Aksharathalukal

ചൈനീസ് കൊഫിൻ

ശവപ്പെട്ടി വിൽപ്പനക്കാരേ...
ഫ്രീസറു വാടകക്കാരേ...
മാർക്കറ്റിലെത്തിക്കഴിഞ്ഞു
നൂറുരൂപയ്ക്കൊരു ചൈനീസ് കൊഫിൻ!
ഏറെ മനോഹരം
പരിസ്ഥിതി സൗഹൃദം
നീളവും വീതിയും മാറ്റിമറിച്ചൊരു
തീപ്പെട്ടി പോലെ ഒതുക്കി വെക്കാം.!

ജൈവതന്മാത്രകൾ വിഘടിച്ചു പോകുന്ന
പോളിമറാക്കിപ്പണിതൊരു വിസ്മയം!
പ്ലഗ്ഗിലോ കുത്തിയാൽ ഫ്രിസ്സറായ് മാറിടും.
മറ്റൊരു സ്വിച്ചിട്ടാൽ ചിതയായി മാറിടും!

നറുസുഗന്ധത്തിന്റെ
പുകതാന്നെയുയരും
പെട്ടിയിൽ വർണവിളക്കു
മഴവില്ലു തീർക്കും
നേർത്ത സംഗീതത്തിൻ
വിലാപധ്വനികളാ
പെട്ടിക്കരികത്തു
നിർത്താതെ കേട്ടിടും!

ലാഭം! ഭൂലോകമിന്നേയ്ക്കു കാണാത്ത കൗതുകം!
ചൈനലോകത്തിന്നു നല്കുന്ന സേവനം!
ഇന്ത്യയ്ക്കു സർവ സമത്വം വിളമ്പുന്ന
മിത്രദേശത്തിന്റെ സമ്മാനമദ്ഭുതം!

നാടൻ ശവപ്പെട്ടി വാങ്ങുവാൻ പറ്റാത്ത
ഭാരതീയർക്കുള്ള സമ്മാനമല്ലയോ,
പുത്തൻ ശവപ്പെട്ടി പോലൊന്നു നല്കിയാ
മിത്രദേശത്തന്റെ സ്നേഹപ്രകടനം!

നമ്മളീഭൂമിക്കുമപ്പുറെ മറ്റുഗോളങ്ങളിൽ
ശവക്കോട്ട നിർമിക്കാൻ മണ്ണു തിരയുവോർ!
പുത്തൻ ശവപ്പെട്ടി കുഴിവെട്ടി മൂടിടാം
സ്വിച്ചിട്ടു വേഗത്തിൽ ചിതയായെരിക്കാം!

ശാസ്ത്ര നേട്ടത്തിന്റെ ഔദാര്യമല്പമീ
ശവശരീരത്തിനും നല്കുന്ന ചൈനയേ,
പത്തുകാശില്ലാത്ത പാവം ശവത്തിനും
അന്തസ്സു നല്കുന്ന ചീനേ നമോസ്തുതേ!



കാവ്യ പ്രപഞ്ചം

കാവ്യ പ്രപഞ്ചം

5
421

കാവ്യ പ്രപഞ്ചം തുള്ളൽക്കവിത---------------------------------@ രാജേന്ദ്രൻ ത്രിവേണി (ഇന്ന് കുഞ്ചൻ നമ്പ്യാർ ജീവിച്ചിരുന്നെങ്കിൽ നമ്മുടെ നവമാധ്യമക്കവിതകൾ കണ്ടിട്ട്പുതിയൊരു തുള്ളൽ രൂപപ്പെടുത്തുമായിരുന്നു. അതിങ്ങനെയാവാം)        കാവ്യ പ്രപഞ്ചം        -----------------ലക്ഷം കാവ്യം കേൾക്കുമ്പോളതിൽലക്ഷണമൊത്തവ,യൊന്നോരണ്ടോ!കവിതകൾ പലതും സുന്ദരമെന്നാൽഅക്ഷരമെല്ലാം സർക്കസ് താരം!വെട്ടിമുറിച്ചൊരു ചങ്ങലപോലെവാക്കുകൾ ചിതറിയ കാവ്യം സുലഭം!രൂപമതുണ്ട്, ഭാവമതുണ്ട്,ശീർഷകമെന്നാൽ കാണാനില്ല.കുത്തുകളില്ല, കോമയതില്ലആദിയുമന്തവുമില്ലാക്കവിത!താളം ഭദ്രം അർഥം വ്യക്തംപക്ഷേ, മുതലൊരു മോഷണവസ്തു!