Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:3)

\"അമ്മക്ക്‌ സമാധാനം ആയല്ലോ?അവളും എന്നെപോലെ ഒരു പെൺകുട്ടി അല്ലെ? അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിലോ?\"പാറു അത്രയും പറഞ്ഞ് ദേഷ്യത്തോടെ റൂമിൽ കയറി ഡോർ അടച്ചു.

ശിവ ആമിയെയും കൂട്ടി നേരെ പോയത് ആ നാട്ടിലെ തന്നെ പേരുകേട്ട തറവാടായ ഇന്ത്രനീലം തറവാട്ടിലേക്ക് ആയിരുന്നു.

തറവാടിന് മുന്നിൽ ബൈക്ക് നിർത്തിയതും ആമി സംശയത്തോടെ ശിവയെ നോക്കി.

\"ഇറങ്ങ്\"ശിവ പറഞ്ഞതും ആമി ബൈക്കിൽ നിന്നും ഇറങ്ങി.

ശിവ അവളെയും കൂട്ടി അകത്തേക്ക് ചെന്നു.

ശിവയെ കണ്ടതും 60തിനോട് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവന്റെ അടുത്തേക്ക് ഓടി വന്നു.

\"മോനെ നീ എന്താ ഇന്ന് ഇങ്ങട് വരാഞ്ഞേനു ഞാൻ ആലോചിക്കുവായിരുന്നു\" ആ സ്ത്രീ അവരോട് പറഞ്ഞു.

\"കുറച്ച് തിരക്കായി പോയി അതാ വരാഞ്ഞേ\" ശിവ മറുപടി നൽകി.

\"ആരാ ലക്ഷ്മി അത്‌ ശിവ മോൻ ആണോ?\" അകത്തെ മുറിയിൽ നിന്നും ലക്ഷ്മിയമ്മയുടെ ഭർത്താവ് രാഘവൻ ചോദിച്ചു.

\"ആഹ് അതെ ഏട്ടാ ശിവയ വന്നിരിക്കുന്നെ\"
ലക്ഷ്മിയമ്മ പറഞ്ഞു.

\"അല്ല മോനെ ഏതാ ഈ കുട്ടി?\" ശിവയുടെ പിന്നിൽ നിൽക്കുന്ന ആമിയെ നോക്കി അവർ ചോദിച്ചു.

\"ഞാൻ വന്നത് ഇവളെ ഒരു ദിവസത്തേക്ക് ഇവിടെ നിർത്താൻ വേണ്ടിയാണ്\" ശിവ പറഞ്ഞു.

\"അതിന് എന്താ മോനെ എത്ര ദിവസം വേണെങ്കിലും മോള് ഇവിടെ നിന്നോട്ടെ\"

\"ഇന്ന് ഒരു ദിവസത്തേക്ക് മാത്രം മതി.ഞാൻ ഇറങ്ങുവാ\"അത്‌ പറഞ്ഞ് ശിവ ആമിയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി.

\"എന്താ മോൾടെ പേര്?\" ലക്ഷ്മിയമ്മ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

\"ആത്മീക\"

\"മോള് ശിവ മോന്റെ ആരാ?\"

\"അത്‌ ഞാൻ... അങ്ങനെ...\" ആമിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

\"ആഹ് മോൾക്ക് പറയാൻ ബുദ്ധിമുട്ട് ആണേൽ പറയണ്ട. മോള്‌ വാ ഞാൻ മുറി കാണിച്ച് തരാം\" അത്‌ പറഞ്ഞ് ലക്ഷ്മിയമ്മ ആമിയെ മുകളിലേക്ക് കൂട്ടികൊണ്ട് പോയി.

\"ഇതാട്ടോ മോൾടെ മുറി. മോള്‌ പോയി ഒന്ന് കുളിച്ചിട്ട് ഒക്കെ താഴേക്ക് വാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം\" അവർ അത്രയും പറഞ്ഞ് അവളുടെ മുഖത് ഒന്ന് തലോടിയിട്ട് താഴേക്ക് പോയി.

ആമി ആ മുറിയിലെ ജനലുകൾ എല്ലാം തുറന്നിട്ടു.പുറത്തുനിന്നുള്ള തണുത്ത കാറ്റ് അവളെ തഴുകുന്നതായി ആമിക്ക് തോന്നി.
അവൾ കുറച്ച് നേരം കൂടെ ജനലിന് അരികിൽ നിന്നിട്ട് തന്റെ ബാഗിൽ നിന്നും ഒരു ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.

ആമി ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ ലക്ഷ്മിയമ്മ കഴിക്കാൻ ഉള്ളതെല്ലാം എടുത്ത് വെച്ചിരുന്നു.

\"ആഹ് മോള്‌ വന്നോ? വാ വന്ന് ഇരുന്ന് കഴിക്ക്\" അവർ അവളെ സ്നേഹത്തോടെ വിളിച്ചു.

ആമി അവർക്ക് ഒരു പുഞ്ചിരി നൽകികൊണ്ട് അവർ കാണിച്ച കസേരയിലേക്ക് ഇരുന്നു.

\"അമ്മ കഴിക്കുന്നില്ലേ?\" ആമിക്ക് പെട്ടെന്ന് അമ്മ എന്ന് വിളിക്കാനാണ് തോന്നിയത്.

\"ആഹ് മോളെ കഴിക്കണം.രാഖവേട്ടന് കൊടുക്കണം എന്നിട്ടേ ഞാൻ കഴിക്കുന്നുള്ളു.\"

അപ്പോൾ ആമി അവരെ മനസിലാവാതെ നോക്കി. അത്‌ മനസ്സിലാക്കി എന്നോണം അവർ പറയാൻ തുടങ്ങി.

\"രാഖവേട്ടൻ തളർന്നു കിടക്കുവാണ്.
ഒരിക്കൽ കടയിൽ പോയി തിരിച്ച് വരുന്ന വഴിയിൽ പെട്ടെന്ന് തളച്ചുറ്റി വീണു അന്ന് ശിവ മോനാണ് അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടോയത്.അന്ന് ഡോക്ടർ പറഞ്ഞു ബിപി കൂടിയതാണെന്ന്.
ഇപ്പോൾ 3 വർഷമായി പതിയെ നടക്കാൻ ഒക്കെ പറ്റുന്നുണ്ട്.ഞങ്ങൾക്ക് മക്കൾ ഇല്ല കുഞ്ഞേ വലിയ തറവാട് ആണെന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല ഒരു കുഞ്ഞിനെ ദൈവം ഞങ്ങൾക്ക് തന്നില്ല. അന്ന് ശിവമോൻ ഏട്ടനെ ആശുപത്രിയിൽ ആകിയതിന് ശേഷം അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് അവനായിരുന്നു.\"

ആമി എല്ലാം ഒരു കൗതുകത്തോടെ കേട്ടിരുന്നു.

\"പിന്നീട് വീട്ടിൽ എത്തുന്നത് വരെ ശിവ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും ഞങ്ങൾക്ക് ശിവ ആരാണെന്നോ അവനെകുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു\"

\"ലക്ഷ്മി ഒന്ന് ഇങ്ങോട്ട് വരുക\" അപ്പോഴാണ് രാഘവൻ ലക്ഷ്മിയെ വിളിച്ചത്.

\"മോള് കഴിക്ക് ഞാൻ ഏട്ടന് ആഹാരവും മരുന്നും കൊടുത്തിട്ട് വരാം\"

ആമി അവർക്ക് ഒരു പുഞ്ചിരി നൽകിയിട്ട് കഴിക്കാൻ തുടങ്ങി. എന്തുകൊണ്ടോ അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.ആമി വേഗം തന്നെ കണ്ണുകൾ തുടച്ചിട്ട് പാത്രവുമായി എഴുനേറ്റു.

അപ്പോഴേക്കും ലക്ഷ്മിയമ്മ അവിടേക്ക് വന്നു.

\"ആഹ് പാത്രം അവിടെ വെച്ചേക്കു കുട്ടി ഞാൻ  എടുത്ത് വെച്ചോളാം\"

\"വേണ്ട അമ്മേ അടുക്കള എവിടെ ആണെന്ന് പറഞ്ഞാൽ മതി ഞാൻ കൊണ്ട് വെക്കാം എല്ലാം\"

അവർ ടേബിളിൽ നിന്ന് രണ്ട് പാത്രങ്ങളും എടുത്ത് ആമിക്ക് മുന്നിലായി നടന്നു. ആമി ബാക്കി പാത്രങ്ങൾ എടുത്തോണ്ട് പുറകെ ചെന്നു.

വളരെ വൃത്തിയോട് കൂടിയാ അടുക്കളയായിരുന്നു അത്‌.അപ്പോഴാണ് അവിടെ സൈഡിൽ ഒരു ഗോവണി ആമി കണ്ടത്.അവൾ വെറുതെ അതിന് അടുത്തേക്ക് ചെന്നു.

\"മോളെ അവിടേക്ക് ഒന്നും കയറി പോവണ്ട. മൊത്തോം പോടീ പിടിച്ച് കിടക്കുവാ\" ലക്ഷ്മിയമ്മ വിളിച്ച് പറഞ്ഞു.

\"അതിന് പോക്കത്ത് എന്താ അമ്മേ?\"

\"അവിടെ പഴയ സാധങ്ങൾ ഒക്കെ വെച്ചിരിക്കുന്ന മുറിയ മോളെ.മൊത്തോം മാറാലയും പൊടിയും ആണ്.എനിക്ക് വയ്യ അവിടം ഒക്കെ കേറി പോവാൻ അതാണ് പോടീ പിടിച്ച് കിടക്കുന്നത്. മോള്‌ പോയി കിടന്നോ\"

ആമിക്ക് അപ്പോൾ ശിവയെ കുറിച്ച് ചോയ്ക്കണമെന്ന് ഉണ്ടായിയുന്നു പക്ഷെ ചോദിക്കാൻ അവൾക്ക് എന്തോ മടിപോലെ തോന്നി.

\"മോള് കിടക്കുന്നില്ലേ? എന്തെ എന്തെങ്കിലും വേണോ?\"ആമി പോവാതെ അവിടെ തന്നെ നില്കുന്നത് കണ്ടതുകൊണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.

\"അത്‌ ശിവേട്ടൻ...\" പെട്ടെന്ന് ആമിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്.

\"മ്മ്.. എനിക്ക് തോന്നി മോള്‌ ശിവ മോന്റെ കാര്യം ചോദിക്കാൻ ആവും ഇവിടെ നില്കുന്നതെന്ന്\"അവർ പറഞ്ഞതും ആമി ഒന്ന് പുഞ്ചിരിച്ചു.

\"വാ നമ്മുക്ക് പുറത്ത് ഇരിക്കാം\" ലക്ഷ്മിയമ്മ അടുക്കളവാതിൽ അടച്ചുകൊണ്ട് പറഞ്ഞു.

അവർ രണ്ടുപേരും തിണ്ണയിൽ വന്നിരുന്നു.
ആമി ഇരുന്നതിന് സൈഡിലായി കട്ടമുല്ല വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.അവൾ അതിൽ നിന്നും ഒരു പൂവ് പറിച്ച് തന്റെ മൂക്കിനോട് അടുപ്പിച്ച് അതിന്റെ മണം ആസ്വദിച്ചു.

\"എനിക്ക് ഒരുപ്പാട് ഇഷ്ടമാണ് മുല്ല അതുകൊണ്ട് ഒരിക്കൽ രാഖവേട്ടൻ കൊണ്ട് നട്ടതായിരുന്നു ഈ കാട്ടുമുല്ല.\"ലക്ഷ്മിയമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഒരു ശനിയാഴ്ച ഏട്ടനെ കാണാനായി ഏട്ടന്റെ  സുഹൃത്തായ കൃഷ്ണേട്ടൻ ഇവിടെ വന്നിരുന്നു.ആ സമയത്താണ് രാഖവേട്ടനുള്ള മരുന്നുമായി ശിവ ഇവിടേക്ക് വന്നത്. ഞാൻ അവനെ നിറഞ്ഞ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.പക്ഷെ കൃഷ്ണേട്ടൻ അവനെ കണ്ടതും അപ്പോൾ തന്നെ എന്നോട് ചോദിച്ചു ഇവനെ ഒക്കെ ആണോ വീട്ടിൽ കയറ്റുന്നതെന്ന്?പക്ഷെ അപ്പോഴും ഞങ്ങൾക്ക് കാര്യം മനസ്സിലായിരുന്നില്ല\"

\"എന്നിട്ട്?\"ആമി ആകാംഷയോടെ ചോദിച്ചു.

\"അന്ന് ശിവയുടെ ദഹിപ്പിച്ചുള്ള ഒരു നോട്ടമാണ് കൃഷ്ണേട്ടന് അവൻ നൽകിയത്.അവൻ ഞങ്ങളെ ഒന്ന് നോക്കിയിട്ട് ഇവിടെ നിന്നും ഇറങ്ങി പോയി.\"

\"ഞാൻ അപ്പോൾ തന്നെ കൃഷ്ണേട്ടനോട് കാര്യം തിരക്കി. അപ്പോൾ ഏട്ടൻ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നതല്ലായിരുന്നു\"
ലക്ഷ്മിയമ്മ പറഞ്ഞ് നിർത്തിയതും അവരുടെ കണ്ണുകൾ നിറഞ്ഞു.

\"ശിവ നമ്മൾ വിചാരിക്കുന്നതുപോലെ ഒന്നും അല്ല.അവന്റെ ശീലങ്ങൾ കള്ളും കഞ്ചാവും പെണ്ണും ആണെന്ന്.കൂടാതെ ആരെയോ വേട്ടികൊന്നതിന് അവൻ 3 വർഷത്തോളം ജയിലിൽ ആയിരുന്നു എന്നാ കേട്ടത്.6 വർഷത്തെ ശിക്ഷ ആരോ പണം മുടക്കി 3 വർഷത്തേക്ക് ആക്കിയതാണ്.\"

ആമിക്ക്‌ അതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. നാട്ടുകാർ ശിവയെ പറ്റി പലതും പറഞ്ഞ് കെട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം അവൾക്ക് ഒരു പുതിയ അറിവായിരുന്നു.

തുടരും....



❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:4)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:4)

4.6
733

ആമിക്ക് അതൊന്നും ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.നാട്ടുകാർ ശിവയെ പറ്റി പലതും പറഞ്ഞ് കെട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം ആമിക്ക് പുതിയ അറിവായിരുന്നു. \"മോൾക്ക് അറിയുമോ ശെരിക്കും ശിവ ഈ നാട്ടുകാരൻ അല്ല.അവന്റെ നാട്ടിൽ ഉള്ള ആരെയോ ആണ് അവൻ കൊന്നത്. ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇത് വരെ അവന്റെ നാട്ടിലേക്ക് പോയിട്ടില്ലാ ഞാൻ അറിഞ്ഞത്.ശിവയെ ഞാൻ എന്റെ സ്വന്തം മോന്റെ സ്ഥാനത് തന്നെയാ കാണുന്നത്.പിന്നെ നാട്ടുകാർ പറയുന്നതൊക്കെ സത്യം ആണോ എന്ന് നമ്മുക്ക് അറിയില്ലലോ.അന്ന് കൃഷ്ണേട്ടൻ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഞാൻ ഇത് വരെ അതൊന്നും വിശ്വസിച്ചിട്ടില്ല.\" \"അന്ന് കൃഷ്ണ