് എനിക്ക് അറിയാം

പെട്ടന് അദ്ദേഹം പറഞ്ഞു നിർത്തിയതും
അദ്ദേഹത്തിന്റെ കണ്ണുകൾ പോകുന്ന ദിശയിലേക്ക് എല്ലാവരും നോക്കി

അദ്ദേഹത്തെ തന്നെ നോക്കി നില്കുകയായിരുന്നു ദേവയാനി

അത് കണ്ടതും മൂന്ന് പേരിലും കള്ളച്ചിരി വിരിഞ്ഞിരുന്നു

ദേവയാനിയുടെ അടുത്തേക്കായ് അദ്ദേഹം നടന്നടുത്തു

ദേവു...

ദേ.. ദേവേട്ടാ

ഇടറുന്ന ശബ്ദത്തിൽ ദേവയാനി അദ്ദേഹത്തെ വിളിച്ചതും കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു
ഇത്രയും വർഷത്തെ സങ്കടങ്ങൾ മൗനമായി അവരിരുവരും പങ്ക് വെച്ചു

നിങ്ങൾക്കാർക്കും മനസിലായില്ലല്ലേ ഇതാരാന്ന്
ഇതാണ് 
\"The great mahadev varma \"
 ഭാരതിയമ്മേടേം വരദചന്റേം അച്ഛൻ
ഞങ്ങളുടെ മുത്തശ്ശൻ

അത് കേൾക്കെ ഭാരതിയിലും വരദനിലും ഞെട്ടൽ കാണാമായിരുന്നു

മക്കളെ...
അവരെ രണ്ടു പേരെയും നോക്കി അദ്ദേഹം വിളിച്ചതും
കണ്ണുകളിൽ പൊടിഞ്ഞ നീർത്തുള്ളികൾ തുടച്ചു കൊണ്ടവർ ദേവയാനിയുടെയും ദേവന്റെയും അടുക്കലേക്ക് ചേർന്നിരുന്നു

തുടരും...


ഒന്ന് പറയണേ എങ്ങനെ ഉണ്ടെന്ന്
കൂടി പോയ 2 പാർട്ട്‌ കൂടെ അതോടെ ഞാനെന്ന ശല്യം ഇവിടെ കാണുള്ള
😌

By രുദ്

തന്മിഴി

തന്മിഴി

4.3
1359

നിങ്ങളെങ്ങനെ ഇതെല്ലാമറിഞ്ഞുതനുവിനെയും കാശിയെയും ഹരിയെയും നോക്കി അജുവായിരുന്നു അത് ചോദിച്ചത്ഉത്സവത്തിന്റെ ആദ്യ ദിവസം ഞാൻ അമ്പലത്തിന്റെ കുളത്തിനടുത്തേക്ക് പോയിരുന്നു അവിടെ വെച്ചായിരുന്നു ആദ്യമായി ഞാനൊരാളെ കാണുന്നത് ചുവപ്പ് വസ്ത്രങ്ങൾ ധരിച്ചൊരാൾ അന്ന് ഞാനയാളെ കാണുമ്പോൾ രാധ ടീച്ചറിന്റെ മോൾ വൃന്ദയും അയാൾക്കൊപ്പമുണ്ടായിരുന്നുചുറ്റുമുള്ള ചെറു വെളിച്ചതിൽ ഞാൻ രാഘവന്റെ മുഖം കണ്ടിരുന്നു എങ്കിലും എനിക്കത് ഉറപ്പിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിരുന്നില്ലഅങ്ങനെയിരിക്കെയാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് ഇടക്ക് ഇടയ്ക്കിടെ ജാനകി രാഘവന്റെ മുറിയിലേ