സാഹിത്യത്തിന് നൊബേൽ പുരസ്കാരം ലഭിച്ച ഷൂസെ സരമാഗോവിന്റെ 'അന്ധത ' എന്ന ഒരു നോവൽ ഉണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണിത്.ഇന്നത്തെ സാഹചര്യത്തോട് ഒത്തിരി ചേർന്ന് പോകുന്ന ഒരു വിഷയമാണ് അതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ' white blindness ' ബാധിച്ചു ഒരു നഗരത്തിലെ എല്ലാവർക്കും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഇതിൽ വിവരിച്ചിരിക്കുന്നത് . കഥ ഇപ്രകാരമാണ്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചു വന്നു കൊണ്ടിരുന്ന ഒരു വ്യക്തി പെട്ടെന്ന് അന്ധനായി പോകുന്നു. അദ്ദേഹത്തെ ഒരാൾ വീട്ടിൽ കൊണ്ടുവിടാൻ സഹായിക്കുന്നു. പക്ഷേ അയാൾ ആ കാറുമായി കട