\' ശ്രീജിത് .. അകത്തേക്ക് കയറി വരൂ ..\'
\' എന്താ ടീച്ചർ എന്നെ വിളിപ്പിച്ചത് \'
പ്രിൻസിപ്പൽ റൂമിൽ അവരെ കൂടാതെ മറ്റൊരു സ്ത്രീ കൂടി ഇരിപ്പുണ്ടായിരുന്നു . ശ്രീകുട്ടന് നല്ല മുഖപരിച്ചയം തോന്നി . എന്തിരുന്നലും ആ സ്ത്രീ വളരെ ദേഷ്യത്തിൽ ആണ്.
\' ഓഹോ ഇവനാണോ എല്ലാവരുടേയും ശ്രകുട്ടൻ ..വിളഞ്ഞ വിത്താണല്ലോ ഇവൻ \'
\'Madam...കുട്ടികളോട് കുറച്ച് മാന്യമായി പെരുമാറണം \'
തന്നോടുള്ള ആ സ്ത്രീയുടെ വിരോധം എന്തിനാ എന്നുകൂടി ശ്രീകുട്ടന് മനസിലാകുന്നുണ്ടായിരുന്നില്ല.
\' ഞാൻ ആരാണെന്ന് മനസ്സിലായോ ശ്രേയയുടെ അമ്മയാ... അനാവശ്യമായ കാര്യങ്ങൽ പറഞ്ഞുകൊടുത്ത് നീ എൻ്റെ മകളെ വഴിതെറ്റിക്കും അല്ലെടാ...\'
\'Mam .. please .. കുട്ടികളോട് ഇതുപോലെ സംസാരിക്കരുത്.\'
\' ടീച്ചർ ആദ്യം മിണ്ടാതെ ഇരിക്കണം... ഇവനെ അല്ല, ഇവനെ വളർത്തിവിട്ട ഇവൻ്റെ വീട്ടുകാരുണ്ടല്ലോ അവരെ വേണം പറയാൻ. പ്രത്യേകിച്ചും ഇവൻ്റെ തള്ളയെ.\'
\' ശ്രേയയുടെ അമ്മേ..ഞാൻ എന്ത് തെറ്റാ ചെയ്തത് ..എനിക്കൊന്നും മനസ്സിലാവുന്നില്ല \'
\' നിനക്കൊന്നും മനസിലായില്ലേ ..\'
നിത്യയായിരുന്ന് അവിടത്തെ വിഷയം എന്ന് ആഹ് സ്ത്രീയുടെ സംസാരത്തിൽ നിന്നും അവൻ മനസ്സിലാക്കി.
\' അതിനു ഞാൻ തെറ്റായി ആർക്കും ഒന്നും പറഞ്ഞു കൊടുത്തില്ലല്ലോ.. എല്ലാവരെയും ഒരുപോലെ കാണണം എന്നല്ലേ ഞാൻ പറഞ്ഞത്.\'
\' അവൻ്റെ ഒരുപദേശം..എന്ത് വിശ്വസിച്ച് എൻ്റെ മകളെ ഞാൻ ഇവിടേക്ക് പഠിക്കാൻ വിടും . ഈ ചെക്കനെ സ്കൂളിൽ നിന്നും പുറത്താക്കണം. അല്ലെങ്കിൽ കുറഞ്ഞത് എൻ്റെ മകളുടെ ക്ലാസ്സിൽ നിന്നും മാറ്റണം.\'
ആ സ്ത്രീ വീണ്ടും ശ്രീകുട്ടനോട് മോശമായി സംസാരിക്കാൻ തുടങ്ങി. ശ്രീക്കുട്ടൻ പക്ഷെ ഒന്നും തിരിച്ചു പറഞ്ഞില്ല . എന്നാൽ ഇതൊന്നും കേട്ടിരിക്കാൻ പ്രിൻസിപ്പൽ തയ്യാറല്ലായിരുന്നു.
\' Mam..നിങ്ങളോട് ഞാൻ കുറെ തവണ പറഞ്ഞു കുട്ടികളോട് സംസാരിക്കുമ്പോൾ മരിയാത കാട്ടണം എന്ന്. ഇനി ഇത് ആവർത്തിച്ചാൽ ഞാൻ കേട്ടിരിക്കില്ല.\'
\' ഓഹോ..അപ്പോ നിങ്ങളും ഇവൻ്റെ കൂടെ ആണല്ലേ ..വെറുതെ ആണോ,ആദ്യം ടീച്ചർ നന്നാവണം എന്നാൽ അല്ലേ കുട്ടികൾ നന്നാവു.\'
പ്രിൻസിപ്പലിൻ്റെ ക്ഷമ അതിരുവിട്ടു. പിന്നീട് ഒട്ടും കേട്ടിരിക്കാൻ അവരെക്കൊണ്ട് കഴിഞ്ഞില്ല .
\' നിങൾ വെളിയിൽ പോവണം ...\'
\' എത്ര ധൈര്യമുണ്ടായിട്ടാ ഒരു കുട്ടിയുടെ അമ്മയോട് നിങൾ ഇങ്ങനെ സംസാരിക്കുന്നത്..ഇതിൻ്റെ ബവിഷ്യത്ത് നിങൾ അനുഭവിക്കും..\'
\' ഇത് എൻ്റെ സ്കൂൾ ആണ് ..ഇവിടെ കിടന്നു ഇതുപോലെ പ്രശ്നമുണ്ടാകാൻ ഞാൻ അനുവദിക്കില്ല ..നിങൾ ഇവിടെനിന്നും പോവുന്നതാണ് നിങ്ങൾക്ക് നല്ലത്..\'
\' ഞാൻ അരാ എന്ന് നിങ്ങൾക്ക് അറിയില്ല \'
\' ആരായാലും അതെന്നെ ബാധിക്കുന്ന വിഷയമല്ല ...ഇനി നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ ഇവിടെ പഠിപ്പിക്കാൻ താൽപര്യം ഇല്ലെങ്കിൽ നിങ്ങൾക്ക് കൊണ്ടുപോകാം..അതിനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തുതരും.\'
പ്രിൻസിപ്പലിൻ്റെ സംസാരത്തിൽ ദേഷ്യംപൂണ്ട ആഹ് സ്ത്രീ അവിടെ നിന്നും ഇറങ്ങി പോയി.
അവിടെ നടന്ന പ്രശ്നങ്ങൾ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ശ്രീകുട്ടൻ അവൻ ചെയ്തത് തെറ്റാണോ എന്ന് ചിന്തിച്ചു.
\' ടീച്ചർ... ഞാൻ ചെയ്തത് തെറ്റാണോ..\'
\' ശ്രീകുട്ടാ...വിദ്യകൊണ്ട് മാത്രം ഓരു മനുഷ്യൻ നല്ലൊരു വ്യക്തി ആവുന്നില്ല .അവനിലെ നന്മയും തിരിച്ചറിവും ആണ് അവനെ നല്ലൊരു വ്യക്തി ആക്കുന്നത്. \'
\' ടീച്ചർ......\'
\' നിൻ്റെ നല്ലമനസ്സ് കാണാനുള്ള കഴിവ് ഇവർക്കൊന്നും കിട്ടിയില്ല. നിൻ്റെ അമ്മ പകർന്നുതന്ന അറിവ് നിനക്ക് പിന്നീടു് അതിൻ്റെ ആഴം മനസ്സിലാവും.\'
\' ടീച്ചറെ..ശ്രേയ ഇവിടെ നിന്നും ഇനി പോകുവോ \'
ശ്രീക്കുട്ടൻ വിഷമത്തോടെ ചോദിച്ചു.
\' ഒന്നും സംഭവിക്കില്ല .. ശ്രീജിത്ത് ക്ലാസ്സിൽ പൊക്കോളു.\'
സങ്കടത്തോടെ ആയിരുന്നു ശ്രീകുട്ടൻ ക്ലാസ്സിൽ ചെന്നത് . എന്തോ സംഭവിച്ചു എന്ന അപ്പുവിന് ഒറ്റ നോട്ടത്തിൽ മനസിലായി.
\' ശ്രകുട്ടാ എന്ത് പറ്റി ...\'
നടന്നതൊക്കെ ശ്രീകുട്ടൻ പറഞ്ഞു .
\' അപ്പു ..ഇനി ശ്രേയയെ അവർ സ്കൂൾ മാറ്റുമോ ..ഞാൻ കാരണമല്ലെ ഇതൊക്കെ സംഭവിച്ചേ..\'
വിഷമം സഹിക്കവയ്യാതെ ശ്രീകുട്ടൻ കരയാൻ തുടങ്ങി . അവൻ്റെ കരച്ചിൽ കണ്ടപ്പോൾ അപ്പു അവനെ ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു.
\' കരയണ്ട ശ്രീകുട്ടാ ..ഒന്നും സംഭവിക്കില്ല ..ശ്രേയ എവിടേയും പോകില്ല ..\'
\' എന്നാലും ഞാൻ കരണമല്ലെ ഇത്രെയും സംഭവിച്ചത്..\'
\' വിഷമിക്കണ്ടട്ടോ ..നിനക്ക് ഞാനില്ലെ...നമുക്ക് ടീച്ചറോട് സംസാരിക്കാം\'
അപ്പു അവൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ചോക്ലേറ്റ് ശ്രീകുട്ടന് കൊടുത്തു.
സ്കൂൾ കഴിഞ്ഞ് അവൻ വീട്ടിൽ ചെന്നു. സ്കൂളിൽ നടന്നത് അമ്മ അറിഞ്ഞാൽ വളരെ വിഷമിക്കുമ്മെന്ന് തോന്നി , അതിനാൽ അവൻ ഒന്നും പറഞ്ഞില്ല .
ടേബിളിൻ്റെ മുകളിൽ നിന്നും താഴെ വീണ പെൻ എടുക്കാൻവേണ്ടി ശ്രമിച്ചപ്പോൾ അവൻ്റെ കയ്യിൽ ഒരു ചെറിയ ബോക്സ് കിട്ടി . അവനു നൽകാൻ നിത്യ ലക്ഷ്മിയെ ഏൽപിച്ച ബോക്സ് ആയിരുന്നു അത് . അന്നത്തെ പ്രശ്നത്തിൻ്റെ ഇടയിൽ തുറന്നു നോക്കാഞ്ഞ ..മറന്നുപോയ ഒരു നിധി.
\' എന്നാലും എന്തായിരിക്കും ഈ ബോക്സിൽ .. നിത്യ ചേച്ചി എനിക്കായി തന്നതല്ലെ തുറന്നു നോക്കാം .\'
ശ്രീക്കുട്ടൻ ആഹ് ബോക്സ് തുറന്നു.
( തുടരും.....)