Aksharathalukal

കാശിധ്രുവം (promo)

കിച്ചേട്ടാ ന്നെ മറക്കോ ഇവിടുന്ന് പോയാല്

 പെയ്യാൻ തിടുക്കം കാട്ടുന്ന കുഞ്ഞിക്കണ്ണുകളുമായി തനിക്ക് മുന്നിൽ നിൽക്കുന്ന ആ 4 വയസുകാരിയോട് എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു

തനിക്ക് അവളോട് തോന്നുന്ന പേരറിയാ വികാരമെന്തെന്ന് 10 വയസുകാരനായ അവന് അപരിചിതമായിരുന്നു

എന്റെ കുഞ്ഞിപ്പെണ്ണിനെ കിച്ചേട്ടൻ മറക്കില്ലാട്ടോ കുഞ്ഞിയും കിച്ചേട്ടനുമൊക്കെ പഠിച്ചു ജോലിയൊക്കെ വാങ്ങി കഴിയുമ്പോ
എന്റെ കുഞ്ഞിയെ കാണാൻ കിച്ചേട്ടൻ ഓടി വരില്ലേ
അത് കൊണ്ട് നല്ല കുട്ടിയായി പഠിക്കണോട്ടോ
വികൃതിയൊന്നും കാണിക്കാതെ അച്ഛന്റേം അമ്മേടേം കൂടെ നല്ല കുട്ടിയായിട്ട് ഇരിക്കണം
എന്റെ കുഞ്ഞിയെ കാണാൻ കിച്ചേട്ടൻ വരും...



ഇന്നലെ കഴിഞ്ഞത് പോലെയവന് തോന്നി
ആ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ തനിക്ക് പുറകെ കിച്ചേട്ടാന്ന് വിളിച്ചു കൊണ്ടോടി വരുന്നൊരു കുഞ്ഞിപ്പെണ് അവന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും

എവിടെയാ പെണ്ണെ നീ
മറക്കരുതെന്ന് പറഞ്ഞിട്ട് നീയെന്നെ മറന്നുവോ

തന്റെ നെഞ്ചിലായി പച്ച കുത്തിയ ധ്രുവിക എന്ന അവളുടെ നാമത്തിൽ അവന്റെ കൈകളാൽ ഒന്ന് തലോടിയവൻ

പക്ഷെ...

അവനറിഞ്ഞിരുന്നില്ല
തന്റെ കിച്ചേട്ടന് വേണ്ടി കാത്തിരുന്നവളിന്ന് ഒരു കൂട്ടം ചങ്ങലകളുടെ ബന്ധനത്തിൽ കഴിയുകയാണെന്ന്
ഭ്രാന്തെന്ന മുദ്ര ചാർത്തപ്പെട്ട്
ഇരുളിനെ കൂട്ട് പിടിച്ചു ഒറ്റക്ക മുറിയിൽ കഴിയുകയാണെന്ന് 

ആ ബന്ധനത്തിൽ കഴിയുമ്പോഴും 
അവളുടെ ഹൃദയം മുഴുവൻ 
അവളുടെ മാത്രം കിച്ചേട്ടനായിരുന്നു നിറഞ്ഞു നിന്നിരുന്നത്

മയക്കത്തിനിടയിലും
കിച്ചേട്ടാ
എന്ന അവന്റെയാ നാമം അവളുരുവിട്ട് കൊണ്ടിരുന്നു....

💕💕💕💕💕💕💕💕💕💕💕

തന്മിഴിയുടെ സെക്കന്റ്‌ പാർട്ട്‌ ആയിട്ടാണുട്ടോ
\" കാശിധ്രുവം \"

കിച്ചേട്ടന്റെയും അവന്റെ മാത്രം കുഞ്ഞിയുടെയും
പ്രണയവും അവരുടെ ജീവിതവും

ഇഷ്ടം ആവുമൊന്നറിയില്ല ഇത് വെറുമൊരു promo ആണുട്ടോ



By രുദ്

കാശിധ്രുവം  1

കാശിധ്രുവം 1

4.8
911

കിച്ചേട്ടാ....നിക്ക് കുഞ്ഞി ഓടല്ലേ വീഴുംഇല്ലല്ലോകൈ വരിയില്ലാത്ത പാലത്തിന് മുകളിലൂടെ ഓടുന്ന നാല് വയസുകാരിക്ക് ഒപ്പം എത്തുവാൻ പുറകെ ഓടുകയായിരുന്നു അവൻകിച്ചേട്ടാ.....കുഞ്ഞി....താൻ കണ്ട സ്വപ്നത്തിന്റെ ബാക്കിയെന്നോണം അവനിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നുഎന്താ എന്റെ കുഞ്ഞിക്ക് പറ്റിയത്പെട്ടന്നെന്താ ഇങ്ങനെയൊരു സ്വപ്നം അവൾക്ക് ഇനി വെല്ലോ ആപത്തു സംഭവിച്ചിട്ടുണ്ടാവോകുഞ്ഞി....എവിടെയാടി നീഎന്റെ പോക്കറ്റിൽ ആാാാ എടി കുട്ടിപിശാശ്ശെ കടിക്കാതെടിഒന്ന് പോയെടാ ഏട്ടാഎന്നും ഇത് പോലെ കുഞ്ഞി കുഞ്ഞി വിളിച്ചു ബാക്കിയുള്ളോൻറെ ഉറക്കം കളയാൻ ആയിട്ട്ആ തൊഴുത്തിലെങ്ങാ