Aksharathalukal

I\'M HIS BOYFRIEND...

ശ്രീക്കുട്ടൻ ക്ലാസ്സിൽ ചെന്നു . എല്ലാവരും എത്തി പക്ഷെ ക്ലാസ്സ് തുടങ്ങി പകുതിയായിട്ടും അപ്പു  എത്തിയില്ല . രണ്ടു ദിവസമായി അപ്പു ക്ലാസ്സിൽ ചെന്നിട്ട്. എന്താണ് അപ്പുവിന് പറ്റിയതെന്ന് അറിയാത്ത വിഷമത്തിൽ ശ്രീകുട്ടൻ ക്ലാസ്സിൽ ശ്രദ്ധിക്കാതെ മറ്റെന്തൊക്കെയോ ആലോചിച്ചിരുന്നു.




\' ശ്രീകുട്ടാ..... ശ്രീക്കുട്ടാ... ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരിക്ക്..\'




\' സോറി ടീച്ചർ \'




ക്ലാസ്സ് തീരാറായപ്പോൾ അപ്പു ക്ലാസ്സിലേക്ക് കയറി ചെന്നു . 




\' ടീച്ചർ.....ഞാൻ യാത്ര പറയാൻ വന്നതാ \'




\' ok... സ്റ്റുഡൻസ്..ലക്ഷ്മൺ ഇവിടെ നിന്നും പോകുവാണ്..നിങ്ങളോട് യാത്ര പറയാൻ വന്നതാണിപ്പോൾ ..\'





ശ്രീക്കുട്ടൻ ഒരു ഞെട്ടലോടെ ആണ് ഈ കാര്യം കേൾക്കുന്നത്.ക്ലാസ്സ് തീർന്നപ്പോൾ ശ്രീകുട്ടൻ്റെ അടുത്തേക്ക് അപ്പു ചെന്നു.




\'ശ്രീകുട്ടാ.... ഞാൻ പോകുവ \'




\' അപ്പു...നീ എന്താ പോകുന്ന കാര്യം എന്നോട് പറയാതെ ഇരുന്നെ \'





\'പെട്ടന്ന് ആയിരുന്നു എല്ലാം തീരുമാനിച്ചത്\'





\' അപ്പോ നീ എന്നെവിട്ട് പോകുവാ അല്ലേ . നീ എനിക്ക് പ്രോമിസ് തന്നതല്ലെ നമ്മൾ എപ്പോഴും ഇതുപോലെ ഒരുമിച്ച് കൂടെ ഉണ്ടാവുമെന്ന് . എന്നിട്ട് ഇപ്പൊ.....\'






രണ്ടുപേർക്കും നല്ലതുപോലെ സങ്കടമായി. മാസങ്ങൾ മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളൂ എങ്കിലും അവർ നല്ലതുപോലെ അടുത്തിരുന്നു. അപ്പു ശ്രീകുട്ടനെ ചേർത്തുപിടിച്ചു. അവർ രണ്ടുപേരും കരയാൻ തുടങ്ങി.




\' ശ്രീകുട്ടാ ..നീ എന്നെ കൂടി വിഷമിപ്പിക്കല്ലെ . \'




\' അപ്പു ...നീ അല്ലേ എനിക്ക് പ്രോമിസ് തന്നത്. \'




\' കരയല്ലേ ശ്രീകുട്ടാ ...ഞാൻ എവിടെ പോയാലും നിന്നെ മറക്കില്ല. നിൻ്റെ അടുത്തേക്ക് തന്നെ ഞാൻ തിരിച്ചു വരും \'





ശ്രീക്കുട്ടൻ തേങ്ങികൊണ്ട് ചോദിച്ചു. 




\' അപ്പു നീ എവിടേക്കാണ് പോകുന്നെ .. എപ്പൊ തിരിച്ചു വരും.\'







\' അച്ഛന് ചെന്നൈയിൽ ആണ് ജോലി. അവിടേക്ക് പോകുവ.\'





\'നമ്മൾ ഇനി എപ്പൊ കാണും അപ്പു ....\'




അപ്പു ശ്രീകുട്ടൻ്റെ ഇരുകൈകളിലും പിടിച്ചു





\' ഞാൻ വരും ശ്രീകുട്ടാ..\'






\' എപ്പോൾ ..പുതിയ കൂട്ടുകാർ ഒക്കെ ആവുമ്പോൾ എന്നെ മറക്കോ \' 





അപ്പു അവൻ്റെ  പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു ചെയിൻ എടുത്ത് ശ്രീകുട്ടൻ്റെ കയ്യിൽ വെച്ച് കൊടുത്തു. 





\'ഇത് നീ എടുത്തോ നിനക്ക് വേണ്ടി  എൻ്റെ അനിയൻ വാങ്ങിച്ചതാ , എനിക്കും ഉണ്ട് ഇതുപോലെ ഒന്ന്.\'



 

ശ്രീക്കുട്ടൻ ആഹ് ചെയിനിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.






\' അവനു കൊടുക്കാൻ എൻ്റെ കയ്യിൽ ഒന്നുമില്ലല്ലോ.\'




\' സാരമില്ല ശ്രീകുട്ടാ ..ഞങൾ ഇനി തിരിച്ചുവരുമ്പോൾ ഈ കടം വീട്ടാം.\'





അപ്പു ചെയിൻ എടുത്ത്  ശ്രീകുട്ടൻ്റെ കയ്യിൽ കെട്ടികൊടുത്തു .





\' ഞാൻ വരുന്നത് വരെ എന്നെ മറക്കാതെ ഇരിക്കനാ.\'




\'ഞാൻ ഇവിടെ തന്നെ ഉണ്ടാവും ..പെട്ടെന്ന് വരണം.\'



\' മ്മ് ..\'



യാത്ര പറഞ്ഞു അപ്പു അവിടെ നിന്നും കാറിൻ്റെ അടുത്തേക്ക് ചെന്നു .. ഡ്രൈവർ അവിടെ അപ്പുവിനെ കാത്തുനിൽക്കുകയായിരുന്നു. കാറിൻ്റെ അടുത്ത് എത്തിയപ്പോൾ , തന്നെ നോക്കി നിൽക്കുന്ന ശ്രീകുട്ടൻ്റെ അടുത്തേക്ക് അപ്പു ഓടി ചെന്ന് കെട്ടിപിടിച്ചു. രണ്ടുപേരും പൊട്ടിക്കരയാൻ തുടങ്ങി.





\' മറക്കല്ലേ.. ഞാൻ തിരിച്ചുവരും..\'




പെട്ടന്ന് സ്കൂളിൽ പതിവില്ലാതെ ലോംഗ് ബെൽ മുഴങ്ങി . ശ്രീക്കുട്ടൻ ഞെട്ടി കണ്ണുകൾ തുറന്നു ...




\' ശ്രീകുട്ടാ...മോനെ നീ എണിക്കുന്നില്ലെ..കോളജിൽ പോകാൻ സമയം ആയി.\'




\' ഞാൻ എണീറ്റു അമ്മാ..\'



 
അപ്പോഴാണ് തൻ്റെ സ്വപ്നത്തില് നിന്നും അവൻ ഉണർന്നത് . ശ്രീക്കുട്ടൻ അവൻ്റെ  കപ്ബോർഡിൽ ഇരുന്ന വാലറ്റ് എടുത്ത് നോക്കി . അതിൽ ആ ചെയിൻ ഉണ്ടായിരുന്നു. കുറച്ച് സമയം അത് നോക്കിയശേഷം തിരികെ വെച്ചിട്ട് കോളജിൽ പോകാൻ തയ്യാറായി.





\' ശ്രീകുട്ടാ ..നീ ഇന്ന് ഭക്ഷണം കൊടുപോവുന്നുണ്ടോ .\'




\' വേണ്ട അമ്മെ ..ഞാൻ അവിടെ നിന്നും കഴിച്ചോളാം \'.





അവൻ കോളജിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ സ്കൂൾ യൂണിഫോമിൽ ഒരു കുട്ടി പൂവ് വിൽക്കുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ അടുത്തുകൊണ്ടുപോയി ബൈക്ക് നിർത്തി. കൈയിൽ പൈസ കൊടുത്തു .




\'  മിന്നു..ഇന്ന് നല്ല പൂവ് നോക്കി കൊടുക്കണം \'



\' ജിത്തേട്ടാ ഞാൻ ഇപ്പോഴും നല്ല പൂവ് മാത്രമല്ലേ കൊടുക്കുന്നത്. .. ഇന്ന് ചേട്ടൻ പറ ഏതു കൊടുക്കണമെന്ന്. \'




 
\'ഇന്ന് സ്പെഷ്യൽ ആണ് അപ്പോ റെഡ് റോസ് മതി.\'




\' ശരി..\'




ശ്രീക്കുട്ടൻ മിന്നുനെ നോക്കി ഒന്ന് പതിയെ പുഞ്ചിരിച്ചു.. പക്ഷെ ആ പുഞ്ചിരിയിലും ഒളിഞ്ഞിരിക്കുന്ന ശ്രീകുട്ടൻ്റെ കണ്ണുനീർ മിന്നുവിന് കാണാമായിരുന്നു. 





ശ്രീക്കുട്ടൻ കോളജിൽ ചെന്നു. പഴയ ആ  സന്തോഷം നിറഞ്ഞ പുഞ്ചിരി ഇപ്പൊൾ അവൻ്റെ മുഖത്ത് കാണാനില്ല.




\' ആഹ് ...ജിത്ത് വന്നല്ലോ..\'




\' എന്താ ജയ് ഒരു ചർച്ച ...\'




\' നമ്മുടെ ശ്യാമിൻ്റെ  ലൗ സക്സസ് ആയെടാ. അതുകൊണ്ട്  ഇന്നു അവൻ്റെ പാർട്ടി ആണ് . നീ എന്തായാലും ഉണ്ടാവില്ലേ.\'





പെട്ടന്ന് ശ്രീകുട്ടൻ്റെ മുഖം മാറി ..അവൻ്റെ മനസ്സിലൂടെ പലതും കടന്നുപോയി .




\' ഞാൻ വരുന്നില്ല ..നിങൾ പോയിട്ട് വാ ..\'



 
\' നീ വന്നേ പറ്റൂ .. നീ വരുമ്പോൾ ഒപ്പം ഈ നിർമലിനെ കൊണ്ടുവരണം \' 





\' ഞാൻ വരുന്നില്ല എന്നല്ലേ നിങ്ങളോട് പറഞ്ഞത് .. എന്നെ ഇനി നിർബന്ധിക്കരുത്.\'




\' അതെന്താ നീ വരാത്തെ..\'




 പെട്ടന്നാണ് അവിടേക്ക് കുട്ടികാലം മുതൽ ഒപ്പമുള്ള  ശ്രീകുട്ടൻ്റെ സുഹൃത്ത്  അനു   എത്തുന്നത് . ജയുടെ ചോദ്യത്തിന് ഒന്നും മിണ്ടാതെ ശ്രീകുട്ടൻ അവിടെ നിന്നും പോയി. 





\' ജയ് നിനക്ക് എന്താ ബോധമില്ലെ .. ഇന്നത്തെ ദിവസം എന്താണെന്ന് നീ മറന്നോ. \'




 \' അയ്യോ അത് ഞാൻ പെട്ടെന്ന് ഓർത്തില്ല . പക്ഷെ എന്നാലും അനു, ഇതിപ്പോ മൂന്നുവർഷത്തോളം ആയില്ലേ ...\'




\' നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല ജയ് ..ആദ്യം അവൻ തന്നെ അവനോട് ക്ഷമിക്കണം.\'




\' എല്ലാം ഒരുദിവസം ശരിയാവും..\'



( തുടരും..)

















I\

I\'M HIS BOYFRIEND...

5
468

\'ജിത്തേ... \'\' എന്താ വരുൺ..\'\' നീ വാ നമുക്ക് ഒരു കോഫി കുടിച്ചിട്ട് വരാം \'' ഞാൻ വരുന്നില്ല ..നീ പോയിട്ട് വാ..'\' അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ..നീ വന്നേ തീരൂ.\'വരുൺ ശ്രീകുട്ടൻ്റെ നല്ലൊരു സുഹൃത്താണ് . ശ്രീകുട്ടൻ്റെ മുഖത്ത് നോക്കി എന്തും പറയാൻ അനുവാദമുള്ള ഒരാൾ. ശ്രീക്കുട്ടൻ തൻ്റെ വിഷമങ്ങൾ പങ്കുവെക്കുന്നതും വരുണിനോട് മാത്രമാണ്. അവനോട് മാത്രം ശ്രീകുട്ടൻ എതിർത്ത് പറയാറില്ല.\' ശരി ഞാൻ വരാം..\'രണ്ടുപേരും ക്യാൻ്റീനിൽ ചെന്ന് കോഫി ഓഡർ ചെയ്തു.\' ജിത്തേ....ഇനി എത്ര നാളാ നീ ഇങ്ങനെ ഇരിക്കാൻ പോകുന്നെ .\'\' എനിക്കറിയില്ല വരുൺ.. എൻ്റെ മനസ്സിൽ നിന്നും ഒന്നും മാഞ്ഞു പോകുന്നില്ല .\'\' എൻ്റെ തെറ