എന്റെ ഓർമകളെ തളച്ചുനിർത്തിയിരിക്കുന്ന ആ വീട്ടിലേക്കുള്ള പാട വരമ്പത്തൂടെ ഞാൻ തിരികെ നടക്കുമ്പോൾ അന്ന് ഞാൻ ആ പടിയിറങ്ങി പോകുമ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന പലതും എനിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു ഞാൻ എന്റെ സ്വപ്നങ്ങളുടെ പുറകെ പറന്നപ്പോൾ ഉണ്ടായ അഗ്നിയിൽ എരിഞ്ഞത് ente അച്ഛനമ്മമാർ ആയിരുന്നു. എനിക്ക് എന്നെ കുറിച്ച് മാത്രമേ ചിന്തിക്കാൻ അന്ന് സാധിച്ചോള്ളൂ. എന്നാൽ ഇപ്പോൾ ഞാൻ എന്റെ തെറ്റ് മനസിലാക്കി തിരികെ മടങ്ങുമ്പോൾ ഇനി എന്നെ സ്നേഹിക്കാനോ ലാളിക്കണോ അവർ ഇല്ലെന്ന സത്യം ഒരു വിങ്ങലോടെ ഞാൻ തിരിച്ചറിയുന്നു. എനിക്ക് സ്വന്തമായത് എല്ലാം ഇപ്പോൾ നഷ്ടമായിരിക്കുന്നു ഇനി ഈ ഭൂമിയിൽ എന്റേത് എന്ന് പറയാൻ ആരോ ഉപേക്ഷിച്ച ഈ ശരീരം മാത്രം...