Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:2)

\"ഞ... ഞാൻ പൊക്കോളാം\"അവൾ വീണ്ടും പറഞ്ഞതും ശിവ അവളെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവിടെ നിന്നും പോയി.

\"ഇയാൾ എന്ത് മനുഷ്യനാ ഒന്നുകൂടെ നിർബന്ധിച്ചാൽ ഞാൻ വരില്ലായിരുന്നോ\" ആമി സ്വയം പറഞ്ഞുകൊണ്ട് പതിയെ നടക്കാൻ നോക്കി പക്ഷെ വേദന കാരണം ഒരടിപോലും അവൾക്ക് മുന്നോട്ട് വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

\"എന്റെ ദൈവമേ മര്യാദക്ക് അയാളുടെ കൂടെ കേറി പോയാൽ മതിയായിരുന്നു.കാൽ ആണേ അനക്കാനും പറ്റുന്നില്ല.ഇനിയും വൈകി എത്തിയാൽ അംബികമ്മ എന്നെ കൊല്ലും\"ആമി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നിന്നപ്പോഴാണ് ശിവയുടെ ബുള്ളറ്റിന്റെ ശബ്‌ദം കേട്ട് ആമി തിരിഞ്ഞ് നോക്കിയത്.

അപ്പോഴേക്കും ശിവ ബുള്ളറ്റ് അവളുടെ അടുത്ത് കൊണ്ട് വന്ന് നിർത്തിയിരുന്നു.

\"നീ ഇത് വരെ പോയില്ലേ?\"ശിവ ഗൗരവത്തോടെ ചോദിച്ചു.

\"അ.. അത്‌ എനിക്ക് നടക്കാൻ പറ്റുന്നില്ല കാല് വേദനിക്കാ\"

\"അഹ് എങ്കിൽ പയ്യെ നടന്ന് ഒരു 8 മണി കഴിയുമ്പോഴേക്കും വീട്ടിൽ ചെന്ന മതി\" ശിവ പുച്ഛത്തോടെ പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

\"എങ്കിൽ ശെരി ഞാൻ പോവാ\"ശിവ അവളെ നോക്കി പറഞ്ഞു.

ആമി എന്ത് ചെയ്യണമെന്ന് അറിയാതെ ശിവയെ തന്നെ നോക്കി നിന്നു. ശിവക്ക് അവളുടെ ആ നിൽപ്പ് കണ്ടിട്ട് ചിരിയാണ് വന്നത്.

\"ടി നോക്കി നില്കാതെ വന്ന് കയറാൻ നോക്ക്‌.ഈ നിൽപ്പ് നിക്കാൻ ആണേ നീ ഇന്ന് എങ്ങും വീട്ടിൽ എത്തില്ല\"ശിവ ഗൗരവത്തോടെ തന്നെ പറഞ്ഞതും ആമി പിന്നെ ഒന്നും ആലോചിക്കാൻ നില്കാതെ പതിയെ നടന്ന് അവന്റെ ബൈക്കിന്റെ പിന്നിലായി കയറി.

\"വേണെങ്കിൽ പിടിച്ച് ഇരുന്നോ ആകെ ചുള്ളികമ്പിന്റെ അത്രേ ഒള്ളു വഴിയിൽ എങ്ങാനും വീണുപോയാൽ ഞാൻ പെറുക്കി എടുക്കുവൊന്നും ഇല്ല\" ശിവ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.

\"ഞാൻ ചുള്ളികമ്പ് ഒന്നും അല്ല.എനിക്ക് അത്യാവിശം വണ്ണം ഒക്കെ ഇണ്ട്\" ആമി പുച്ഛത്തോടെ പറഞ്ഞു.

\"ഓഹ് ആയിക്കോട്ടെ ഞാൻ ഒന്നും പറയാൻ വരുന്നില്ല\"ശിവയും പുച്ഛത്തോടെ പറഞ്ഞു.

\"ചുള്ളികമ്പ് പോലും തന്റെ കെട്ടിയവള് ആടോ ചുള്ളികമ്പ്\" ആമി ദേഷ്യത്തോടെ ശബ്‌ദം താഴ്ത്തി പറഞ്ഞു.

\"നീ എന്തെങ്കിലും പറഞ്ഞോ ഇപ്പൊ?\" ശിവ ഗൗരവത്തോടെ തന്നെ ചോദിച്ചു.

\"ഞാൻ ഒന്നും പറഞ്ഞില്ലേ\"

പെട്ടെന്നാണ് ആമിയുടെ മനസ്സിലേക്ക് താൻ ശിവയുടെ കൂടെ ബൈക്കിൽ പോവുന്നത് ആരെങ്കിലും കണ്ടാൽ ഉള്ള കാര്യം ഓർമ വന്നത്.അവൾ എങ്ങെനെ എങ്കിലും വീട്ടിൽ എന്തിയാൽ മതിയെന്ന് പ്രാർത്ഥിക്കാൻ തുടങ്ങി.ഇടക്ക് ശിവ വഴി ചോദിക്കുമ്പോൾ അവൾ ടെൻഷനോടെ ആണെങ്കിലും വഴി പറഞ്ഞ് കൊടുക്കുന്നുണ്ട്.

ആമിയുടെ ആ കുഞ്ഞ് വീടിന് മുന്നിൽ ശിവ ബൈക്ക് നിർത്തിയതും അവരുടെ മുന്നിലേക്ക് ഒരു ബാഗും കുറച്ച് പുസ്തകങ്ങളും വേറെ കുറച്ച് സാധനങ്ങളും വന്ന് വീണു.

ആമി ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീടാണ് അത്‌ തന്റെ സാധനങ്ങൾ ആണെന്ന് അവൾക്ക് ഓർമ്മ വന്നത്.

\"അമ്മ എന്താ അമ്മേ ഈ കാണിക്കുന്നേ?
എന്തിനാ ചേച്ചിടെ സാധനങ്ങൾ ഒക്കെ എടുത്ത് എറിയുന്നേ?\" അനന്ദു അംബികയുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ചോദിച്ചു.

\"നീ അങ്ങ് മാറി നിക്കടാ എന്താ ചെയ്യണ്ടെന്ന് എനിക്ക് അറിയാം\" അംബിക അനന്ദുവിനെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.

ശിവ ഒന്നും മനസിലാവാതെ എല്ലാം നോക്കി ഇരിക്കൂവായിരുന്നു.

അപ്പോഴാണ് അംബിക ആമിയുടെ അടുത്തേക്ക് വന്ന് നിന്നത്.

\"ദേ നിന്റെ എല്ലാ സാധനങ്ങളും ഇവിടെ ഇട്ടിട്ടുണ്ട്.എല്ലാം വാരികെട്ടി എങ്ങോട്ട് ആണെന്ന് വെച്ചാൽ പൊയ്ക്കോ.ഇനി ഒരു നിമിഷം പോലും ഈ വീട്ടിൽ നില്കാൻ പറ്റില്ല ഇറങ്ങിക്കോ ഇപ്പൊ തന്നെ\"അംബിക ദേഷ്യത്തോടെ പറഞ്ഞു.

\"അംബികമ്മേ ഞാൻ...\"

\"നീ ഇനി ഒന്നും പറയാണന്ന് ഇല്ല. നിന്റെ തനി സ്വഭാവം എല്ലാവർക്കും മനസ്സിലാവാട്ടെ. ഇത്രയും നേരം ഇവന്റെ കൂടെ അഴിഞ്ഞാടി നടന്നിട്ട് രാത്രി ആയപ്പോൾ കയറി വന്നിരിക്കുന്നു.ഇനി അതിന്റെ ആവശ്യം ഇല്ല രാത്രിയും നീ ഇവന്റെ കൂടെ തന്നെ കഴിഞ്ഞോ\"

\"ദേ തള്ളേ നിങ്ങൾക്ക് എന്തും പറയാൻ നാവുണ്ടെന്ന് കരുതി ഇപ്പൊ പറഞ്ഞത് പോലെ എന്തെങ്കിലും ഇനി നിങ്ങടെ വായിൽ നിന്ന് വീണാൽ ഉണ്ടല്ലോ ആ നാവ് ഈ ശിവ അങ്ങ് പിഴുതെടുക്കും\"ശിവ ദേഷ്യത്തോടെ പറഞ്ഞു.

\"എന്റെ വീടിന് മുറ്റത് നിന്നിട്ട് നീ എന്നെ ഭീഷണിപ്പെടുത്തുന്നോടാ?\"അംബിക ശിവക്ക് നേരെ ഉച്ചത്തിൽ ചോദിച്ചു.

\"ഭീഷണി ആയിട്ടാ നിങ്ങൾക്ക് തോന്നിയതെങ്കിൽ അങ്ങനെ ഈ ശിവ ഒന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത്‌ ചെയ്തിരിക്കും. അത്‌ നിങ്ങൾക്ക് ഞാൻ പ്രത്യേകിച്ച് പറഞ്ഞ് തരണ്ടല്ലോ? അഥവാ നിങ്ങൾക്ക് എന്നെ പറ്റി ഒന്നും അറിയില്ലെങ്കിൽ ഈ നാട്ടുകാരോട് ഒന്ന് ചോദിച്ചാൽ മതി\"

\"ഓഹ് അതിന്റെ ആവശ്യം ഇല്ല.നിന്നെ എനിക്ക് നന്നായിട്ട് അറിയാം നിന്റെ സ്വഭാവം ഒക്കെ ഈ നാട്ടിൽ പാട്ടാണല്ലോ\" അംബിക പുച്ഛത്തോടെ പറഞ്ഞു.

\"അഹ് അറിയാലോ അത്‌.അപ്പൊ എന്നെ ഇനി ഒന്നുകൂടെ ഇവിടേക്ക് വരുത്തിക്കരുത് കേട്ടല്ലോ\"അത്‌ പറഞ്ഞ് ശിവ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ആമിയെ ഒന്ന് നോക്കിയിട്ട് അവിടെ നിന്നും പോയി.

\"അവന്റെ എന്നെ ഭീഷയിപ്പെടുത്തിയാൽ ഒന്നും നിന്നെ ഈ വീട്ടിൽ ഇനി ഞാൻ കയറ്റില്ല ഇറങ്ങി പൊക്കോണം\"അംബിക അത്രയും പറഞ്ഞ് അനന്ദുവിനെയും വലിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി.

ഇനി എവിടേക്ക് പോവും എന്ന് അറിയാതെ ആമി അവിടെ തന്നെ കുറച്ച് നേരം നിന്നു.

കുറച്ച് കഴിഞ്ഞതും അവൾ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുകൊണ്ട് ആ വീടിന്റെ പടി ഇറങ്ങി.

നടക്കുമ്പോൾ കാലിന് വേദന ഉണ്ടെങ്കിലും അവൾ അത്‌ കാര്യമാക്കാതെ മുന്നോട്ട് തന്നെ നടന്നു.

കുറച്ച് മുന്നോട്ട് നടന്നതും റോഡ് സൈഡിലെ വരമ്പിലായി രണ്ട് പേർ ഇരിക്കുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആമി കണ്ടു.അവൾക്ക് ചെറിയ ഭയം തോന്നാൻ തുടങ്ങി എങ്കിലും അവൾ ധൈര്യം സംഭവിച്ച് മുന്നോട്ട് തന്നെ നടന്നു.

ആമി അവരുടെ അടുത്ത് എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം കവലയിൽ വെച്ച് ശിവയുടെ അടികൊണ്ട് നിലത്ത് കിടന്നവനും കൂടെ അവൾ കണ്ടിട്ടില്ലാത്ത ആരോ ആണെന്നും മനസ്സിലായത്.

അവൾ അവരെ നോക്കാതെ തന്നെ മുന്നോട്ട് നടന്നു.പെട്ടെന്നാണ് അവർ രണ്ടുപേരും കൂടെ ആമിയുടെ അടുത്തേക്ക് വന്നത്.

\"എടൊ താൻ ഇവിടെയുള്ളതാ?ഇതിന് മുമ്പ് തന്നെ ഇവിടെ കണ്ടിട്ടില്ലാലോ?\" അവർ ചോദിച്ചെങ്കിലും ആമി ഒന്നും മിണ്ടാതെ മുന്നോട്ട് തന്നെ നടന്നു.

\"മോൾക്ക് എവിടെയാ പോവണ്ടേ ചേട്ടന്മാര് കൊണ്ട് വിടാം\"അവർ അവളുടെ അടുത്തേക്ക് ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു.

\"എത്രയാ മോളെ നിന്റെ റേറ്റ്?\" അവർ ചോദിക്കുന്നത് കേട്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവരിൽ ഒരാൾ അവളുടെ കൈയിൽ കയറി പിടിച്ചു. ആമി അവൻ അങ്ങനെ ചെയ്യുമെന്ന് വിചാരിക്കാത്തതുകൊണ്ട് ശെരിക്കും പേടിച്ചിരുന്നു.

\"നിനക്ക് എന്താടി മിണ്ടാൻ വയ്യേ?\"

\"എടാ ഇനി ഇവൾ ഊമ ആയിരിക്കുമോ?\"

\"അങ്ങനെ ആണെങ്കിൽ നമ്മള് രക്ഷപെട്ടു മോനെ.\" ആമിയുടെ കൈയിൽ പിടിച്ചവൻ അവളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു.

പെട്ടെന്നാണ് ആമിയെ പിടിച്ചവൻ തെറിച്ചു നിലത്തേക്ക് വീണത്.ആമി പേടിച്ചുകൊണ്ട് പിന്നിലേക്ക് മാറി.

നിലത്ത് വീണവൻ തന്നെ ചവുട്ടിയവനെ തിരിച്ചടിക്കാനായി നിലതെന്ന് വേഗം എഴുന്നേറ്റതും ആമിയുടെ മുന്നിലായി വലിഞ്ഞു മുറുക്കിയ മുഖവുമായി ദേഷ്യത്തോടെ നിൽക്കുന്ന ശിവയെ കണ്ടതും അവന്റെ മുഖത്ത് പേടി നിറയാൻ തുടങ്ങി.

\"*%*# മോനെ നിന്നോട് ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ ഒക്കെ ഈ മെനകെട്ട സ്വഭാവം വെച്ച് ഒരു പെണ്ണിന്റേം നേരെ നിന്റെ ഒക്കെ കൈ പൊങ്ങരുതെന്ന്? \" ശിവ ദേഷ്യത്തോടെ അലറി.

\"അതിന് ഇവളെ തോട്ട നിനക്ക് പൊള്ളാൻ മാത്രം ഇവൾ നിന്റെ ആരാ? ഭാര്യയോ?\"

\"ഇവൾ എന്റെ ആരാണെങ്കിലും നിനക്ക് എന്താടാ? കഴിഞ്ഞ ദിവസം എന്റെ കൈയിൽ നിന്ന് നിനക്ക് കിട്ടിയത് മതിയായില്ലാന്ന് തോന്നുന്നല്ലോ?\"ശിവ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു.

\"എടാ ശിവനന്ദേ നീ ഒന്ന് ഓർത്തോ നീ എന്റെ മേൽ കൈവെച്ചതിന് ഒക്കെ എനിക്ക് ജീവൻ ഉണ്ടെങ്കിൽ നിന്നോട് ഞാൻ എണ്ണി എണ്ണി കണക്ക് ചോദിച്ചിരിക്കും ആദിത്യന ഈ പറയുന്നേ\"

\"അതിന് നിനക്ക് ജീവൻ ഉണ്ടെങ്കിൽ അല്ലെ?അത്‌ ഞാൻ തന്നെ ഇങ്ങ് എടുക്കേണ്ടി വരും നിന്റെ സ്വഭാവം കൊണ്ട് തന്നെ\"ശിവ പുച്ഛത്തോടെ പറഞ്ഞു.

\"ഇപ്പോ പോയാൽ നിനക്ക് ഒക്കെ രണ്ട് കാലിൽ പോവാൻ പറ്റും ഇനിയും ഇവിടെ നിന്ന ചിലപ്പോ രണ്ടെണ്ണത്തിന്റേം രണ്ട് കാലും ഞാൻ തല്ലി ഓടിക്കും\"ശിവ അത്‌ പറഞ്ഞതും ആദിത്യന്റെ കൂടെ നിന്നവൻ അവനെയും വിളിച്ചുകൊണ്ടു അവിടെ നിന്നും വേഗം പോയി.

അതെ സമയം ആദിത്യന്റെ ഉള്ളിൽ ശിവയോടുള്ള പക കൂടുകയായിരുന്നു.

ശിവ ആമിയെ നോക്കിയപ്പോൾ അവൾ പേടിച്ച് നില്കുവായിരുന്നു.അവൻ അവളുടെ കൈയും പിടിച്ച് തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു.

\"കയറ്\" ശിവ വണ്ടിയിൽ കയറി കൊണ്ട് പറഞ്ഞു.

ആമി ആദ്യം ഒന്ന് മടിച്ചെങ്കിക്കും ശിവയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടതും ആമി വേഗം തന്നെ വണ്ടിയിൽ കയറി.

\"എവിടെക്കാ പോവണ്ടെന്ന് പറ ഞാൻ കൊണ്ടുപോയി ആകാം\"

ശിവ ചോദിച്ചിട്ടും ആമി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല അവൾ എന്തോ ആലോചിച് ഇരിക്കുവാണ്‌.

\"എടി നിന്നോടാ ഞാൻ ചോദിച്ചേ?\"ശിവ ബൈക്ക് നിർത്തികൊണ്ട് ചോദിച്ചു.

\"എ... എന്താ?\"ശിവയുടെ ഒച്ച കേട്ടാണ് ആമി സോബോധത്തിലേക്ക് വന്നത്.

\"ഓഹ് അപ്പൊ തമ്പുരാട്ടി ഞാൻ പറഞ്ഞത് ഒന്നും കെട്ടില്ലലേ. നിനക്ക് എവിടേക്ക പോവണ്ടതെന്ന് പറയാൻ\"

\"എനിക്ക്... എനിക്ക് അങ്ങനെ പോവാൻ ആയിട്ട് വേറെ സ്ഥലം ഒന്നും ഇല്ല\" അത്‌ പറഞ്ഞപ്പോൾ അവളുടെ ശബ്‌ദം ഇടറിയിരുന്നു.

ആമിയുടെ അവസ്ഥ മനസ്സിലാക്കി എന്നോണം ശിവ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല.

അപ്പോഴാണ് ആമിക്ക് പാറുവിന്റെ കാര്യം ഓർമ വന്നത്.

\"അതെ എന്നെ എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ കൊണ്ട് വിടാമോ?\"

\"മ്മ്... സ്ഥലം പറ കൊണ്ടാക്കാം\"

ആമി സ്ഥലം ഒക്കെ പറഞ്ഞ് കൊടുത്ത് അവർ പാറുവിന്റെ വീട്ടിൽ എത്തി.

ആമിയെ പ്രതീക്ഷിക്കാതെ ആ സമയത്ത് കണ്ടപ്പോൾ പാറു അവളോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു.

ആമി ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ പാറുവിന് അവളോട് സഹതാപം തോന്നി.

\"നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ പോയി അമ്മയോട് കാര്യം പറഞ്ഞിട്ട് വരാം.\" ആമിയോടും ശിവയോടും പറഞ്ഞിട്ട് പാറു അകത്തേക്ക് പോയി.

\"നിനക്ക് എന്താ പാറു ബോധം ഇല്ലേ? എത്ര ദിവസത്തേക്ക് ഇവിടെ നിർത്താന? നിന്റെ അച്ഛനും ചേട്ടനും അറിഞ്ഞാൽ ഉള്ള കാര്യം നിനക്ക് അറിയാലോ? അതുകൊണ്ട് ആ കുട്ട്യേ നീ എന്തെങ്കിലും പറഞ്ഞ് വിടാൻ നോക്ക്‌\"പാറുവിന്റെ അമ്മ അകത്ത് പാറുവിനോട് ഒച്ചതിൽ പറയുന്നത് കേട്ടതും ആമി നിസ്സഹായതയോടെ ശിവയെ നോക്കി.

ശിവ പിന്നെ ഒന്നും നോക്കിയില്ല ആമിയുടെ കൈയും പിടിച്ച് അവിടെ നിന്നും ഇറങ്ങി.

ആമിയോട് കാര്യങ്ങൾ പറയാൻ പുറത്തേക്ക് വന്ന പാറു അവിടെ ആമിയെയും ശിവയെയും കാണാതെ വന്നപ്പോൾ ദേഷ്യത്തോടെ അവളുടെ അമ്മയെ നോക്കി.

\"അമ്മക്ക് സമാധാനം ആയല്ലോ?അവളും എന്നെ പോലെ ഒരു പെൺകുട്ടി അല്ലെ? അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിലോ?\" പാറു അത്രയും പറഞ്ഞ് ദേഷ്യത്തോടെ റൂമിൽ കയറി ഡോർ അടച്ചു.


തുടരും.....


സഖി🦋



❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:3)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:3)

4.3
742

\"അമ്മക്ക്‌ സമാധാനം ആയല്ലോ?അവളും എന്നെപോലെ ഒരു പെൺകുട്ടി അല്ലെ? അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിലോ?\"പാറു അത്രയും പറഞ്ഞ് ദേഷ്യത്തോടെ റൂമിൽ കയറി ഡോർ അടച്ചു.ശിവ ആമിയെയും കൂട്ടി നേരെ പോയത് ആ നാട്ടിലെ തന്നെ പേരുകേട്ട തറവാടായ ഇന്ത്രനീലം തറവാട്ടിലേക്ക് ആയിരുന്നു.തറവാടിന് മുന്നിൽ ബൈക്ക് നിർത്തിയതും ആമി സംശയത്തോടെ ശിവയെ നോക്കി.\"ഇറങ്ങ്\"ശിവ പറഞ്ഞതും ആമി ബൈക്കിൽ നിന്നും ഇറങ്ങി.ശിവ അവളെയും കൂട്ടി അകത്തേക്ക് ചെന്നു.ശിവയെ കണ്ടതും 60തിനോട് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവന്റെ അടുത്തേക്ക് ഓടി വന്നു.\"മോനെ നീ എന്താ ഇന്ന് ഇങ്ങട് വരാഞ്ഞേനു ഞാൻ ആലോചിക്കുവായിരുന്നു\"