Aksharathalukal

തന്മിഴി

തനുവിന്റെ കാൽപ്പാദം അവിടെ പതിഞ്ഞതും അതറിഞ്ഞെന്ന പോൽ കാറ്റാഞ്ഞു വീശി
ആകാശമാകെ ഇരുണ്ട് മൂടി
ഇടിമിന്നൽ ആരെയും ഭയപ്പെടുത്തുമാർ ഭൂമിയിൽ പതിച്ചു

തനുവിന്റെ ഒരു നോട്ടത്തിൽ അവയെല്ലാം നിലച്ചിരുന്നു

കാശിയെയും ഹരിയെയും കണ്ണ് കാണിച്ചതും
അവരെല്ലാം മുകളിലേക്ക് കയറുവാൻ തുടങ്ങിയിരുന്നു

വിശ്വയുടെ രത്നക്കല്ല് കണ്ടെത്തിയതും അതെടുക്കാൻ പോകാൻ തുനിഞ്ഞതും
തനുവിനെ പുറകിലേക്ക് തള്ളി വീഴ്ത്തിയിരുന്നു അവിടെയുള്ള ശക്തി

തനു തന്റെ കൈകൾ ഉയർത്തി അതിനെ ചെറുത്തു നിൽക്കുവാൻ തുടങ്ങിയിരുന്നു

വീര... ഇന്ദ്ര പോയി അതെടുത്തിട്ട് വാ

അവർ രണ്ടു പേരും അതെടുക്കാൻ മുന്നോട്ട് പോയതും തനുവിന് താങ്ങാൻ പറ്റുന്നതിലും രീതിയിൽ അവ അവൾക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു
അത് മനസിലാക്കിയ കാശി വേഗം തനുവിന് അടുത്തേക്കൊടി അടുത്തിരുന്നു

കാശി കൂടെ കൂടിയതും വിശ്വക്ക് അവരെ എതിർക്കുവാൻ ഉള്ള ശേഷി കുറഞ്ഞു വന്നിരുന്നു

ഇന്ദ്ര... സമയം കളയാതെ പോയി എടുക്കാൻ നോക്ക്

ഇന്ദ്രൻ വേഗമോടി അതെടുത്തിരുന്നു
ഇന്ദ്രൻ അതെടുത്തതും കാറ്റ് ശമിച്ചിരുന്നു

തനു പറഞ്ഞു നിർത്തി

എല്ലാവരും ശ്വാസമടക്കി പിടിച്ചായിരുന്നു അത്രയും കേട്ടിരുന്നത്

അത്രയൊക്കെ കേട്ടതും ചന്ദ്രനും ഭാരതിയും അവർക്ക് മൂന്ന് പേർക്കുമരുകിലേക്ക് ചെന്നിരുന്നു

എന്റെ ഭഗവതി നീയെന്റെ കുഞ്ഞുങ്ങളെ കാത്തു

ഭാരതി അവരെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു

മുത്തശ്ശി...

തനു ദേവയാനിയുടെ അടുത്തേക്ക് ചെന്ന് വിളിച്ചതും അവർ തനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്നു

അയ്യേ...
ദേ നോക്കിയേ മുത്തശ്ശ
മുത്തശ്ശന്റെ ദേവു കരയുന്നു

എല്ലാവരുടെയും മുഖത്തു തങ്ങി നിൽക്കുന്ന സങ്കടത്തിനു ഒരു അഴവെന്ന പോൽ ഹരി അത് പറഞ്ഞതും എല്ലാവരിലും അതൊരു ചിരി വിടർത്തിയിരുന്നു

അങ്ങനെയെല്ലാം കലങ്ങി തെളിഞ്ഞ സ്‌ഥിതിക്ക്
വിജയ നിന്നോട് ഞാനൊരു കാര്യം പറഞ്ഞോട്ടെ

എന്തിനാടാ ഒരു മുഖവര നീ പറ

എടാ നിന്റെ ഇളയ മോൾ മയു...
അവളെ ഞങ്ങൾക്ക് തന്നേക്കാമോ ഞങ്ങളുടെ മോന്റെ ഭാര്യ ആയി
ഞങളുടെ മോളായി

എനിക്ക് സന്തോഷമേ ഇല്ലെടാ

അവർ ഇരുവരും അത് പറഞ്ഞു കെട്ടിപ്പിടിച്ചിരുന്നു

മോനെ അജു കോഴി മുട്ടയിടാൻ നടക്കുന്ന പോലെയുള്ള നിന്റെ നടത്തം കണ്ടപ്പോഴേ എനിക്ക് കാര്യം മനസിലായതാ
ഇനിയും നിന്ന കല്യാണത്തിന് മുന്നേ മുത്തശ്ശ എന്ന് വിളിക്കാൻ ഒരു ട്രോഫി നിന്റെ കൈയിൽ കാണും

ശോ...
ഈ അച്ഛന്റെ ഒരു കാര്യം

മുഖത്തും നാണം വരുത്തി നിലത്തു കളം വരച്ചു കൊണ്ട് അജു പറഞ്ഞു

മുതിർന്നവരെല്ലാം അകത്തേക്ക് പോയതും
അജുവിന്റെ അമ്മ അവരുടെ കൂടെ മയുവിനെയും കൂട്ടിയിരുന്നു

അജുവേട്ട...
എന്നോട് പിണക്കാണോ

അത് കേട്ടിട്ടും അജു അവളെയൊന്ന് നോക്കിയത് പോലുമില്ല

ഞാൻ നിനക്ക് ആരുമല്ലല്ലോ തനു
നിനക്കിപ്പോ ഏട്ടന്മാരെയൊക്കെ കിട്ടിയില്ലേ

കിച്ചേട്ടാ

തനുവിന്റെ ശബ്ദത്തിൽ വന്ന മാറ്റമറിഞ്ഞതും അജുവിന് പിടിച്ചു നിൽക്കുവാനായില്ല

കിച്ചേട്ടൻ കഴിഞ്ഞിട്ടേ എനിക്കാരുമുള്ളു

അത് പറഞ്ഞു കൊണ്ട് തനു അജുവിനെ കെട്ടിപ്പിടിച്ചിരുന്നു

അയ്യേ...
സാക്ഷാൽ രുദ്രദേവി നിന്ന് കരയ നാണക്കേട്

ഒന്ന് പോയെ അജുവേട്ട

എന്ത് നോക്കി നിൽക്കാടാ വാ ഇങ്ങോട്ട്

അവരെ നോക്കി നിൽക്കുന്ന കാശിയെയും ഹരിയെയും അജു അവർക്കരുകിലേക്ക് വിളിച്ചിരുന്നു

അവർ നാല് പേരും പരസ്പരം അവരുടെ സ്നേഹം പ്രകടിപ്പിച്ചു

അപ്പോഴായിരുന്നു തങ്ങളെ നോക്കി നില്കുന്ന കണ്ണനെ അജു കാണുന്നത്

നിന്നോടിനി പ്രതെയ്കാം പറയണോടാ വരാൻ

കണ്ണുകൾ തുടച്ചു കണ്ണനും അവർക്കൊപ്പം കൂടിയിരുന്നു

ഇന്ദ്രപ്രസ്ഥത്തിൽ അന്ന് ഉത്സവ നാളായിരുന്നു

💕💕💕💕

രാത്രിയിൽ ബാൽക്കണിൽ നില്കുകയായിരുന്നു തനു
മഴയുടെ വരവറിയിച്ചു കൊണ്ടുള്ള ചെറു തണുപ്പ് അവിടമാകെ പടർന്നിരുന്നു

തന്മയി...

പുറകിൽ നിന്നും രാഹുലിന്റെ ശബ്ദം കേട്ടതും തനു തിരിഞ്ഞു നോക്കിയിരുന്നു
ആദ്യമായായിരുന്നു രാഹുൽ അവളെ തന്മയി എന്ന് വിളിക്കുന്നതെന്ന് അവളോർത്തു

ഞാൻ തിരിച്ചു പോവാണ് ബാംഗ്ലൂർ
ജോലിയിൽ തിരിച്ചു കയറണം

മ്മ്
ഒരു മൂളൽ മാത്രമായിരുന്നു തനുവിൽ നിന്നുമുള്ള മറുപടി

ഞാനൊരു കാര്യം ചോദിച്ചോട്ടെ

ഞാനല്ല തനു അനിരുദ്ധൻ

അവളുടെ മനസ്സ് മനസിലാക്കിയെന്ന പോലെ രാഹുൽ ഉത്തരം നൽകി

ഞാൻ ഇറങ്ങുവാ തനു
പോകാൻ നേരമായി

മറ്റൊന്നും പറയാതെ രാഹുൽ തിരിഞ്ഞു പോയിരുന്നു

അവനെ ഒരു നിമിഷം നോക്കി നിന്നതിനു ശേഷമവൾ ഇരുണ്ട് മൂടി നിൽക്കുന്ന ആകാശത്തേക്ക് നോട്ടമെറിഞ്ഞു

💕💕💕💕💕💕
ഇന്ദ്രപ്രസ്ഥം തറവാടിന് മുന്നിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും
രാഹുലിന്റെ കണ്ണുകൾ ബാൽക്കണിൽ നിൽക്കുന്ന തനുവിലേക്ക് നീണ്ടിരുന്നു

പുനർജന്മത്തിന്റെ പുസ്തകത്താളുകളിൽ കുറിച്ചിരുന്നു
അവൻ സ്വയം വിചാരിക്കാതെ ഒരിക്കലും അവന്റെ ദേവിക്ക് അവനെ മനസിലാക്കുവാൻ സാധിക്കില്ലെന്ന്

 നിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാവുന്ന അന്ന് ഞാൻ നിനക്കരുകിൽ ഉണ്ടാവും ദേവി....

അവളെ നോക്കി മനസിലായി മൊഴിഞ്ഞതിനു ശേഷമവൻ ഇരുളിൻ മറവിലായ് മറഞ്ഞിരുന്നു

മഴത്തുള്ളികൾ അവന്റെ വാക്കുകൾക്ക് സാക്ഷിയെന്ന പോൽ ഭൂമിയിൽ പതിച്ചിരുന്നു

അവസാനിച്ചു....

അവസാനിച്ചുവെന്ന് പറയാൻ പറ്റില്ല കാരണം തനു തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാനുള്ള യാത്ര തുടങ്ങുന്നതേയുള്ളു
അവളുടെ ലക്ഷ്യ സ്‌ഥാനമെത്തുമ്പോൾ മിഴിയുടെ മാത്രം ആദി അവൾക്കൊപ്പം ഉണ്ടാവും

രുദ്രദേവിയുടെ സ്വന്തം അനിരുദ്ധനായി

അപ്പൊ അന്ന് കാണാം എന്നെയും എന്റെ ആദിയെയും

The end

തട്ടി കൂട്ട് കഥയാണെന്ന് അറിയാം അതിന്റെ കുറവുകളൊരുപാട് ഉണ്ടാവും തെറ്റുകൾ ഉണ്ടെങ്കിൽ പറയണം
ഇനി കുറച്ചു നാളത്തേക്ക് എന്റെ ശല്യം ഇവിടെ ഉണ്ടാവുന്നതല്ല എന്ന് അറിയിക്കുന്നു
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും എല്ലാവര്ക്കും ഒരുപാട് നന്ദി 

അപ്പൊ ടാറ്റാ ബൈ ബൈ

By രുദ്