❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്:2)
\"ഞ... ഞാൻ പൊക്കോളാം\"അവൾ വീണ്ടും പറഞ്ഞതും ശിവ അവളെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി.\"ഇയാൾ എന്ത് മനുഷ്യനാ ഒന്നുകൂടെ നിർബന്ധിച്ചാൽ ഞാൻ വരില്ലായിരുന്നോ\" ആമി സ്വയം പറഞ്ഞുകൊണ്ട് പതിയെ നടക്കാൻ നോക്കി പക്ഷെ വേദന കാരണം ഒരടിപോലും അവൾക്ക് മുന്നോട്ട് വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.\"എന്റെ ദൈവമേ മര്യാദക്ക് അയാളുടെ കൂടെ കേറി പോയാൽ മതിയായിരുന്നു.കാൽ ആണേ അനക്കാനും പറ്റുന്നില്ല.ഇനിയും വൈകി എത്തിയാൽ അംബികമ്മ എന്നെ കൊല്ലും\"ആമി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നിന്നപ്പോഴാണ് ശിവയുടെ ബുള്ളറ്റിന്റെ ശബ്‌ദം കേട്ട് ആമി തിരിഞ്ഞ